മരുമക്കത്തായം കമിഷൻ വിചാരണ
- Published on June 03, 1908
- By Staff Reporter
- 688 Views
(സ്വദേശാഭിമാനി പ്രതിനിധി)
തിരുവല്ലാ
576 ാം സാക്ഷി
(തുടര്‍ച്ച)
ഗോവിന്ദന്‍ ശങ്കരന്‍ 66 വയസ്സ് കാരണവന്‍ ചങ്കരവേലി മതില്‍ഭാഗം തിരുവല്ലാ കരം 300 രൂപാ. 3 എ പ്രതിലോമവും അവകാശക്രമത്തിനെ സംബന്ധിച്ചു സാധുതന്നെ. 8 ബി സമത്തിലുള്ള സംബന്ധത്തില്‍ മൂന്നിലൊന്നു പ്രതിലോമ സംബന്ധത്തില്‍ പുരുഷന്‍റെ സര്‍വസ്വവും ഭാര്യയ്ക്കു കൊടുക്കണം. എന്തെന്നാല്‍ അവള്‍ക്കു പിന്നീടു ഗതിയില്ല; അനുലോമമെങ്കില്‍ കാല്‍ഭാഗം, എന്തെന്നാല്‍ കര്‍മ്മത്തിനുതകുകയില്ലല്ലൊ. 8 സി മൂന്നിലൊന്ന്. 9 എ 2 അമ്മയ്ക്കു വേണ്ടതു ചെലവിനു വച്ചുംവച്ച് ശേഷം മക്കള്‍ക്കു വീതിക്കാം. എ 3 ഭര്‍ത്താവിനു കൊടുക്കണ്ട. 13 സി വസ്തുവായിട്ടാണ്. 14 എ വളരെയില്ല. ബി അറ്റഭാഗംവേണം. സന്താനമില്ലാത്ത ശാഖയ്ക്കു അന്യാധീനാധികാരം കൊടുത്തുകൂട. താവഴികള്‍ക്കു ആളെണ്ണം നോക്കി ഭാഗിക്കണം. 16 കാരണവന്‍ അല്ലെങ്കില്‍ ഭൂരിപക്ഷം. 19 എ തറവാട്ടുവകയും ഒറ്റിയില്‍ ഇരിക്കുന്നതുമായ വസ്തു ഒഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കാം. ശേഷം 574ാം സാക്ഷിയോടു ചേരുന്നു.
577 ാം സാക്ഷി
ശങ്കരന്‍പരമേശ്വരന്‍ നടുവിലെ പനങ്ങാട് 53 വയസ്സ് മാന്നാര്‍ പ്രവർത്തി കണക്ക് കരം 75 രൂപാ. 8 സി കാല്‍ ഭാഗം. 14 ബി അറ്റഭാഗം കൊടുക്കാം സന്താനമില്ലാത്ത ശാഖയ്ക്കു അനുഭവത്തിനു മാത്രം കൊടുക്കണം. ഒരുഭാഗം പൊതുവില്‍ വെക്കണം. അത് ഏതെങ്കിലും ശാഖയ്ക്കു ബുദ്ധിമുട്ടു വരുമ്പോള്‍ ഉപയോഗപ്പെടണം. എന്‍റെ തറവാട്ടില്‍ മൂന്നു ശാഖകളുണ്ട്. ശാഖകള്‍ക്കു തറവാട്ടില്‍നിന്നു ഒന്നും കിട്ടുന്നില്ല. തറവാട്ടുവസ്തുവെല്ലാം അമ്മാവന്‍റെ കൈവശത്തിലാണ്. ശേഷം 571 ാം സാക്ഷിയൊടു ചേരുന്നു.
