കേരളവാർത്ത - തിരുവിതാംകൂർ

  • Published on June 17, 1908
  • By Staff Reporter
  • 364 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മിസ്തര്‍ വി. നാഗമയ്യാ, ബി. ഏ. മദിരാശിക്കു പോയിരിക്കുന്നു.

 കഴിഞ്ഞ വക്കീല്‍ പരീക്ഷയില്‍ 40 - പേര്‍ ചേര്‍ന്നിരുന്നവരില്‍ 19-പേര്‍ ജയിച്ചിരിക്കുന്നു.

 പാങ്ങോട്ടു നായര്‍ പട്ടാളത്തിലെക്ക്, പുത്തനായി ഇരുനൂറില്‍പരം ആളുകളെ ചേര്‍ത്തിരിക്കുന്നു.

 ബ്രിട്ടീഷ് റെസിഡണ്ട് മിസ്തര്‍ ലയണല്‍ ഡേവിഡ്‍സണ്‍, കൊച്ചിയിലേക്കു പോയിരിക്കുന്നു.

 നെടുമങ്ങാട്ടു തഹശീല്‍ദാര്‍ മിസ്തര്‍ ശേഷയ്യങ്കാര്‍, 4- ആഴ് ചവട്ടത്തെ ഒഴിവിനു അപേക്ഷിച്ചിരിക്കുന്നു.

 എക്സൈസ് അസിസ്റ്റന്‍റു കമിഷണര്‍ മിസ്തര്‍ പത്മനാഭരായര്‍ക്കു 12 ദിവസത്തെ ഒഴിവു നല്‍കിയിരിക്കുന്നു.

 അസിസ്റ്റന്‍റ് ബ്രിട്ടീഷ് റെസിഡണ്ട് അഞ്ചു തെങ്ങ്, തങ്കച്ചേരി എന്നിവിടങ്ങളിലേക്ക് സര്‍ക്കീട്ടു പോയിരിക്കുന്നു.

 മരുമക്കത്തായം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ ഗവര്‍ന്മേണ്ടിലെക്ക് സമര്‍പ്പിക്കപ്പെടുമെന്നറിയുന്നു.

 ചാലക്കമ്പോളലഹളസംബന്ധിച്ച്, ഇനിയും 6 - പേരെക്കൂടെ പ്രതികളായി പിടിപ്പാന്‍, ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വാറണ്ട് നല്‍കിയിരിക്കുന്നു.

 രാജകീയഇംഗ്ലീഷ് കാളേജിലേക്കു ഇംഗ്ലീഷ് ട്യൂട്ടരായി പി. ജി. സഹസ്രനാമയ്യര്‍ എന്ന ആളെ 100 രൂപ - മാസശമ്പളത്തില്‍ നിയമിച്ചിരിക്കുന്നു.

 രാജകീയ ഇംഗ്ലീഷ് കാളേജ് മലയാള മുന്‍ഷി മിസ്തര്‍ പി. കേ നാരായണപിള്ള, ബി - ഏ., ബി-എല്‍, സര്‍ക്കാരുദ്യോഗം ഒഴിവാന്‍ രാജിഹര്‍ജി കൊടുത്തിരിക്കുന്നു.

 മരുമക്കത്തായം കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു ഉത്തരം കൊടുക്കുവാനായി, തിരുവനന്തപുരം നഗരത്തില്‍ പാര്‍ക്കുന്ന നായര്‍ സ്ത്രീകളില്‍ പത്തിരുപതുപേരോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇവരുടെ മൊഴികള്‍ വാങ്ങുന്നത് ജൂബിലിടൊണ്‍ഹാളിലോ അവരവര്‍ നിശ്ചയിക്കുന്ന വീടുകളിലോ കമ്മിറ്റിക്കാര്‍ യോഗം ചേര്‍ന്നിട്ടായിരിക്കും.

You May Also Like