ഇന്ത്യൻ വാർത്ത
- Published on August 08, 1906
- By Staff Reporter
- 704 Views
ഒറീസ്സാ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്ലേഗ് ക്വറണ്ടൈൻ നിർത്തിവെച്ചിരിക്കുന്നു.
*
ഈസ്റ്റിന്ത്യ തീവണ്ടിപ്പാതയിലെ വേലക്കാർ ഒത്തുച്ചേർന്നു ചില കലശലുകൾ കൂട്ടിവരുന്നു.
*
ഓഗസ്റ്റ് 7 ആയ ഇന്നലെയാണ് ബംഗാൾ വ്യവച്ഛേദ സ്മാരക ദിവസം. ഇതിനെ ബംഗാളികൾ കൊണ്ടാടിയിരിക്കുന്നു.
*
മദ്രാസ് ഗവർണർ സർ ആർതർലാലി, ഒക്ടോബർ 16 നു മൈസൂർ മഹാരാജാവിൻ്റെ ക്ഷണം സ്വീകരിച്ചു മൈസൂരിൽ ചെല്ലുന്നതാണ്.
*
മൈസൂർ സൈന്യകാര്യദർശിയായ ലിഫ് ടിനെൻ്റ് കർണ്ണൽജോൺസ് ഒഴിവിലിരിക്കുമ്പോൾ, പകരം, അവിടത്തെ യുവരാജാവ് ആ ഉദ്യോഗം വഹിക്കുവാൻ ഇടയുണ്ടത്രേ.
*
റോട്ടാക്ക് എന്ന സ്ഥലത്ത് ഒരു കൈവേലപ്പാഠശാല ഏർപ്പെടുത്തുവാൻ ഗവൺമെൻ്റ് നിശ്ചയിച്ചിരിക്കുന്നു. ആദ്യമായി; കസവ് തുന്നൽ വേലകൾ പഠിപ്പിക്കുമത്രേ! .