സ്വദേശവാർത്ത
- Published on February 26, 1908
- By Staff Reporter
- 699 Views
തിരുവിതാംകൂര്‍
പള്ളത്താറ്റിലുള്ള പാലം പുതുതായി പണി ചെയ്യുന്നതിനു ഗവര്‍ന്മേന്‍റ് തീരുമാനിച്ചിരിക്കുന്നു.
കൊളച്ചല്‍ തുറമുഖത്ത് പുത്തനായി ഒരുകൊടിമരം പണി ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നു.
മാത്തമാറ്റിക് സ് പ്രസംഗം ചെയ്തതിന്, മിസ്തര്‍ കുക്കിലയാവിന് 200 രൂപ ഇനാം കൊടുത്തിരിക്കുന്നു.
അസിസ്റ്റന്‍റു സര്‍ജണ്‍ മിസ്തര്‍ ലബുഷാര്‍ഡിയരെ ഉടന്‍ അടുത്തൂണ്‍കൊടുത്തു വേലയില്‍നിന്ന് പിരിക്കുന്നതിന് ഗവര്‍ന്മേണ്ടനുവദിച്ചിരിക്കുന്നു.
മരുമക്കത്തായംകമ്മിറ്റി സിക്രട്ടറിയ്ക്കും പ്രസിഡണ്ടിനും നന്നാലു ശിപായിമാരെ സര്‍ക്കീട്ടില്‍ കൊണ്ടുപോകുന്നതിനു ഗവര്‍ന്മേന്‍റനുവദിച്ചിരിക്കുന്നു.
കോട്ടയംസര്‍ക്കിള്‍ആഫിസര്‍ മിസ്തര്‍ ആര്‍.വെങ്കിട്ടരാമയ്യരെ മാസം ഒന്നുക്കു 75 രൂപാശമ്പളത്തില്‍ 1ാംഗ്രേഡ് എക്‍സൈസ് ഇന്‍സ്പെക്‍ടരായി സ്ഥിരപ്പെടുത്തിയിരിക്കുന്നു.
വിളവങ്കോട്ടുതാലൂക്കില്‍ ജോലി നോക്കുന്ന ഡപ്ടിതഹശീല്‍ദാര്‍ കാളിപ്പിള്ളയ്ക്കു ആ താലൂക്കില്‍ പോക്കുവരവു കേസുകള്‍ തീരുമാനിക്കുന്നതിനു അധികാരം കൊടുത്തിരിക്കുന്നു.
മരുമക്കത്തായം കമ്മിഷണ്‍മുമ്പാകെ ഹാജരായി മൊഴി കൊടുക്കുന്ന സാക്ഷികള്‍ക്ക്, കൂടിയേതീരൂഎന്നുള്ളപക്ഷം, ബത്തയും മൈലേജും കൊടുക്കുന്നതിന് ഗവര്‍ന്മേന്‍റനുവദിച്ചിരിക്കുന്നു.
പത്മനാഭപുരം ദിവാന്‍പെഷ്കാര്‍ മ. രാ. രാ. കേ. പി. ശങ്കരമേനോന്‍ ബി. ഏ. ബി. എല്‍. അവര്‍കളെ തിരുവിതാംകോട്ടു നിയമനിര്‍മ്മാണസഭയിലെ ഒരു അഫിഷ്യല്‍മെംബരായി നിയമിച്ചിരിക്കുന്നു.
എക്സൈസ് കിസ്ത് വസൂല്‍ചെയ്ത വകയില്‍ വീഴ്ച കാണിച്ചതിന്, തിരുവനന്തപുരം 1ാംതഹശീല്‍ മിസ്തര്‍ പപ്പുപ്പിള്ളയ്ക്ക് 10 രൂപയും, താലൂക്കില്‍ ഒരു കണക്കപ്പിള്ളയ്ക്ക് 5 രൂപയും പിഴയിട്ടിരിയ്ക്കുന്നു.
