മരുമക്കത്തായം കമ്മീഷൻ വിചാരണ

  • Published on May 27, 1908
  • By Staff Reporter
  • 255 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                    (സ്വദേശാഭിമാനി പ്രതിനിധി) 

                                                                                       തിരുവല്ലാ മേട 4

                                                        533ാം സാക്ഷി

കേരളന്‍പരമേശ്വരന്‍വയസ്സ് 78മാടമനവീട് മേല്‍പ്രമുറി നെടുംപ്രം കാരണവര്‍ കരം200 രൂപാ. 14 ബി അറ്റഭാഗം വേണം. 1028- ല്‍ എന്‍റെ തറവാട്ടില്‍ അററഭാഗമുണ്ടായി. ഭാഗം നിമിത്തം വസ്തുക്കള്‍ നന്നാകും. എന്തെങ്കില്‍ പ്രയത്നം ചെയ്‍വാന്‍ ഉത്സാഹമുണ്ടാകും. പത്തെഴുപതു തറവാടുകളില്‍ ഭാഗം നടന്നതായി അറിയാം; അവയില്‍ ഉദ്ദേശം 15 ഒഴികെ എല്ലാം വര്‍ദ്ധിച്ചിട്ടുണ്ട്. പതിനഞ്ചില്‍ ഒന്നും അശേഷം നശിച്ചിട്ടില്ലാ. ശേഷം 528 ാം സാക്ഷിയൊടു ചേരുന്നു.

                                               534 ാം സാക്ഷി

 നാരായണന്‍കൃഷ്ണന്‍ 31 വയസ്സ് കാട്ടൂര്‍ നെടുമ്പ്രം കരം 300 രൂപാ. 4  ബി  3  പ്രതിഫലം വേണ്ട. വേറെ ഭര്‍ത്താവുണ്ടാകുന്നതുവരെചെലവിനു കൊടുത്താല്‍ മതി. സ്വാര്‍ജിതം സ്വന്തശാഖയിലെ അനന്തരവര്‍ക്കും മക്കള്‍ക്കും ആളോഹരിയായി കൊടുക്കണം. മക്കള്‍ക്കു കിട്ടുന്നതു അമ്മ മരിക്കുന്നതുവരെ വീതിക്കാന്‍ പാടില്ലാ. സ്വാര്‍ജിതം കൊടുക്കുന്നസമയത്തെ എണ്ണമാണ് നോക്കേണ്ടത്. താവഴികളിലെ ആളെണ്ണം നോക്കി താവഴികള്‍ക്കു വസ്തു അററഭാഗമല്ലാതെ വീതിച്ചു കൊടുക്കണം. ശേഷം 528ാം സാക്ഷിയൊടു യോജിക്കുന്നു. എന്‍റെ തറവാട്ടില്‍ രണ്ടമ്മൂമ്മ വഴിക്കാരുണ്ട്;  അകന്ന ശാഖകള്‍ മൂന്നുണ്ട്. അഞ്ചും തമ്മില്‍ ഭാഗിച്ചു. ഛിദ്രം കൊണ്ടായിരുന്നു ഭാഗിച്ചത്. ഭാഗാനന്തരംക്ഷേമമുണ്ട്; ആകപ്പാടെ വസ്തു വര്‍ദ്ധനയുമുണ്ട്. ധൂര്‍ത്തുകൊണ്ടാണ്. എങ്കിലുംഒരുശാഖക്ഷയിച്ചു. അതുകൊണ്ടാണ് അറ്റഭാഗം വെണ്ടെന്നു പറഞ്ഞത്.

