വിദ്യാഭ്യാസപരിഷ്‌കാരം

  • Published on June 14, 1909
  • By Staff Reporter
  • 742 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പ്രൈമറി സ്കൂളുകളിൽ നിന്നു ഇംഗ്ലീഷിനെ ഒഴിച്ചും മലയാളം മിഡിൽ സ്കൂളുകളിൽ ഇംഗ്ലീഷിനെ ഒരു ഐച്ഛികവിഷയമാക്കിയും ഒരു പാഠവിവരപ്പട്ടികയെ കമ്മിറ്റി തയാറാക്കിയിരിക്കുന്നു. ഇതുകൊണ്ട് എല്ലാ മലയാളം സ്കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് നിർബന്ധമില്ലാതെ ആകുന്നു. വിശേഷിച്ചും, മലയാളം സ്കൂളുകളുടെ ഇപ്പോഴത്തെ സ്ഥിതിക്കു ഇംഗ്ലീഷിനെ അവ തീരെ വിട്ടുകളയുമെന്നാണ് തോന്നുന്നത്. അഥവാ, ചില മലയാളം സ്കൂളുകളിൽ ഇംഗ്ലീഷ് സ്കൂളുകളോട് മത്സരിക്കാനെന്നപോലെ ഹെഡ്മാസ്റ്റർമാർ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുവാൻ ആരംഭിക്കുന്നതായാലും, അതു, കുട്ടികൾ, അവരുടെ സ്കൂളുകളിൽ നിന്നു പിരിഞ്ഞുപോകാതെയിരിക്കുന്നതിനുള്ള ഒരു വെറും തന്ത്രമായി പരിണമിക്കും. വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തെ ഒഴിച്ചത് മറ്റൊരു ന്യൂനതയാകുന്നു. ശരിയായ പാഠപുസ്തകം ഇല്ലെന്നാണ് കമ്മിറ്റിക്കാർ പറയുന്നത്. നല്ല പാഠപുസ്തകങ്ങൾ ഇല്ലെന്നു വിചാരിക്കുന്ന പക്ഷം, പ്രകൃതി ശാസ്ത്രം നേരെ പഠിച്ചിട്ടുള്ളവരെക്കൊണ്ട് പാഠപുസ്തകങ്ങൾ എഴുതിക്കയാണു വേണ്ടത്. ശാസ്ത്ര പാഠത്തെകൂടാതെ എന്തുവിദ്യാഭ്യാസം ആണ് മലയാളം സ്കൂളുകളിൽ നൽകുവാൻ പോകുന്നത്. അങ്ങനെ നൽകപ്പെടുന്ന വിദ്യാഭ്യാസം കൊണ്ട് വിദ്യാർത്ഥികൾക്ക് എന്തു പ്രയോജനമാണുള്ളത് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. മലയാളം മാത്രം പഠിച്ച് മുഖ്യപരീക്ഷയിൽ ജയിച്ചാൽ തന്നെയും ഇവരെക്കൊണ്ട് സർക്കാർ സർവീസിൽ അധികം ഉപയോഗമില്ല. എല്ലാ തുറകളിലും ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവരെയാണ് മേലാധികാരികൾ ആവശ്യപ്പെടുന്നത്. എല്ലാവകുപ്പുകളിലും ഇംഗ്ലീഷ് ആവശ്യമുള്ളപ്പോൾ, ഇംഗ്ലീഷ് അറിയാത്തവരെക്കൊണ്ട് എന്താണ് ഉപകാരം? പത്തുപന്തിരണ്ടുകൊല്ലം മലയാളം പഠിച്ചിട്ടു വന്നാൽ, അവർക്ക്, കമ്മിറ്റിക്കാർ നൽകുന്നത് പ്രൈമറിസ്കൂൾ ഹെഡ് മാസ്റ്റർ വേലയാണ്. ഇതിലും മെറ്റ്റിക്യുലേറ്റും മലയാളം ഹൈസ്കൂൾ പരീക്ഷാവിജയിയും കൂടി അപേക്ഷിക്കുന്നതായാൽ, മെറ്റ് റിക്യുലേഷൻകാരനാണ് ആ പണികിട്ടുവാൻ തരമുള്ളത്. അവൻ പ്രകൃതിശാസ്ത്രത്തിന്‍റെ പ്രാഥമിക തത്വങ്ങളെ വശപ്പെടുത്തീട്ടുള്ളതുകൊണ്ട്, പ്രൈമറി സ്കൂളിലെ വാധ്യാർ പണിക്കും അവൻതന്നെ യോഗ്യനായിവരുന്നു. കമ്മിറ്റിക്കാർ ഉപദേശിക്കുംപ്രകാരം, ഗവണ്മെന്‍റ് അവരുടെ സിവിൽസർവീസിൽ ഏതു വകുപ്പിനെയാണ് മലയാള പരീക്ഷാവിജയികൾക്കു വേണ്ടി മാറ്റിവയ്ക്കാൻ  പോകുന്നത്? പ്രാഥമിക പരീക്ഷയെ ഏർപ്പെടുത്തിയപ്പോൾ, കീഴ്‌ജീവനപരീക്ഷയിൽ ജയിച്ചിട്ടുള്ളവർക്ക് ഗതിയില്ലാതെയായി. അവർ വീണ്ടും