കേരളവാർത്ത - തിരുവിതാംകൂർ
- Published on June 06, 1908
- By Staff Reporter
- 660 Views
നിയമനിര്‍മ്മാണസഭയുടെ ഒരു വിശേഷാല്‍ യോഗം ജൂണ്‍മാസം 20നു- കൂടുന്നതാണ്.
ആലപ്പുഴെ ചില പുലയന്മാര്‍ അവരുടെ ഉപയോഗത്തിനായി ഒരു ദേവാലയം തുറന്നിരിക്കുന്നു.
ദിവാന്‍ജി ഇന്ന്, നെയ്യാറ്റിങ്കരെ, കച്ചേരി മുതലായ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതായി അറിയുന്നു.
ഇന്നുകാലത്ത് ഡിവിഷന്‍പേഷ്കാര്‍ മിസ്തര്‍ രാമകൃഷ്ണയ്യര്‍ നെടുമങ്ങാട്ടെക്കു സര്‍ക്കീട്ടു പോയിരിക്കുന്നു.
ഹജൂരില്‍ ക്ലാര്‍ക്ക് മിസ്തര്‍ ശങ്കരനാരായണയ്യനെ പരവൂരു 3ാം ക്ലാസു മജിസ്ട്രേട്ടായി നിയമിച്ചിരിക്കുന്നു.
മൂന്നു പള്ളിക്കൂടം റേഞ്ജ്‍കളിലും 8 രൂപായില്‍ 12 വാധ്യാന്മാര്‍ വീതം പുതുതായി നിയമിക്കപ്പെടുമെന്നറിയുന്നു.
കോട്ടയം ദിവാന്‍പേഷ്കാര്‍ മിസ്തര്‍ സുബ്രഹ്മണ്യയ്യര്‍ കഴിഞ്ഞ തിങ്കളാഴ്ച ഇവിടെനിന്ന് കോട്ടയത്തേക്കു മടങ്ങിയിരിക്കുന്നു.
തിരുവനന്തപുരത്തെ കണ്ണുചികിത്സാശുപത്രിയില്‍ നടത്തിയ ചികിത്സകളെപ്പറ്റി മദിരാശി ഗവര്‍ണര്‍ അഭിനന്ദിച്ചതായി അറിയുന്നു.
ചീഫ് ഇഞ്ചിനീയര്‍ ആഫീസിലെ മാനേജര്‍ മിസ്തര്‍ കേരളവര്‍മ്മതമ്പാന്‍ ഈ മാസം 29നു- അവധി കഴിഞ്ഞ് തിരിയെ ഹാജരാകുന്നതാണ്.
കോട്ടാററുമജിസ്ട്രേററു മിസ്തര്‍ ഇട്ടിയവിരായ്ക്ക് പകരം, തിരുവട്ടാറ്റ് 3ാംക്ലാസു മജിസ്ട്രേട്ടു മിസ്തര്‍ വി. ശേഷയ്യങ്കാരെ നിയമിച്ചിരിക്കുന്നു.
അവധിയിലിരുന്ന ചീഫ് ഇഞ്ചിനീയര്‍ മിസ്തര്‍ എ. എച്ച്. ബാസ്റ്റോ, സിലോണില്‍നിന്ന് ഇന്നലെദിവസം ഇവിടെ എത്തി ചാര്‍ജേറ്റിരിക്കുന്നു.
പക്ഷെ സുഖക്കേടുനിമിത്തമോ, എന്തുകൊണ്ടെന്നറിഞ്ഞുകൂടാ, സര്‍ക്കാര്‍അച്ചുകൂടം സൂപ്രേണ്ടു മിസ്തര്‍ സി. വി. രാമന്‍പിള്ള ഇന്നലെയും ഇന്നും അവധിയിലാണ്.
