തിരുവിതാംകൂറിലെ വലിയ ഉദ്യോഗങ്ങൾ

  • Published on December 26, 1906
  • By Staff Reporter
  • 735 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂറിൽ ഇപ്പോഴുള്ള വലിയ ഉദ്യോഗസ്ഥന്മാരിൽ പലരെയും അടുത്ത കൊല്ലത്തിൽ പെൻഷ്യൻ കൊടുത്തു വിടുർത്തുമെന്നും ആ ഉദ്യോഗങ്ങളിൽ ചില പരദേശികളെ നിയമിക്കുന്നതിനു ആലോചനയുള്ളതായും  അതിലേക്ക് ചിലരെ അന്വേഷിച്ച് തുടങ്ങിയിട്ടുള്ളതായും അറിയുന്നു. പുതിയ സിവിൽ സർവീസ് റിഗുലേഷൻ ഊർജ്ജിതത്തിൽ ഇരിക്കുന്ന സ്ഥിതിക്ക് പല വലിയ ഉദ്യോഗസ്ഥന്മാരും അടുത്തകൊല്ലത്തിൽ പെൻഷ്യൻ വാങ്ങി വേല വിടേണ്ടിവരുമെന്നുള്ളത് തീർച്ച തന്നെ.  ഇപ്പൊഴത്തെ സിവിൽ സർവീസ് റിഗുലേഷൻ എത്ര തന്നെ പരിഷ്‌കൃതമായ ഒരു നിയമമാണെന്ന് ഘോഷിച്ചാലും ഒരു ഉദ്യോഗസ്ഥൻെറ, ജീവനാവസാനത്തിൻെറ പരമാവധി അയാളുടെ അൻപത്തഞ്ചാമത്തെ വയസ്സായിരിക്കും എന്നു ഖണ്ഡിതമായി കൽപിച്ചിരിക്കുന്ന ഭാഗം വളരെ ദോഷകരമാണെന്ന് സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. ഗവർന്മേൻറിനു വർഷംതോറും അനാവശ്യനഷ്ടത്തെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കാനിടയുള്ള ഈ ഭാഗം ഒന്നു ഭേദപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. വലിയ ഉദ്യോഗസ്ഥന്മാർ എല്ലുകൊണ്ടൊ മാംസംകൊണ്ടൊ വേല ചെയ്യേണ്ടവരല്ല. അവർ തലച്ചോറുകൊണ്ടു വേല ചെയ്‌താൽ മതിയാവുന്നതാണ്. വൃദ്ധത,  തലച്ചോറിനു വികാസത്തെയും ശുദ്ധതയേയും ഉണ്ടാക്കുന്നതല്ലാതെ ഒരിക്കലും മാന്ദ്യത്തെ ഉണ്ടാക്കുകയില്ല. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ് മുതലായ പരിഷ്‌കൃത രാജ്യങ്ങളിൽ "നരച്ച തലമുടി"ക്കാണ് അധികം മാഹാത്മ്യം കല്പിക്കപ്പെട്ടു പോരുന്നത്. ലോകത്തെ നല്ലവണ്ണം അറിയുന്നതിന് "നരച്ച തലമുടി"ക്കാണ് കാര്യം സാധിക്കുന്നതെന്നുള്ള തത്വം മനസ്സിലാക്കിയാണ് അവർ അങ്ങനെ ചെയ്യുന്നതെന്നുള്ളതിനു സംശയമില്ലല്ലൊ.  