മരുമക്കത്തായം കമ്മീഷൻ വിചാരണ

  • Published on March 28, 1908
  • By Staff Reporter
  • 609 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                (സ്വദേശാഭിമാനി പ്രതിനിധി)

                                                        ഉപപത്രം

                                      5ാം പുറത്തുനിന്ന് തുടര്‍ച്ച

                                   68ാം സാക്ഷി കുഴിത്തുറെ (8)

 കണക്കുവേലായുധന്‍മാധവന്‍; വയസ് 29; കുളങ്ങരവീട്.

8 സി. കാല്‍ഭാഗം ശേഷ| എല്ലാത്തിലും 61ാം സാക്ഷിയോടു ചേരുന്നു.

                                    69ാം സാക്ഷി കുഴിത്തുറെ (9)

 തിരുമുഖത്തുകണക്കു ചെമ്പകരാമന്‍ മാതേവന്‍. 45 വയസ്സ് കുഴിത്തുറതാലൂക്ക് സംപ്രതി. അരുമനവീട്. മുഞ്ചിറ; 28 വര്‍ഷം സര്‍ക്കാര്‍ജോലി. ശേഷക്കാര്‍ക്കു ചെലവിനുകിട്ടുന്നതിനു വ്യവഹാരം കൂടാതെ പഞ്ചായത്തു മുഖാന്തരം തരം കിട്ടണം

 8. സി. തറവാട്ടുകാരണവന്‍ മുതല്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കിലും, ഭാര്യയ്ക്കും അയാളുടെ കൊച്ചുമക്കള്‍ക്കും ചെലവിനു കൊടുക്കണം.

 19 ബി. സാധുവാക്കാം.

 18. എ. സാദ്ധ്യം (ബി) സാദ്ധ്യം

 9 എ 1. തറവാട്ടുമുതല്‍ കൊണ്ട് സ്വാര്‍ജിതമുണ്ടാക്കാന്‍ ശക്തിസിദ്ധിച്ച ഇളമുറക്കാരന്‍റെ സ്വാര്‍ജിതത്തിന്‍റെ പാതി തറവാട്ടിലേക്കുചേരണം.

 9 എ. ഒരുശേഷകാരന്‍ തറവാട്ടുവസ്തുവിനെ ഒഴിപ്പിച്ചെടുത്താല്‍  മറ്റൊരു ശേഷകാരന്‍ ആവശ്യപ്പെടുന്നപക്ഷം പണം പററികൊണ്ട് ആവശ്യക്കാരന്‍റെ വീതംകൊടുക്കണം.

 14 സി. ഭാഗംപിരിഞ്ഞഒരു ശാഖയില്‍ ഒരാള്‍മാത്രം ശേഷിക്കുമ്പോള്‍, മറ്റുള്ള ശാഖക്കാരരെ ആ ശാഖയിലെ ആളുകളെപ്പോലെ വിചാരിക്കണം: തറവാട്ടില്‍ നിന്ന് ഒററിവച്ചവസ്തു ഒരുശാഖക്കാരന്‍ ഒഴിപ്പിച്ചാല്‍ മററുശാഖക്കാര്‍ ആവശ്യപ്പെടുമ്പോള്‍ പണം പററികൊണ്ട് ആവശ്യപ്പെടുന്നവരുടെ വീതം കൊടുക്കണം. ശേഷം എല്ലാത്തിലും 61ാംസാക്ഷിയോടുചേരുന്നു.

