സമീകരണവാദവും സാമ്രാജ്യവും
- Published on May 06, 1908
- By Staff Reporter
- 392 Views
(അയച്ചുതരപ്പെട്ടത്.)
മാര്‍ച്ച് മാസം 30-നു- വൈകുന്നേരം ഗ്ളാസ് ഗോ പട്ടണത്തിലെ പ്രസംഗശാല ഉത്സാഹഭരിതന്മാരായ സ്വതന്ത്ര പരിശ്രമകക്ഷികളാല്‍ പൂര്‍ണ്ണമായിരുന്നു. മിസ്റ്റര്‍ കെയര്‍ഹാര്‍ഡി അവിടെ ആവര്‍ഭവിച്ചതോടു കൂടി അവരുടെ ഉത്സാഹം ശതഗുണീഭവിച്ചു. ആ നേതാവ്, തനിക്ക് സാധാരണമായ ചൊടിത്തത്തോടും പ്രസന്നതയോടും കൂടി, ആ ജനസംഹതി നല്‍കിയ സ്വാഗതങ്ങളെ സ്വീകരിച്ചുംകൊണ്ട്, ഉന്നത വേദിയില്‍ കയറിനിന്നു. അന്നു അഗ്രാസനം വഹിച്ചത് മിസ്റ്റര്‍ റാബര്‍ട്ട് സ്മില്ല എന്ന മഹാനായിരുന്നു, അദ്ദേഹത്തി ***************************************************കെയര്‍ ഹാര്‍ഡിയും, താനും ദാസ്യത്തെ ഉന്മൂലനം ചെയ്യുന്നതിന് അനേക കാലമായി പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ സഹകാരികളാണെന്നും, ബ്രിട്ടീഷ് പാര്‍ലിമെണ്ടില്‍ പരിശ്രമകക്ഷികള്‍ ഒരു മന്ത്രിസഭയെ നിര്‍മ്മിക്കുന്നതുവരെ തന്‍റെ സ്നേഹിതന്‍ ജീവിച്ചിരിക്കുന്നതിന്, ജഗദീശ്വരന്‍ കടാക്ഷിക്കുമാറാകട്ടെ എന്നും മററും അടങ്ങിയിരുന്നു. അനന്തരം മിസ്റ്റര്‍ കെയര്‍ ഹാര്‍ഡി പ്രസംഗിക്കുന്നതിനായി മുന്നോട്ടുവന്നു. ഉടന്‍ ഒരു ബാലിക അദ്ദേഹത്തിന് ഒരു തമാല മാല സമ്മാനിച്ചു. ആ പ്രസിദ്ധ വാഗ്മി ആദ്യമായി വിദേശയാത്രയേയും, തന്‍റെ പ്രത്യാഗമനത്തേയും കുറിച്ചാണ് പ്രസംഗിച്ചത്. വിദേശയാത്ര കൊണ്ട് തനിക്കു അറിവു വര്‍ദ്ധിച്ചിരിക്കുന്നു എന്നും, എല്ലാ യുവാക്കന്മാരും, വിദേശയാത്രയെ വിദ്യാഭ്യാസത്തിന്‍റെ ഒരുഭാഗമായി സ്വീകരിക്കുന്നതിന് നിര്‍ബന്ധിതന്മാരാകേണ്ടതാണെന്നും, തദ്വാരാ ഭൂവിലുള്ള എല്ലാജനങ്ങളും തമ്മില്‍ സംസര്‍ഗ്ഗമുണ്ടാകുന്നതിനും, ക്രമേണ യുദ്ധങ്ങള്‍ ഉണ്ടാകുന്ന മാര്‍ഗ്ഗം നശിക്കുന്നതിനും ഇടയാകുന്നതാണെന്നും പ്രസ്താവിച്ചു. ജനതകള്‍ തമ്മില്‍ പ്രകൃത്യാ വളരെ വ്യത്യാസമുണ്ട്. എങ്കിലും അവയില്‍ യോജിക്കുന്ന പ്രകൃതിഗുണങ്ങളും ധാരാളമുണ്ട്. ജാതി, മതം, നിറം, മുതലായവയെ തീരെ ഗണിക്കാതെയായിരുന്നു താന്‍ സഞ്ചരിച്ചത്. ഇപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പ്രഭാവവും, വിശാലതയും, നാനാത്വവും, ആലോചനയ്ക്കു വിഷയമാക്കുന്നതിന് തനിക്കു കഴിഞ്ഞിരിക്കുന്നു. പോയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥന്മാരോട് അവരുടെ അഭിപ്രായങ്ങളെ ചോദിച്ചറിഞ്ഞു എങ്കിലും തന്‍റെ പരിശ്രമകക്ഷികളെ കാണ്മാനാണ് താന്‍ സഞ്ചരിച്ചത്. ഇവരോടാണ് താന്‍ സമ്മേളനം ചെയ്തത്. സാമ്രാജ്യത്തെ ദൃഢീകരിക്കുവാന്‍ 100-നു പത്തുവീതം ആദായനികുതി നല്‍കുന്നത് രാജഭക്തന്മാര്‍ക്കു കഴിയുന്ന കാര്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യം വട്ടിപ്പണമേര്‍പ്പാടിന്മേല്‍ നടത്തപ്പെടുന്നു എന്നാണ് താന്‍ ഊഹിച്ചത്. അതിനുള്ള സൈന്യം ജനങ്ങളുടെ വയററില്‍കയറി വിഹാരംചെയ്യുന്നു. സാമ്രാജ്യത്തിന് വിപരീതകക്ഷികള്‍ ചുരുക്കമാണ്. തെക്കന്‍ആഫ്രിക്കയൊഴികെ, മറ്റെല്ലാടത്തും ജീവിതച്ചെലവ് വര്‍ദ്ധിച്ചുവരുന്നു. സ്വച്ഛന്ദ വാണിജ്യരാജ്യമായ ഇന്‍ഡ്യയിലാകട്ടെ, രക്ഷിത വാണിജ്യ രാജ്യമായ കനഡായിലാകട്ടെ, ഈ വിഷയത്തില്‍ ഒട്ടും വ്യത്യാസമില്ലാ. വേലക്കൂലി അധികം വര്‍ദ്ധിച്ചതിനാലല്ലാ; ഭൂമിയും മൂലധവനും സ്വകാര്യ സ്വത്താകയാലും, പലിശയും, വാടകയും കൊല്ലം തോറും വര്‍ദ്ധിക്കയാലുമാണ്. ഞാന്‍ ഇന്‍ഡ്യയില്‍ സഞ്ചരിച്ചത് എന്‍റെ കണ്ണുകളെ നന്നേ തുറന്നു വച്ചുകൊണ്ടാണ്. ജനങ്ങളുടെ കഷ്ടതകള്‍ എന്‍റെ ഹൃദയത്തെ അലിയിച്ചു. ആ കഷ്ടതകള്‍ പറയുന്നതിന് മനുഷ്യരുടെ നാവിനു ശക്തിയില്ലാ. അനേക ലക്ഷങ്ങള്‍ വിശന്നു ക്ലേശിക്കുന്നു. ഈച്ചകള്‍പോലെ അനേക ലക്ഷങ്ങള്‍ മഹാമാരിയില്‍ ഒന്നായി നാശമണയുന്നു. ദാരിദ്ര്യത്തില്‍ മഹാമാരികൂടി പ്രവേശിച്ചുകാണുമ്പോള്‍, ആ സ്ഥിതിയെ പ്രസ്താവിക്കാതിരിക്കുന്നതിന് എന്‍റെ ഹൃദയം സമ്മതിക്കുന്നില്ലാ. ഞാന്‍ അവിടെ ജനസംഘങ്ങളില്‍ പ്രസംഗങ്ങള്‍ നടത്തിയില്ലാ. അതിലേയ്ക്കായിട്ടല്ലാ ഞാന്‍ പോയത്. ഞാന്‍ ജനസംഘങ്ങളില്‍ ക്ഷോഭകരങ്ങളായ പ്രസംഗങ്ങള്‍ ചെയ്തു എന്നല്ലാ എതിര്‍ കക്ഷികളാല്‍ ആക്ഷിപ്തനായി ഭവിച്ചിരിക്കുന്നത്. എന്നാല്‍ സുഖാനുഭവികളായ അവിടത്തെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇന്‍ഡ്യയെ സംബന്ധിച്ചുള്ള നോട്ടത്തില്‍ ഞാനും ചേരാത്തതാണ് എന്‍റെ പാപം, എന്‍റെ കുററം. യൂറോപ്യന്മാര്‍ക്കു ഇന്‍ഡ്യാക്കാരെ പഠിപ്പിക്കേണ്ടതായി അനേകമുണ്ട്. ജനനിയന്ത്രിതരാജ്യഭാരം തന്നെ ഒന്നാമത്തേത്. ആ അനുഗ്രഹം ചിലപ്പോള്‍, പക്ഷേ സംശയാധീനമായിരിക്കാം. ഇന്‍ഡ്യാക്കാരില്‍ നിന്ന് യൂറോപ്യന്മാര്‍ പഠിക്കേണ്ടതായും അനേകമുണ്ട്. ജീവിത നിര്‍വഹണതന്ത്രം തന്നെ ഒന്നാമത്തെകാര്യം. ഈവിഷയം രാജ്യഭരണത്തെക്കാള്‍ തുലൊം മുഖ്യമാണ്. എന്നാല്‍, രണ്ടു ദിക്കുകാരും വേണ്ടസഹായം ചെയ്യേണ്ട****************************ബഹുമതിയോ********************************************ബിരുദങ്ങൾ*************************താന്‍ ദൂരസ്ഥലങ്ങളി********************പഠിച്ചത്. ബ്രിട്ടാനിയായിലെ പരിശ്രമകക്ഷി കളില്‍ നിന്ന് എല്ലാദേശങ്ങളിലുമുള്ള ദരിദ്രന്മാര്‍ക്കു നന്മയും ആശംസയും നല്‍കുന്ന ഒരു ദൂത്യമാണ് താന്‍ വഹിച്ചുകൊണ്ട് ആ രാജ്യങ്ങളിലേക്ക് പോയത്. ഈ യാത്രയിലെ അനുഭവത്താല്‍ നമ്മുടെ സമീകരണ വാദത്തിലുള്ള വിശ്വാസത്തെ ഉറപ്പിക്കയും ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാ സ്ഥലത്തും ഇതിന്‍റെ ആവശ്യകത കാണപ്പെട്ടിരിക്കുന്നു. കാനഡായിലാകട്ടെ, ജനബാഹുല്യമുള്ള ഇന്‍ഡ്യയിലും, ജപ്പാന്‍. ചൈന, ഈരാജ്യങ്ങളിലുമാകട്ടെ, സമീകരണവാദത്തിന്‍റെ ആവിര്‍ഭാവം അത്യന്തം അപേക്ഷിതമാണ്. സമീകരണം ഉണ്ടാകുന്നതുവരെ, താഴ്ന്ന തരക്കാരായും ദരിദ്രന്മാരായുമുള്ളവര്‍ക്ക് ക്ഷേമം ഒരിക്കലും ഉണ്ടാകുന്നതല്ലാ. ഇത്രയും പറഞ്ഞ, ശേഷം, മനുഷ്യകുലത്തിന്‍റെ ഉല്‍കര്‍ഷത്തിനായി യുദ്ധം ചെയ്യുന്ന കക്ഷികളുടെ സൈന്യത്തില്‍ താന്‍ ഒരു യോധന്‍റെ നിലയെ അവലംബിച്ചിരിക്കുന്നു എന്നും; ജാതി, മതം, വര്‍ണ്ണം, മുതലായവ വെടിഞ്ഞ് യത്നിപ്പാന്‍ സര്‍വ്വാത്മനാ താന്‍ സന്നദ്ധനാണെന്നും, എല്ലാതരം ജനങ്ങളോടും ചേരുവാന്‍ തനിക്കു മനസ്സാണെന്നും, എല്ലാവരും ദൈവശക്തിയെ വിചാരിച്ച് ഒന്നിച്ചുചേര്‍ന്ന്, ലോകത്തില്‍ നിന്ന് ദുഷ്ടതയെ അകററുകയും സല്‍ഗുണത്തെ ലോകത്തില്‍ പ്രതിഷ്ഠിക്കയും ചെയ്യണമെന്നും; എന്നിരിക്കിലേ സാധുക്കള്‍ രക്ഷിക്കപ്പെടുകയുള്ളുവെന്നും മന:പൂര്‍വം അദ്ദേഹം പ്രസ്താവിച്ചു.