തൊടുപുഴെ കണ്ടെഴുത്തു സൂപ്രവൈസ്സരായിരുന്ന മിസ്തര്‍, അയ്യാസ്വാമിശാസ്ത്രി, എം ഏ - യെ ഹജൂര്‍ സിക്രേട്ടരിയറ്റില്‍ ഒരു ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നു.
'കേരളതാരകാ'പത്രപ്രവര്‍ത്തകന്മാരുടെ പേരില്‍ തിരുവനന്തപുരം 1ാം ക്ലാസുമജിസ്ട്രേട്ടു കോര്‍ട്ടില്‍ നടക്കുന്ന അപകീര്‍ത്തിക്കേസ്സ്, ഇടവം 26നു- ക്കു മാറ്റിവച്ചിരിക്കുന്നു.
അബ്‍കാരി ആക്‍ടിംഗ് സര്‍ക്കിള്‍ ആഫീസര്‍ മിസ്തര്‍ ഗോമതിനായകം പിള്ളയ്ക്കും ഇന്‍സ്പെക്‍ടര്‍ മിസ്തര്‍ പെരയിരയ്ക്കും എന്തോ വീഴ്ചയ്ക്കു ഒരു വര്‍ഷത്തെ പ്രമോഷന്‍ തടഞ്ഞിരിക്കുന്നു.
മഹാമഹീമശ്രീ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിനെ ഈസ്റ്റിന്ത്യാസംഘത്തിലെ ഒരംഗമായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയുന്നതില്‍ ഞങ്ങള്‍ അനുമോദിച്ചുകൊള്ളുന്നു.
പീരുമേടു മജിസ്ട്രേട്ടിന്‍റെ അധികാരാതിര്‍ത്തിക്കകത്തെപ്പറ്റി ആലോചിക്കുന്നതിനു എലമല മജിസ്ട്രേട്ടു മിസ്തര്‍ വര്‍ണ്ണീഡിനെ തിരുവനന്തപുരത്തു ഹാജരാകുന്നതിനു ദിവാന്‍ എഴുതിഅയച്ചിരിക്കുന്നു.
പൂന്തുറെ നടന്ന കൊലക്കേസിലെ വാദിഭാഗം രണ്ടുസാക്ഷികളെ നഗരം 2ാംക്ലാസു മജിസ്ട്രേട്ട് ഇന്നലെ വിസ്തരിച്ച ശേഷം, അടുത്ത മാസം 20നു-യിലേക്ക് കേസ് മാറ്റിവച്ചിരിക്കുന്നു.
കൊല്ലം പൊലീസ് അസിസ്റ്റണ്ടു സൂപ്രേണ്ടു മിസ്തര്‍ ഹുഗ്വര്‍ഫ് ഒരു മാസത്തെ അവധിയെടുത്തതിനു പകരം, ഹെഡ്ക്വാര്‍ട്ടര്‍ ഇന്‍സ്പെക്‍ടര്‍ മിസ്തര്‍ ഗാലിയോവിനെ നിയമിക്കുന്നുപോല്‍.
അവധിയില്‍ താമസിക്കുന്ന *************************കര്‍ണ്ണല്‍ ജേംസ്സ്, ഐ. എം. എസ്സ് ഇപ്പോൾ ബര്‍മ്മയിലാണെന്നും ആറുമാസത്തിനു ശേഷം വന്നു ജോലിയില്‍ പ്രവേശിക്കുമെന്നും കേൾക്കുന്നു.
ഇവിടം ഹെഡ്ക്വാട്ടരാക്കി, കുതിരസ്സവാരി പഠിക്കുന്നതിനായി താമസിച്ചിരുന്ന പോലീസ് അസിസ്റ്റണ്ടു സൂപ്രേണ്ടു മിസ്തര്‍ സ്വാമിനാഥ ശാസ്ത്രി താമസിയാതെ നാഗരുകോവിലിലേക്കു ആപ്പീസ് മാറ്റുന്നതാണ്.