                                 70 ാം സാക്ഷി (കുഴിത്തുറെ (10)

തിരുവട്ടാററ് അരുമന കമുകറനാരായണകുറുപ്പ്. വയസ്സു 51. കാരണവര്‍, കരം 450 രൂപാ

2 എ. ഇപ്പോള്‍ സംബന്ധം ഒരു നിയമമാണ്. സംബന്ധത്തില്‍ ഒരു നിയമം ഏര്‍പ്പെടുത്തുന്നതു ശരിയല്ലാ

 3 ബി. സാധാരണയാണ്. സാധുവായിവിചാരിക്കണം

 9 എ 1. കാല്‍ഭാഗം തറവാട്ടിലേയ്ക്കും, പാതിഭാര്യയ്ക്കും, ശേഷം സ്വന്ത തായ് വഴിക്കാര്‍ക്കും

 10 എ. വിഹിതമല്ലാ

 14 ബി. അററഭാഗം പാടില്ലാ.

 14 സി. അന്യാധീനാധികാരംകൂടാതെ വസ്തു വീതിച്ചുകൊടുക്കണം. ആ വസ്തു തിരിയെ എടുക്കുന്നതിനുള്ള അധികാരം കാരണവര്‍ക്കിരിക്കണം. ശാഖയില്‍ ആളില്ലെങ്കിലേ എടുക്കാവു, അല്ലാത്തപക്ഷം, തിരിയെഎടുത്തുകൂടാ. വീതിച്ചുകൊടുത്ത വസ്തുകൊണ്ടു സമ്പാദിക്കുന്നമുതല്‍ സമ്പാദിക്കുന്ന ശാഖയ്ക്കു മാത്രമിരിക്കരുത്. മറ്റെല്ലാശാഖക്കാര്‍ക്കും ഉണ്ടായിരിക്കണം. അതിനെ ചെലവിനായി വീതിച്ചുകൊടുക്കണമെന്ന് മററുശാഖക്കാര്‍ക്കു ചോദിക്കാം. ശാഖകളിലെ അടിയന്തരങ്ങള്‍ ശാഖക്കാര്‍തന്നെനടത്തണം. അതതുശാഖയിലെ ആവശ്യത്തിനായി ശാഖയിലെവസ്തു എഴുതികൊടുക്കാം അതിനു കാരണവരുടെ അനുവാദം വേണം. അനുവദിച്ചില്ലെങ്കില്‍, അനുവാദംകൂടാതെ എഴുതികൊടുക്കാം. ഈവിധം അന്യാധീനംചെയ്തനിമിത്തം ഒരു ശാഖയിലെ വസ്തുകുറഞ്ഞാല്‍ ആ കുറവ് മററുശാഖയില്‍ നിന്നെടുത്തു നികത്താന്‍ പാടില്ലാ. വസ്തുവീതിക്കല്‍ കഴിഞ്ഞശേഷം ശാഖാവശ്യങ്ങള്‍ കാരണവന്‍ പണമുണ്ടാക്കി നടത്തണം.

 17. അധികവും ദോഷത്തില്‍ തന്നെയാണ്, ശേഷം എല്ലാത്തിലും 61ാം സാക്ഷിയോടുചേരുന്നു.

                                                                 71ാം സാക്ഷി.

                                                             കുഴിത്തുറെ 11.

 പത്മനാഭക്കുറുപ്പ്; കമുകറ; അരുമന; വിളവങ്കോട്; വയസ്സ് 44; കരം 450 രൂപ.

  70 ാം സാക്ഷി മൊഴികേട്ടു; അദ്ദേഹമെന്‍റെ ജ്യേഷ്ഠനും തറവാട്ടുകാരണവനുമാണ്. 61 ാം സാക്ഷി കൃഷ്ണപിള്ളയുടെ മൊഴിയും കേട്ടു.

 4 ബി 3. പ്രതിഫലത്തുകയെ പിന്നീട് പുരുഷന്‍റെ സ്വത്ത് വര്‍ദ്ധിക്കുന്നതോടുകൂടി കൂട്ടിക്കൊടുക്കണം.

 8 ബി 2. ആരെങ്കിലും കുഡുംബഭരണം കൊണ്ടല്ലാതെ, സ്വന്തസമ്പാദ്യമുണ്ടാക്കിയാല്‍, മുക്കാല്‍ ഭാര്യയ്ക്കും, കാല്‍ തറവാട്ടിലേയ്ക്കും

 8 സി 2. പാതികൊടുക്കണം.

