ഒരു നീചസ്വഭാവം

  • Published on June 21, 1909
  • By Staff Reporter
  • 438 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

വർത്തമാന പത്രങ്ങളിൽ കാണുന്ന ലേഖനങ്ങളുടെ കർത്താക്കന്മാർ ആരെന്ന് അറിവാനുള്ള ആഗ്രഹം ഈ നാട്ടിലെ സർക്കാരുദ്യോഗസ്ഥന്മാരുടെ മാത്രമല്ല, അവരെപ്പോലെ സ്വന്തം ദോഷഭാഗങ്ങളെപ്പറ്റിയ ആക്ഷേപത്തിൽ നീരസം ഉള്ള മറ്റു ചില ആളുകളുടെ ഉള്ളിലും ലഹളയായി തീരാറുണ്ടെന്ന് ഞങ്ങൾക്ക് പലപ്പോഴും അറിവാൻ സംഗതിയായിട്ടുണ്ട്. ഈ ഒരു സ്വഭാവത്തിൻ്റെ വളർച്ച പബ്ലിക് കാര്യങ്ങളിൽ നിഷ്പക്ഷപാതമായും നിർമ്മത്സരമായും ഉള്ള ഒരു സ്വതന്ത്രമായ പൊതുജനാഭിപ്രായത്തിൻ്റെ രൂപീകരണത്തിനു ഏറെക്കുറെ തടസ്ഥമായ് നിന്നിട്ടുണ്ട്. ലേഖനങ്ങളുടെ കർത്താക്കന്മാരെന്ന് അന്വേഷിക്കുന്നത് അവയുടെ സരസത്വത്തെയോ, പബ്ലിക് ഹിതാനുവർത്തിത്വത്തെയോ അഭിനന്ദിക്കാനായിട്ടാണെങ്കിൽ, പത്രപ്രവർത്തനത്തിന് പ്രോത്സാഹജനകമായിരിക്കും എന്നു സന്തോഷിപ്പാൻ അവകാശമുണ്ട്. എന്നാൽ, ഈ നാട്ടിൽ അങ്ങനെയൊരു നിഷ്കളങ്കമായ ബുദ്ധി പ്രബലപ്പെടുന്നതിന്, ഈ അന്വേഷണത്തിൻ്റെ ദുരുദ്ദേശ്യ സ്പൃഷ്ടഭാവം അവകാശം നൽകുന്നില്ലാ.  ഒരുവൻ്റെ നടവടികളിലെ ദോഷാംശങ്ങൾ  ..........പൊതുജനങ്ങൾക്കു ഉണ്ടാകുന്ന സങ്കടങ്ങളെയോ, ആരെങ്കിലും ഒരു പത്രത്തിലേക്ക് എഴുതുകയും, ആ ലേഖനം പ്രസിദ്ധപ്പെടുത്തുകയും, അതുവഴിയായി അയാൾ ബഹുജനങ്ങളുടെ    ദൃഷ്ടിയിൽ ജൂഗുസ്പാപാത്രമായിത്തീരുവാനിടയാവുകയും ചെയ്യുമ്പോൾ, തന്നെപ്പറ്റി അപ്രകാരമൊരു ഹേളനത്തിന് വിഷയമാക്കിയവരെ വൈരികളായി ഗണിക്കയും അവരോട് പ്രതികാരം ചെയ്യാനാഗ്രഹിക്കയും ചെയ്യുന്നത് മനുഷ്യർക്ക് സഹജമായ സ്വഭാവം തന്നെയാണ്. എന്നാൽ, ഈ സ്വഭാവം സഹജമാണെങ്കിലും, മനുഷ്യ പ്രകൃതിയുടെ അധമാംശത്തിൽ ഉൾപ്പെട്ടതാണെന്നും; ഉത്തമാംശത്തെ അനുവർത്തിക്കയാണ് ആത്മശ്രൈഷ്ഠൃത്തിന് യുക്തമെന്നും വിചാരിക്കുവാൻ മനസ്സിനെ വ്യാവർത്തിക്കുന്ന പക്ഷം, മനുഷ്യർക്ക് അനാവശ്യമായ അനേകം ബുദ്ധിദോഷങ്ങളെ അകറ്റുന്നതിന് കഴിയുന്നതാണ്. 'എന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വാസ്തവമാണോ?' എന്നു ചിന്തിക്കുവാൻ ഭാവമേയില്ലാതെ, 'എന്നെപ്പറ്റി അങ്ങനെ പറഞ്ഞല്ലേ’, എന്നു പകവയ്ക്കുവാൻ തുനിയുന്നതുകൊണ്ട്, മനസ്സിൽ പ്രസാദം എന്ന ഗുണം ലോപിക്കയും, വൈയഗ്ര്യം ബാധിച്ചിരിക്കുകയും ചെയ്യുന്നു. ഇതു ജീവിതസുഖത്തെ ക്ലേശിപ്പിക്കുന്നതാണെന്നും അവർ അനുഭവത്താൽ തന്നെ അറിയുന്നതാണ്. ഈ സ്വഭാവദോഷം ഗൗരവപ്പെട്ട ചില പാപങ്ങൾക്ക് വഴി കാട്ടുന്നതാണ് വളരെ ശോചനീയമായുള്ളത്. തൻ്റെ നടവടികളെപ്പറ്റി പത്രത്തിലേക്ക് എഴുതിയ ആൾ ആരാണെന്നുള്ള ജിജ്ഞാസയിൽ പലരേയും സംശയിക്കയും, അവരെ നിഷ്കാരണമായി ഉപദ്രവിക്കയും ചെയ്യുന്നതിന് സർക്കാരുദ്യോഗസ്ഥന്മാർക്കുള്ള വൈഭവം സമാന്യമായുള്ളതല്ലാ. തിരുവിതാംകൂറിലെ പലേ താലൂക്കുകളിൽ നിന്നും ഇങ്ങനെ സർക്കാരുദ്യോഗസ്ഥന്മാരുടെ പീഡയെ സഹിക്കാൻ വയ്യാതെ ലേഖകന്മാർ പല പത്രങ്ങളിലും സങ്കടം പറയാറുണ്ടെന്നുള്ളത് പ്രസിദ്ധമായ സംഗതിയാകുന്നു. തങ്ങളുടെ നടത്തയെ ശരിയായ നിലയിൽ നിറുത്തുന്നതിനു യത്നിക്കുന്നതായിരുന്നാൽ ഉണ്ടാകാവുന്നിടത്തോളം പൊതുജന ഗുണം, ലേഖനകർത്താക്കന്മാരെന്ന് സംശയിക്കപ്പെടുന്നവരെ ദ്രോഹിക്കുന്നതുകൊണ്ട് ഉണ്ടാവുകയില്ലെന്ന് നിശ്ചയമാകുന്നു. പത്രലേഖനകർത്താക്കന്മാരെ അന്വേഷിക്കുന്നതിനുള്ള ആഗ്രഹം അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥൻമാർക്കുള്ളേടത്തോളം തന്നെ മറ്റു ചില ആളുകൾക്കും ഉണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലൊ. ഈ സംഗതിയിൽ, പത്രമാഫീസുകളിൽനിന്നു വല്ലതും ഉണ്ടാക്കാൻ കഴിയുമോ എന്നു അറിയുന്നതിന് ശ്രമിക്കുന്നതാണ് ഇവരുടെ മറ്റൊരു നീചമായ സ്വഭാവം. പത്രമിടപെട്ട ജോലിക്കാരെ വശീകരിച്ച് അല്പജ്ഞന്മാരായ അവരിൽ വല്ലവന്മാരോടും കൃത്രിമ ചോദ്യങ്ങൾ ചെയ്തു ഓരോ സന്ദേഹങ്ങൾ മനസ്സിൽ ഉല്പാദിപ്പിക്കയും, ഓരോരോ മറുവടികൾ കേട്ട് സന്ദേഹങ്ങളെ നിവർത്തിക്കയും ചെയ്യുന്ന നടവടി ശിക്ഷാർഹമായുള്ള കുറ്റമാണെന്ന് ഇവർ ഓർക്കുന്നില്ലാ. ഇതിലേക്കു പഠിപ്പില്ലാത്തവർ ഉദ്യമിക്കുന്നതിനെക്കുറിച്ച് അത്ര ആശ്ചര്യപ്പെടുവാനില്ല. പഠിപ്പുള്ളവർ തുനിഞ്ഞു കാണുമ്പോൾ അവരുടെ വിദ്യാഭാസം നിഷ്ഫലമായിത്തീരുന്നുവല്ലൊ എന്നു വ്യസനിക്കുക കൂടി ചെയ്യേണ്ടി വരുന്നു. 'സ്വദേശാഭിമാനി' യിൽ പ്രസിദ്ധീകരിക്കാറുള്ള ലേഖനങ്ങൾ മിക്കവാറും പലേ ഉദ്യോഗസ്ഥന്മാരുടെയും പബ്ലിക് കാര്യ പ്രവർത്തകന്മാരുടെയും മറ്റും നിന്ദ്യ നടവടികളേക്കുറിച്ചാകയാൽ, ആ ലേഖനങ്ങളുടെ കർത്താക്കന്മാരെന്ന് അന്വേഷിക്കുവാനും വ്യഥാ ഓരോ മാന്യന്മാരെ സംശയിച്ചു പകരം വീട്ടാനും ചിലർ ഒരുങ്ങുന്നതായി അറിയാറുണ്ട്. ഈ ദുർന്നയം ഇതിനിടെ ഞങ്ങൾക്കു കുറേ പ്രകടമായി അറിവാൻ ഇടയായിട്ടുണ്ട്.   കുറെക്കാലം മുമ്പ്, കോട്ടയത്തെ 'മലയാള മനോരമ' യുടെ പ്രസംഗനയത്തെക്കുറിച്ചു ഒരു മാന്യനായ ലേഖകൻ 'സ്വദേശാഭിമാനി' ക്കു ഒരു ലേഖനമയക്കുകയും, അത് ഞങ്ങൾ പ്രസിദ്ധീകരിക്കയും, ചെയ്തിരുന്നു. അതിൻ്റെ കർത്തവാരാണെന്നുള്ള ചർച്ചയിൽ 'മലയാള മനോരമ' യോട് അടുപ്പമുള്ള ഒരാൾ തിരുവനന്തപുരത്ത് വരുകയും, ഈ ആഫീസിലെ ജോലിക്കാരിലൊരുവനെ വശീകരിക്കുകയും, ..............പ്രകാശിപ്പിച്ചിരിക്കുന്നതായി കണ്ടിരിക്കാം. 'മലയാള മനോരമ' യോട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ പരിഭവമൊന്നുമില്ലെങ്കിലും, പത്രത്തിൽ കാണുന്ന ലേഖനങ്ങളുടെ കർത്താക്കന്മാരാരെന്ന് അറിവാൻ പഠിപ്പുള്ളവരും പത്രപ്രവർത്തനം എന്ന പവിത്രമായ തൊഴിലിനെ സ്വീകരിച്ചിട്ടുള്ളവരും പ്രദർശിപ്പിക്കുന്ന ആഗ്രഹവും, അതിനെ സാധിപ്പാനായി പ്രയോഗിക്കുന്ന കുടിലനയങ്ങളും മനുഷ്യൻ്റെ ആത്മാവിനെ നീച നിലയിൽ ആക്കുന്നതാണെന്ന് അത്തരക്കാർ അറിയണമെന്നേ ഞങ്ങൾക്ക് ആഗ്രഹമുള്ളൂ. 

