കമ്പിവാർത്തകൾ
- Published on July 17, 1907
- By Staff Reporter
- 638 Views
(സ്വന്തലേഖകൻ) തിരുവനന്തപുരം
ജൂലൈ 17.
മിസ്റ്റർ കെ. നാരായണക്കുരുക്കളെ ഡിസ്സ്മിസ്സ് ചെയ്തിരിക്കുന്നു. മുപ്പതു വർഷത്തിനുമേൽ പഴക്കം വന്നിട്ടുള്ളതും, യോഗമില്ലാത്തതുമായ, സർക്കാർ ക്ഷേത്രങ്ങളിലെ സ്വർണ്ണാഭരണങ്ങൾ, തിരുവനന്തപുരത്ത് വച്ച് ലേലത്തിൽ വിൽപ്പിക്കപ്പെടുന്നതാണ്. കൊല്ലം അഡീഷണൽ മുൻസിപ്പു കോടതിയെ സ്ഥിരമാക്കുന്നതിനും, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി ഈ സ്ഥലങ്ങളിൽ മുൻസിപ്പു കോടതികൾ പുതുതായി സ്ഥാപിക്കുന്നതിനും, വൈക്കം മുൻസിപ്പു കോടതിയെ മാറ്റുന്നതിനും മഹാരാജാവു തിരുമനസ്സ് കൊണ്ട് കല്പിച്ചനുവദിച്ചിരിക്കുന്നു. പറവൂർ ജില്ലാ കോടതിയെ ആലപ്പുഴയ്ക്ക് മാറ്റിയിരിക്കുന്നു. സെഷൻസ് ജഡ്ജ് 10 വർഷത്തെ കഠിന തടവിന് വിധിച്ചിരുന്ന ചിറയിങ്കീഴ് വേലായുധനെ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നു.