 14 ബി. ഭാഗം പാടില്ലാ. ചെലവിനായി, അന്യാധീനാധി**************വസ്തു വീതിച്ചുകൊടുക്കാം

 18 എ. കണക്കുവയ്ക്കണം. അനന്തരവര്‍ പരിശോധിച്ചുകൂടാ. വേണമെങ്കില്‍ കോടതി വഴിയായിക്കൊള്ളണം. 

 ഒരു ശാഖയിലെ ആവശ്യത്തിന് കാരണവര്‍ക്ക്  മറ്റൊരുശാഖയിലെ വസ്തു അന്യാധീനംചെയ്യാം. ചെലവിന് വച്ചവസ്തു, കാരണവര്‍ക്ക് തിരിച്ചെടുക്കാം. ഒരു ശാഖയിലെ കാരണവന്‍ ശാഖവക വസ്തുവിന്‍റെ സഹായംകൊണ്ട് മുതല്‍ സമ്പാദിച്ചാല്‍ ആ മുതല്‍ ആ കാരണവരുടെ സ്വാര്‍ജിതമായി വരണം. അയാള്‍ മരിച്ചശേഷം ആ ശേഷക്കാര്‍ക്ക് അതിന്‍റെ പാതികിട്ടണം. മറ്റെപാതി ഭാര്യയ്ക്ക് കിട്ടണം. ശേഷമെല്ലാം 61 ാം സാക്ഷി പറയുന്നതുപോലെ.

                                                              72 ാം സാക്ഷി.

                                                            കുഴിത്തുറെ 12.

 കെ നാരായണന്‍ തമ്പി; വക്കീല്‍; അനന്തരവന്‍; കാവിളാകത്ത് പുത്തന്‍ വീട്; മേലങ്കനം; കുന്നത്തൂര്‍; കരം 300 രൂപാ. വയസ്സ് 29.

 4 എ. നിറുത്തല്‍ചെയ്തുകൂടാ. ഇതിന് 4 ല്‍ ബി യില്‍ ഉള്ള മൂന്നുകാര്യങ്ങളും പാടില്ലാ. സംബന്ധമോചനത്തെപ്പററി കോടതി മുഖാന്തരം നോട്ടീസ്സയയ്ക്കണം.

 പ്രതിഫലം കോടതി വഴിവ്യവഹാരം കൊണ്ട് വാങ്ങിക്കൊള്ളണം. രസക്ഷയം ഉണ്ടായാലുടന്‍ പിരിയണം. ഒരു മാസക്കാലം അവധിവച്ച് നോട്ടീസയയ്ക്കണം. പ്രതിഫലം കൊടുക്കേണ്ടതു തന്നെ.

 ബി. 1 ം 2 ം. സമ്മതിക്കുന്നു. ആറു മാസം അവധിവയ്ക്കുന്നതും തരക്കേടില്ലാ. കോടതിയില്‍നിന്ന് സംബന്ധമോചനകാരണം അന്വേഷിച്ചുകൂടാ

 4 ഡി. മതി.