                                                           535ാം സാക്ഷി

 ഗോവിന്ദന്‍കേശവന്‍ 46 വയസ്സ് ചമ്പക്കര കവിയൂര്‍ കരം 140 രൂപാ. തറവാടു ഭിന്നമായിപ്പോകുന്നതു സാരമില്ലാ. ചില ശാഖകള്‍ വര്‍ദ്ധിക്കും. അതുകൊണ്ടു അററ ഭാഗമാവാം. ആളെണ്ണവും നോക്കണം. സന്താനമില്ലാത്ത ശാഖയ്ക്കു അനുഭവം മാത്രമേ ആകാവൂ. 16 ഭൂരിപക്ഷം ചോദിക്കണം, അമ്മയും പേരമ്മയും തമ്മില്‍ 78ല്‍ ഭാഗിച്ചു. പൊതുക്കാരണവന്‍റെ മരണവും പിന്നീടുണ്ടായ വഴക്കും കാരണമായിരുന്നു ഭാഗിച്ചത്. ഭാഗാനന്തരം രമ്യമായിരിക്കുന്നു.***************സാക്ഷിയൊടു യോജിക്കുന്നു.

                                                       536ാംസാക്ഷി

 ഗോവിന്ദന്‍കൃഷ്ണന്‍ 46 വയസ്സ് ശാഖാകാരണവന്‍ നിരണശ്ശേരി കിഴക്കേ വീട് തിരുവല്ലാ കരം 15 രൂപാ. അററഭാഗം വേണം എന്തെന്നാല്‍ സ്വാതന്ത്യമായി വേണ്ട പോലെ ദേഹണ്ണംചെയ്തു സ്വന്തം വസ്തുവിനെ വര്‍ദ്ധിപ്പിക്കാം. ഞങ്ങളുടെ തറവാടു 70 ാമാണ്ടു മൂന്നായിഭാഗിച്ചു. ആള്‍കണക്കുനോക്കി ഭാഗിച്ചു. ഭാഗ കാരണം പൊതുക്കാരണവന്‍റെ മരണം തന്നെയായിരുന്നു. ഭാഗാനന്തരം മൂന്നു ശാഖകളും തീരെവസ്തു കളയാതെ സൂക്ഷിക്കുന്നതുകൂടാതെ ഒന്നില്‍ കുറെ സമ്പാദ്യവുമുണ്ടായിട്ടുണ്ട്. ശേഷം 528ാം സാക്ഷിയൊടു ചേരുന്നു.

                                                     537 ാം സാക്ഷി

 നാരായണന്‍ ഗോവിന്ദന്‍ വയസ്സ് 24 കുരുവിക്കാട്ടുവീട് വിദ്യാര്‍ത്ഥി നെടുമ്പ്രം ശാഖാകരം 150 പണം.

 10 എ ആയിരിക്കും. താവഴിയെണ്ണംമാത്രം നോക്കിഭാഗിക്കണം. ശേഷം എല്ലാത്തിലും 528 ാം സാക്ഷിയോട് യോജിക്കുന്നു.

                                                    538 ാം സാക്ഷി

 നാരായണന്‍ നാരായണന്‍, 50 വയസ്സ്, കണക്കെഴുത്ത്, കാരണവന്‍ കുന്നത്തുവീട് മേപ്രകാരം 70 രൂപാ, 8 ബി മുഴുവന്‍ (പാതിയില്‍ കുറയരുതു. തറവാട്ടില്‍ 53 ല്‍ രണ്ടായി അറ്റഭാഗം ചെയ്തു. ഒരു ശാഖ കുറെ ക്ഷയിച്ചു. മറ്റെതുനന്നായി. ക്ഷയിച്ചതും നന്നായതും പ്രയത്നക്കുറവും പ്രയത്നവും കൊണ്ടാണ്.