ഇംഗ്ലണ്ട് മുതലായ പരിഷ്‌കൃത ഗവർന്മേണ്ടുകൾ, വലിയ ഉദ്യോഗങ്ങൾക്ക് "നരച്ച തലമുടി"കളെ ആകർഷിക്കുമ്പോൾ നമ്മുടെ തിരുവിതാംകൂർ ഗവർന്മേന്‍റ് "നരക്കാൻ ആരംഭിക്കുന്ന തലമുടികളെ"പ്പോലും വെറുക്കുന്നത് പരിതാപകരം തന്നെ. വലിയ ഉദ്യോഗങ്ങൾ വഹിക്കുന്നതിന് നര അല്ലെങ്കിൽ വൃദ്ധത ബാധകമായി വരുകയില്ലെന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നമ്മുടെ കണ്ണുകളെ അയച്ചാൽ നമുക്ക് ബോധപ്പെടും. നര, മനുഷ്യൻെറ ലൗകികജ്ഞാനത്തെ പ്രത്യക്ഷീകരിക്കുന്ന ഒരു നിർമ്മലചിഹ്നമാകുന്നു.  ഇതിനെ വെറുക്കുന്നവർ ലൗകികജ്ഞാനത്തെ നിരസിക്കുകയാണ് ചെയ്യുന്നത്.  വലിയ ഉദ്യോഗങ്ങളിൽ വൃദ്ധതകൊണ്ടു ലോകപരിചയം സമ്പാദിച്ചിട്ടുള്ള പരിപക്വബുദ്ധികളെ നിയമിക്കുന്നത് ബുദ്ധിപൂർവകമായ കൃത്യമെന്നുള്ളത് സർവസമ്മതമാണ്.അതിനാൽ അൻപത്തഞ്ചു വയസ്സ് പൂർത്തിയാകുന്ന ഉദ്യോഗസ്ഥന്മാരെ പെൻഷ്യൻ കൊടുത്തു വിടർത്തണമെന്ന് നിർബന്ധിക്കുന്ന ഈ പുതിയ നിയമം, കാര്യപരിചയം ഉള്ളവരും പരിപക്വബുദ്ധികളുമായ ഉദ്യോഗസ്ഥന്മാരുടെ പ്രശാന്തരമണീയമായ ഭരണത്തെ, സാഹസമായി, പരിത്യജിക്കയാണു ചെയ്യുന്നതെന്നുള്ളതിനു സംശയമില്ല. വലിയ ഉദ്യോഗസ്ഥന്മാരുടെ സർവീസിൻെറ പരമാവധി, പഴയ തോതനുസരിച്ച്, അറുപത്തൊന്നാക്കുന്നത് ഈ നാടിൻെറ സ്ഥിതിക്ക് ഗുണകരവും ഉത്തമവും ആയിരിക്കുമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. എന്നാൽ ഞങ്ങൾ ഇപ്പോൾ ഈ നിയമത്തിൻെറ ന്യൂനതകളെ ചൂണ്ടിക്കാണിക്കുന്നതിനു ഭാവിക്കുന്നില്ലാ. സന്ദർഭവശാൽ അതിനെ സംബന്ധിച്ച് ഇത്രയും ഇവിടെ പറഞ്ഞെന്നേയുള്ളൂ. തിരുവിതാംകൂറിലെ വലിയ ഉദ്യോഗങ്ങളിൽ നാട്ടുകാരെ നിയമിക്കുന്നതിൽ ഗവർന്മേണ്ടു കാണിക്കുന്ന വൈമനസ്യത്തെപ്പറ്റി കുറഞ്ഞോന്നു പറയാനാണ് ഞങ്ങൾ ഇപ്പോൾ ഭാവിക്കുന്നത്‌. 