പ്രാഥമിക പരീക്ഷയിൽ ജയിക്കുന്നതിന് നിർബന്ധിക്കപ്പെട്ടു. മിഡിൽ സ്കൂൾ പരീക്ഷയെ ഏർപ്പെടുത്തിയപ്പോൾ, പ്രാഥമികപരീക്ഷയും, നിഷ്ഫലമായിത്തീർന്നു. അതുപോലെ, പുതിയ മിഡിൽ സ്കൂൾ പരീക്ഷ ഏർപ്പെടുത്തുമ്പോൾ പഴയമിഡിൽ സ്കൂളും ഉപയോഗമില്ലെന്നുവരും. ഇങ്ങനെ പരീക്ഷകളുടെവില, അവയെ ഏർപ്പെടുത്തുന്ന ഗവണ്മെന്‍റുതന്നെ കുറച്ചുകളയുന്നതുകൊണ്ട്, വിദ്യാർത്ഥികൾക്ക് എത്രയോ സങ്കടം നേരിടുന്നുണ്ട്. പ്രകൃതി ശാസ്ത്രത്തിന്‍റെ ഗന്ധം പോലും ഏറ്റിട്ടില്ലാത്ത ഈ പരീക്ഷക്കാരെക്കൊണ്ട്, പ്രാഥമിക വിദ്യാഭ്യാസം ശരിയായി നിർവഹിക്കുന്നത് എങ്ങനെ എന്ന് അറിയുന്നില്ല. ഒരു കുട്ടിക്ക് മലയാളം മിഡിൽ സ്കൂൾ പരീക്ഷയിലോ ഹൈസ്കൂൾ പരീക്ഷയിലോ, ജയിക്കുന്നതിനുള്ള കാലംകൊണ്ട്, ഇംഗ്ലീഷ് മിഡിൽ സ്കൂൾ പരീക്ഷയോ, മെറ്റ്റിക്യുലേഷൻ പരീക്ഷയോ, ജയിക്കുവാൻ കഴിയും. ആ സ്ഥിതിക്കു മലയാളം പരീക്ഷകളെ പ്രത്യേകം ഏർപ്പെടുത്തുന്ന ഗവണ്മെന്‍റിന്‍റെ ഉദ്ദേശം എന്ത്? അധ്യാപകന്മാരായിരിക്കുവാൻ വേണ്ടയോഗ്യതകളെ സമ്പാദിക്കുന്നതിന് മലയാളം സ്കൂളുകളിൽ കഴിവുണ്ടോ? പ്രകൃതി ശാസ്ത്രം, മലയാളത്തിൽ പഠിപ്പിക്കപ്പെടാതെ ഇരിക്കുന്ന കാലം വരെ മലയാള പരീക്ഷകളിൽ ജയിച്ചവരെ കൊണ്ട് വാധ്യാർവേലയ്ക്കു, മതിയാകുന്നതല്ലാ. കേവലം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്നതുകൊണ്ട് പ്രാഥമികവിദ്യാഭ്യാസം പരിപൂർണ്ണമായി ഭവിക്കുമോ? പ്രകൃതിശാസ്ത്രപാഠങ്ങളെ കൂടാതെ എന്താണ് വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ പോകുന്നത്? പ്രകൃതി വിലാസങ്ങളെ ഗ്രഹിക്കുന്നതിനു, കുട്ടികളെ തയാറാക്കാത്ത വിദ്യാഭ്യാസംകൊണ്ട്, നാട്ടിന് എന്തുപകാരമാണുള്ളത്? അവയുടെ ജ്ഞാനം ഒട്ടും ഇല്ലാത്ത അധ്യാപകന്മാരെ നിർമ്മിക്കുന്ന മലയാളം പരീക്ഷകൾ വിദ്യാഭ്യാസത്തിന് എന്തുഗുണത്തെ ചെയ്യുവാൻ പോകുന്നു? മലയാളം പള്ളിക്കൂടങ്ങളിൽ ഇപ്പോൾ തന്നെ വാധ്യാർപണിക്ക് യോഗ്യതയില്ലാത്ത അനേകംപേർ പ്രവേശിച്ചിട്ടുണ്ട്. ഒട്ടേറെ നാളത്തേക്കു കുട്ടികളുടെ വിദ്യാഭ്യാസത്തെ വഷളാക്കുന്ന അധ്യാപകന്മാർ ആ വകുപ്പിൽ ഇപ്പോൾ നിറയെ കാണപ്പെടും. അങ്ങനെ ഇരിക്കുമ്പോൾ, വർഷംതോറും പറയത്തക്ക ജ്ഞാനം, ഒരു വിഷയത്തിലും ഇല്ലാത്ത അനേകം വിദ്യാർത്ഥികളെ പരീക്ഷാദ്വാരങ്ങളിൽകൂടി, ഞെക്കിഞെരുക്കി തള്ളി വിടുന്നതുകൊണ്ട് ഗുണത്തിൽ അധികം ദോഷമാണ് ഉണ്ടാകുന്നത്. എന്തായാലും പ്രകൃതിശാസ്ത്രത്തെ മലയാളം സ്കൂളുകളിൽനിന്നും പരീക്ഷകളിൽ നിന്നും ഒഴിച്ചത് ഒട്ടും തന്നെ യുക്തമായില്ല. ശാസ്ത്രപാഠപുസ്തകങ്ങൾ ഇല്ലെങ്കിൽ അവയെ ഉണ്ടാക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടതു ഗവണ്മെന്‍റിന്‍റെ കടമയാകുന്നു. പ്രകൃതിശാസ്ത്രം നേരെ പഠിച്ച മലയാളികൾ ഉള്ളപ്പോൾ, ഗവണ്മെന്‍റു ആവശ്യപ്പെടുന്നപക്ഷം, ആ വക പുസ്തകങ്ങൾ ധാരാളം ഉണ്ടാകുവാൻ ഇടയുണ്ട്.  

