വനങ്ങൾ

  • Published on January 09, 1907
  • By Staff Reporter
  • 628 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തന്നാണ്ടവസാനത്തില്‍, ഒഴിച്ചിടപ്പെട്ട വനങ്ങളുടെ ആകെക്കൂടിയ ഉള്ളളവ് 2,266-ചതുരശ്രമൈലും, 276-ഏക്കറും ആയിരുന്നു; ഒഴിച്ചിടപ്പെട്ട ഭൂമികളുടെ ഉള്ളളവ് 166 ചതുരശ്രമൈലും, 20 ഏക്കറും ആയിരുന്നു. ഡിവിഷന്‍ പേഷ്കാരന്മാരെ ചുമതലപ്പെടുത്തിയിരുന്ന, വനം കണ്ടെഴുത്തു ജോലി, അവരുടെ മറ്റുജോലികളോടുകൂടി, ഈവക കണ്ടെഴുത്തുകേസ്സുകളും എളുപ്പം തീരുമാനിപ്പാന്‍ സാധിക്കയില്ലെന്നു കാണുകയാല്‍, വളരെ മന്ദഗതിയിലാണ് നടന്നു വന്നത്. ആകയാല്‍, ഈ വേലയ്ക്ക് വിശേഷാല്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു; ഇപ്പോള്‍, ജോലി ഊര്‍ജിതമായി നടന്നുവരുന്നു. വിറകിനായും കാലിത്തീറ്റിയ്ക്കായും ഒഴിച്ചിടപ്പെട്ട സ്ഥലങ്ങള്‍ മുമ്പത്തെതില്‍ കൂടുതലാക്കീട്ടില്ലാ. കൃഷിപ്രധാനമായ ഓരോ പ്രദേശത്തും, കന്നുകാലികള്‍ക്കു മേച്ചല്‍സ്ഥലങ്ങള്‍ ഒഴിച്ചിടേണ്ട ആവശ്യകതയെപ്പറ്റി റെവന്യൂ വകുപ്പുമായി ആലോചിച്ച് നിശ്ചയിക്കുന്നതിന് വനംവക കണ്‍സര്‍വേറ്റരുടെ ശ്രദ്ധയെ ക്ഷണിച്ചിട്ടുണ്ട്. കൂടുതലായി 749  ഏക്കര്‍ സ്ഥലത്ത് തേക്കുതൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തന്നാണ്ടില്‍, വനങ്ങളില്‍നിന്നും വെട്ടിശേഖരിച്ച തടി 61,848 കണ്ടിയുണ്ടായിരുന്നു; മുന്നാണ്ടില്‍ ഇത് 63,175-കണ്ടി ആയിരുന്നു. ഈ ഇനത്തിലുള്ള മുതലെടുപ്പ്, മുന്നാണ്ടില്‍ 6-ലക്ഷത്തി 38-ആയിരംരൂപ ആയിരുന്നതു പോയിട്ട്, തന്നാണ്ടില്‍ 6- ലക്ഷത്തി 27 ആയിരം ആയിത്തീര്‍ന്നു. മുതലെടുപ്പു കുറയുന്നതിനുണ്ടായ കാരണം, കണ്ട്റാക്ടര്‍മാര്‍ വെട്ടിയെടുത്ത തടിയുടെ കുറവും, ബ്രിട്ടീഷ് ഇന്ത്യയില്‍ തുടരേ ഉണ്ടായി ക്കൊണ്ടിരുന്ന ക്ഷാമംനിമിത്തം തടിക്കച്ചവടത്തിനു നേരിട്ട ഇടിവും ആകുന്നു. ഒഴിച്ചിടപ്പെട്ട വനങ്ങളില്‍ വേട്ടയാടുന്നതിനെ സംബന്ധിച്ച് പുതുക്കപ്പെട്ട ചട്ടങ്ങള്‍ തന്നാണ്ടില്‍ നടപ്പില്‍ വരുത്തി. തൊടുപുഴ താലൂക്കിലെ കന്നിയേലംവക കുത്തക ഏര്‍പ്പാടു നിറുത്തലിലാക്കാനും, ഏലത്തോട്ടങ്ങളെ അഞ്ചുവത്സരകാലത്തേക്ക് പാട്ടത്തിനുകൊടുപ്പാനും കല്പന നല്‍കി. തടിയളക്കുന്നതിനു കോല്‍, കണ്ടി എന്നിവയെ പ്രമാണിക്കുന്ന വ്യവസ്ഥയെ നിറുത്തിലിലാക്കാന്‍ ആജ്ഞാപിക്കയും, പകരം ഇംഗ്ലീഷ് അടി, അംഗുലംഎന്ന കണക്കില്‍ അളവ് ഏര്‍പ്പെടുത്തുകയും ചെയ്തു. - ഒഴിച്ചിടപ്പെടാത്ത വനങ്ങളില്‍നിന്ന് വെട്ടിക്കൊണ്ടുപോകുന്ന വിറകിന്, ടണ്‍ ഒന്നിന് ഒരുരൂപ വീതം സര്‍ക്കാരിലേക്ക് പ്രതിഫലം കൊടുക്കണമെന്ന് തന്നാണ്ടില്‍ വ്യവസ്ഥചെയ്തു, എന്നാല്‍, പലേടങ്ങളില്‍ നിന്നും പരാതികള്‍ ഉണ്ടാകയാല്‍, 1906-മേ 1-നു-മുതല്‍ ആറുമാസകാലത്തേക്ക് ആ വ്യവസ്ഥയെ നീക്കംചെയ്തു. അതിന്‍റെശേഷം, ടണ്‍ 1-ന് 4-അണവീതം പ്രതിഫലം ഏര്‍പ്പെടുത്തിയിരിക്കുന്നു.

Forests

  • Published on January 09, 1907
  • 628 Views

At the end of the year, the total area of forest that was cleared was 2,266 square miles and 276 acres, while the vacated lands were 166 square miles and 20 acres. The forest surveying work assigned to the Divisional Peshkars, in addition to their regular duties, progressed slowly due to the complexity of the surveying cases, making completion difficult. Therefore, a dedicated officer was appointed specifically for this task. As a result, the work is now progressing at full speed. The allocation of areas for firewood and fodder has not been increased beyond previous levels. However, in each area of agricultural significance, the attention of the Conservator of Forests has been directed towards assessing the necessity of clearing grazing lands for cattle, in collaboration with the Revenue Department. An additional 749 acres of land have been planted with teak trees. During that year, 61,848 Kandi* of timber was collected from the forests, compared to 63,175 kandi in the previous year. Additionally, the assessment amount has decreased from Rs. 6,38,000 in the previous year to Rs. 6,27,000 in the current year. The decrease in revenue was primarily attributed to the reduction in timber cutting by contractors and a decline in timber trade, which is largely influenced by the ongoing famine in British India. Revised rules on hunting in cleared forests were implemented this year. These rules were ordered to end the monopoly arrangement of cardamom farmers in Thodupuzha taluk and instead lease the cardamom plantations for a period of five years. Additionally, it was ordered to abolish the kol* and kandi system of measuring timber and replace it with the British system of foot and inch. During the current year, a provision is made for the payment of one rupee per ton to the Government for the firewood cut from uncleared forests. However, this provision was suspended for a period of six months from 1 May 1906, in response to complaints from peasants. After this suspension period, a levy of 4 annas* per ton will be imposed.

==

Translator’s note:

*Kandi is the volume of wood. One Kandi is 127 cubic feet.

*Kol is the measure of length. One Kol is 24 inches.

*Annas: a measure of money. 16 annas make one rupee.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like