578ാം സാക്ഷി
ഗോവിന്ദന്‍പരമേശ്വരന്‍ വയസ്സ് 44 കരം 500രൂപാ വക്കീല്‍ മഞ്ചാടിക്കര 1 പുരുഷന്‍റെയും സ്ത്രീയുടെയും ആളുകള്‍ കൂടിയിരുന്ന് പൂര്‍വ നിശ്ചയപ്രകാരം വസ്ത്രം കൊടുക്കുക. 2 എ ഉണ്ട്; ബി ആണ്. 3 എ പ്രതിലോമം സാധുവായി വിചാരിക്കപ്പെടുന്നില്ല. മുറപ്രകാരം പരസ്യമായി സംബന്ധം നടന്നാല്‍ പ്രതിലോമവും സാധുതന്നെ, പ്രതിലോമത്തിലെ കുട്ടികള്‍ക്ക് തറവാട്ടവകാശം ഇല്ലെന്നു വന്നുകൂട. ബി സാധു തന്നെ എങ്കിലും, എ പോലെയുള്ള സാധുതയില്ല. 4 എ ഉണ്ട്. ബി 1 2 ആവാം. 3 രണ്ടു കക്ഷിയുടെയും ജനങ്ങള്‍ കൂടിയിരുന്നു തീര്‍ച്ച ചെയ്തതിന്‍റെ ശേഷം നിവര്‍ത്തി കിട്ടാത്ത കക്ഷി നിവര്‍ത്തിക്കായി കോടതിയില്‍ പൊയ്ക്കൊള്ളട്ടെ. ഒരു കക്ഷിയുടെ അപേക്ഷപ്രകാരം സംബന്ധം ഒഴിയണം. ഒഴിയാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നുള്ള നോട്ടീസ് കോടതിമുഖാന്തരം അയക്കാം. സി പഞ്ചായത്ത് കാരണങ്ങളെപ്പറ്റി അന്വേഷിക്കണം. ഡി മതി 5 എ ആണ്. ബി സി ഉണ്ട്. 6 എ പാടില്ല. **************ഹിന്ദുശാസ്ത്രാധികാരത്തിന്മേലുള്ള സ്വാതന്ത്ര്യം നിറുത്തണ്ട. ബഹുഭാര്യാത്വം സാധാരണ ദു:ഖകരമാണ്. സന്മാര്‍ഗ്ഗവിഷയത്തില്‍ ഗുണകരമല്ലെങ്കിലും കൂടുതല്‍ദോഷത്തെ തടുക്കുന്നതിനു കൊള്ളാം. ഇപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീക്കു കൊടുക്കാന്‍ പാടില്ല. വീണ്ടും ഭാര്യയെ ഉണ്ടാക്കുന്നതിന് ആദ്യ ഭാര്യയുടെയോ കുട്ടികളുടെയോ സമ്മതം വേണ്ട. 7 ഉണ്ട്. 8 എ ഉണ്ട് ബി പകുതി (ജീവിച്ചിരുന്നപ്പോള്‍ കൊടുത്ത സ്ഥാവര സ്വത്തുള്‍പ്പെടെ) കൂടുതല്‍ കൊടുത്തിരുന്നാല്‍ തിര്യെ വാങ്ങണ്ട. സി കാല്‍ഭാഗം 9 എ 1 അമ്മ വഴിയില്‍. 2 മേല്‍പ്രകാരം; വീതിക്കാം 3 പുരുഷനെങ്കില്‍ ഭാര്യയ്ക്കും രക്തസംബന്ധികള്‍ക്കും സ്ത്രീയെങ്കില്‍ ഭര്‍ത്താവിനും രക്തസംബന്ധികള്‍ക്കും. 10 എ ഇല്ല; ബി ഉള്‍പ്പെടുത്തണം. 11 എ ബി ഉണ്ട്. 12 എ ബി ഇല്ലാ. 13 എ ഉണ്ട്. ബി രണ്ടമ്മൂമ്മമാരാകുമ്പോള്‍ സി വസ്തുവും നെല്ലുമുണ്ട്. 