Reforms in Education

  • Published on June 14, 1909
  • 742 Views

The (Education reforms) committee has prepared a curriculum to exclude English from primary schools and make it an optional subject in Malayalam medium middle schools. This change means that teaching English in Malayalam medium schools is no longer compulsory. Given the current state of Malayalam medium schools, it appears that they will stop teaching English altogether. Even if headmasters begin including English in some Malayalam medium schools to compete with English medium schools, it will turn out to be a mere ploy to keep children from dropping out.

Another shortcoming is the exclusion of natural sciences from the educational system. Committee members claim that there aren’t any appropriate textbooks available for it. In that case, they should make sure that textbooks are written by people who have studied natural sciences. What kind of education is going to be imparted in Malayalam medium schools without including science lessons? It is difficult to understand what kind of benefits students are likely to gain from such education.

If they study only in Malayalam and pass the main exam, it will not be of much use when they apply for government services. Employers only want candidates who have studied in English. When knowledge of English is required in every department, what good are those who do not know English? After studying Malayalam for 10-12 years, the committee offers them jobs such as that of primary school headmaster. If a matriculate and someone who has cleared the Malayalam high school exam are applying for a job, then possibly, the matriculate will get the job. Since they have mastered the elementary principles of natural sciences, they will alone be qualified to work as a teacher in a primary school.

As suggested by the committee, which department in their civil services is the government going to set aside for those who have cleared their exams in Malayalam? When the preliminary examination was introduced, those who had passed the lower examination stood no chance of getting employed. They were forced to appear for the preliminary examination again. When the middle school test was introduced, the primary examination too became ineffective. Similarly, when the new middle school exam is introduced, the old middle school one will become obsolete. Students are facing many hurdles because the value of exams is being progressively eroded by the government that is conducting them. We do not understand how these future examiners, who have never studied natural sciences themselves, will be able to impart primary education effectively.

A student can clear the English middle school examination or the matriculation examination in the same time that they pursue the Malayalam middle school or high school examination. In such a situation, what purpose do special Malayalam exams serve? Are students studying in Malayalam medium schools capable of acquiring the qualifications required to become teachers? Till the time natural sciences are not taught in Malayalam medium schools, it will not be sufficient to appoint those who have passed examinations in Malayalam for teachers’ jobs. Can we claim primary education to be complete by simply teaching reading and writing? What else will the students be taught besides natural science lessons? What good is the country going to gain from an education that does not prepare its children to understand natural phenomena? What good are examinations in Malayalam going to do for education if they produce teachers who have no knowledge? Many unqualified people have already got positions in Malayalam medium schools as teachers. That department will now be full of teachers who ruin children's education. Year after year, if students who are not knowledgeable, and those who do not have enough understanding in any of the subjects, are pushed through such examinations, it will only cause more harm than good. In any case, the exclusion of natural sciences from Malayalam medium schools and examinations does not make any sense at all. If science textbooks are not available, it is the duty of the government to make necessary arrangements to produce them. There are native Malayalam speakers with knowledge of natural sciences and the resources to write many such books, if only the government so demands.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like