തിരുവിതാംകൂറിലെ വലിയ ഉദ്യോഗങ്ങൾക്കു സ്വദേശികളേക്കാൾ പരദേശികളാണ് അധികം യോഗ്യതയുള്ളവരെന്നുള്ള ഒരു മിഥ്യാഭ്രമം ഗവർണ്മേന്‍റിനെ ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നതായി കാണുന്നതിൽ ഞങ്ങൾ അത്യന്തം ആശ്ചര്യപ്പെടുകയും വ്യസനിക്കയും ചെയ്യുന്നു. വലിയ ഉദ്യോഗങ്ങളിൽ അധികവും വളരെക്കാലമായി കാണപ്പാട്ടം കൊടുത്തിരിക്കുന്നതു പോലെ, പരദേശികൾക്ക്, അധീനമാക്കി ചെയ്തിരിക്കുന്നു. രാജ്യസ്‌ഥിതിയേയോ, ജനങ്ങളുടെ സ്വഭാവങ്ങളേയോ ശരിയായി ഗ്രഹിച്ചിട്ടില്ലാത്ത പരദേശികന്മാരാണ് ഭരണ യോഗ്യന്മാർ എന്ന് വിചാരിക്കുന്നതും അതിനനുരൂപമായി പ്രവർത്തിക്കുന്നതും സാഹസമാണെന്നാണ് ഞങ്ങൾ പറയുന്നത്. തിരുവിതാംകൂർ, വിവിധജാതിമതസ്ഥരാൽ അധിവസിക്കപ്പെട്ടുപോരുന്ന ഒരു രാജ്യമാണ്. അതിനെ ഭരിക്കുന്നതിന് പ്രത്യേകിച്ചൊരു ഭരണതന്ത്രം ഉണ്ടായിരിക്കണം. നാട്ടിനെയും നാട്ടുകാരെയും നല്ലവണ്ണം അറിയുന്ന ആളുകളുടെ ഭരണത്തെയാണ് ജനങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.  നാട്ടിനെക്കുറിച്ചോ,നാട്ടുകാരെക്കുറിച്ചോ യാതൊന്നും ഗ്രഹിച്ചിട്ടില്ലാത്ത പാരദേശികന്മാരെ ഭരണാധികൃതന്മാരാക്കി പ്രതിഷ്ഠിക്കുന്നതിലധികം ദോഷാവഹമായ ഒരു കൃത്യം - കഠിനതരമായ ഒരു കൃത്യം - ഒരു ഗവർന്മേണ്ടു ചെയ്യേണ്ടതില്ല. രാജ്യസ്ഥിതിയും ജനങ്ങളുടെ സ്വഭാവവും സൂക്ഷ്മമായി അറിഞ്ഞിരിക്കുന്ന ആളുകളുടെ ഭരണം ഒരിക്കലും ക്ഷോഭജനകമായി പരിണമിക്കയില്ല.  വർത്തമാന പത്രങ്ങൾ മുഖേനയോ മറ്റോ ഏതാണ്ടൊക്കെ ഗ്രഹിച്ചുകൊണ്ടു് ജനങ്ങളുടെയും രാജ്യത്തിൻെറയും സ്ഥിതികളെ മനസ്സിലാക്കിയെന്നുള്ള ഭാവനയോടുകൂടി ജനങ്ങളെ ഭരിക്കുന്നതിനു ഉദ്യമിച്ചാൽ അത് ഒരിക്കലും ഗുണകരമായിരിക്കയില്ല. നാട്ടിൽ സഞ്ചരിച്ചും ജനങ്ങളുമായി സഹവസിച്ചും നാട്ടിൻെറയും ജനങ്ങളുടെയും സൂക്ഷ്മസ്ഥിതിയെ മനസ്സിലാക്കുന്നവർക്കു മാത്രമേ നാട്ടിനെയും നാട്ടുകാരെയും സമാധാനപൂർവ്വം ഭരിക്കുന്നതിനു സാധിക്കയുള്ളു.  ജനക്ഷോഭമെന്നുള്ളത് എന്താണെന്ന് അറിഞ്ഞിട്ടുപോലും ഇല്ലാത്ത തിരുവിതാംകൂറിലെ ജനങ്ങളുടെ - സാധുക്കളായ ജനങ്ങളുടെ - ഇടയിൽ, ഇയ്യിടെയുണ്ടായ - ഇദംപ്രഥമമായുണ്ടായ - ഒരു ക്ഷോഭത്തിനു കാരണം എന്താണെന്ന് വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലൊ.  