കുറഞ്ഞവിലയ്ക്ക് വാച്ച് വിൽപ്പന
- Published on September 19, 1908
- By Staff Reporter
- 400 Views
നോക്കിന്‍ ! നോക്കിന്‍ !
കുറഞ്ഞവിലയ്ക്ക് വാച്ച് വില്പന
പുതിയ വാച്ചുകള്‍, ഇപ്പൊള്‍ കിട്ടിയവ
ഗണ്‍ഫയര്‍ റെയില്‍വേ റെഗുലേറ്റര്‍.
തെളിച്ചമുള്ള നിക്കല്‍ വെള്ളി- തുറന്നമുഖം- താക്കോല്‍ വേണ്ടാത്തത്- ഒന്നായി 30 മണിക്കൂര്‍ നടക്കും. സൂചികള്‍ തിരിക്കാന്‍ വെളിയില്‍ ഉന്തുസൂചിയുണ്ട്- മറുവശത്തു റെയില്‍വേ എഞ്ചിന്‍ അടയാളമുണ്ട്- യന്ത്രത്തിനു ബലവും ഒതുക്കവുമുണ്ട്-ശരിയായി സമയം കാണിക്കും- 5 വര്‍ഷം യാതൊരു കേടും കൂടാതിരിക്കും- ഒരു കണ്ണാടിച്ചില്ലും സ്പ്രിങ്ങും ഉള്‍പ്പെടെ ഒരു നല്ല പെട്ടിയില്‍ അടച്ചയയ്ക്കുന്നു.
വില- 7- ക. പകുതിവില- 3 ക. 8-ണ.
സമ്മാനം- 6- വാച്ചുകള്‍ ഒന്നായി മേടിക്കുന്നവര്‍ക്കു ഒരെണ്ണം സമ്മാനം കിട്ടും. 6- വാച്ചുകള്‍ക്കു അപേക്ഷിക്കുന്നവര്‍ മുന്‍കൂറു കുറെ പണവും അയയ്ക്കണം.
കല്‍ക്കത്താ റായല്‍ വാച്ച് കമ്പനി
Royal Watch and Co.,
No.2 Lower Chitpore Road(S.B)
CALCUTTA.