തിരുവിതാംകൂറിൽ ഒരു മുഹമ്മദീയ സഭയുടെ ആവശ്യകത

  • Published on October 24, 1906
  • By Staff Reporter
  • 973 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മുപ്പതുലക്ഷം ജനങ്ങളുള്ള തിരുവിതാംകൂറിലെ പ്രജാസമുദായത്തിൻെറ പതിനാറിലൊരംശം മുസൽമാന്മാരാണെന്ന് ഇക്കഴിഞ്ഞ കാനേഷുമാരി കണക്കു കൊണ്ട് വെളിപ്പെട്ടിരിക്കുന്നു. രണ്ടു ലക്ഷം തികയുവാൻ പതിനായിരത്തോളം കുറവുള്ള ഈ മതക്കാർക്ക് തിരുവിതാംകൂറിലെ സ്ഥിതി ഇപ്പോൾ എല്ലാപ്രകാരത്തിലും തൃപ്തികരമാണെന്ന് പറയുവാൻ വളരെ പ്രയാസമെന്ന് മാത്രമല്ലാ, പറയുന്നത് വാസ്തവത്തിന് അടുത്തിരിക്കുന്നുമല്ലാ. വിദ്യാഭ്യാസവിഷയത്തിൽ തിരുവിതാംകൂറിലെ മുഹമ്മദീയർ മറ്റു പല വര്‍ഗ്ഗക്കാരായ മലയാളികള്‍   മലയാളത്തിലോ ഇംഗ്ളീഷിലോ വിദ്യാഭ്യാസം നേടിയതായി കാണുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരുടെ എണ്ണം വളരെ ലഘു തന്നെയാണ്. വളരെക്കാലം മുൻപേ കേരള തീരത്ത് കുടിയേറിപ്പാർത്ത മുസൽമാന്‍ വർഗ്ഗക്കാർ ഇപ്പൊൾ മറ്റു സമുദായങ്ങളുടെ പിന്നിലാവാൻ മുഖ്യമായ കാരണം വിദ്യാഭ്യാസക്കുറവും, സ്വസമുദായാഭിവൃദ്ധിയിൽ ശ്രദ്ധക്കുറവും ആണെന്ന് പറയാതെ കഴികയില്ലാ.  ഈ സമുദായത്തിൽ ധനം കൊണ്ടും പഠിപ്പു കൊണ്ടും    ഉയർന്നു നിൽക്കുന്ന ആളുകൾ മറ്റുള്ളവരെ നല്ല സ്ഥിതിയിലാക്കുന്നതിനു വേണ്ട പ്രയത്നം ചെയ്യേണ്ടത് സ്വന്തം കടമയാണെന്ന് ധരിക്കാഞ്ഞിട്ടോ, അറിഞ്ഞിട്ടും അലസന്മാരായിട്ടോ   മുഹമ്മദീയ വർഗ്ഗത്തിലെ ഏറിയകൂറും ആളുകള്‍ രാജ്യനിവാസികൾക്ക് കിട്ടേണ്ടുന്ന അവകാശങ്ങളിലും സൗകര്യങ്ങളിലും ന്യൂനതരായിരിക്കുന്നുവെന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. ആദ്യം മുതൽക്കേ കച്ചവടത്തൊഴിലിൽ ഏർപ്പെട്ടു നടന്ന ഈ വർഗ്ഗക്കാർ കാലോചിതമായ വിദ്യാഭ്യാസം സമ്പാദിക്കുന്നതിനാലും മറ്റും അശ്രദ്ധന്മാരായിരുന്നത് നിമിത്തം, ഇപ്പോൾ കച്ചവട കാര്യങ്ങളിലും അവർ മറ്റു ജാതിക്കാരുടെ പിന്നിലായിത്തീരുന്നു. യാതൊരു തൊഴിലും ശരിയായ വിദ്യാഭ്യാസം കൂടാതെ, ഇക്കാലത്തു അഭിവൃദ്ധിയെ പ്രാപിക്കുകയില്ലെന്നുള്ള തത്ത്വം മുഹമ്മദീയർ അറിഞ്ഞിരുന്നാൽ, അങ്ങനെ അഭിവൃദ്ധിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാതെ അടങ്ങിയിരിക്കുന്നത് വ്യസനിക്കത്തക്ക അവസ്ഥയാകുന്നു*****അവരുടെ പല കാര്യങ്ങളും, ഈ നാട്ടിൽ ശ്രദ്ധിക്കപ്പെടാതെ  കിടക്കുന്നുണ്ടെന്നുള്ളതിന് എത്രയോ ലക്ഷ്യങ്ങളുണ്ട്.