 ശേഷം എല്ലാത്തിലും 538ാം സാക്ഷിയോട് യോജിക്കുന്നു

                                                 539 ാം സാക്ഷി

 ശങ്കരനാരായണന്‍ കൃഷ്ണന്‍ കാരണവന്‍ വയസ്സ് 35 കുരട്ടിക്കാട്ടുമുറിയില്‍ വെച്ചൂരേത്ത് കരം300 രൂപാ. 1 2 വസ്ത്രദാനം തന്നെ പ്രധാനം. 2 എ ഉണ്ട്.  ബി ആണ്.  3  എ  ഉണ്ട്. ബി ഉണ്ട്,  4 എ ഉണ്ട്. ബി 1 ം2-ം ആവാം. 3 പ്രതിഫലം വേണ്ടാ  ശേഷം ആവാം. എന്തെന്നാല്‍, പ്രതിഫലം നിമിത്തം ഉപേക്ഷിക്കപ്പെടുന്നയാളിന്‍റെ മേല്‍ഉള്ളതും ഇല്ലാത്തതുമായ പല കുറ്റങ്ങളും ആരോപിക്കപ്പെടും. അതുകൂടാതെ പല അന്വേഷണങ്ങളു മറ്റുമാവശ്യമായി വരും. അവ അയോഗ്യങ്ങളാണ്. കാരണാന്വേഷണം കൂടാതേയും പ്രതിഫലം കൊടുക്കാന്‍ പാടില്ലാ. സി കോടതി  കാരണാന്വേഷണംചെയ്യേണ്ടാ.   ഡി  ജീവനാംശംകൊടുക്കുന്നത് യോഗ്യമല്ലാ.  മരണം വരേയോ മറ്റു ഭര്‍ത്താവിനെ പ്രാപിക്കുന്നതുവരേയൊ ദുര്‍ന്നടപ്പുകാരിയെന്ന് പ്രത്യക്ഷപ്പെടുന്നതുവരേയൊ അവള്‍ക്ക് ചെലവിനുകൊടുക്കണം.  5  എ  ആണ്.  ബി ഉണ്ട്.  സി ഉണ്ട്.  6  എ പാടില്ലാ.   ബി പാടില്ലാ.  7 ഉണ്ട്.

  8 എ ഉണ്ട്;  ബി പാതി;  സി  പാതി;  9 എ  1  സ്വന്തശാഖക്കാര്‍ക്ക്  2 മേല്‍പ്രകാരം മക്കത്തായസ്വത്ത് അമ്മമരിച്ചാല്‍ ഭാഗിക്കാം.  3 ഭാര്യയ്ക്കുംമക്കള്‍ക്കും അല്ലെങ്കില്‍ ഭര്‍ത്താവിന്. രക്ത സംബന്ധികള്‍ക്കും ഭാര്യയൊ ഭര്‍ത്താവൊ ഇല്ലെങ്കിലേ രക്തസംബന്ധികള്‍ക്ക് കിട്ടാവൂ.  10  എ  ആയിരിക്കും.

     11  എ  ഉണ്ട്.  ബി ഉണ്ട്.

 12  എ  ഇല്ലാ. ബി ഇല്ലാ. 13  എ ഉണ്ട്.  ബി  പൊതുക്കാരണവനില്ലാത്തപ്പോള്‍.  13 സി നെല്ലും പണവും.

  14  എ  ചെയ്യുന്നതാണ്.  ബി  അറ്റഭാഗം ചെയ്യാം. ആള്‍ കൂടുതല്‍ കുറവനുസരിച്ച് തായ് വഴികള്‍ക്ക് ഭാഗം *********************************************************************************************************************************കൊടുക്കാവൂ. 15 ********************നില്ലാതാകുമ്പോള്‍. 16 താവഴി മൂപ്പനുള്‍പ്പെടെ ഭൂരിപക്ഷം. 17 ഇല്ലാ. 18 എ സാധ്യം. ബി അസാധ്യം.   സി സാധ്യം  ഡി പോരാ  19  എ  ഇല്ലാ

 ബി പാടില്ലാ  സി  ക്ഷയം.  ഡി  ശാഖാകാരണവന്‍ പൊതുക്കാരണവനാകുമ്പോള്‍ ഉണ്ടാകുന്ന പക്ഷപാതങ്ങളും തന്‍മൂലം ഛിദ്രങ്ങളും മററും.