പ്രശാന്തരമണീയമായിരുന്ന തിരുവിതാംകൂറിലെ - സമാധാന സമ്പൂർണ്ണമായിരുന്ന തിരുവിതാംകൂറിലെ - ജനങ്ങളെ - ആബാലവൃദ്ധജനങ്ങളെ - വല്ലാതെ ഒന്നു പരിഭ്രമിപ്പിച്ച ആ സംഗതി ആരും വിസ്മരിക്കാൻ കാലമായിട്ടില്ലല്ലൊ. ഒരു രാജ്യത്തെ അധിവസിക്കുന്ന ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾ മുഖ്യമായി ആ രാജ്യത്തെ ഗവർന്മേന്‍റുദ്യോഗസ്ഥന്മാരിലാണ് സ്ഥിതി ചെയ്യുന്നത്.  സർവ്വോപരി ജനങ്ങൾക്ക് ക്ഷേമത്തെയും അവരുടെ ഇടയിൽ ശാശ്വത സമാധാനത്തെയും വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കുന്നതാണ് ഒരു പരിഷ്‌കൃത ഗവർന്മേണ്ടിന്റെ മുഖ്യധർമ്മം. ഒരു രാജ്യത്തിൻെറ, അല്ലെങ്കിൽ ഗവർന്മേണ്ടിന്റെ വാസ്തവമായ ബലം, തദ്രാജ്യനിവാസികളായ ജനങ്ങളുടെ സമാധാനസമ്പൂർണ്ണതയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.  സമാധാനരഹിതവും ക്ഷുഭിതവുമായ ഒരു ജനസമുദായത്തെ ഭരിക്കുന്നത് എത്രത്തോളം ദുഷ്കരമായ ഒരു കാര്യമാണെന്ന് റഷ്യാരാജ്യഭരണം നമ്മെ ബോധപ്പെടുത്തുന്നു.  റഷ്യ എത്രതന്നെ പ്രാബല്യവും ദ്രവ്യപുഷ്ടിയുമുള്ള ഒരു രാജ്യമായിരുന്നിട്ടും തദ്രാജ്യനിവാസികളായ ജനങ്ങളുടെ സമാധാനരഹിതമായ ജീവിതം കൊണ്ട് ആ രാജ്യം ഇപ്പോൾ സദാ ക്ഷുഭിതമായിരിക്കുന്നു! സമാധാനം എന്നുള്ളത് വളരെ നാളായി റഷ്യയിൽ നിന്ന് വളരെ ദൂരെ ഓടിപ്പോയിരിക്കുന്നു ! അന്തഃഛിദ്രങ്ങളും കലഹങ്ങളും റഷ്യയെ പ്രീണിച്ചും പീഡിപ്പിച്ചും തുടങ്ങിയിട്ട് മാസങ്ങൾ വളരെയായിരിക്കുന്നു ! ജനങ്ങളുടെ ഹിതാഹിതങ്ങളെ അറിഞ്ഞ് പ്രവർത്തിക്കാത്ത ഒരു ഗവർന്മേൻറിന്റെ നയം ആപൽക്കരമാണെന്ന് ഒരു പാഠം റഷ്യാ ഗവർന്മേൻറ് പഠിപ്പിച്ചിരിക്കുന്നു. ജനങ്ങളുടെ ഹിതത്തിനും ആഗ്രഹത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഗവർന്മേൻറ്, ആ രാജ്യത്തെ, ആപൽക്കരമായ ഒരു കുഴിയിലേക്ക് നിപതിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, റഷ്യാ ഗവർന്മേൻറിന്‍റെ പരിതാപകരമായ ആധുനികാവസ്ഥയിൽ നിന്ന് എല്ലാ ഗവർന്മേൻറുകളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. "ജനങ്ങൾക്ക് വേണ്ടിയാണ് ഗവർന്മേന്‍റ്" എന്നുള്ള തത്വത്തെ, " ഗവർന്മേന്‍റിന് വേണ്ടിയാണ് ജനങ്ങൾ " എന്ന് തെറ്റി ധരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടു ഉണ്ടാകാവുന്ന അനർത്ഥങ്ങൾ അല്പമൊന്നുമല്ലാ. "ജനങ്ങൾക്ക് വേണ്ടിയാണ് ഗവർന്മേന്‍റ് " എന്നുള്ള സാരമായ തത്വത്തെ വിസ്മരിച്ച് പ്രവർത്തിക്കുന്ന ഒരു ഗവർന്മേന്‍റിന്‍റെ നയം ഒരു