തിരുവിതാംകൂർ മഹാരാജാക്കന്മാർ പണ്ടുപണ്ടേ മുഹമ്മദീയ പ്രജകളുടെ പേരിൽ വളരെ ദയവോടും വാത്സല്യത്തോടും കൂടി വർത്തിക്കുന്നത് കൊണ്ട് അവർക്ക് പല സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുവാൻ കല്പിച്ച് ഏർപ്പാടുകൾ ചെയ്യാറുണ്ടെങ്കിലും ഗവര്‍ന്മേണ്ടു്  ഭാരവാഹികളുടെ താൽപര്യക്കുറവ് കൊണ്ടോ മുഹമ്മദീയർ അങ്ങനെയുള്ള കാര്യങ്ങൾക്കു വേണ്ടുംവണ്ണം ഉത്സാഹിക്കായ്ക കൊണ്ടോ പലപ്പോഴും ഈ വർഗ്ഗക്കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ തന്നെ നിന്നു പോകുന്നുണ്ട്. മുഹമ്മദീയരിൽ പലരും പുതിയ സമ്പ്രദായത്തിൽ വിദ്യാഭ്യാസം ചെയ്തു വരുന്നുണ്ടെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുന്ന ഗവര്‍ന്മേണ്ടു് ഭാരവാഹികൾ ചുരുക്കമാണ്. ഏതാനും ചിലരെ ചില ചില്ലറ ഉദ്യോഗങ്ങളിൽ നിയമിച്ചിട്ടുണ്ടെങ്കിലും, അവർക്ക് വേണ്ടുവോളം പ്രോത്സാഹനം കിട്ടായ്ക നിമിത്തം, വിദ്യാഭ്യാസ വിഷയത്തിൽ അത്രമാത്രം പരിശ്രമിക്കുന്നില്ലാ. വിദ്യാഭ്യാസ കാര്യത്തിൽ പിന്നിൽ കിടക്കുന്ന സമുദായങ്ങളെ മുന്നോട്ട് കൊണ്ടു വരുന്നതിന് ശ്രമിക്കേണ്ടത് ഒരു ഗവര്‍ന്മേണ്ടിന്റെ കടമയാണെന്നുള്ളതിനാൽ മുഹമ്മദീയർക്ക് യോഗ്യതയ്ക്ക് തക്കപോലെ ഉദ്യോഗം നൽകിയും മറ്റു വിധത്തിലും പ്രോത്സാഹനം നൽകേണ്ടത് തന്നെയാണല്ലോ. ഇങ്ങനെ വിചാരിക്കുന്ന ഭരണകർത്താക്കന്മാർ അധികമില്ല. വടക്കൻ ഡിവിഷനിൽ ദിവാൻ പേഷ്കാർ*****മുഹമ്മദീയരുടെ അഭ്യുദയത്തിങ്കൽ ശ്രദ്ധയുള്ള ആളാണെന്ന് മുഹമ്മദീയർ ചാരിതാർത്ഥ്യപ്പെടുന്നുണ്ട്. അതിനൊപ്പം, സ്കൂൾ റേഞ്ചിൻസ്‌പെക്ടർ, മിസ്റ്റർ. സി. കൃഷ്ണപിള്ള, അഞ്ചൽ സൂപ്രേണ്ട് മിസ്റ്റർ തിരവിയംപിള്ള മുതലായ ഏതാനും ചിലരും മുഹമ്മദീയർക്ക് പല സഹായങ്ങളും ചെയ്യുന്നുണ്ട്. ഇവരുടെ സഹായങ്ങൾ ഉണ്ടായാലും, ചിലപ്പോൾ ഇവരുടെ മേലധികാരത്തിൽ നിന്ന് വേണ്ട അനുകമ്പ കിട്ടുമാറില്ലെന്നുള്ളതിനും ലക്ഷ്യങ്ങളുണ്ട്. ഈയ്യിട ശങ്കരമേനോൻ അവർകൾ തൻെറ ഡിവിഷനിൽ ഒരു മുഹമ്മദീയ യുവാവിനെ ഒരു സർക്കാർ ജീവനത്തിൽ വയ്ക്കുകയും, അയാൾക്ക് 20 രൂപ ശമ്പളം ആദ്യമായി കൊടുക്കണമെന്നും, അങ്ങനെ ചെയ്യുന്നത് മുഹമ്മദീയർക്ക് വിദ്യാഭ്യാസവിഷയത്തിൽ ഉത്സാഹം വർദ്ധിക്കുവാൻ കാരണമാകുമെന്നും അഭിപ്രായപ്പെടുകയും ചെയ്തതിൽ, ദിവാൻജി ആ ജീവനക്കാരന് ഇരുപത് രൂപയിൽ കൂടുതലായ ശമ്പളം  ഒരിക്കലും കൊടുത്തുകൂടാ എന്നു ഉത്തരവിട്ടതായി ഒരു കേൾവി ഉണ്ട്. ഇത് വാസ്തവമായിരുന്നാൽ മുഹമ്മദീയരുടെ സ്ഥിതി എത്ര ശോചനീയമാണെന്ന് ധരിക്കേണ്ടതാണ്. ഇനിയും, മുഹമ്മദീയർക്ക് മതകാര്യങ്ങളിലും ഗവര്‍ന്മേണ്ടില്‍ നിന്ന് തട്ടു  കിട്ടുന്നുണ്ടെന്നുള്ളതിന് ചവറയിലെ പള്ളിക്കേസ്സു തന്നെ ഒരുദാഹരണമാണ്. ഏതാനും ചില അസൂയാലുക്കളുടെ ഹർജിയെ താലൂക്കധികൃതന്മാർ അനുകൂലിക്കാതിരുന്നിട്ടും, ഇപ്പോൾ ഹജൂരിൽ നിന്ന് അനുവദിക്കയും, മുഹമ്മദീയരുടെ നിത്യകർമ്മാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരുത്തത്തക്കവിധം പള്ളി മുടക്കം ചെയ്കയും ചെയ്തത് നാമറിയുന്നുണ്ടല്ലോ. ഇങ്ങനെ മുഹമ്മദീയർക്ക് ദോഷം നേരിടുന്ന സംഗതികളിൽ അവയെപ്പറ്റി ഗവര്‍ന്മേണ്ടിനെ ശരിയായി ധരിപ്പിക്കയും, ഗവര്‍ന്മേണ്ടിനോടു മുഹമ്മദീയരുടെ ഹിതങ്ങളെയും അവകാശങ്ങളെയും തേടുകയും ചെയ്യുന്നതിന് തിരുവിതാംകൂറിൽ മുഹമ്മദീയർക്ക് എന്താണാശ്രയമുള്ളത്? ഇന്ത്യയിലെ പലെടങ്ങളിലും മുഹമ്മദീയ അഭ്യുദയത്തിനായി സഭകൾ സ്ഥാപിച്ച് നടത്തി വരുന്നതും ഈയിടെ തന്നെ. അഗ്‌ഫാഖാൻ അവർകൾ മുഹമ്മദീയരുടെ സങ്കടങ്ങളെപ്പറ്റി ഇന്ത്യാ വൈസ്രോയിക്ക് ഒരു അപേക്ഷാപത്രം സമർപ്പിച്ചതും, ഇന്ത്യാ ഗവര്‍ന്മേണ്ടു്  മുഹമ്മദീയര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയതുകൊടുക്കുന്നതും  നാം അറിയുന്നുണ്ടല്ലൊ.  മറുരാജ്യങ്ങളില്‍   മുഹമ്മദീയര്‍ സഭകള്‍ ഏർപ്പെടുത്തി സ്വന്തകാര്യങ്ങളെ സാധിച്ചു വരുമ്പോൾ, തിരുവിതാംകൂറിലെ മുഹമ്മദീയർ മാത്രം, അവരുടെ പള്ളി മുടക്കം ചെയ്താലും, ഗവര്‍ന്മേണ്ടുദ്യോഗങ്ങൾ മുഹമ്മദീയർക്കു നൽകാതിരുന്നാലും അറിയാത്ത ഭാവത്തിലിരുന്നു കളയുന്നത് തീരെ യുക്തമായുള്ളതല്ലാ. ചവറയിലെ പള്ളിക്കാര്യത്തെപ്പറ്റി ഗവര്‍ന്മേണ്ടിനോടു പറയുവാൻ എത്ര മുഹമ്മദീയർ തുനിഞ്ഞു? മുഹമ്മദീയ പ്രതിനിധിയായി പുറപ്പെട്ടിട്ടുള്ള ഈ പത്രത്തിൽ ചില ലേഖനങ്ങൾ ചേർക്കുകയും, അവയെ പത്രാധിപർ ഒരു എഴുത്തോടു കൂടി ബ്രിട്ടീഷ് റെസിഡണ്ടിനയച്ച് റെസിഡണ്ട്  സായിപ്പിൻെറ ശ്രദ്ധയെ ക്ഷണിക്കുകയും ചെയ്തതുകൊണ്ട്, ഇപ്പോൾ റെസിഡണ്ട് സായിപ്പ് അവർകൾ ആ സംഗതിയെക്കുറിച്ചു ദിവാൻജിയോട് ചോദ്യം ചെയ്തിരിക്കുന്നു. ഇങ്ങനെ ഒരു പത്രം കൊണ്ട് മാത്രം എത്ര കാര്യങ്ങൾ സാധ്യമാകും? ഈ മാതിരി സംഗതികളിൽ സംഘങ്ങളാണ് പ്രധാനാവശ്യം. തിരുവിതാംകൂറിലെ മുഹമ്മദീയർ, അവർക്ക് ഈ രാജ്യത്തിൽ ലഭിക്കേണ്ട ഹിതാവശ്യങ്ങളെക്കുറിച്ച് ഉണർച്ച ഉള്ളവരായിരിക്കാഞ്ഞാൽ, അവസാനം പരിതാപകരമായി ഭവിക്കും. അങ്ങനെയൊരു ഉണർച്ച ഉണ്ടാകുന്നതിന് ഒരു മുഹമ്മദീയ സഭ സ്ഥാപിക്കേണ്ടതും   അത്യാവശ്യം അവകാശങ്ങള്‍ ഉള്ള മുഹമ്മദീയർ ശ്രമിക്കേണ്ടതും അത്യാവശ്യമാകുന്നു. ഈ സംഗതിയെപ്പറ്റി "സ്വദേശാഭിമാനി" എല്ലാ മുഹമ്മദീയരെയും ക്ഷണിക്കയും പത്രവായനക്കാരായ മുഹമ്മദീയർ ഈ വിഷയത്തെ സ്വന്തസഹോദരന്മാരെ അറിയിച്ച്, ഒരു മുഹമ്മദീയ സഭ സ്ഥാപിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കയും ചെയ്യുന്നു. മാന്യമുഹമ്മദീയരുടെ അഭിപ്രായങ്ങളെ ഞങ്ങൾ ക്ഷണിച്ചുകൊണ്ട് ഇതിനെപ്പറ്റി അടുത്ത തവണ പ്രസ്താവിക്കാമെന്ന് കരുതി ഇപ്പോൾ വിരമിക്കുന്നു.      