                                                    540 ാം സാക്ഷി

 ശങ്കരന്‍ രാമന്‍ 23 വയസ്സ്   ചുടുകാട്ടിലായ പാലയ്ക്കവടക്കേതില്‍ കുട്ടമ്പേരൂര്‍ മാന്നാര്‍ കരം 1000 രൂപാ  4  ബി  3  ആവാം  സി  പ്രതിഫലത്തുകമാത്രം  ഡി  മതി  10  ഏ  ഇല്ല. ബി ഉള്‍പ്പെടുത്തണം  13  ബി  സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പോള്‍.   സി  രണ്ടുവിധവും ഉണ്ട്.  14  ബി  ചെലവിനു വേണ്ടതു മാത്രം വീതിച്ചു കൊടുത്ത് ശേഷം കാരണവര്‍ കൈവശം വച്ചുകൊള്ളണം.  16  ഭൂരിപക്ഷം ശാഖകളുടെ ഉപയോഗാര്‍ത്ഥം കാരണവരുടെ കൈവശമുള്ള പൊതുമുതല്‍ പിന്നീടും ആവശ്യപ്പെട്ടാല്‍ വീതിക്കണം. ശാഖസമ്പാദ്യം ശാഖയ്ക്കുതന്നെ. വീതം അഴിച്ചു വീതിച്ചുകൂട. ശാഖകളിലെ  അടിയന്തരാദികള്‍ പൊതുമുതല്‍ കൊണ്ടു നടത്തണം. ശാഖവസ്തു അന്യാധീനം ചെയ്യാന്‍ അധികാരം കൊടുക്കാതിരിക്കാന്‍ തരമില്ലെന്നുവരും; എന്തെന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ വ്യവസ്ഥചെയ്യത്തക്കവണ്ണം പണമുള്ള കുഡുംബങ്ങള്‍ വളരെ കുറച്ചുമാത്രമേയുള്ളു. 18  എ  അസാധ്യം  ബി   കാരണവനും ശാഖമൂപ്പന്മാരും ചേരണം  സി  സാധ്യം  19  എ  ഒററിഒഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കണം എന്‍റെ തറവാട്ടില്‍ സഹോദരിമാരായ മൂന്നമ്മൂമ്മമാരുടെവഴിക്കാരുണ്ട്; പാര്‍പ്പ് വെവ്വേറെ വസ്തുവനുഭവം ഒന്നിച്ച്. ശേഷം ഭാഗങ്ങള്‍ 539 ാം സാക്ഷിമൊഴിപോലെ.