കണ്ടെഴുത്തു ദിവാന്‍പേഷ്കാര്‍ മിസ്തര്‍ പത്മനാഭയ്യര്‍ പറവൂരെക്ക് സര്‍ക്കീട്ടുപോയി, മിസ്തർ രാജയ്യരുടെ മകളെ പാണിഗ്രഹണം ചെയ്യുന്നതായി അറിയുന്നു. ഇടവം 29 - തിരിയെ വന്നു ചേരുന്നതാണ്.
ആലപ്പുഴെ അസിസ്റ്റന്‍റു സർജൺ വെങ്കിട്ടരാമനായിഡുവിനു ഒന്നരമാസത്തെ അവധി അനുവദിച്ചതിനു പകരം, കോട്ടയം ആശുപത്രിയിലെ സബ് അസിസ്റ്റന്‍റു സര്‍ജണ്‍ മിസ്തര്‍ ജേക്കബിനെ നിയമിച്ചിരിക്കുന്നു.
ഏറ്റുമാനൂര്‍ അഞ്ചലാഫീസിലെ മിസ്തര്‍ മുനിയാപിള്ള ആ ആപ്പീസിലെ *********************അപഹരിച്ചു ചാടിപ്പോയി*********************അന്വേഷണത്തിനു അഞ്ചല്‍ സൂപ്രണ്ട് മിസ്തര്‍ വര്‍ക്കി സര്‍ക്കീട്ടു പോയിരിക്കയാണ്.
തിരുവനന്തപുരത്തെ ചാരായക്കുത്തക 20*****രൂപായായി മിസ്തര്‍ കുമാരുകുത്തകക്കാരന്‍ കേട്ടിരിക്കുന്നു. വിനാഗരിക്ക് ചാരായം ഉപയോഗിക്കുവാന്‍ പാടില്ലെന്നുള്ള നിഷ്കര്‍ഷം കൊണ്ടാണ് ലേലത്തുക കുറയുന്നതിനിടയായതെന്നറിയുന്നു.
തിരുവനന്തപുരം സെഷനില്‍നിന്ന് ഫയിൽ ചെയ്ത ആള്‍മാറാട്ടക്കേസില്‍ എഴുതിക്കൊടുത്ത കക്ഷിയായ 2ാംപ്രതിക്കു മാത്രം 6 വര്‍ഷത്തെ കഠിനതടവിനു വിധിച്ചും മറ്റുപ്രതികളെ വിട്ടും ഈ മാസം 23നു- ഹൈക്കോടതി വിധികല്പിച്ചിരിക്കുന്നു.
അഗ്രശാലയില്‍നിന്ന് മതില************1, 17,104-പണവും, **************13ാം-ല്‍ ചില്വാനം*****************ണ്യങ്കോവിലിലേക്ക് *************ആണ്ടൊന്നുക്കു വിശേഷാ********************
നാഞ്ചിനാട്ടുനിന്ന് കഴിഞ്ഞ ശ്രീമൂലംസഭയിലേക്കു അംഗമായിരുന്ന ഡിസ്ട്രിക്ട് വക്കീല്‍ മിസ്തര്‍ ബി. നാരായണപിള്ള യാത്ര പോയിരുന്ന വഴി മുത്രായില്‍ ബ്രിന്ദേശ്വർ എന്ന സ്ഥലത്തുവച്ച് അകാലമരണത്തെ പ്രാപിച്ചിരിക്കുന്നു.
പൊലീസ് അസിസ്റ്റണ്ട് സൂപ്രേണ്ടു മിസ്തര്‍ ഫര്‍ഗുസ്സനുപകരം, ഇന്‍സ്പെക്‍ടര്‍ മിസ്തര്‍ സാമുവലിനെ തല്‍കാലം നിയമിക്കയും, കോട്ടയത്തെ ചാര്‍ജെടുക്കുന്നതിന് ഉത്തരവുകൊടുക്കുകയും പകരം 70 രൂപായ്ക്ക് മിസ്തര്‍ വൈത്യലിംഗം പിള്ളയെ നിയമിക്കുകയും ചെയ്തതായി അറിയുന്നു.