വിധത്തിലും ക്ഷേമകരമായിരിക്കയില്ല. ഗവർന്മേന്‍റിന്‍റെ അംഗങ്ങൾ ഉദ്യോഗസ്ഥന്മാരാകകൊണ്ട് ഗവർന്മേന്‍റിന്‍റെ ശക്തിയും അധികാരവും ഓരോ ഉദ്യോഗസ്ഥന്മാരിലും അംശിക്കപ്പെട്ടിരിക്കുന്നതായി വിചാരിക്കാവുന്നതാകുന്നു, അതിനാൽ ജനങ്ങളുടെ നേർക്കു് ഗവർന്മേന്‍റുദ്യോഗസ്ഥന്മാർക്കുള്ള ചുമതല എത്ര ഭാരമേറിയതാണെന്നു് സ്പഷ്ടമാകുന്നുണ്ട്. ഗവർന്മേന്‍റിന്‍റെ നീതിയെ പാലിക്കുന്നതിന് സ്വാഭാവികമായി കടപ്പെട്ടവർ ഉദ്യോഗസ്ഥന്മാരാണെന്നുള്ളത് നിസ്സംശയം തന്നെ. ഇത്രത്തോളം ഭാരമേറിയ ചുമതലയെ അർഹിക്കുന്ന ഉദ്യോഗസ്ഥന്മാർ ഭരണീയജനങ്ങളെ സഹോദര നിർവിശേഷം സ്നേഹിക്കുന്നില്ലെങ്കിൽ അവരുടെ കൃത്യത്തെ അവർ ശരിയായി നിർവഹിക്കുന്നില്ലെന്ന് അനുമാനിക്കാവുന്നതാണല്ലൊ.   ഭരണീയജനങ്ങളുടെ സ്ഥിതി, സ്വഭാവം മുതലായതുകളെപ്പറ്റി ശരിയായി ഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്മാർ അവരെ - ഭരണീയ ജനങ്ങളെ - സഹോദരനിർവിശേഷം സ്നേഹിക്കുന്നതും അവരുടെ കൃത്യത്തെ സമ്യക്കായി നിർവഹിക്കുന്നതും എങ്ങനെയെന്നു ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ സ്വദേശസ്നേഹിയായ ഏതൊരുവന്‍റെയും ഹൃദയത്തിന് വല്ലാത്ത ഒരു ക്ഷോഭം ഉണ്ടാകാതിരിക്കയില്ലാ. കഴിഞ്ഞ കൊല്ലത്തെ ഗവർന്മേന്‍റ് വക ഇംഗ്ലീഷ് പഞ്ചാംഗം നോക്കുന്നവർക്ക് ഞങ്ങൾ ഇപ്പറഞ്ഞത് വാസ്തവമാണെന്ന് ബോധപ്പെടാൻ മാർഗ്ഗമുണ്ട്.  വസ്ത്രങ്ങൾക്കായിട്ടും ആയുധങ്ങൾക്കായിട്ടും ഗൃഹോപകരണങ്ങൾക്കായിട്ടും മറ്റു പലവിധത്തിലും നാട്ടുകാരുടെ പണമെല്ലാം പ്രതിനിമിഷമെന്നപോലെ, അന്യ നാടുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുമ്പോൾ ഉയർന്ന ഉദ്യോഗങ്ങൾകൂടി പരദേശികൾക്ക് കൊടുത്ത് രാജ്യത്തിൻെറ ധനപുഷ്ടിയെ ക്ഷയിപ്പിക്കുന്നത് മഹാസങ്കടം തന്നെ. ഉയർന്ന ഉദ്യോഗങ്ങൾക്ക് യോഗ്യതയുള്ളവരായി നാട്ടുകാരിൽ ആരും ഇല്ലാഞ്ഞിട്ടാണ് പരദേശികളെ ഇറക്കുമതി ചെയ്യുന്നതെന്ന് സമാധാനം പറയാൻ ഇപ്പോൾ യാതൊരു മാർഗ്ഗവും ഉണ്ടെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലെ, ഒന്നോ രണ്ടോ ഒഴിച്ചുള്ള എല്ലാ ഗവർന്മേന്‍റുദ്യോഗങ്ങളും നാട്ടുകാർക്ക് നിർബന്ധമായി വഹിക്കാവുന്നതാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ദിവാൻജി ഉദ്യോഗത്തിനും, കൺസർവെറ്റർ ഉദ്യോഗത്തിനും, പോലീസ് സൂപ്രണ്ടുദ്യോഗത്തിനും, ഇഞ്ചിനീയരുദ്യോഗത്തിനും, ഡാൿടർ ഉദ്യോഗത്തിനും, സിക്രിട്ടറി ഉദ്യോഗത്തിനും, എന്നുവേണ്ട ഏതുദ്യോഗത്തിനും ശേഷിയും പരിചയവും ഉള്ളവരായി നാട്ടുകാരിൽ വളരെപ്പേർ ഇപ്പോൾ ഉണ്ട്.  