കൊല്ലം താലൂക്കു സമ്പ്രതി പത്മനാഭപിള്ളയ്ക്കു 1068 ലെ 1ാം റെഗുലേഷന്‍ പ്രകാരം ജംഗമവസ്തു ലേലം വരെയും, സ്ഥാവരവസ്തു ജപ്ചിവരെയും ഉള്ള നടവടികള്‍ നടത്തുന്നതിനും, പോക്കുവരവു കേസുകള്‍ തീര്‍ച്ച ചെയ്യുന്നതൊഴിച്ച ശേഷമുള്ള നടവടികള്‍ നടത്തുന്നതിനുമുള്ള അധികാരം കൊടുത്തിരിക്കുന്നു.
പത്തനാപുരം താലൂക്കിലെക്കു സ്ഥലം മാറ്റപ്പെട്ട മ. രാ. രാ. കേ. രാമസ്വാമിഅയ്യര്‍ ബി. എ. ബി. എല്‍. അവര്‍കള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നതുവരെ ആ താലൂക്കു തഹസിൽ കാര്യം വിചാരിക്കുന്നതിന് പരവൂര്‍ 1ാം ക്ലാസുമജിസ്ട്രേട്ട് മ. രാ. രാ. വി. പത്മനാഭയ്യര്‍ ബി ഏ. അവര്‍കളെ നിയമിച്ചിരിക്കുന്നു.
മ. രാ. രാ. കേ. പരമേശ്വരന്‍പിള്ള ബി. എ. ബി. എല്‍. അവര്‍കള്‍ക്കു പകരം, സബ് ***********4ാംഗ്രേഡ് തഹശീല്‍ദാരായി പത്തനാപുരം താലൂക്ക് ആക്‍ടിംഗ് തഹശീല്‍ദാരും 2-ാംക്ലാസ് മജിസ്ട്രേട്ടുമായ മ. രാ. രാ. എസ്. പരമേശ്വരയ്യര്‍ എം. ഏ; ബി. എല്‍. അവര്‍കളെ******* വിളവങ്കോട്ടു താലൂക്കിലെക്കു നിയമിക്കയും ചെയ്തിരിക്കുന്നു.
ദേവികുളത്തു സര്‍ക്കിള്‍ ആഫീസര്‍ മിസ്തര്‍ ****ഗന്തരെയും, അരൂക്കുറ്റി സര്‍ക്കിള്‍ആഫീസര്‍ ആർ. കേ. ഗോവിന്ദപ്പിള്ള ബി. ഏ.യെ യും മാവേലിക്കര സര്‍ക്കിള്‍ ആഫീസര്‍ മിസ്തര്‍ *****പിള്ള ബി.ഏ.യെയും മാസം ഒന്നുക്ക് ***********രൂപാ വീതം ശമ്പളത്തില്‍ 3ാം ഗ്രേഡ് ************ആഫീസര്‍മാരായി സ്ഥിരപ്പെടുത്തിയിരിക്കുന്നു.
മ. രാ. രാ. എം. കൃഷ്ണയ്യര്‍ അവര്‍കളെ അടുത്തൂണ്‍കൊടുത്തു പിരിച്ച ഒഴിവില്‍ *********ഗ്രേഡ് തഹശീല്‍ദാരായി പറവൂര്‍ *********പ്രൊട്ടം 4-ാംഗ്രേഡ് തഹശീല്‍ദാരും, ********മജിസ്ട്രേട്ടുമായ മ. രാ. രാ. കേ പരമേശ്വരൻ ബി. ഏ. ബി. എല്‍. അവര്‍കളെ നിയ*********വിശേഷാല്‍ ജോലിയില്‍ നിന്ന് തിരിയെ വരുമ്പോള്‍ പറവൂര്‍ താലൂക്കില്‍ തന്നെ ജോലിയില്‍ നിയമിക്കയും ചെയ്തിരിക്കുന്നു.
