തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്‌കാരം

  • Published on June 03, 1908
  • By Staff Reporter
  • 1057 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കൊല്ലവർഷം 1084-ലെ തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പ് വക ബഡ്ജറ്റ് ഇതിനിടെ അനുവദിച്ച് കഴിഞ്ഞിരിക്കുന്നു. പ്രസ്താവ യോഗ്യങ്ങളായ പല പരിഷ്കാരങ്ങളും വിദ്യാഭ്യാസ വകുപ്പിൽ വരുത്തുവാൻ ഇപ്പോഴത്തെ ഗവര്‍ന്മേണ്ട്  നിശ്ചയിച്ചിരിക്കുന്നതായി ബഡ്ജറ്റിലെ വിവരങ്ങൾ കൊണ്ട് ഞങ്ങൾ അറിയുന്നു. ഇവയിൽ ഏറെ പ്രാധാന്യത്തെ അർഹിച്ചിരിക്കുന്നത് ഇൻസ്‌പെക്ഷൻ ഭാഗം ആണെന്ന് വായനക്കാരെ അറിയിച്ചു കൊള്ളട്ടെ. തിരുവിതാംകൂർ സ്കൂൾ ഇൻസ്‌പെക്ഷൻ വേലയിൽ പല ന്യൂനതകൾ ഉണ്ടെന്നും, പെൺപള്ളിക്കുടങ്ങളെ പരിശോധിക്കുന്നതിന് ഇൻസ്പെക്ട്രസ്സുകളെ നിയമിക്കേണ്ടത് ആവശ്യമാണെന്നും കുറേക്കാലമായി ബഹുജന പ്രതിനിധികൾ ഗവര്‍ന്മേണ്ടിനെ അറിയിച്ചു വന്നിട്ടുണ്ടല്ലോ. രാജ്യാഭ്യുദയകാംക്ഷികളായ അവരുടെ പ്രത്യാശകൾ സഫലമാകുന്ന പ്രകാരത്തിലാണ് ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ പുതിയ  നിശ്ചയങ്ങൾ എന്ന് സന്തോഷിക്കാവുന്നതാകുന്നു.  