ഈ വിഷയത്തിൽ കടം വാങ്ങേണ്ട ആവശ്യകത ഇപ്പോൾ തിരുവിതാംകൂറിനില്ലാ.  ഓരോ വിഷയത്തിലും, അന്യരാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുപ്പെടുന്നവരെക്കാൾ യോഗ്യതയുള്ളവരായി പലരും ഇവിടെയുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. അങ്ങനെയിരിക്കെ മറുനാട്ടുകാരെ ഇവിടെ വരുത്തി നാട്ടുകാർക്ക് ഇച്ഛാഭംഗത്തെയും രാജ്യൈശ്വര്യത്തിന് ഹാനിയെയും അങ്കുരിപ്പിക്കുന്നത് മഹാകഷ്ടമെന്നല്ലാതെ മറ്റൊന്നും പറയാൻ കാണുന്നില്ല.  കൈത്തൊഴിലിൻെറ അഭാവം കൊണ്ടും ശാസ്ത്രീയമായ കൃഷിയുടെ പ്രചാരക്കുറവുകൊണ്ടും കച്ചവടത്തിൻെറ അനഭിവൃദ്ധികൊണ്ടും ക്ഷീണധനരായിരിക്കുന്ന, തിരുവിതാംകൂറിലെ ജനങ്ങൾക്ക് തങ്ങളുടെ സഹോദരങ്ങളുടെ ഉദ്യോഗൗന്നത്യപ്രാപ്തികൊണ്ടും സമാധാനപ്പെടുന്നതിന് ഭാഗ്യമില്ലെന്നു വന്നിരിക്കുന്നത് ഏറ്റവും പരിതാപകരം തന്നെയെന്നല്ലാതെ എ ന്തുപറയുന്നു !  ഇപ്പോൾ ചില നൂതന ഉദ്യോഗങ്ങൾക്ക് ചില പരദേശികളെ നിയമിക്കുന്നതിന് ബലമായി ആലോചന നടന്നു വരുന്നതായി അറിയുന്നു. തിരുവിതാംകൂറിലെ പാവപ്പെട്ട ജനങ്ങളുടെ പണത്തെ ഇങ്ങനെ പരദേശികൾക്കായി കാര്യമില്ലാതെ ദാനം ചെയ്യുന്നത് ഒരു തരം പാപമാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഗവണ്മേന്‍റിന്‍റെ ഈ പരദേശിഭ്രമം ഇനിയെങ്കിലും ത്യജിക്കണമെന്നു ഞങ്ങൾ സ്നേഹപൂർവ്വം ഉപദേശിക്കുന്നു.  നിവൃത്തിയുള്ളിടത്തോളം എല്ലാ വലിയ ഉദ്യോഗങ്ങളും നാട്ടുകാർക്കുതന്നെ കൊടുക്കുന്നതിനാണ് ഗവണ്മേന്‍റു കരുതേണ്ടത് . രാജ്യക്ഷേമത്തിന് അതാണ് ഉപകരിക്കുന്നതെന്നുള്ളത് നിസ്സംശയമാകുന്നു.ഒരു ഗവണ്മേന്‍റിന്‍റെ നേർക്കു വാസ്തവമായ ബഹുമാനവും വിശ്വാസവും ജനങ്ങൾക്കുണ്ടാകണമെങ്കിൽ അവരുടെ യാതൊരു അവകാശത്തിനും ഭംഗം വരാതിരിക്കത്തക്കവിധത്തിൽ ആ ഗവണ്മെന്‍റു കരുതി പ്രവർത്തിക്കേണ്ടതാകുന്നു.  ജനങ്ങളുടെ ഹിതമറിഞ്ഞു പ്രവർത്തിക്കുന്നതെല്ലാം ഗവണ്മെന്‍റിനു ഗുണകരമായിരിക്കും. കരുണാനിധിയായ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഈ വിഷയത്തിൽ സ്വദേശികൾക്ക് ന്യായമുള്ള അവകാശത്തിനു ഭംഗം വരാതിരിക്കത്തക്കവിധത്തിൽ, ദയാപൂർവ്വം ആലോചിച്ചു പ്രവർത്തിക്കുമെന്ന് വിശ്വസിച്ച് ഇപ്പോൾ വിരമിക്കുന്നു.      