14 എ ചെയ്യുന്നതാണ്. ബി ആയിരിക്കും. സന്തതിയില്ലാതെ ശാഖയ്ക്കു അധികാരംപൂര്‍ണ്ണമായും സ്വത്തു കുറച്ചും കൊടുക്കണം. സി അറ്റഭാഗമായി കൊടുക്കണം ഡി ആളേണ്ണം നോക്കണം 15 അമ്മൂമ്മ രണ്ടാകുമ്പോള്‍ 16 സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പടെ ഭൂരിപക്ഷം 17 ഇല്ല. 18 എ സാധ്യം; 100 രൂപായ്ക്കുമേല്‍ ആദായമുള്ളവര്‍ കണക്കു വച്ചാല്‍ മതി. എല്ലാ ശേഷകാരേയും കാണിക്കണമെന്നില്ലാ. ബി എല്ലാ ശാഖയിലേയും മൂത്ത പുരുഷനും സ്ത്രീയും ചേരണം. സി സാധ്യം. ഡി പോര. 19 എ കാരണവനെ സ്ഥാനഭ്രംശനാക്കാന്‍ വ്യവഹാരം കോര്‍ട്ടില്‍ എത്തിയാല്‍ ഉടന്‍തന്നെ വ്യവഹാരാവസാനംവരെ കാരണവനെ കാരണവ സ്ഥാനാധികാരത്തില്‍ നിന്നു ബന്ധിക്കണം. ഇളമുറക്കാര്‍ ഒറ്റിയൊഴിപ്പിക്കണം. ബി പാടില്ല. സി ക്ഷയം. യോജിപ്പുകേടും പലരുടെ സ്വത്തു കുറേപ്പേര്‍ അനുഭവിക്കുന്നു എന്നുള്ളതും മറ്റുമാണ് ക്ഷയ കാരണങ്ങള്‍. എന്‍റെ തറവാട്ടില്‍ മൂന്നു ശാഖകളുണ്ട് അവയെ നാലായി പാര്‍ത്തു വസ്തുവനുഭവിക്കുന്നു
579 ാം സാക്ഷി
ഗോവിന്ദന്‍ രാഘവന്‍ 37 വയസ്സ് ശാഖാകാരണവന്‍ കരം 70 രൂപാ വക്കീല്‍ വലിയവീട് മുട്ടാറ്. 3 ******അവകാശം സംബന്ധിച്ച് സാധുതന്നെ.
7 ബി 3 ആവാം. 7 സി പ്രതിഫലം മാത്രം. ഡി മതി. 6 ബി ആദ്യഭാര്യ ദീര്‍ഘരോഗിണിയാകയൊ വന്ധ്യയാകയൊ ചെയ്താല്‍ വീണ്ടും ഭാര്യയെ വയ്ക്കാം. 8 ബി പകുതി; സി കാല്‍ഭാഗം. 13 ബി സഹോദരികള്‍ക്ക് മക്കളുണ്ടാകുമ്പോള്‍. സി വസ്തു കൊടുത്തതാണ്. 17 സന്താനമില്ലാത്ത ശാഖയ്ക്ക് അനുഭവഭാഗമേ കൊടുക്കാവു.
15 13 ബി പോലെ; പൊതുക്കാരണവനും മൂലസ്ത്രീയും ഉള്ളപ്പോള്‍ കൊടുക്കാം. ഭാഗിച്ചാല്‍ ചെറുതാകുമെങ്കിലും അധികം അഭിവൃദ്ധിയുണ്ടായ് വരും. ഭാഗം കൊണ്ട് അന്തസ്സിന് കുറവുവരികയില്ല. ഭാഗം ചെയ്ത എട്ടുകുഡുംബങ്ങളെ അറിയാം. അവയില്‍ ഏഴും അഭിവൃദ്ധിയില്‍ ഇരിക്കുന്നു. എട്ടാമത്തെ കുഡുംബത്തില്‍ ഒരു ശാഖമാത്രമേ ക്ഷയിച്ചിട്ടുള്ളു. ക്ഷയിച്ചത് അയാളുടെ കൊള്ളരുതാഴിക കൊണ്ടായിരുന്നു. ഭാഗിക്കാതിരുന്നെങ്കില്‍ മുഴുവന്‍ നശിപ്പിച്ചുകളയുമായിരുന്നു. 18 എ കണക്കുവൈപ്പ് സാധ്യം കാണിക്കാന്‍ അസാധ്യം. ബി താവഴിമൂപ്പന്മാര്‍ ചേരണം. സി അസാധ്യം ശാഖാമൂപ്പനും മൂത്തസ്ത്രീയും ചേരണം, 19 ഡി ഉയര്‍ന്ന ജാതിക്കാരുടെ സംബന്ധവും ***************************************************************************************************************************അറ്റഭാഗം വച്ചു ഛിദ്രവും വ്യവഹാരവും മറ്റുമായിരുന്നു ഭാഗത്തിനു കാരണം. ശേഷം 578 സാക്ഷിയോടു യോജിക്കുന്നു.
