മാദ്ധ്വസമാജം
- Published on September 15, 1909
- By Staff Reporter
- 324 Views
നോട്ടീസ്
തിരുവനന്തപുരം.
1085-ചിങ്ങം 30.
വലിയതമ്പുരാന്‍ തിരുമനസ്സിലെ തിരുനാള്‍ പ്രമാണിച്ച് ടി- സമാജത്തിന്‍റെ ഒരു വിശേഷാല്‍ യോഗം ഈവരുന്ന കന്നി മാസം 4-നു- ഞായറാഴ്ച പകല്‍ 2- മണിക്കു സ്ഥലത്തെ ഫോര്‍ട്ടു ഹൈസ്ക്കൂളില്‍ വച്ച് ബ്രഹ്മശ്രീ എസ്. പത്മനാഭന്‍പോറ്റി ബി. ഏ. അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതും, ആ സമയം ഹൈക്കോര്‍ട്ടു റൈട്ടര്‍ ബ്രഹ്മശ്രീ ഏ. രംഗന്‍പോററി അവര്‍കള്‍ നമ്മുടെ സമുദായത്തിന്‍റെ ഇപ്പൊഴത്തെ നിലയെപ്പററി ഒരു വാചാപ്രസംഗം ചെയ്യുന്നതും ആകയാല്‍ ആ സമയം സമുദായസ്നേഹികളായ സകല സ്വജനങ്ങളും അന്നേദിവസം സന്നിഹിതരാകണമെന്നു അപേക്ഷിച്ചുകൊള്ളുന്നു.
കാര്യദര്‍ശി
നെയ്യാററുംകര, ശ്രീനിവാസന്‍പോററി.
(ഒപ്പ്)