സുഖം കിട്ടേണ്ട വിധം

  • Published on September 21, 1910
  • By Staff Reporter
  • 92 Views

                                                         സുഖം കിട്ടേണ്ട വിധം

             ദേഹാദ്യന്ത സുഖകരണാര്‍ത്ഥം ദൈവീകൃത്യമായ രക്തശോധന, ബലഹീനമോ സുഖക്കേടോ ഉള്ള മലകോശങ്ങളുടെ അതൃപ്തികരമായ പ്രവൃത്തിയാല്‍ മൂത്രത്തില്‍ നിന്നു ഉളവാകുന്ന വിഷകരമായ ജലംതന്നെ, പലവിധമായ രോഗങ്ങള്‍ക്കുള്ള കാരണമാകുന്നു.

            ബലഹീനമോ സുഖക്കേടോ ഉള്ള മലകോശത്തിന്‍റെ അടയാളങ്ങളാവിതു:- പുറംക്കടച്ചല്‍, ഉറക്കമില്ലായ്മ, അരോചകം, മൂത്രച്ചൂടു, കൂടക്കൂടെയുള്ള ദാഹം, തളര്‍ച്ച, നെഞ്ഞുവേദന, തലക്കുത്തു, ക്ഷീണനാഡി, കണ്‍മങ്ങല്‍, തലതിരിച്ചല്‍, വീക്കമൊ സന്ധിക്കെട്ടൊ, ഓര്‍മ്മക്കുറവ്, സാധാരണ ക്ഷീണം മുതലായവ, ഇവകളെ സുഖപ്പെടുത്താതെയുപേക്ഷിച്ചാല്‍, മൂത്ര വിസര്‍ജ്ജന കഷ്ടം, വാതം, നീര്‍, നീരൊഴിക്കു (ബ്രൈട്സ് ദീനം) (ജീര്‍ണ്ണപ്പെട്ട മലകോശം) എന്നുള്ളവയും സ്ത്രീകള്‍ക്കു, പെണ്ണുങ്ങളുടെ ദീനമെന്നു തെറ്റിദ്ധരിക്കപ്പെട്ട സുഖക്കേടുകളും വരാനിടയുള്ളതാകുന്നു.

                 ഡോണ്‍സ് ബാക്കേക്ക് കിഡ്നിപില്‍സ് എന്ന ഗുളികകള്‍ മലകോശത്തിലും മൂത്രാവയവങ്ങളിലും പ്രവൃത്തിച്ച് അവയില്‍ നിന്നുണ്ടാകുന്ന മേല്പറഞ്ഞ വിഷകരമായ ജലത്തെ രക്തത്തില്‍ കലക്കാതെ ശുദ്ധിചെയ്തുവരുമ്പോള്‍ ദേഹാരോഗ്യം നിശ്ചയമായും വരേണ്ടതാണ്.

                   സുഖമായിരിപ്പാന്‍ മലകോശത്തെ നന്നായി വെക്കേണ്ടതാവിശ്യമാകുന്നു. മലകോശ ശുദ്ധിക്കായുണ്ടാക്കപ്പെട്ട പ്രത്യേകമരുന്നായ ഡോണ്‍സ് ബാക്കേക്ക് കിഡ്നി ഗുളികകള്‍ ഈ ഗുണം ചെയ്യുന്നുണ്ടു.

                                         

             കുപ്പി ഒന്നിനു വില 2 ഉറുപ്പിക. ഒന്നായി 6 കുപ്പികള്‍ വേണമെങ്കില്‍ 10 ക. 2ണ. എല്ലാ മരുന്നു ഷാപ്പിലും വില്ക്കപ്പെടും.

                                      ഡബിലിയു. എച്. ഹല്ലര്‍, ഏജന്‍റ്

                                                                ചെന്നപുരി

The Way to Comfort (Advertisement)

  • Published on September 21, 1910
  • By Staff Reporter
  • 92 Views

Urinary infection leads to many diseases. Malfunctioning of the rectum due to its enfeeblement and bleeding is the root cause of urinary infection. Muscle cramps, sleeplessness, irritation, frequent urination, thirst, exhaustion, chest pain, migraine, frailty, dimmed eyesight, giddiness, inflamed joints, weakened memory, fatigue, etc. are symptoms of an enfeebled or diseased rectum. If they are left untreated or uncured, they will most likely lead to difficulty in urination, immobility, Bright’s disease, etc. In women, the negligence may cause what is called “women’s diseases”.

Don’s Back-ache Kidney Pills help the rectum, urinary tract and bladder function properly thereby preventing urine from getting infected. This is how the pills give their users relief and comfort malfunctioning organs.

To get ease from difficulties, it is necessary to have a properly functioning rectum. Specially made Don’s Back-ache Kidney Pills can keep the rectum from being affected by ailments.

A bottle of pills: Rs 2/-

Half a dozen bottles of pills can be ordered at a time for Rs 10.00 and annas .2.00

Available at all medical shops.

W. H. Huller, Agent

Chennaipuri


You May Also Like