580 ാം സാക്ഷി
നാരായണന്‍ കുഞ്ഞ*************33 വയസ്സ് വക്കീല്‍ തെക്കേക്കരിമ********കാഞ്ഞിരപ്പള്ളി കരം 200 രൂപാ. 8 സി പകുതി.
9 എ 2 അമ്മ മരിച്ചാല്‍ വീതിക്കാം.
14 ബി അറ്റഭാഗം പാടില്ലാ. ചെലവിനായി മുഴുവന്‍ വസ്തുക്കളെ താവഴികള്‍ക്ക് ആളെണ്ണം നോക്കി വീതിക്കണം. അന്യാധീനത്തിന് ശാഖമൂപ്പനും മൂത്തസ്ത്രീയും ചേരണം. പൊതുക്കാരണവനില്ലെങ്കില്‍ പൊതുവില്‍ വസ്തു വയ്ക്കണ്ടാ. ശേഷം 579 ാം സാക്ഷിയോട് യോജിക്കുന്നു. 61 ല്‍ ഭാഗമുണ്ടായി അഞ്ചായി അറ്റഭാഗമായി ഭാഗിച്ചു അതായ്ത് നാലമ്മുമ്മമാര്‍ക്കും ഒരു പൊതുക്കാരണവനും പൊതുക്കാരണവന്‍റെ ശാഖയും വേറെ രണ്ടു ശാഖയും ക്ഷയിച്ചു ശേഷം വര്‍ദ്ധിച്ചു. അറ്റഭാഗം കഴിച്ച ഏഴെട്ടുകുഡുംബങ്ങള്‍ അറിയാം. അവയില്‍ അധികവും വര്‍ദ്ധിച്ചിരിക്കുന്നു.
581 ാം സാക്ഷി
ഇരവി നാരായണന്‍ അരീക്കാട്ട് 57 വയസ്സ് കാരണവന്‍ വക്കീല്‍ (28 വര്‍ഷം) വാഴപ്പള്ളി 8 ബി മൂന്നിലൊന്ന് സി നാലിലൊന്ന്. അമ്മുമ്മ രണ്ടാകുമ്പോള്‍ ഭാഗിക്കണം. അത് നന്മയാണ് ക്ഷയമല്ലാ. ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു.
582 ാം സാക്ഷി
നാരായണന്‍ പരമേശ്വരന്‍ 48 വയസ്സ് കരം 200 രൂപാ കാരണവന്‍ മാടത്താനി വാഴപ്പള്ളി. 8 ബി മൂന്നിലൊന്ന് സി കാല്‍ഭാഗം. ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു.
583 ാം സാക്ഷി
ഗോവിന്ദന്‍ കേശവന്‍ പാപ്പാടില്‍ നെല്‍പ്പുരവിചാരിപ്പ് 43 വയസ്സ് കരം 160 രൂപാ 26 വര്‍ഷം സര്‍ക്കാര്‍ ജോലി മഞ്ചാടിക്കര. 8 ബി പകുതി;
സി കാല്‍ഭാഗം. 9 എ 2 അമ്മ മരിച്ചാല്‍ വീതിക്കാം. 14 സന്താനമില്ലാത്ത ശാഖയ്ക്ക് ചെലവിനുമാത്രവും അതില്‍ അഞ്ചിലൊന്നുമാത്രം അറ്റഭാഗമായിട്ടും കൊടുക്കണം. *************ആയിരിക്കും, ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു. 58 ല്‍ മൂന്നായി ഭാഗിച്ചു. ഭാഗാനന്തരം എല്ലാ ശാഖകളും വര്‍ദ്ധിച്ചിട്ടുണ്ട്. തറവാട്ടില്‍ നിന്ന് ഒഴിമുറിയെഴുതിക്കൊടുത്ത് പണംവാങ്ങി ഒറ്റിവസ്തുവൊഴിഞ്ഞ് കൊടുക്കുന്നതില്‍ അനന്തരവരും ചേരണം.
