ബോമ്പ് കേസ്
- Published on December 20, 1909
- By Staff Reporter
- 576 Views
എന്നുള്ള അരാജക പ്രവൃത്തികളിലല്ല നമ്മുടെ ശ്രദ്ധ പതിയേണ്ടത് . കൈത്തൊഴിലുകളെ വർദ്ധിപ്പിച്ച് ഇതര രാജ്യങ്ങളെ ആശ്രയിക്കാതെ സ്വാശ്രയത്തെ മാത്രം അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനാൽ, സ്വദേശാഭിമാനികളായ മാന്യന്മാരെ! ഞങ്ങളുടെ യൂനിയൻ വകയായി ഉണ്ടാക്കിവരുന്ന സാമാനങ്ങളെ വരുത്തി സ്വദേശീയത്തെ പരത്തുവാൻ ശ്രമിക്കുവിൻ.
സോപ്പുകൾ.
കൊച്ചി സർക്കാരിലെ ആശുപത്രികളിൽ ഉപയോഗിപ്പാൻ പതിവായി ഞങ്ങളുടെ സോപ്പുകൾ അയച്ചുകൊള്ളണമെന്ന് കൊച്ചി സർക്കാർ കല്പന അയച്ചിരിക്കുന്നു.
1 റോസ് - വളരെ വാസനയുള്ളതും കാണുവാൻ വളരെ ഭംഗിയുള്ളതും ആയ 3 എണ്ണം അടങ്ങിയ ഒരു പെട്ടിക്ക് വില 7 -ണ.
2 കാർബൊളിക്ക് - ( 20 pc.) ചൊറിയ്ക്കും ത്വൿരോഗാദികൾക്കും പ്രത്യേക ഔഷധം. 3 എണ്ണം അടങ്ങിയ ഒരു പെട്ടിക്ക് 10 -ണ.
3. കർബോളിക് - ( 10 p .c ) പെട്ടി 1 ന് 10 ണ.
4 . കർബോളിക്- 5 p. c. - ഒരു ഡജന് 10- ണ.
5. മുണ്ടലക്കു സോപ്പ്- 1 ന് രണ്ടര അണ.
മരുന്നുകൾ.
1. പഞ്ചബാണഗുളിക - രതീദേവിയാൽ പ്രത്യേകമായി അനുകൂലിക്കപ്പെട്ട ഒരു സിദ്ധൌഷധം. കായബലം ഇല്ലാത്ത പുമാന്മാർക്ക് ഇതു ഒരിക്കൽ മാത്രം സേവിച്ചാൽ ഗുണം കിട്ടുമെന്നുള്ളത് ഒരിക്കൽ മാത്രം ഉപയോഗിച്ചു നോക്കിയാൽ അറിയുന്നതാണ്. ഇന്ദ്രിയത്തെ അടക്കം ചെയ്ത് അബലകളെ ജയിപ്പാനുള്ള ഒരു കൈകണ്ട മരുന്ന്. പരിശോധിച്ചു അറിയേണ്ടതു തന്നെ .
ഒരു ഡസൻ അടങ്ങിയ കുപ്പിക്ക് 1 - കമാത്രം.
2. വിഷഗുളിക - ഒരു ഡസന്ന് 8 -ണ.
3. വിരേചനഗുളിക - ഒരു ഡസന്ന് 3 -ണ.
4. അതിസാരനിവാരണി ഗുളിക -
ഒരു ഡസന്ന് - 6 - ണ.
എല്ലാ കുഡുംബങ്ങൾക്കും അത്യാവശ്യമായിരിക്കുന്ന ഈ സാമാനങ്ങളെ എപ്പൊഴും വരുത്തിവെക്കേണ്ടതാണ്.
ആവശ്യപ്പെടേണ്ട മേൽവിലാസം
മാനേജർ, ഇൻഡസ്ട്രിയൽ യൂനിയൻ;
തത്തമംഗലം - മലബാർ.
Thathamangalam, Malabar.