                                                        541ാം സാക്ഷി

 ശങ്കരന്‍ കൃഷ്ണന്‍, കിഴിയത്തുവീട്, മുണ്ടങ്കാവുമുറി ചെങ്ങന്നൂര്‍, വയസ്സ് 49  കരം  100  രൂപാ  പ്രജാസഭ മെംബര്‍. 4 ബി  3 ആവാം.  സി  പ്രതിഫലം മാത്രം.  ഡി  മതി.  6 ബി  ആവാം. ഭാര്യയുള്ള ബ്രാഹ്മണര്‍ ശൂദ്രസ്ത്രീകളെ സംബന്ധം ചെയ്യാറുണ്ട്. അതുനന്നല്ലാ. നായന്മാര്‍ക്ക് രണ്ടുഭാര്യമാര്‍ പാടില്ലാ.  3  പുരുഷനെങ്കില്‍ പകുതിമക്കള്‍ക്ക് ഇല്ലെങ്കില്‍ സഹോദരമക്കള്‍ക്ക്. അമ്മാവന്‍റെ മക്കള്‍ക്ക് സ്ത്രീയെങ്കിലും അതുപോലെ.  10  എ ഇല്ല.  ബി  ഉള്‍പ്പെടുത്തണം.  13  ബി  പൊതുഅമ്മയും പൊതുക്കാരണവനും ഇല്ലാത്തപ്പോള്‍.  സി  വസ്തുകൊടുത്താണ്.  14  ബി  അറ്റഭാഗമാവാം. തായ് വഴി എണ്ണം മാത്രം നോക്കണം 18  എ  അസാധ്യം  ബി  ഭററിപണയൊഴിച്ചു എല്ലാത്തിനും  സി  പ്രാപ്തപുരുഷന്മാരെയും ചേര്‍ക്കണം.  ഡി മതി 19 ഏ  മുതലുകള്‍ക്കു ലിസ്തെഴുതിവയ്ക്കണം. ഒററിഒഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കണം. കാരണവര്‍ക്കു ജംഗമത്തിന്മേലുള്ള അധികാരം കുറയ്ക്കണം. എല്ലാവരും കാരണവരെ ഒരുമിച്ചെതിര്‍ക്കുന്നപക്ഷം കാരണം പറയാതെ അയാളെ കാരണവസ്ഥാനത്തുനിന്നു നീക്കണം.  ബി  പണത്തോളം സാധു.  സി ക്ഷയം. ഡി  തറവാട്ടിലുള്ളവര്‍ക്കു പ്രത്യേകം വസ്തുവിന്മേല്‍ പ്രതിപത്തിയില്ലായ്മ; തന്‍റെ പ്രയത്നഫലം തനിക്കു കിട്ടുകയില്ലെന്നുള്ള ബോധം. സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു പ്രയത്നം ചെയ്യുന്നതിന് മരുമക്കത്തായ ശാ**************************************************************************************ഓരോരുത്തനും പ്രത്യേകം തൊഴിലില്‍ പ്രവേശിക്കുന്നതിന് ഏകയോഗക്ഷേമമനുവദിക്കാഴിക; ശേഷം 539ാം സാക്ഷിമൊഴിപോലെ.

                                                    542 ാം സാക്ഷി

 പരമേശ്വരന്‍ നാരായണന്‍, വയസ്സ്. 30  കല്ലൂര്‍വീട്  40 രൂപാ കരം വടക്കേക്കര ചെങ്ങന്നൂര്‍. 28 വര്‍ഷം വക്കീല്‍

 14 ബി അററഭാഗം. 8 ബി പാതി.  10  എ ഇല്ലാ;  ബി  ഉള്‍പ്പെടുത്തണം.  9 എ 2 ഭാഗിക്കണം. താവഴിഎണ്ണം മാത്രം നോക്കിഭാഗിക്കണം.

 പ്രതിലോമസംബന്ധം നടപ്പില്ലാ. അതിലുള്ള കുട്ടികള്‍ക്ക് അവകാശത്തില്‍ തരക്കേടില്ലാ.  3  ബി,,യില്‍ ഉള്‍പ്പെട്ട സംബന്ധത്തിലും കുട്ടികള്‍ക്കവകാശം കിട്ടണം; ചില വ്യത്യസ്തവും വേണം

 ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു. ഞങ്ങള്‍ അഞ്ചുതാവഴിക്കാര്‍ 40 വര്‍ഷമായി വെവ്വേറെതാമസിച്ച് വസ്തുവനുഭവിക്കയും അന്യാധീനം ചെയ്കയും ചെയ്യുന്നു.

                                                     543 ാം സാക്ഷി

 നീലകണ്ഠന്‍ ഗോവിന്ദന്‍, വയസ്സ് 44 കാരണവന്‍, മുട്ടത്തുവടക്കേക്കര ചെങ്ങന്നൂര്‍, കരം 40 രൂപാ. 8 ബി പാതി.  സി  കാല്‍ഭാഗം.  14  ബി  അറ്റഭാഗം  തായ് വഴിക്രമത്തിനാവാം.

