ജുഡീഷ്യൽ വകുപ്പ്
- Published on July 31, 1907
- By Staff Reporter
- 755 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ആലപ്പുഴ ഡിസ്ട്രിക്ട് ജഡ്ജി മിസ്തര്‍ രാമസുബ്ബെയ്യനു വരുന്ന ചിങ്ങമാസം മുതല്‍ 3 മാസത്തെ ഒഴിവനനുവദിച്ചിരിക്കുന്നു. അതു കഴിഞ്ഞ് അദ്ദേഹത്തിനു പെന്‍ഷന്‍ അനുവദിക്കപ്പെടും. നാഗരുകോവില്‍ ഡിസ്ട്രിക്ട് ജഡ്ജ് മിസ്തര്‍ കൃഷ്ണപിള്ളയ്ക്കും അടുത്തവർഷത്തിൻ്റെ ആരംഭം മുതൽ പെന്‍ഷന്‍ ആണു. സ്ഥലം ജില്ലാക്കോടതിയില്‍ രണ്ടാംജഡ്ജി മിസ്തര്‍ കുഞ്ഞുണ്ണിമേനോന്‍റെ ഉദ്യോഗകാലാവധിയെ ഒരു കൊല്ലത്തേക്കു കൂടി നീട്ടി. വരുന്നകൊല്ലം മുതല്‍ അദ്ദേഹത്തെ ഒരു മജിസ്ട്രേറ്റ് ജഡ്ജിയായി കയറ്റം ചെയ്തിരുന്നു. ഹൈക്കോടതി വക്കീലന്മാരായ ***********************************************************************************************************മനസ്സില്ലാത്തതിനാല്‍, സര്‍വ്വീസില്‍ ഇരിക്കുന്ന ഒരാളെ തന്നെ നാഗരുകോവിലില്‍ ഒഴിവു വരുന്ന ജഡ്ജി പണിക്കു നിയമിക്കുമെന്നു കേള്‍ക്കുന്നു.