 6 ബി. സാധുവായിവിചാരിക്കാം. ഭര്‍ത്താവിനു തൃപ്തികരമായ ശുശ്രൂഷയുണ്ടാകും. ഒന്നിലധികം ഭാര്യമാരെ ഹിന്തുലായും മഹമ്മദ് ലായും അനുവദിക്കുന്നു. ഹിന്തുലാപ്രകാരം ബോധിച്ചപോലെ വിവാഹം ഒഴിക്കാന്‍ പാടില്ലെന്നുണ്ട്. നേരേ മറിച്ച്, ബോധിച്ചപോലെ ഒഴിയാമെന്ന് വരുകില്‍, ഒന്നിലധികം ഭാര്യമാരെ എന്തിന് വയ്ക്കുന്നുഎന്ന് ചോദ്യത്തിനുത്തരം മറ്റൊന്നുമില്ലാ. ഒരു ഭാര്യയെ ഇഷ്ടം കൊണ്ട് ഉപേക്ഷിക്കാനും വല്ലരോഗവശാലോ മറ്റോ ഉപയോഗിക്കാനും നിവൃത്തിയില്ലെന്ന് വന്നേക്കാം. അതായത്, ഒന്നുമല്ലാത്ത സ്ഥിതിയില്‍ ഭാര്യയെ വയ്ക്കേണ്ടതായി വരാം. അങ്ങനെയിരിക്കെ, ഒരു ഭാര്യ*************ഉണ്ടാക്കുവാന്‍ അനുവദിക്കണം. നാലിലധികം ഭാര്യമാര്‍ പാടില്ലാ.

 8 ബി. മൂന്നിലൊന്ന്

 സി. മേല്പടി

 9 തറവാട്ടുമുതലിന്‍റെ സഹായം കൊണ്ട് സമ്പാദിച്ചിട്ടുള്ളവന്‍റെ സ്വാര്‍ജിതത്തില്‍ മൂന്നിലൊന്ന് ഭാര്യയ്ക്കും മൂന്നിലൊന്ന് തറവാട്ടിലേയ്ക്കും ചെല്ലണം.

 14 ഭാഗം പാടില്ലാ. ചെലവിനായി വസ്തുവീതിച്ചു കൊടുക്കണം. അമ്മുമ്മയുടെ അമ്മ രണ്ടായാല്‍, അററഭാഗം ആവാം. ഈ വിധം ഭാഗംകൂടാതെ അമ്മുമ്മയുടെ അമ്മുമ്മയുടെ കാലംവരെ ഇരിക്കുന്ന കുഡുംബങ്ങളെ എനിക്കറിയാം. ഒന്നുരണ്ടുണ്ട്. എന്‍റെ കുഡുംബത്തിലെ കാരണവന്‍ എന്‍റെ ജ്യേഷ്ഠനാണ്. എന്‍റെ അമ്മയുടെ വഴി പ്രത്യേകമാണ്. പ്രത്യേകം വസ്തുഅനുഭവവും അന്യാധീനം ചെയ് വാനുള്ള അധികാരവുമുണ്ട്

 16  ഭാഗം ചോദിക്കേണ്ടത് പ്രാപ്ത പുരുഷന്മാരെല്ലാവരും കൂടിവേണം. സ്ത്രീകളും ചേരണം

 19 ഏ.  കാരണവന്‍റെ കടം സംബന്ധിച്ച് പ്രതിഫലംമാത്രം പോരാ, തറവാട്ടാവശ്യവും തെളിയിക്കണം. *********************************************************തിവയ്ക്കണം.

 19 ബി.  പാടില്ലാ. ശേഷം എല്ലാത്തിലും 61 ാം സാക്ഷി യോട് ചേരുന്നു.

                                                      73ാം സാക്ഷി.

                                               കുഴിത്തുറെ (13)

 വി. കേ. നാരായണപിള്ള. 33 വയസ്സ് - ശാഖാകാരണവന്‍. വക്കീല്‍, കല്ലുവിളവീട്, കുഴിക്കോട്. കപ്പിയറ.

 6. ബി.  സ്ത്രീക്കു ശരീരസുഖമില്ലാത്തപ്പൊള്‍മാത്രം രണ്ടാമതും ഭാര്യയെ ഉണ്ടാക്കാന്‍ അനുവദിക്കണം.

 9. എ- 3.  പുരുഷനാണെങ്കില്‍ ഭാര്യയ്ക്കും, സ്ത്രീയാണെങ്കില്‍ പാതി ഭര്‍ത്താവിനും പാതികൂററുകാര്‍ക്കും

 14. സി  അമ്മുമ്മ രണ്ടാകുമ്പോള്‍.

