തിരുവനന്തപുരത്തെ സത്രം
- Published on May 30, 1908
- By Staff Reporter
- 798 Views
1908 ജൂണ്‍ 15നു-മുതല്‍ ഇവിടത്തെ വിദ്യാര്‍ത്ഥി സത്രം തുറക്കപ്പെടുന്നതാണെന്നും, അതില്‍ചേരുന്നതിനുള്ളഅപേക്ഷ ജൂണ്‍ 4നു-ക്കകംഅയയ്ക്കുന്നതായിരുന്നാല്‍മിസ്റ്റര്‍ലപ്പര്‍ കൂനൂര്‍ക്ലബ്, കൂനൂര്‍, നീലഗിരി എന്ന മേല്‍വിലാസത്തില്‍ അയയ്ക്കേണ്ടതാണെന്നും, അതിന്‍റെ ശേഷമായിരുന്നാല്‍ മേല്‍വിലാസമായി തിരുവനന്തപുരം എന്നു മാത്രം എഴുതിയാല്‍ മതി എന്നും കാണുന്നു. ആദ്യം ചേരുന്നതിന് രണ്ടു ബ്രിട്ടീഷ് രൂപാ ഫീസ്സുണ്ട്. നല്ല നടത്തക്കാരനായിരുന്നുകൊള്ളാമെന്നു സമ്മതിച്ചുജാമ്യമായി 2രൂപാപ്രത്യേകംകൊടുക്കണം. ഈ രൂപ പിന്നീട് സത്രത്തെവിട്ടുപോകുമ്പൊള്‍ തിരിയെ കൊടുക്കപ്പെടുന്നതാണ്. ഒരു മാസത്തില്‍ വാടക 1 രൂപ 4 അണ മുതല്‍ 2 രൂപാവരെയായിരിക്കും. ഈ വ്യത്യാസം സ്ഥലത്തിനുള്ള സൌകര്യങ്ങളെ അനുസരിച്ചിരിക്കും. വേണ്ട സാമാനങ്ങളും ഉണ്ടായിരിക്കും. എല്ലാംകൂടി ഒരു കുട്ടി (ബ്രാഹ്മണനും) 10 മുതല്‍ 12 വരെ രൂപാ ഫീസു മാസന്തോറും കൊടുക്കേണ്ടതാണ്. ഈ തുക മൂന്നു നേരത്തെ ഊണും വാടകയും ഉള്‍പ്പെടെയും, വിളക്കിനും, കാപ്പി കുടിക്കുന്നതിനും, ക്ഷൌരക വെളുത്തേടക്കൂലികളും ഒഴികെയും ആണ്. അപേക്ഷയില്‍, വിദ്യാര്‍ത്ഥിയുടെ പേര്, ജാതി, വയസ്സ്, ഭക്ഷണം മലയാളമോ പരദേശമോ എന്ന്, വീട്ടില്‍ നില്‍ക്കുമ്പോളുള്ള വസ്ത്രധാരണക്രമം, രക്ഷകര്‍ത്താവിന്‍റെ പേരു തൊഴില്‍ മേല്‍വിലാസം, വിദ്യാര്‍ത്ഥിയും രക്ഷകനുമായുള്ള സംബന്ധം, മററു വിദ്യാര്‍ത്ഥി സത്രത്തില്‍ ചേര്‍ന്നിരുന്നുവോ എന്ന്, കഴിഞ്ഞ രണ്ടുകൊല്ലത്തിനകത്ത് എവിടെ പഠിച്ചു എന്നു്. നടത്തയെപ്പറ്റി അറിയാവുന്നവരുടെ പേരു മേല്‍വിലാസം (സംബന്ധക്കാര്‍ഒഴികെ) ഈ വിവരങ്ങള്‍ എഴുതിയിരിക്കേണ്ടതാണ്. അപേക്ഷക്കുള്ള ഫാറം ഈയാണ്ടത്തെ 21 ാം നംബര്‍ ഗസററില്‍പ്രസിദ്ധം ചെയ്തിരിക്കുന്നു.