തിരുവിതാംകൂർ ഹൈക്കോടതിയിലെ ഒരു വിധി

  • Published on March 14, 1906
  • By Staff Reporter
  • 177 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

"ഒരു പ്രമാദമായ കേസ്സ്,,  എന്ന തലക്കെട്ടോടുകൂടി ഞങ്ങള്‍ മുമ്പൊരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കേസിലെ വിധിവിവരം മുഴുവന്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ഹൈക്കോടതി ഒന്നാം ജഡ്ജി മിസ്റ്റര്‍ സദാശിവ അയ്യര്‍ ഇതേപ്പറ്റി എഴുതിയിരിയ്ക്കുന്ന ജഡ്ജ്മെന്‍റില്‍ പ്രസ്താവിച്ചിരുന്ന ഏതാനും സംഗതികള്‍ ആര്‍ക്കും അത്ര പുത്തരിയല്ലെങ്കിലും അവയെ പരസ്യമായിപ്പറവാന്‍ ഇതേവരെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍ കൈയ്ക്കൂലി കൊണ്ടു കൈ കഴുകുന്നവര്‍ പലരുമുണ്ടെന്നുള്ളതിനാല്‍ മഹാരാജാവു തിരുമനസ്സിലെ വാത്സല്യപ്രജകള്‍ അനുഭവിച്ചുപോരുന്ന സങ്കടങ്ങള്‍ ചില്ലറയൊന്നുമല്ലെങ്കിലും അതിനു പരിഹാരമാര്‍ഗ്ഗം നേടുവാന്‍ അവര്‍ക്കു സാധിയ്ക്കാതെ കുഴങ്ങിവരുന്ന ഇക്കാലത്ത് പ്രസ്തുത വിധിയിലെ സാരമേറിയ ചില സംഗതികള്‍ അധികാരമുള്ളവര്‍ ഗൌനിച്ചു വേണ്ടതു പ്രവര്‍ത്തിപ്പാന്‍ താമസമുണ്ടാക്കുകയില്ലെന്നാണു ഞങ്ങളുടെ വിശ്വാസം. വിധിയില്‍ നിയമസംബന്ധമായ സംഗതികള്‍ വളരെ വിശേഷമായിട്ടൊന്നുമില്ലെങ്കിലും അതിലുള്ള അനുമാനങ്ങള്‍ ഏറ്റവും ഭയങ്കരങ്ങളായിരിക്കുന്നു. കൊട്ടാരത്തില്‍നിന്നും കാര്യങ്ങള്‍ സാധിയ്ക്കുന്നതിനു ചില ഗൂഢസഹായങ്ങളുണ്ടെന്നു കേസിലെ പ്രതി വാദിയ്ക്കുന്നതുകൊണ്ട് ചില വലിയ ഉദ്യോഗസ്ഥന്മാര്‍ക്കു ദുഷ്പേരുണ്ടായിരിക്കുന്നു. എന്നുമല്ലാ കൊട്ടാരം സംബന്ധിച്ചുള്ള ചില ഉദ്യോഗസ്ഥന്മാര്‍ക്കു കൈക്കൂലി കൊടുക്കുന്നതിനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും തെളിയുന്നുണ്ട്. നാഗരുകോവില്‍ വടശേരി അഗസ്ത്യ ക്ഷേത്രം അതിന്‍റെ സമീപവാസിയായ ഒരാള്‍ക്ക് ഉപദ്രവകരമായിത്തീര്‍ന്നതുകൊണ്ടു അതിനെ പൊളിപ്പിച്ചു മാറ്റണമെന്നുള്ള ആഗ്രഹം ന്യായമായി സാധിപ്പാന്‍ നിവൃത്തിയില്ലെന്നു കണ്ടു തന്‍റെ ഒരു ഏജന്‍റു മുഖാന്തിരം  ഏതാനും പണം കൈക്കൂലിക്കായി ചെലവു ചെയ്തു.ഒടുവിൽ ****************************************************************************************വ്യയം ചെയ്തിട്ടുള്ളതാകകൊണ്ടു തിരിച്ചു കൊടുപ്പിയ്ക്കാന്‍ പാടില്ലെന്നുള്ള ജില്ലാജഡ്ജിയുടെ വിധിയിന്മേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ചെയ്തു. പണം പ്രതി കൊടുക്കുന്ന കാര്യത്തില്‍ ഹൈക്കോടതി കീഴ് ക്കോടതി വിധിയെ ശരിവച്ചു എങ്കിലും അതോടുകൂടി കേസിന്‍റെ വിസ്താരത്തില്‍ തെളിഞ്ഞിട്ടുള്ള പ്രകാരം ഏതാനും അനുമാനങ്ങളെ ചീഫ് ജസ്റ്റിസ് എടുത്തു പറഞ്ഞിട്ടുണ്ടു്.  കേസിനു കാരണമായ വടശേരിക്ഷേത്രം പൊളിപ്പിയ്ക്കുന്ന സംഗതിയില്‍ കൊട്ടാരത്തില്‍നിന്നും പോയിട്ടുള്ള കല്പന ദിവാന്‍ജി മുഖാന്തരമല്ലാതെയിരുന്നതിനെയാകുന്നു ചീഫ് ജസ്റ്റിസ് ആക്ഷേപിച്ചിരിയ്ക്കുന്നതു്.  മഹാരാജാവു തിരുനസ്സിലേയ്ക്കുള്ള പ്രജാക്ഷേമതല്പരത അനിതരസാധാരണമാണെങ്കിലും പ്രജകള്‍ക്കു അവരുടെ സങ്കടങ്ങളെ നിവാരണം ചെയ്യുന്നതിനു *****************    വേണ്ട മാര്‍ഗ്ഗങ്ങളെ കല്പിച്ചു നിശ്ചയിച്ചിട്ടുണ്ട്. ആ സ്ഥിതിയ്ക്കു അപ്രകാരമല്ലാതുണ്ടാകുന്ന ഒരു സംഭവത്തില്‍ ആര്‍ക്കും അതിശയം തോന്നാതെയിരിയ്ക്കയില്ല. കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന ആജ്ഞകള്‍ ദിവാന്‍ജി അവര്‍കള്‍ മുഖാന്തരമല്ലാതെ ആയാല്‍ ഇപ്രകാരമുള്ള കുഴപ്പങ്ങളുണ്ടാകുമെന്നു ഇപ്പോള്‍ തെളിയിയ്ക്കുന്നു. അതുകൊണ്ടു റവന്യൂ സംബന്ധമായ ഹര്‍ജികളെ ക്രമീകരിക്കുന്നതിനു ചെല്ലുന്ന ഹര്‍ജികള്‍ക്കും കൊട്ടാരത്തില്‍നിന്നും പുറപ്പെടുന്ന കല്പനകള്‍ക്കും അവ ന്യായമായ മാര്‍ഗ്ഗത്തില്‍ പ്രചരിയ്ക്കത്തക്ക നിലയില്‍ ചില നിയമങ്ങളുണ്ടാകേണ്ടതാണെന്നുളള ഒന്നാം ജഡ്ജിയുടെ അഭിപ്രായത്തില്‍ യോജിയ്ക്കാത്തവരായി ആരും ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ദിവാന്‍ പേഷ്കാരന്മാര്‍ ദിവാന്‍ജിയവര്‍കളില്‍നിന്നു തന്നേ ഉത്തരവുകളെ സ്വീകരിയ്ക്കത്തക്കവണ്ണം നിബന്ധനയുണ്ടായാല്‍ ദിവാനിജിയവര്‍കളുടെ തീര്‍ച്ചയ്ക്കെതിരായി കൊട്ടാരത്തില്‍ നിന്നൊ കൊട്ടാരത്തിലെ കല്പനയ്ക്കു വിപരീതമായി ദിവാനിജിയവര്‍കളില്‍ നിന്നോ യാതൊന്നുമുണ്ടാകുവാനിടവരാത്തതാകുന്നു. അതുകൊണ്ടു പ്രജാ വത്സലനായ മഹാരാജാവു തിരുമനസ്സുകൊണ്ടു ഇതിനേതെങ്കിലുംഒരു നിബന്ധന ചെയ്യുമെന്നു നമുക്കു വിശ്വസിയ്ക്കാം. 

