മറ്റുവാർത്തകൾ
- Published on September 19, 1908
- By Staff Reporter
- 856 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
അക്ടോബര്‍ 1നു- മുതല്‍ വര്‍ത്തമാനപത്രങ്ങള്‍ക്കു 8 രൂപ തൂക്കംവരെ കാലണയും, 40 രൂപതൂക്കംവരെ അരയണയും വിലയ്ക്കുള്ള തപാല്‍ മുദ്രപതിച്ചാല്‍ മതിയാകുമെന്നു ബ്രിട്ടീഷ് തപാല്‍ അധികൃതന്മാര്‍ നിശ്ചയിച്ചിരിക്കുന്നു.
രാജദ്രൊഹക്കേസില്‍ മിസ്റ്റര്‍ ടിലക്കിനു നാടുകടത്തലും ആയിരം രൂപാ പിഴയും വിധിച്ചിട്ടുള്ളതില്‍, പിഴയെ റദ്ദ് ചെയ്തിരിക്കുന്നതായി ബംബാഗവര്‍ന്മേണ്ടു കല്പിച്ചിരിയ്ക്കുന്നു.
റഷ്യയുടെ തലസ്ഥാന നഗരത്തില്‍ സപ്തംബര്‍ 14നു - ഒരു ദിവസംതന്നെ 118 പേര്‍ക്കു വിഷൂചിക പിടിപെട്ടിരുന്നു.