A Demeaning Behaviour

  • Published on June 21, 1909
  • 438 Views

The curiosity to learn about the personal details of the authors of newspaper articles critical of the misconduct of government officials and other persons of interest is common to both of them. We have come to know of many minds getting agitated over such articles on numerous occasions. The growth of this unhealthy behaviour has become an impediment to the formation of an impartial and unbiased public opinion about issues concerning people. If it is to praise the articles written in the larger interest of the society that the search for the personal details of the writers is made, then it will be quite encouraging for the growth of healthy journalism. But the inquisitive nature of this desire for learning about the writers of articles does not appear to be brightening the rosy side of journalism. The seamy side of one’s actions [text missing] if someone writes in a paper about public grievances and the person responsible for bringing about such a reprehensible situation, the person thus criticised becomes despicable in the eyes of the people. Then it will be natural for him to consider the critic as his enemy and he may even try to take revenge upon him. Although man is inclined by instinct to be inquisitive about others, he would be well advised to keep himself from falling into pitfalls, as the inclination to ferret out personal details of others can be questionable in nature. “Is what has been said about me true?” Without considering this question in all its seriousness, if someone happens to adopt a vengeful attitude towards the correspondent saying, “has he said so about me?” his mind will certainly lose much of its cheerfulness and it will further be clouded with anger. And in due course, he will come to know from experience that it has had a corroding effect on his ease of living as well. What is more deplorable is that this defect in his character will gradually pave the way for many more grave acts of sin.

The capability of the government officials to bring those correspondents who write articles with barbs under the radar of suspicion, mostly out of curiosity, and harm them without any rhyme or reason is not uncommon. It is also well known that newspaper correspondents from many Taluks of Travancore have complained about being frequently persecuted by such officials. The benefits to be gained by harming the correspondents suspected to be the authors of hostile articles will be much less compared to the public good arising out of any sincere attempt made by the officials at keeping their actions free from blemishes. We have already stated that the corrupt officials as well as some others with vested interests are equally desirous of knowing about the correspondents. Another demeaning conduct these people have in this regard is their greed for making a few bucks out of the targeted newspaper’s office somehow. These people do not remember that it is a punishable offence to lure workers engaged by a paper and plant doubts in their minds to glean the kind of information they want from them by asking them tricky and indirect questions. There is nothing surprising in the unlettered people making such despicable moves. But, when the educated ones are seen indulging in such actions, one cannot but grieve over their education gone wasted.

We got information regarding some people attempting to take revenge upon certain gentlemen based on their suspicion of authorship of articles critical of the corrupt and irresponsible government officials published in Svadesabhimani. This wicked move has of late reared its head more threateningly than ever before. Some time ago, a gentleman correspondent had sent us an article about the editorial policy of the Malayala Manorama of Kottayam, which we subsequently published in our paper. In their eagerness to know about its author, a person connected to the Malayala Manorama came to Thiruvananthapuram and tempted a worker employed at this paper’s office and [text missing] may have seen it published. We do not have any complaint with the Malayala Manorama in this matter. All the same, we only desire that the educated people who have taken to journalism as an esteemed profession be informed that their frantic efforts, even by resorting to dubious ways, at digging out personal information of the correspondents will only go on to dampen our human spirit.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like