പെൺപള്ളിക്കൂടങ്ങളെ പരിശോധിക്കുന്നതിനും ഭരിക്കുന്നതിനും സ്ത്രീകളെ തന്നെ ചുമതലക്കാരാക്കുകയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പരിഷ്കാരത്തിന്‍റെ  മുഖ്യമായ ഒരു ഭാഗം. ഇതിലേക്കായി മുന്നൂറു  രൂപ തുടങ്ങി നാനൂറു  രൂപ വരെ ശമ്പള കയറ്റത്തോട് കൂടി ഒരു ഇൻസ്പെക്ട്രെസ്സിനെയും ഈ മേലാവിന്‍റെ കീഴിൽ   എഴുപത് രൂപ തുടങ്ങി നൂറു രൂപ വരെ ശമ്പള കയറ്റത്തോട്  കൂടി നാല് അസിസ്റ്റൻറ് ഇൻസ്പെക് ട്രസ്സുകളെയും  നിശ്ചയിച്ചിരിക്കുന്നു. തിരുവനന്തപുരം ഗേൾസ് കോളേജ് പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന മിസ്സ് എസ്. ബി. വില്യംസ്  ആ ഉദ്യോഗം ഒഴിഞ്ഞു പോകുമ്പോൾ മുതൽ ആ കോളേജിലെ ലേഡി പ്രിൻസിപ്പാൾ കൂടി മേൽപ്പടി ഇൻസ്പെക്ട്രെസ്സിന്‍റെ അധികാരത്തിൻ കീഴിൽ ഇരിക്കുന്നതാണെന്നും നിശ്ചയിച്ചിരിക്കുന്നു. ഈ പുതിയ ഭേദഗതി നിമിത്തം ഇൻസ്പെക്ഷൻ വ്യവസ്ഥയ്ക്ക് ഇപ്പോഴത്തേതിൽ നിന്ന് ചില മാറ്റങ്ങൾ ചെയ്തിരിക്കുന്നു. തിരുവിതാംകൂർ മുഴുവൻ ഇപ്പോൾ വിദ്യാഭ്യാസ കാര്യത്തിന് മൂന്നു റേഞ്ചുകൾ ആയിട്ടാണല്ലോ വിഭജിച്ചിരിക്കുന്നത്. ഈ ഏർപ്പാടിനെ മാറ്റുകയും; തെക്കനെന്നും വടക്കനെന്നും രണ്ടു വിഭാഗങ്ങൾ മാത്രം വെച്ച് കൊള്ളുകയും, അവയിൽ മേലാവുകളായി രണ്ടു ഇൻസ്പെക്ടർമാരെ മാത്രം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.  സബ് അസിസ്റ്റൻറ് ഇൻസ്പെക്ടർമാർ എന്നൊരു വകക്കാരെ  തീരെ നിർത്തലാക്കി, അസിസ്റ്റൻറ് ഇൻസ്പെക്ടർമാർക്ക് രണ്ടു  ഗ്രേഡുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇവരിൽ ഒന്നാം ഗ്രേഡുകാർക്ക് നൂറു  രൂപ തുടങ്ങി നൂറ്റിരുപത്തഞ്ചു രൂപ വരെ ശമ്പളവും, രണ്ടാം ഗ്രേഡുകാർക്ക്  എഴുപത് രൂപ തുടങ്ങി നൂറു രൂപവരെ ശമ്പളവും വ്യവസ്ഥ ചെയ്തിരിക്കുന്നു. പെൺ ഇൻസ്പെക്ടർമാർക്ക് ക്ലാർക്ക് മുതലായ സിൽബന്തികളെയും  അനുവദിച്ചിട്ടുണ്ട്. ഇൻസ്പെക്ഷൻ വേല സംബന്ധിച്ച ഈ മാറ്റങ്ങൾക്ക് പുറമേ, പറയേണ്ടതായിട്ടുള്ളത് സാമാന്യ വിദ്യാഭ്യാസത്തെ സംബന്ധിച്ചാകുന്നു. ഇപ്പോൾ സർക്കാർ ചെലവിൽ മാത്രം നടത്തി വരുന്ന ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിൽ ചിലതിനെ അടുത്ത കൊല്ലം മുതൽ നിർത്തലാക്കുന്നതാകുന്നു. 1084-ആം കൊല്ലത്തിൽ നാട്ടുഭാഷാ പള്ളിക്കൂടങ്ങൾക്ക് മാത്രമേ സഹായധനം അനുവദിക്കൂ എന്ന് നിശ്ചയിച്ചിരിക്കുന്നു. ഗവര്‍ന്മേണ്ടിൽ നിന്ന് ഇംഗ്ലീഷ് സ്കൂളുകളെ നിർത്തലാക്കുന്ന സ്ഥിതിക്ക് ഗ്രാൻഡ് ഇൻ എയിഡ് ഇംഗ്ലീഷ് പള്ളിക്കൂടങ്ങൾക്ക് ഇപ്പോഴത്തേതിലധികം വിദ്യാർത്ഥികൾ ഉണ്ടാവുകയും; അത് നിമിത്തം ആദായം വർദ്ധിക്കുകയും ചെയ്യുമെന്നായിരിക്കും  ഗവൺമെന്‍റിന്‍റെ  വിചാരം എന്ന് തോന്നുന്നു. ഇംഗ്ലീഷ് സ്കൂളുകൾക്ക് ഗ്രാൻഡ് നിർത്തുന്നതിനെപ്പറ്റി ഏറെക്കുറെ പരാതി ഉണ്ടാവും എന്നാണ് ഞങ്ങൾ ശങ്കിക്കുന്നത്. ഗവര്‍ന്മേണ്ടിൽ നിന്ന് മെഡിക്കൽ, കൃഷി മുതലായ വിഷയങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സ്കോളർഷിപ്പുകൾ അടുത്ത കൊല്ലം മുതൽ നിർത്തലാക്കിയിരിക്കുന്നു. എന്നാൽ, എൽ. ടി. പരീക്ഷയ്ക്കും പൂനയിലെ  സയൻസ് കോളേജിൽ പഠിക്കുന്നതിലേക്കും  നൽകിവരുന്ന രണ്ട് സ്കോളർഷിപ്പുകൾ തൽക്കാലം മുടക്കുന്നതല്ലെന്നും, 1084-ാമാണ്ടു കഴിഞ്ഞാൽ അവയുടെ കാലാവധി തീരുന്നതോടു കൂടി നിർത്തലാക്കുന്നതാണെന്നും  തീർച്ചപ്പെടുത്തിയിരിക്കുന്നു. രാജകീയ ഇംഗ്ലീഷ് ആൺ കോളേജിൽ പ്രകൃതിശാസ്ത്രാഭ്യാസം സംബന്ധിച്ചും, ലൈബ്രറി സംബന്ധിച്ചും മറ്റു ചില സ്ഥാപനങ്ങൾ സംബന്ധിച്ചും ഏതാനും ചെറിയ പരിഷ്കാരങ്ങൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. ഇപ്രകാരം ചില നവീന കാര്യങ്ങളോടു കൂടിയാണ് അടുത്തകൊല്ലം ആരംഭിക്കുന്നതെന്ന് ഞങ്ങൾ സന്തോഷപൂർവ്വം പ്രസ്താവിക്കുകയും, ഇവയെ നിശ്ചയിച്ച ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. 


