ഇന്ത്യൻ വാർത്ത

  • Published on June 12, 1907
  • Svadesabhimani
  • By Staff Reporter
  • 78 Views

 അമീര്‍ അവര്‍കള്‍ക്ക്  രക്തവാതം എന്ന രോഗം പിടിപെട്ടിരിക്കുന്നുവത്രേ.

 "മദ്രാസ് പ്രൊവിന്‍ഷ്യല്‍ കാണ്‍ഫെറന്‍സ്,, സഭയുടെ വാര്‍ഷികയോഗം വിശാഖപട്ടണത്തുവച്ചു നടത്തിയിരിക്കുന്നു.

 എഡ്വര്‍ഡ് മഹാരാജന്‍റെ ജന്മനാള്‍ ആഘോഷവും അതു പ്രമാണിച്ചുള്ള ബഹുമതിദാന പ്രസ്താവവും ജൂണ്‍ 28- നു- നടത്തുന്നതാണ്.

 രാജദ്രോഹ കരമായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന മൂന്നു ബെങ്കാളിപത്രങ്ങളുടെ  പേരില്‍ ക്രിമിനല്‍ കേസ്സു നടത്തുവാന്‍ ഭാവമുണ്ടത്രേ.

 കൊച്ചി രാജാവു അവര്‍കള്‍ ഉട്ടക്കമണ്ടില്‍നിന്ന് ജൂണ്‍ 7-നു- കോയമ്പത്തൂരില്‍ എത്തി ഊറ്റുകുഴി ജമേന്ദാരുടെ കൊട്ടാരത്തില്‍ പാര്‍ത്തിരുന്നു.

 മിസ്റ്റര്‍ എം. പാര്‍ത്ഥസാരഥി അയ്യങ്കാര്‍ എം. ഏ. എം. എല്‍. നെ മൈസൂര്‍ ചീഫ് ജഡ്‍ജിയായി നിയമിപ്പാന്‍ ആലോചനയുണ്ടുപോല്‍.

 ഈയിട ശേലത്തുവച്ച് ലാഹൂർക്കാരനായ മിസ്റ്റര്‍ ചന്ദ്രവര്‍മ്മ ഒരു പ്രസംഗം നടത്തിയ അവസരത്തില്‍, അവിടത്തെ ചിലര്‍ തമ്മില്‍ അടികലശല്‍ നടന്നതായികാണുന്നു.

 പിണ്ടിദാസിന്‍റെ "ഇന്ത്യാ,, എന്ന നാട്ടു ഭാഷാപത്രം അച്ചടിച്ച *********************** മുഹമ്മദീയ പത്രംവക അച്ചുകൂടം ഇതിനിടെ പോലീസുകാര്‍ ശോധന ചെയ്തിരിക്കുന്നു.

*********************** ശുശ്രൂഷിച്ചുവരുന്നതെന്നു അറിവാനാണ് പോയിരിക്കുന്നത്.

 ഡാക്കയിലെ നവാബ് സലിമുല്ലായ്ക്ക് തല്‍കാലം നേരിട്ടിരിക്കുന്ന ഋണബാധയൊഴിപ്പാന്‍, ഇന്ത്യാഗവര്‍ന്മെണ്ട് 11-ലക്ഷം രൂപ കടം കൊടുക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

 കത്ത്യവാറിലെ രാധനപുര്  നവാബ് അവര്‍കള്‍ തന്‍റെ അധീനതയിലുള്ള ദേശങ്ങളിലൊക്കെയും പ്രാഥമിക വിദ്യാഭ്യാസം ഫീസ് വാങ്ങാതെ നടത്തുവാനും, ഗോഹിംസയെ മുടക്കുവാനും ആജ്ഞ നല്‍കിയിരിക്കുന്നു.

 അഫ്ഘാനിസ്ഥാനിലെ അമീര്‍ മഹാരാജാവു അവര്‍കള്‍ ഇപ്പോള്‍ രാജ്യസഞ്ചാരം ചെയ്കയാണ്. ഈയിട കന്‍ഡഹറില്‍ സഞ്ചരിച്ചപ്പോള്‍, സര്‍ദാര്‍ മഹമ്മദു ഉസ്മാന്‍ഖാന്‍റെ പേരില്‍ കൈക്കൂലി അഴിമതികള്‍ കണ്ടുപിടിക്കയാല്‍ ആ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നു.

 ബാരിസോളില്‍ ഈയിടനടന്ന ഒരുസംഭവം രസകരംതന്നെ. വടികള്‍ ആയുധമാക്കി നടന്നുകൂടെന്ന് ഒരു ചട്ടം ഈയിട ഉണ്ടായിട്ടുണ്ടല്ലൊ. ഇതിനിടെ  ഒരു രോഗി ഡാക്ടറെ കണ്ടിട്ട് വടിയുമൂന്നി നടന്നുവരുമ്പോള്‍, പോലീസ്സധികാരികള്‍ അയാളെ പിടികൂടിയിരിക്കുന്നു. ക്രിമില്‍കേസ്സില്‍ ചാര്‍ജ് ചെയ്യാന്‍ ഭാവമുണ്ടത്രേ.

 കിഴക്കേബങ്കാളത്തെ അസ്വസ്ഥതയ്ക്കു *********തദ്ദേശീയരെ സ്വദേശി ശപഥത്തില്‍ ചേര്‍ക്കുന്നതിന് ********************************

You May Also Like