ആമ്പൽപൂമോതിരങ്ങൾ
- Published on November 03, 1908
- By Staff Reporter
- 318 Views
നിറത്തിലും അഴകിലും സാക്ഷാൽ സ്വർണ്ണം പോലെ തോന്നും. കനേഡയൻ സ്വർണ്ണം കൊണ്ടു ഉണ്ടാക്കപ്പെട്ടവയും , രത്നസദൃശങ്ങളായ കല്ലുകൾ പതിക്കപ്പെട്ടവയുമാകുന്നു. അതിസമർത്ഥന്മാരായ ആഭരണ വ്യാപാരികളെക്കൊണ്ടുകൂടി അത്രവേഗത്തിൽ കണ്ടുതിരിപ്പാൻ കഴിയുന്നതല്ല.
1 - ാം നമ്പ്ര - ഒറ്റവജ്രമോ ചുകപ്പോ കല്ലു പതിച്ചത് -
വില 8- ണ ഒരു ഡസന്ന് 6- ക.
2 - ാം നമ്പ്ര - 6 വജ്രങ്ങളും 1 നലക്കല്ലും പതിച്ചത് -
വില 12 ണ. 1 ഡജന്ന് 9- ക.
3 - ാം നമ്പ്ര - 2 വജ്രങ്ങളും ഒരു പച്ചക്കല്ലും പതിച്ചത് -
വില 12 ണ. ഡജന്ന് 9 - ക.
കെട്ടിഅയപ്പാനും വി.പി. ക്കും കൂലി 6ണ പുറമേ.
1 മുതൽ 3 വരെ നമ്പ്ര മോതിരങ്ങൾ ഒരു ഡജൻ മേടിക്കുന്നവർക്കു ഒരു ' ചാമ്പിയൺ ' വാച്ച് 18 കാരറ്റ് പൊൻചങ്ങലയൊടും 2 കൊല്ലത്തെ ഗാറൻറ പത്രത്തൊടും കൂടി സമ്മാനം കൊടുക്കും.
ആവശ്യപ്പെടുന്നവർക്ക് വി. പി.യായി അയച്ചുകൊടുക്കുന്നതാണ്. കത്തയയ്ക്കേണ്ടത് ഇംഗ്ലിഷിലായിരിക്കണം. മേൽവിലാസം:
The Manager,
The National Trading Union,
17, Kupaleetela S.D Bowbazar,
CALCUTTA