Education Reform in Travancore

  • Published on June 03, 1908
  • 1057 Views

The Travancore Education Department's budget for the year 1084 (Malayalam Calendar) has been approved now. From the information available in the budget, we understand that the present government has decided to bring in many noteworthy reforms in the education department. Let us inform the readers that the most important of these reforms is the inspection part. For some time now, the public representatives have informed the government that there are many defects in the Travancore school inspection work and that it is necessary to appoint lady inspectors to inspect the schools for the girls. It is gratifying that the new commitments of the Dewan Mr. Rajagopalachari are in tune with the wishes of the people.

A major part of the proposed reform is to put women themselves to be in charge of overseeing and governing girl’s schools. For this purpose, one lady inspector with a salary increment between Rs.300 and Rs.400 and four lady assistant inspectors with a salary increment between Rs.70 and Rs.100 have been appointed under this scheme. It is also stipulated that when Miss. S.B.Williams, Principal, Trivandrum Girls College vacates her post, the incumbent Lady Principal of the College will also come under the authority of the Senior Lady Inspector. Due to this new amendment, the inspection regime has undergone some changes from the current one. The whole of Travancore is now divided into three ranges for the purpose of education. With the change in this arrangement, there will be only two ranges, the south and the north, and only two inspectors have been appointed as chiefs. The posts of Sub-Assistant Inspectors have been abolished, and instead two grades for the Assistant Inspectors have been newly introduced. Their salary is fixed between Rs.100 and Rs.125 for the first grade inspectors and between Rs.70 and Rs.100 for the second grade inspectors. Additionally, the Lady Inspectors are also allotted assistants like clerks, helpers etc.

In addition to these changes in inspection work, there is much to be said about general education. Some of the English schools, which are now run with government grants alone, will be discontinued from next year. It has been decided that, in 1084, the subsidy will be given only to the vernacular schools. The thought behind this decision, it seems, is that as the government abolishes the English schools, the Grant in Aid English schools will have more students than at present, thereby increasing the income of the government. We believe that there will be complaints about the discontinuation of the grant to the English schools. Scholarships fixed by the government for subjects like medical education, agriculture etc. have also been stopped from next year. However, it has been decided that the two scholarships for studying and attending the examination of L.T. (Licentiate in Teaching) at the Science College, Pune, shall not be suspended for the time being and it shall be discontinued on their expiry at the end of 1084. Some minor reforms were also decided in relation to natural sciences and the library at the Royal English Men’s College and some other institutions. Thus, we are happy to announce that the next year will begin with some new reforms and we congratulate the Dewan Mr. Rajagopalachari for bringing about those changes.

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like