         ഡി. രണ്ടുംസമ്മതിക്കുന്നു.

 18. ബി .  ഓരോ ശാഖയിലേയും മൂത്തപുരുഷന്‍കൂടി ചേരണം.

  3. ബി. ക്ഷത്രിയസംബന്ധം എന്‍റെ അറിവിലില്ലാ.

 രണ്ടുതള്ളമക്കളാകുമ്പോള്‍ ഭാഗംവേണം.

 ചിലഅവസരങ്ങളില്‍ രണ്ടു ഭാര്യമാരാവാം. രണ്ടില്‍ കൂടുതല്‍പാടില്ലാ.

 കാരണവന്‍ അടുത്ത ശേഷക്കാരനെ സാക്ഷിപ്പെടുത്തി വേണം അന്യാധീനം ചെയ്യുന്ന ആധാരം എഴുതുവാന്‍.

 ഒരുശേഷകാരന്‍ തറവാട്ടുവസ്തു ഒഴിപ്പിച്ചാല്‍ മററു ശേഷകാര്‍ ആവശ്യപ്പെട്ടാല്‍ പണംപററിക്കൊണ്ട് അവരുടെ വീതം കൊടുക്കണം.

 19. ഏ. വിദ്യാഭ്യാസച്ചെലവിനു കൂടി പണംചോദിക്കാന്‍ ശേഷകാരെ അനുവദിക്കണം. ശേഷം 61-ാം സാക്ഷിയുടെ മൊഴിപോലെ.

                                                              74 ാം സാക്ഷി.

                                                          കുഴിത്തുറെ(14)

പി. സി. രാമന്‍പിള്ള, 33 വയസ്സ്, വക്കീല്‍, നെല്ലമണ്‍അധികാരം, കാരണവന്‍, അഴീക്കല്‍ത്തറവീട്.

 6. ബി. രണ്ടുഭാര്യമാരെ ആവാം എന്നുവയ്ക്കണം. നാലുവരെ ആവാം.

ശേഷം എല്ലാത്തിലും 61- ാം സാക്ഷിയോടുചേരുന്നു.

                                                           75ാം സാക്ഷി.

                                                       കുഴിത്തുറേ(15)

പത്മനാഭന്‍ അയ്യപ്പന്‍ 41 വയസ്സ്, ക്രിമിനല്‍വക്കീല്‍. മൂന്നാംമുറക്കാറന്‍, അമ്പലത്തുവിളാകത്തുവീടു, കുറുമത്തൂര്‍, വിളവങ്കോടു അധികാരം.

 ശാഖാപ്രതിനിധിയായി മൂപ്പന്‍മാത്രം അപേക്ഷിച്ചാല്‍ ഭാഗംകൊടുക്കണം.

 രണ്ടുതള്ള മക്കളാകുമ്പോള്‍ അററഭാഗംവേണം.

 ഒരുശേഷകാരന്‍ ഒഴിപ്പിച്ചവസ്തു മററു ശാഖക്കാര്‍ ചോദിക്കുമ്പോള്‍ വീതംകൊടുക്കണം. ശേഷമെല്ലാം 61ാംസാക്ഷിയുടെ മൊഴിപോലെ.

                                                            76ാം സാക്ഷി.

                                                        കുഴിത്തുറെ (16)

ചെമ്പകരാമന്‍ രാമന്‍, വക്കീല്‍, കാരണവന്‍. ക്രാവിളാകത്തു പുത്തന്‍വീടു, ചേലങ്കുളം, കുന്നത്തൂര്‍, വയസ്സ് 39 കരം 300 രൂപാ.

 4. ഏ. ഇല്ലാ.

 4. ബി 1- ആവാം. 2. മേല്പടി.

 6. ബി. ഒന്നിലധികം ഭാര്യമാരെ അത്യാവശ്യമായാല്‍, അനുവദിക്കണം. രണ്ടേ ആകാവു.

 10. ഏ. വിഹിതം ആയിരിക്കും.