584 ാം സാക്ഷി
ശങ്കരന്‍ കേശവന്‍ കാരണവന്‍ ചക്കാലയില്‍ വീട് ചങ്ങനാശേരി വയസ്സു 50 കരം 35 രൂപാ. 8 ബി കാല്‍ ഭാഗം സി സ്വാര്‍ജിതം മുമ്പെ തന്നെ ഉണ്ടാക്കീട്ടില്ലാത്ത കാരണവന്‍ വര്‍ദ്ധിപ്പിച്ചതിന്‍റെ പാതി, അല്ലാത്ത കാരണവന്‍റെതില്‍ നാലിലൊന്ന്. 9 എ 2 അച്ഛന്‍ മരിച്ചാല്‍ വീതിക്കാം.
ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു.
585 ാം സാക്ഷി
പുത്തൂര്‍വീട്ടില്‍ ആതിച്ചന്‍ കാരണവന്‍ വയസ്സ് 55 കരം 100 രൂപാ വാഴപ്പള്ളി. 8 ബി മൂന്നിലൊന്ന് 8 സി കാല്‍ഭാഗം ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു. എന്‍റെ തറവാട്ടില്‍ 72 ല്‍ മൂന്നമ്മമാര്‍ക്കായി അറ്റഭാഗം ചെയ്തു. കാരണവരായിട്ട് കുറെ ബുദ്ധിമുട്ടുണ്ടാക്കിവച്ചു. സ്വപ്രയത്നം കൊണ്ട് സുഖമായിരിക്കാന്‍*******************************അതില്‍ പിന്നെ യോജിപ്പും ക്ഷേമവുമുണ്ടു.
586 ാം സാക്ഷി
കേശവന്‍പരമേശ്വരന്‍, 93 ാം സാക്ഷിയുടെ അനന്തരവന്‍. ഡിപ്ടിത്തഹശീല്‍ദാര്‍ തെക്കേക്കൂടില്ലാവീട്, നെയ്യാറ്റുങ്കര. 8 സി പാതി. ശേഷം എല്ലാത്തിനും 579 ാം സാക്ഷിയോട് യോജിക്കുന്നു.
587ാം സാക്ഷി
നാരായണന്‍ശിവശങ്കരന്‍, കാരണവന്‍ 600 രൂപാകരം, തുമ്പയില്‍ തെക്കെ വീട് നീലമ്പേരൂര്, 8 ബി മൂന്നിലൊന്ന് സി സ്വന്തസമ്പാദ്യത്തില്‍നിന്നു കൊടുത്തിട്ടുണ്ടെങ്കില്‍ കാല്‍ഭാഗംകൊടുക്കണം. ശേഷം എല്ലാം 579 ാം സാക്ഷിയോടു യോജിക്കുന്നു. 51 ല്‍ മൂന്നായിഭാഗിച്ചു അറ്റഭാഗമായിരുന്നു. 57 ല്‍ അറ്റഭാഗം വീണ്ടുംചെയ്തു. (അമ്മയും കൊച്ചമ്മയും തമ്മില്‍) ഭാഗാനന്തരം ക്ഷേമവും വര്‍ദ്ധനയും ഉണ്ട്. ഒരാണ്ടത്തെ ആദായത്തിന്‍റെ ഒരു ഭാഗമായ തുക കാരണവര്‍ കടംവരുത്താം; അത് ഒരിക്കലെയാകാവൂ.