*missing 

The Need for a Muslim Council in Travancore

  • Published on October 24, 1906
  • 973 Views

The last census has brought to light that a sixteenth of the three million strong population of Travancore are Muslims. To be precise, the Muslim population of Travancore is ten thousand short of two hundred thousand. And to state that the conditions of these Muslims are satisfactory at all levels will be far from the truth. The number of Travancore Muslims who have acquired education either in Malayalam or in English are far from few when compared to the educated Malayalis* belonging to other communities. It cannot but be stated that, though it has been a long time since Muslims have started settling down on the shores of Kerala, the reasons why they still lag behind other communities are lack of education and their disinterestedness in seeing their own people grow. It seems that the educated and the rich among the Muslims have either not realised that it is their duty to make every effort to better the conditions of Muslims in general or that they are negligent of their responsibilities towards the community despite being seized by the gravity of the situation. A moment’s reflection will make it clear to anybody that this is the backdrop of the Muslims being rendered unable to enjoy the rights and facilities normally given to other communities. The Muslims, who were bent on improving their lot by doing business and engaging in trade from the beginning, have now been left behind in those areas also. The reason for this is their negligence in acquiring timely education. If only the Muslims knew that no business or trade would prosper in these times unless their stakeholders try to acquire the right education and technical know-how needed to improve them. Their lying low without making any effort to look for the means for improving their business ventures is indeed a matter for concern… (Text missing) there are umpteen instances of their issues being ignored and given the go by.