 14. അമ്മുമ്മ രണ്ടായാല്‍ അററഭാഗം വേണം. ശേഷം 61ാം സാക്ഷിയുടെ മൊഴിപോലെ.

                                                            77 ാം സാക്ഷി.

                                                       കുഴിത്തുറെ (17)

 കണക്കു ഈശ്വരന്‍ ശങ്കരനാരായണന്‍, 79 വയസ്സ്, കാരണവന്‍, ഏററിപ്പറവീടു, ആറുദേശപ്പററ് കരം 300 രൂപാ

 കാരണവനു ശേഷകാരന്‍റെ സമ്മതം കൂടാതെ എഴുതണം.

 18. കണക്കെഴുതണം. ശേഷകാര്‍വേണമെങ്കില്‍ എഴുതിയെടുത്തുകൊള്ളണം

 ശേഷകാരന്‍റെ സ്വാര്‍ജിതത്തില്‍ കാല്‍ഭാഗം മാത്രമേ മക്കള്‍ക്കുകൊടുക്കാവു.

 8. സി. 2. മൂന്നില്‍ഒരുഭാഗം കൊടുക്കാം. ശേഷം 61ാം സാക്ഷിയുടെ മൊഴിപോലെ.

                                                         78ാം സാക്ഷി.

                                                     കുഴിത്തുറെ (18)

 ഈശ്വരന്‍ നീലകണ്ഠന്‍, 55 വയസ്സ്. കൃഷി, ഇളമുറ, ഏററിപ്പറ, മിഞ്ചിറ, ആറുദേശപ്പററ്.

 77-ാംസാക്ഷി എന്‍റെ ജ്യേഷ്ഠനാണ് ഞാന്‍ 61-ാം സാക്ഷിയോടുചേരുന്നു.

                                                   79ാം സാക്ഷി.

                                              കുഴിത്തുറെ (19)

അയ്യപ്പന്‍പിള്ള പ്രവൃത്തികണക്ക്, ഇടവിളാകം വീടു, വെങ്കഞ്ഞിമുറി, ഏഴുദേശപ്പററ്.

 8. ബി. 2.  7-ല്‍ 4 - വീതം ശേഷക്കാര്‍ക്കും 3 മക്കള്‍ക്കും.

 അമ്മുമ്മയുടെ അമ്മ രണ്ടാകുമ്പോള്‍ അററഭാഗം കൊടുക്കാം.

 കാരണവന്‍ പെരുക്കീട്ടുള്ള മുതലിന്‍റെ പത്തിലൊന്നു ശേഷകാരന്‍റെ മക്കള്‍ക്കുകൊടുക്കണം.

                                                         80 ാം സാക്ഷി.

                                                     കുഴിത്തുറെ (20)

 മൂലിക്കോട്ടുവീട്ടില്‍ കണക്കു അയ്യപ്പന്‍അയ്യപ്പന്‍, 28 വയസ്സ്, ശേഷകാരന്‍ കൃഷി വിളവങ്കോട്ടു പ്രവൃത്തി, പളുകല്‍ദേശം.

 6. ബി. ഭാര്യമാര്‍ രണ്ടാവാം. ആദ്യത്തെ ഭാര്യയ്ക്കു മഹാരോഗം പിടിപെട്ടാല്‍ ആവാം

 അമ്മുമ്മ രണ്ടായാല്‍ അററഭാഗം ആവാം. തായ് വഴിയെണ്ണംമാത്രം നോക്കി ഭാഗിക്കണം.

 മക്കത്തായം വസ്തുവിന്‍റെ പാതി മക്കള്‍ക്കുചെല്ലണം.

 18. ബി - അടുത്ത രണ്ടുപേരെ ചേര്‍ക്കണം. ശേഷമെല്ലാം 61ാം സാക്ഷിയോടു ചേരുന്നു.

                                       (ശേഷം നാലാംപുറത്ത്)

You May Also Like