588 ാം സാക്ഷി
കേരുളന്‍ കേശവന്‍, അമ്പഴത്തുങ്കല്‍ വീട് 40 രൂപാ കരം, വൈദ്യന്‍ 36 വയസ്സ്, കാരണവന്‍ മഞ്ചാടിക്കര. 3 എ പ്രതിലോമവും അവകാശം സംബന്ധിച്ച് സാധുവായിരിക്കും. താവഴിയെണ്ണം മാത്രം നോക്കി വീതിക്കണം. 8 ബി കാല്‍ഭാഗം, സി ആറിലൊന്ന് 64 ല്‍ ഭാഗിച്ചു ശാഖക്കാര്‍ തമ്മില്‍ രസക്കേടു കൊണ്ടുഭാഗിച്ചു. ശേഷമെല്ലാം 579ാം സാക്ഷിയോടു യോജിക്കുന്നു.
589 ാം സാക്ഷി
ചെറുമിറ്റത്ത് കുമാരന്‍പത്മനാഭന്‍ വക്കീല്‍ ശാഖാകാരണവന്‍, വയസ്സ് 30 ചങ്ങനാശേരി, 8 ബി പാതി, സി മൂന്നിലൊന്ന്, സന്താനമില്ലാത്ത ശാഖയ്ക്കും അറ്റഭാഗംതന്നെ കൊടുക്കണം. 9 എ 3. പുരുഷനെങ്കില്‍ പാതിഭാര്യയ്ക്ക് പാതികൂറ്റുകാര്‍ക്കു സ്ത്രീയെങ്കില്‍ മകന്‍റെമകനും മരിച്ച മകന്‍റെമകനും ഭര്‍ത്താവിനും. 3 എ പ്രതിലോമം സാധുവല്ല. അവകാശത്തിനു ദോഷമുണ്ട്. ഭ്രഷ്ടുണ്ട്, അതായത് ഇണങ്ങരേയും മറ്റും പിരിഞ്ഞു കൂടിനടപ്പുപേക്ഷിച്ചു പോകേണ്ടിവരും. 3 ബി ബ്രാഹ്മണരുടെയും മലയാള ക്ഷത്രിയരുടെയും സംബന്ധം സാധു. 4 ബി 3 ആവാം. ഒഴിക്കാന്‍ വിചാരിക്കുന്നു എന്ന് ആദ്യനോട്ടീസ്, മൂന്നുമാസംകഴിഞ്ഞ് ഒഴിഞ്ഞിരിക്കുന്നു എന്ന് രണ്ടാംനോട്ടീസ് രണ്ടും കോടതിമുഖാന്തിരംവേണം ആദ്യനോട്ടീസില്‍ കാലാവധി വച്ചാലുംമതി. 3 ബി യില്‍ഉള്‍പ്പെട്ട സംഗതിയിലും അച്ഛന്‍റെമുതല്‍ മക്കള്‍ക്കുകിട്ടണം. ശേഷമെല്ലാം 579ാം സാക്ഷിയോടുയോജിക്കുന്നു.
590 ാം സാക്ഷി
ഗോവിന്ദന്‍ ഗോവിന്ദന്‍ 54 വയസ്സ് ശാഖാകാരണവന്‍ കരം 100 രൂപാ മഞ്ചാടിക്കരപ്രവര്‍ത്തി അബ്ക്കാരി കണ്ടറാക്റ്റര്‍ 578 ാം സാക്ഷിയുടെ ജ്യേഷ്ഠന്‍. താവഴിയെണ്ണം മാത്രം നോക്കി ഭാഗിക്കണം. 8 ബി പാതി സി കാല്‍ ഭാഗം. ശേഷം എല്ലാത്തിലും 579 ാം സാക്ഷിയോട് യോജിക്കുന്നു. ഞങ്ങള്‍ മൂന്നുശാഖക്കാര്‍ നാലുസ്ഥലത്തായി പത്ത് പ്രത്യേകം വസ്തുവനുഭവിച്ച് തുടങ്ങീട്ട് 30 വര്‍ഷമായി തറവാട്ടില്‍ നിന്നൊറ്റികൊടുത്തിരുന്ന വസ്തുവൊഴിപ്പിച്ചനുഭവിക്കുന്നു.