Major jobs in Travancore

  • Published on December 26, 1906
  • 735 Views

It is known that many of the high officials in Travancore will be released from service next year with pensions and that there is a plan to appoint some foreigners in those posts and the search for such people have started. With the new civil service regulation coming into force, it is certain that many senior officials will have to leave their jobs by taking pensions by next year. No matter how sophisticated the present civil service regulation may claim to be, the part which categorically mandates that an officer's service life expectancy shall be 55 years admittedly is harmful. We feel that it is imperative that this section, which may be adding unnecessary losses to the government year after year, should be revised.

High officials are not meant to work by exerting physical power. It is enough for them to work with their brains. Old age never produces slovenliness, but develops and brightens brain functions. In civilised countries like England, America, France, etc., "grey hair" is given more importance. There is no doubt they do so because they understand the principle that people with "grey hair" know the world better. It is deplorable that our Travancore Government hates even "greying hairs" while civilised governments like England attract "grey hairs" for higher jobs. If we look around Europe, we shall be convinced that grey hair or old age is not an obstacle to the discharge of the duties in higher offices. Grey hair is a symbol of purity that manifests the worldly wisdom of man. Those who hate this, in fact, deny worldly wisdom.

It is universally agreed that it is only sensible to employ those wise, old men, who have acquired world experience through their life, in such higher positions. Therefore, this new law, which mandates retirement of officers who reach the age of 55 years, is no doubt audaciously abandoning the serene, capable rule by the experienced and mature officers. We feel that it would be beneficial and best for this country to make the maximum service of senior officials 61 years, according to the old scale. But we do not attempt to point out the shortcomings of this law now. It is only incidental that we have stated this much about it here.

We now attempt to say the least about the reluctance of the government to appoint natives to the higher posts in Travancore. We are greatly surprised and grieved to see that the government is still afflicted with an illusion that foreigners, especially migrant Brahmins, are more qualified than natives for the higher posts in Travancore. It is seen, for a long time, that most of the higher jobs have been outsourced to foreigners as if it was their innate right. We say that it is not fair to think that foreigners, who have not properly understood the condition of the country or the character of the people, are fit to rule and thus acting on those lines is anything but adventurism.