ദേവസ്വം കമ്മിഷണര്‍ എന്തോ സംഗതിയെപ്പറ്റി ചില വിവരങ്ങള്‍ ചോദിച്ചതിന് മറുപടി അയച്ചുകൊടുക്കാത്ത വീഴ്ചയ്ക്ക് അഗസ്തീശ്വരം തഹശീല്‍ മിസ്തര്‍ രാമസ്വാമി അയ്യര്‍ക്കു 10 രൂപപിഴയും ആറുമാസത്തേക്ക് പ്രമോഷന്‍ തടസ്ഥവും, ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു. ഈ സംഗതിയില്‍ തന്നെ, കല്‍ക്കുളം തഹശീല്‍ മിസ്തര്‍ ആണ്ടിപ്പിള്ളയ്ക്ക് ശരിയായ കാരണം പറഞ്ഞതിനാല്‍, മാപ്പു കൊടുത്തിരിക്കുന്നതായി അറിയുന്നു.
വലിയകൊട്ടാരത്തിലെ മുതല്‍കണക്കുകളില്‍ മുഖ്യമായി അന്വേഷിക്കേണ്ട ഭാഗം, ഒട്ടേറെ വെള്ളിപ്പെട്ടികളെപ്പറ്റിയുള്ള കാര്യമാകുന്നു. വളരെക്കാലമായി, മഹാരാജാക്കന്മാര്‍ ഓരോരോ സ്ഥലങ്ങളിൽ എഴുന്നള്ളുന്ന അവസരങ്ങളില്‍, ബഹുജനങ്ങള്‍ ചേര്‍ന്ന് മംഗളപത്രങ്ങള്‍ സമര്‍പ്പിച്ചു വരുന്നുണ്ട്. ഈ മംഗളപത്രങ്ങളൊക്കെ, വെള്ളിപ്പെട്ടികളിലടച്ചാണ് മഹാരാജാക്കന്മാര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ഞങ്ങളോര്‍ക്കുന്നു. ഇപ്പൊഴത്തെ മഹാരാജാവുതിരുമനസ്സിലെയ്ക്കും, മുമ്പിരുന്ന മഹാരാജാക്കന്മാര്‍ക്കുമായി, ഈ മാര്‍ഗ്ഗത്തില്‍, പത്തറുനൂറോളം വെള്ളിപ്പെട്ടികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം കൊട്ടാരത്തില്‍ മുതലുകളുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കണമല്ലൊ. ഇവയില്‍ ഇപ്പൊള്‍ എത്ര എണ്ണം ഉണ്ടെന്നും, കുറവുണ്ടെങ്കില്‍ ബാക്കി എങ്ങനെ ചെലവാക്കി എന്നും അന്വേഷിച്ചാല്‍, പലേ രഹസ്യമോഷണസംഗതികളും വെളിപ്പെടുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
മരുമക്കത്തായകമ്മിറ്റി ചോദിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പ്രധാനചോദ്യങ്ങള്‍.
1. (എ) ഒരു നായര്‍സ്ത്രീയുടെ സംബന്ധത്തിന് നിങ്ങളുടെ ദിക്കില്‍ ആചരിച്ചു പോരുന്ന, ക്രിയകള്‍, അനുഷ്ഠാനങ്ങള്‍ അല്ലെങ്കില്‍ ചടങ്ങുകള്‍ എന്തെല്ലാം?
(ബി) ഇവയില്‍ സാരമായിട്ടുള്ളവ ഏതെല്ലാമെന്ന് നിങ്ങള്‍ വിചാരിക്കുന്നു?
(സി) നിങ്ങളുടെ ദിക്കില്‍ പ്രത്യേകമായി വല്ല ആചാരങ്ങളും ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ അവയെന്തെല്ലാം?
2. (എ) ജനങ്ങള്‍ സംബന്ധത്തെ ഒരു സാധുവായ വിവാഹമായി വിചാരിക്കുന്നുണ്ടോ?
(ബി) നായര്‍സമുദായത്തിന്‍റെ സന്മാര്‍ഗ്ഗരക്ഷയ്ക്ക് ഇതിനെ നിയമത്തില്‍ സാധുവാക്കേണ്ടതാവശ്യമാണോ?
3. (എ) ഒരു നായര്‍സ്ത്രീയ **********സമുദായത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലുള്‍പ്പെട്ട ഒരു പുരുഷൻ **********സംബന്ധവും,