ഈ മാസം 22നു- ചാലയില്‍ കമ്പോളത്തിൽ നെല്ലുചാക്കുകൊണ്ടുവന്നിരുന്ന നാരായണനെന്ന ഒരു വള്ളക്കടവിലെ വണ്ടിക്കാരനെ, ************ഉഗ്രസവാരി ചെയ്തു എന്ന കുറ്റത്തിന് 2-ാംക്ലാസുമജിസ്ട്രേട്ടില്‍ ചാര്‍ജ് ************ഉഗ്രസവാരിക്കാരായ വണ്ടിക്കാരന്മാരെ ഓര്‍മ്മിച്ചു നടക്കേണ്ടതാണ്.
കഴക്കൂട്ടത്ത് അയിരൂപ്പാറ ***********തേവന്‍ എന്നൊരു ഈഴവന്‍റെ വക വസ്തുവിനെ തിങ്കളാഴ് ച ലേലം ചെയ്യുന്നതിന് നിശ് ചയിച്ചിരിക്കുന്നുപോലും. ഈ പുതുവല്‍ വസ്തുവിനെ ലേലം ചെയ്യുന്നതിനുണ്ടായ സംഗതിയെപ്പററി ചില കേള്‍വികള്‍ പരന്നിട്ടുണ്ട്. സങ്കടവുമുണ്ട്. (ഒരു ലേഖകന്‍.)
ചിറയിങ്കീഴ് കായിക്കരെ നടന്ന മോഷണക്കേസ്സിലെ പ്രതികളെ ഇന്നലെ ദി***********ക്കോര്‍ട്ടുകാര്‍, പെണ്‍മോഷണത്തെപ്പററി *********കുറ്റത്തിൽ നിന്ന് വിടുര്‍ത്തുകയും, ************തപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന്മേല്‍ കീഴ് ക്കോടതി ചെയ്ത തീര്‍ച്ചയെ ****പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ് ചകാലത്തു ദിവാന്‍ രാജഗോപാലാചാരി, തന്‍റെ സഹോദരി, ഭാഗിനേയി എന്നിവരോടൊന്നിച്ച്, തിരുവനന്തപുര ഗര്‍ത്സ് ഇംഗ്ലീഷ് കാളേജും ഹൈസ്കൂളും സന്ദര്‍ശിച്ചു. ഓരോരോ ക്ലാസുകളില്‍പോയി പഠനം നടത്തുന്നത് അന്വേഷിക്കയും,സ്കൂള്‍ നടത്തിപ്പിനെപ്പറ്റി പ്രശംസയായി അഭിപ്രായപ്പെടുകയും ചെയ്തു.
മണക്കുടിക്കായലില്‍ ഉപ്പളം ആര്‍ക്കാവു സ്ഥലങ്ങളെ അളന്നു റിപ്പോര്‍ട്ടുചെയ്യുന്നതിന് സർവേയർ മിസ്തര്‍ രാമനാഥയ്യരെ അയച്ചിരിക്കുന്നതിനാല്‍, ഇപ്പൊള്‍ ഉള്ള അളക്കാര്‍ തമ്മില്‍ *****ച്ചിരിക്കുന്നതിനാല്‍ ജോലി മുടങ്ങിക്കിടക്കുകയാണ്. ഈ സ്ഥിതിക്ക് അതിലെ ലേലം പുതുക്കുന്നപക്ഷം, ഗവര്‍ന്മേണ്ടിന് **********
ഈ മാസം 25നു- കാലത്തു *****മണിക്ക് ബ്രിട്ടീഷുറസിഡന്‍റ് ലയണൽ ഡേവിഡ്‍സനും **********സരസ്വതീവിലാസം***********************ആറ്റിങ്ങല്‍