മേൽത്തരം ഇരണിയൽ കസവുതരങ്ങൾ
- Published on November 26, 1909
- By Staff Reporter
- 438 Views
സഹായം ! സഹായം !! സഹായം !!!
തുപ്പട്ട, കവണി, പുടവ, മുണ്ടുകൾ മുതലായവയും, തത്ത, താമര, ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ അക്ഷരങ്ങൾ, മറ്റു വിശേഷപ്പണികൾ ഇവ അടങ്ങിയ വസ്ത്രങ്ങളും, സകലജാതിക്കാർക്കും അവരവരുടെ അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവും വന്നു പോകാത്ത വിധത്തിൽ, അപേക്ഷ കിട്ടിയതു മുതൽ 15 - ദിവസത്തിനകം വി.പി. യായി അയച്ചുകൊടുക്കുന്നതുമാകുന്നു.
മേൽത്തരമായ 3-ാം നമ്പർ കസവുമാത്രം ഉപയോഗിക്കുന്നതും, കുറഞ്ഞത് 60-ാം നമ്പർ മുതൽ 140- വരെ ഉള്ള നൂൽകൊണ്ടു നെയ്യുന്നതും ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.
എം. എസ്. ആണ്ടപെരുമാപിള്ള.
സ്വദേശവസ്ത്രവ്യാപാരസംഘം
ഇരണിയൽ. ( നെയ്യൂർ തപാല്‍)