Travancore is a country inhabited by people of various castes and religions. There must be a special administrative principle to govern it. People always want to be governed by people who know the country and its people well. A government need not do a worse thing - a more serious thing - than to appoint foreigners, who know nothing about the country or its people, as rulers. The rule by the people who are intimately aware of the condition of the kingdom and the character of the people will never turn disastrous. It will never do any good to attempt to govern the people with the pretence of understanding of the conditions of the people and the country, gleaned only from the current newspaper reports or the like. Only those who travel all over the country and associate with the people at the lower levels of society and understand the situation of the country and its people will be able to rule the country and its people peacefully. Readers may remember the cause of a recent agitation–the first time ever- among the honest people of Travancore, who did not even know what a popular agitation was. It is not time yet for anyone to forget that incident, which terrified the peace-loving people of Travancore, both young and old alike*. The living conditions and welfare of the people in a country is mainly dependent on the government officials of that country. The main task of a civilised government, above all, is to seek to promote the welfare of the people and maintain lasting peace among them. The real strength of a nation, or the government, rests with the peaceful integrity of its people.

The Russian empire shows us how difficult it is to govern a restless and angry society. Russia, no matter how powerful and prosperous, is now increasingly under strife because of the turbulent living conditions of the peaceful local people! Peace has long fled far from Russia! It has been many months since discord and strife have affected and tormented Russia. A lesson taught by the Russian government is that the policy of a government that does not act in accordance with the interests of the people is dangerous. The governments around the world have learned from the present-day deplorable condition of the Russian government that a government acting against the will and wishes of the people is leading that country into a dangerous gorge.

Misunderstanding the principle of "Government for the people" as "the people for the government" can lead to many serious mishaps. The policy of a government that ignores the essential principle of "Government for the people" will by no means be prosperous. The members of the government being officers, the power and authority of the government may be thought to be vested in each of these officers. Therefore, it is clear how heavy the responsibility of the government officials towards the people is. Undoubtedly, officers are naturally bound to uphold the justice of the government. If the officials who hold such a heavy responsibility do not love the people whom they serve as their own, then it can be assumed that they are not performing their duties properly. We do not understand how officials who do not perceive the condition, character, etc., of the people can love and treat them like their own and perform their duties justly and properly.

When one examines the list of high officials of Travancore, no patriot's heart can fail to feel a pang of indignation. Those who look at the English almanack published by the government last year will realise that what we have said is true. It is a great tragedy to deplete the wealth of the country by giving higher jobs to foreigners while all the resources of the natives are being siphoned off to other countries on the pretext of buying clothes, weapons, household appliances, and other things. There does not seem to be any substance behind the reasoning that foreigners are invited to take up higher positions in government as there are no qualified people among the natives. We feel that all government posts in Travancore, except one or two, can be necessarily held by natives without much difficulty. Now there are many natives who have the ability and experience for the jobs like that of the Dewan, Conservator, Police Superintendent, Engineer, Doctor, Secretary, or any other job for that matter. Travancore now has no need to borrow or invite foreigners to these positions. We believe that there are many people here who are more qualified than those imported from abroad. There is nothing to be said except that it is a sad plight to bring other natives here, thereby harming the country's prosperity and causing harm to the prospects of the natives.

The people of Travancore are confronted with the shortage of manual labour, lack of popularisation of scientific agriculture, and the lack of development of trade. What can be said except that it is the most unfortunate that they have not been lucky enough to appreciate the job prospects of their fellow natives in the government! It is learned that there are strong plans under consideration now to hire some foreigners for some advanced jobs. We feel that it is a kind of sin to unnecessarily spend the money belonging to the poor people of Travancore on the foreigners. We wholeheartedly advise to give up this fascination with foreigners shown by the government. The government should think of giving all the higher jobs to the natives as far as possible. Undoubtedly, it will be beneficial for the welfare of the country. If people want to have real respect and trust towards a government, then that government should act in such a way that their rights are not violated. Everything done to concede to the will of the people will be beneficial for the government. We rest assured that the Merciful Maharaja will consider and act kindly on this matter to protect the just rights of the natives.

Translator's note:

*The reference may be to the Nivarthana (Abstention) agitation during the closing years of the 19th century.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like