This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സീനിയര്‍ ഹെഡ് കാണ്‍സ്റ്റബിളിന്‍റെ സ്ഥാനത്തില്‍നിന്ന് ഈയിടെ ഇന്‍സ്പെക്ടരായി കയറ്റപ്പെട്ട മിസ്തര്‍ ഗോപാലസ്വാമിപിള്ളയെ കൊട്ടാരക്കരയ്ക്കു നിയമിച്ചിരിക്കുന്നതിനാല്‍, അവിടെനിന്നു ഇന്‍സ്പെക്ടര്‍ മിസ്തര്‍ തരിയനെ ഒഴിവുള്ള കുന്നത്തൂര്‍ക്ക് സ്ഥലം മാറ്റിയിരിക്കുന്നു. നൂതനമായി നിയമിക്കപ്പെട്ട ഇന്‍സ്പെക്ടര്‍ മിസ്തര്‍ ജോസഫിനെ ഒഴിവുള്ള കൊല്ലം താലൂക്കിലേക്കു അയച്ചിരിക്കുന്നു.