സ്വദേശവാർത്ത - കൊച്ചി
- Published on March 28, 1908
- By Staff Reporter
- 634 Views
കൊച്ചി മുന്‍സിപ്പാലിറ്റിക്കകത്തു മദ്യവ്യാപാരഷാപ്പുകള്‍ ഇപ്പൊള്‍ കുറെ ചുരുക്കിയിരിക്കുന്നു.
തൃശ്ശിവപേരൂരില്‍ മൃഗചികിത്സയ്ക്കുവേണ്ടി ഒരു ആശുപത്രി ഏര്‍പ്പെടുത്തുന്നതിന്നു തീര്‍ച്ചയാക്കിയിരിക്കുന്നു.
ബാരിസ്റ്റര്‍ മിസ്തര്‍ ലോക്കിനെ കൊച്ചി മുന്‍സിപ്പാല്‍ ചെയര്‍മാനായി കൌണ്‍സില്‍ തിരഞ്ഞെടുത്തിരിക്കുന്നു.
ബാരിസ്റ്റര്‍ ഗോവര്‍സായിപ്പവര്‍കള്‍ ഇനി വരാതവണ്ണം കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കു യാത്ര പോയിരിക്കുന്നു.
കൊച്ചിവലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ട് കൂണൂരിലെക്ക് എഴുന്നള്ളിയിരിക്കുന്നു. ഈ വേനല്‍കാലം മുഴുവനും അവിടെ കഴിക്കുന്നതാണ്.
കൊച്ചി ദിവാന്‍പേഷ്കാരായി നിശ്ചയിക്കപ്പെട്ട മിസ്തര്‍ വി. ടി. കൃഷ്ണമാചാരി എറണാകുളത്തുചെന്ന് ഉദ്യോഗത്തില്‍ പ്രവേശിച്ചിരിക്കുന്നു.
കൊച്ചി സര്‍ക്കാര്‍വക തീവണ്ടി 'സൌത്ത് ഇന്ത്യന്‍' കമ്പനിക്ക് 25 കൊല്ലത്തേക്ക് മേല്പടിഗവര്‍മ്മേണ്ട് ഏല്പിച്ചുകൊടുപ്പാന്‍ ആലോചിച്ചുപോരുന്നതായി കാണുന്നു.