 10 എ ആയിരിക്കും.  9 എ 2 രണ്ടു ഭാഗിക്കാം. മുതലവകാശമുള്ള താവഴികള്‍ മൂന്നുണ്ട്; പ്രത്യേകം താമസിക്കുന്നു. വസ്തുവനുഭവം ഒരുമിച്ച്. മുതലവകാശമില്ലാത്ത ശാഖകള്‍ വളരെയുണ്ട്. ശേഷം എല്ലാത്തിലും 541ാം സാക്ഷിയോട് യോജിക്കുന്നു. എന്‍റെ തറവാട്ടില്‍ അമ്മൂമ്മമാര്‍ തമ്മില്‍ അററഭാഗമായിപ്പോയി.

                                                      544 ാം സാക്ഷി

 ഇലഞ്ഞിവേലില്‍ രാമന്‍ ഗോവിന്ദന്‍, കാരണവന്‍  42 വയസസ്സ്, പന്തളം വടക്കേക്കര, കരം 70 രൂപാ.  8  ബി  പാതി;  സി  പാതി.  10 എ ഇല്ലാ.

 ബി ഉള്‍പ്പെടുത്തണം. 14 ബി അറ്റഭാഗം തായ് വഴികള്‍ക്ക് തുല്യമായികൊടുക്കാം. ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു.

                                                        545 ാം സാക്ഷി

 നിലക്കലേത്ത് നാരായണന്‍ പരമേശ്വരന്‍, ക്രിമിനല്‍ വക്കീല്‍വയസ്സ് 31 വടക്കേക്കര ചെങ്ങന്നൂര്‍. 8 ബി പാതി.  10  എ ആയിരിക്കും.  14  ബി അറ്റഭാഗം തായ് വഴിയെണ്ണം മാത്രം നോക്കി കൊടുക്കണം.  9  എ 2 അമ്മ മരിച്ചശേഷം ഭാഗിക്കാം.  18 എ ആവശ്യമില്ലാ. എന്‍റെ തറവാട്ടില്‍ രണ്ടു ശാഖകള്‍ ഉണ്ട്. രണ്ടും വെവ്വേറെ പാര്‍ക്കുന്നു. ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു.

                                                         546ാം സാക്ഷി

 പത്മനാഭന്‍ പരമേശ്വരന്‍, 50 വയസ്സ്, കരം 130 രൂപാ, കുറുമ്പോലില്‍ വീട്, ആലാ, ചെങ്ങന്നൂര്

 2 എ ഉണ്ട്.  8 ബി  പാതി. 9 എ2 വീതിക്കാം. (അമ്മ മരിച്ചു) 10 എ ഇല്ല; ബി ഉള്‍പ്പെടുത്തണം. 14 ബി അറ്റഭാഗം വേണം. (താവഴിക്കണക്കിനു) സന്തതിയില്ലാത്തശാഖയ്ക്ക് അനുഭവത്തിനു മാത്രം കൊടുക്കണം. 1067- ല്‍ എന്‍റെ തറവാട്ടില്‍ അററഭാഗം നടന്നു.

                                                         547 ാം സാക്ഷി

 ഇരവിഗോവിന്ദന്‍ 60 വയസ്സ് കാരണവന്‍ പുല്ലാമ്പിള്ള പിച്ചനാട്ടുവീട് വടക്കെക്കര കരം 70 രൂപാ. 8 ബി സി കാല്‍ഭാഗം.  14 ബി അററഭാഗംകൊടുക്കാം താവഴി അനുസരിച്ച്. 9 എ 2 വീതിക്കാം അമ്മ മരിച്ചിട്ടുശേഷം 541 ാം സാക്ഷിയൊടുയോജിക്കുന്നു.

                                                          548 ാം സാക്ഷി

 ********ഗോവിന്ദന്‍കൃഷ്ണന്‍ 48 വയസ്സ് കരം 150 രൂപാ. 8 ബി പാതി 9 എ 2 അമ്മ മരിച്ചാല്‍ ഭാഗിക്കാം.

 14 ബി അറ്റഭാഗമാവാം. (താവഴിക്കു)

(ശേഷം നാലാംപേജില്‍)

You May Also Like