                                                                                                                               കേ. താ.

A Judgment of Travancore High Court

  • Published on March 14, 1906
  • By Staff Reporter
  • 177 Views

The entire judgment in the case, which we had published in an earlier issue under the title, "A Case of Controversy," is now in the public domain. Though some of the things stated in the judgment written by the First Judge of the High Court, Mr. Sadasiva Iyer, are not new to anyone, no one had the courage to say them publicly till now. As there are many people in Travancore whose hands are tainted with bribe, the difficulties experienced by the subjects of the Maharaja are anything lesser. As they are unable to find a solution nowadays, we believe that the authorities will take into account some of the important aspects of the said judgment and will not delay in taking appropriate action. The judgment contains nothing very special in terms of law, but the presumptions in it are most serious. Some of the high officials have been disgraced by the claim of the accused that some undue help was available to him to gain certain concessions from the palace. A person who lived nearby the Vadasseri Agasthya temple in Nagarcoil felt that its existence there is against his interests, but could not get to demolish it, had spent some money through one of his agents as bribe. Finally***** (text missing) spent and therefore cannot be returned. The High Court upheld the judgment of the lower court in the matter of paying the defendant, but the Chief Justice has also pointed out some assumptions as shown during the hearing of the case. The chief justice has criticised the fact that the order from the palace to demolish the Vadasseri temple was not given by the Dewan himself but, someone else. Though the Maharaja’s interest in the welfare of his subjects is extraordinary, he has prescribed the necessary methods for the subjects to redress their grievances in the right way. Any incident that is out of step with such guidelines would leave everyone surprised. 

Now it has become evident that there will be such problems in the future if the orders issued from the palace are not issued by Dewan himself. Therefore, everyone will agree with the opinion of the First Judge that there should be some rules for the regulation of revenue related petitions and the orders issued from the palace so that they can be circulated in a fair manner. If it is stipulated that the Dewan Peshkars should receive orders only from the Dewan himself, no order can come from the palace against the decision of the Dewan or from the Dewan contrary to the orders of the palace. Therefore, we believe that the Maharaja, who always keeps the welfare of the people in mind, will make some kind of regulation in this connection.


You May Also Like