വിദേശവാർത്ത
- Published on October 24, 1906
- By Staff Reporter
- 575 Views
കാബൂളില്‍ കമ്പിയില്ലാക്കമ്പിത്തപാലേര്‍പ്പെടുത്താന്‍ ആലോചിച്ചിരിക്കുന്നു.
******ഷൈക്ക് മുബാറക്ക്, നെജാത്തിലെ അമീറും ബിന്‍ റഷിഡും തമ്മിലുള്ള ദീര്‍ഘകാലത്തെ വഴക്കുകളെല്ലാം ഒതുങ്ങുകയും, രണ്ടു കക്ഷികളും സമാധാനപ്പെടുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ ജനുവരിമാസത്തിനിപ്പുറം ഇന്ത്യക്കാര്‍ 1760-പേര്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കുടിപാര്‍പ്പിന് എത്തീട്ടുണ്ടെന്നും***************************
നെറ്റാലില്‍ കൂലിവേല ചെയ്യാന്‍പോയിട്ടുള്ള ഇന്ത്യക്കാര്‍ വളരെ കഷ്ടപ്പാടുകള്‍ പെടുന്നുണ്ടെന്നും, അവരെ വളരെ ഞെക്കി ഞെരുക്കിയാണ് കപ്പലില്‍ കയറ്റി തിരികെ അയയ്ക്കുന്നതെന്നും മറ്റും മിസ്റ്റര്‍ മക്മഹണ്‍ എന്ന സായിപ്പു പ്രസ്താവിക്കുന്നു.
യെമെനിലെ ഇമാമിനെ അമര്‍ത്തുവാനോ ഇമാംചെയ്യുന്ന ഉപദ്രവങ്ങളെ തടുക്കുവാനോ സുല്‍ത്താനവര്‍കള്‍ക്ക് സാധിക്കുന്നില്ലെന്നു കണ്ട്, ഇമാമിനെ ഇസ്തംബുലിലേക്ക് പറഞ്ഞയപ്പാനായി മക്കയിലെ ഷെരീഫിനെ ശട്ടം കെട്ടിയിരിക്കുന്നു, ഇമാം ഈ ക്ഷണനത്തെ ഉപേക്ഷിച്ചിരിക്കുന്നു.
ഇന്ത്യന്‍ നാഷണല്‍ കാണ്‍ഗ്രസ്സിന്‍റെ അടുത്ത യോഗത്തിന് അഗ്രാസനാധിപത്യം വഹിക്കുവാന്‍ ദാദാഭായ് നവ്റോജി അവര്‍കളെ തെരഞ്ഞെടുക്കുന്നപക്ഷം അദ്ദേഹം അതിനെ കൈക്കൊള്ളുമെന്നും, നവംബര്‍ 3ാ-നു-മാഴ്സെയില്‍സില്‍ നിന്നു പുറപ്പെടുന്ന "ഇന്‍ഡ്യ" എന്ന കപ്പലില്‍ സഞ്ചാരത്തിന് ഏര്‍പ്പാടുചെയ്തിരിക്കുന്നു എന്നും അറിയുന്നു.