മരുമക്കത്തായം കമിഷൻ
- Published on April 25, 1908
- By Staff Reporter
- 755 Views
കൊല്ലം (തുടര്‍ച്ച)
348 ാം സാക്ഷി
കൃഷ്ണന്‍ രാമന്‍, വയസ്സ് 55, മരങ്ങാട്ടുവീട്, വില്ലുമംഗലം, കിഴക്കേകോട്ട, വക്കീല്‍, കരം 400 രൂപാ.
1. ബന്ധുക്കള്‍ മുതലായ ആളുകളുടെ സദസ്സില്‍വച്ച് വസ്ത്രം കൊടുക്കുക.
2 എ ഉണ്ട്. ബി ആണ്.
3 എ ഉണ്ട്: ബി ഉണ്ട്.
4. എ ഉണ്ട്.
ബി 1 2 3 ആവാം.
സി തുകമാത്രം. ഡി . മതി
5 എ ആണ്; ബി ഉണ്ട്; സി ഉണ്ട്;
6 എ പാടില്ലാ; ബി പാടില്ലാ.
7 ഉണ്ട്.
8 എ ഉണ്ട്.
ബി പാതികൊടുക്കണം.
സി കാല്‍ഭാഗം.
9 ഏ 1 അമ്മവഴിയില്‍.
2 ടി.
അനുഭവത്തിന് വീതിക്കാം. രണ്ടമ്മമാരുടെ കുട്ടികളാണെങ്കില്‍ വീതിക്കാം. ഒരു വീതം അമ്മയ്ക്കും കൊടുക്കാം.
3. പുരുഷനെങ്കില്‍ ഭാര്യയ്ക്ക്; സ്ത്രീയെങ്കില്‍ ഭര്‍ത്താവിന്
10 ഏ വിഹിതമായിരിക്കും.
11 ഏ ഉണ്ട്. ബി ഉണ്ട്.
12 ഏ ഇല്ലാ. ബി ഇല്ലാ.
13 ഏ ഉണ്ട്.
ബി സഹോദരികള്‍ക്കുതന്നെയുണ്ട്.
സി വസ്തുവായിട്ട്.
14 ഏ ആണ്. ബി ആയിരിക്കും.
സി അമ്മൂമ്മമാര്‍ ജ്യേഷ്ഠത്തിയനുജത്തിമാരാകുമ്പോള്‍
സി സന്താനമാര്‍ഗ്ഗമില്ലാത്ത ശാഖക്കാരിക്ക് സ്വല്പം മാത്രം അന്യാധീനം ചെയ്യാനനുവദിക്കാന്‍ ആള്‍ നോക്കിഭാഗം കൊടുക്കണം.
16 പകുതിപ്പേര്‍.
17 ഇല്ലാ.
18 ഏ 10 രൂപായ്ക്കുമേല്‍ കരമുള്ളവര്‍ കണക്കുവയ്ക്കണം. ശേഷകാര്‍ക്ക് പരിശോധിക്കാം.
ബി സാധ്യം.
സി സാധ്യം.
ഡി പോരാ.
19 ഏ കടക്കാരന്‍ കുഡുംബാവശ്യവും തെളിയിക്കണം. ജംഗമങ്ങളിന്മേല്‍ കാരണവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം പാടില്ലാ. അനന്തരവര്‍ കുഡുംബത്തിലേയ്ക്ക് സമ്പാദിച്ചുകൊടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലാ.
19 ഏ തറവാട്ടുവക ഒറ്റിവസ്തുവൊഴിപ്പിച്ച് ഒറ്റിക്കാരനായനുഭവിക്കാന്‍ ശേഷകാരെ അനുവദിക്കണം. മൂപ്പേല്‍ക്കുന്നയാള്‍ മുതലുകള്‍ക്ക് ലീസ്ത് എഴുതിവയ്ക്കണം. എന്‍റെ കുഡുംബത്തില്‍ 73ല്‍ ഒരു നിശ്ചയപത്രമുണ്ടാകയും, അതിന്‍ പ്രകാരം മൂന്നുശാഖകള്‍ക്കായി വസ്തു വീതിക്കയും ചെയ്തു. അതിനു കാരണം വസ്തു അനുഭവത്തർക്കമായിരുന്നു. അതില്‍ പിന്നീട് ക്ഷേമമാണ്.
19 ബി പാടില്ലാ; പണം കൊടുത്തു തീര്‍ക്കണം.
സി ക്ഷയം.
ഡി കാരണവനും അനന്തരവനും തമ്മില്‍ യോജിപ്പില്ലായ്മയും കാരണവര്‍ ഗൂഢമായി തറവാട്ടുമുതല്‍ ഭാര്യയ്ക്കുകൊടുക്കുക മുതലായവയുംതന്നെ.
349 ാം സാക്ഷി
ജനാര്‍ദ്ദനന്‍പിള്ള, ബി എ, സ്ക്കൂള്‍മാസ്റ്റര്‍, 30 വയസ്സ്, ചാടിയറചെറുകരവീട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം
15 സഹോദരികള്‍ക്ക് പ്രായമായ കുട്ടികളുള്ളപ്പോള്‍ ഭാഗിക്കാം.
(ശേഷം 3 ാംപുറത്തു