സാങ്കേതിക വിദ്യാപരീക്ഷ

  • Published on July 31, 1907
  • By Staff Reporter
  • 851 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മദിരാശി സാങ്കേതിക പരീക്ഷയിൽ "അഡ്വാൻസ്‌ഡ് സർവ്വേ " എന്ന വിഷയത്തിൽ ഇക്കുറി ആകെക്കൂടി നാല് പരീക്ഷ്യന്മാർ ജയം പ്രാപിച്ചവരിൽ, രണ്ടു പേർ തിരുവിതാങ്കൂർകാരാണ് .  ഇവരിൽ ഒരാൾ നാഗരുകോവിൽ ടെക്‌നിക്കൽ ഇന്സ്ടിട്യൂട്ടിൽ നിന്ന് മേൽപ്പടി പരീക്ഷക്ക് ചേർന്നിരുന്ന മിസ്റ്റർ കുമാരപിള്ളയും മറ്റേയാൾ പ്രൈവറ്റ്  വിദ്യാർത്ഥിയും ചെങ്കോട്ട താലൂക്ക് സർവ്വെയ്യരുമായ മിസ്തർ എറണാകുളത്തപ്പൻപിള്ളയുമാണ് . ഒടുവിൽ പറഞ്ഞയാൾ "കെട്ടിടം" സംബദ്ധമായ വേറൊരു വിഷയത്തിലും ജയം നേടിയിരിക്കുന്നു.

You May Also Like