The Travancore kings have been very kind and loving towards Muslims. Although the kings, out of their magnanimity, have by royal decrees tried to facilitate the development of Muslims, the community has remained stuck either on account of the government machinery showing no interest in implementing the orders or because Muslims themselves have remained apathetic to the moves of the government. Although there are many Muslims who pursue modern education now, instances of the government officials encouraging Muslims to acquire more education are far and few between. True, a handful of Muslims have been appointed to some miscellaneous positions. But since they are not wholeheartedly welcome in their jobs, there is little effort on their part to improve their educational levels. Since a government is duty bound to make efforts to bring forward those communities that lag behind in the matter of education, it goes without saying that it must encourage Muslims by appointing them to government jobs suitable to their qualifications in addition to helping them in other ways. But sadly there are not many among the ruling class who think along these lines. Muslims in the northern division are generally satisfied that Diwan Peshkar… [Text missing] there is a person who is heedful of matters connected with their wellbeing. Along with that, school inspector Mr. C. Krishna Pillai, postal superintendent Mr. Thiraviyam Pillai, and some others like them also assist Muslims in many ways. However, there are instances of their superior implementing authorities turning a blind eye to the overtures made by these lenient officials with regard to Muslims.

A Muslim youth was recently appointed to a government job by Mr. Sankara Menon. While doing so, he ordered that the youth be given an initial pay of Rs.20/-, which will prove to be an impetus to other Muslims for pursuing education. But the Diwan overruled this condition and ordered that the said youth should never be paid more than Rs.20/-. If this reported move is true, it can be gathered from this how deplorable the condition of Muslims is in the given circumstances. Now, the lawsuit involving a mosque at Chavara itself is an example of Muslims being pushed around by the government even in their religious affairs too. We know that on the strength of a favourable order obtained from the government secretariat, the functioning of the mosque has been interrupted, resulting in the Muslims being prevented from performing their daily rituals as usual, despite the Taluk authorities earlier crying foul over the case filed against the mosque by some vested interests.

When faced with situations like these, what do the Muslims in Travancore have to rely on to bring their grievances and demands to the attention of the government? Of late, people in different parts of India have begun to form councils and associations for the upliftment of Muslims. We are already seized of the fact that, taking into account a memorandum submitted by Mr. Agha Khan to the Viceroy of India, the government of India has begun to adopt measures intended to help Muslims in many ways. When Muslims in other countries succeed in solving their problems through the agency of properly organised associations, it is not at all befitting of the Muslims of Travancore to feign ignorance when the authorities blatantly shut down their mosque or refuse to give them their share in the pie of government jobs. How many Muslims have come forward to complain to the government about the case involving the mosque at Chavara? Some articles about the issue were published in this paper, which is being brought out as an organ representing the Muslim side of the affairs affecting our country. It was only after the editor of this paper wrote to the British Resident along with the copies of the articles published, inviting his attention to the matter, that the Resident Sahib ventured to seek clarification on the matter from the Diwan. Like this, how many grievances can be redressed through the intervention of a newspaper alone? Intervention by associations or councils is what is required in matters like this. If the Muslims of Travancore do not wake up to the fact that their just demands can be met by representing them to the authorities through proper channels, they will end up in a very sorry and deplorable state. In order to make the Muslims conscious of their rights and demands, it is necessary to establish such a council and it behooves upon the Muslims who already enjoy certain rights to work towards the formation of such a council. Svadesabhimani invites the attention of all Muslims to this need and requests all Muslims who read this paper to inform their brethren of the need for forming a Muslim council and encourage them to work towards forming one at the earliest. Inviting the responses of fellow Muslims on this, we are signing off for the moment, promising to write more about this next time.

Notes by the translator:

*refers to Keralites (individuals who speak Malayalam).


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like