മലയാള പ്രതിദിനപത്രം
- Published on January 12, 1910
- By Staff Reporter
- 865 Views
പ്രജാസഭായോഗം പ്രമാണിച്ച് "സ്വദേശാഭിമാനി" യെ പ്രതിദിനം പുറപ്പെടുവിച്ചു തുടങ്ങിയതിനോടുകൂടി, മേലും ഈ പത്രത്തെ ദിവസന്തോറും പ്രസിദ്ധീകരിച്ച് കണ്ടാൽ കൊള്ളാമെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ഈ മാന്യബന്ധുക്കളുടെ അഭിലാഷം, മലയാളത്തിൽ ഒരു പ്രതിദിനപത്രത്തിൻെറ ആവശ്യകതയെ സൂചിപ്പിക്കുന്നുണ്ടെന്ന് സ്പഷ്ടമാകുന്നു. ഇവരുടെ അഭിലാഷത്തെ സാധിക്കുന്നതിന് ഞങ്ങൾക്ക് വളരെ സന്തോഷം ആണുള്ളതെങ്കിലും "സ്വദേശാഭിമാനി" യെ പ്രതിദിനപത്രമാക്കുവാൻ പലേ കാര്യങ്ങളും ഉറപ്പുവരുത്തേണ്ടതായിട്ടുള്ളതിനാൽ, തൽക്കാലം സാധിക്കുകയില്ലെന്നു ഞങ്ങൾ വ്യസനിക്കുന്നു. ഒന്നാമതായി, പ്രതിദിനപത്രം വാങ്ങുവാൻ ഒരുക്കമുള്ളവരായി മുൻകൂറു പണമടയ്ക്കുന്ന എത്ര വരിക്കാർ സ്ഥിരപ്പെട്ടു കിട്ടുമെന്നു മുൻകൂട്ടി അറിയേണ്ടിയിരിക്കുന്നു. വരിപ്പണം മാസത്തിൽ ഒരുറുപ്പികയിൽ കുറയാതെ നിശ്ചയിക്കേണ്ടി വരുന്നതാകകൊണ്ട് ഈ തുക ഒന്നായിട്ടോ, മാസന്തോറുമോ, മറ്റു് ഏതെങ്കിലും വിധത്തിലോ തരുവാൻ കഴിവുള്ളവർ ആ വിവരം ഞങ്ങളെ മുൻകൂട്ടി അറിയിച്ചു തരേണ്ടിയിരിക്കുന്നു. രണ്ടാമത്, "സ്വദേശാഭിമാനി" യുടെ നടത്തിപ്പു ശരിയായി പോകുവാൻ തക്കവണ്ണം അച്ചുകൂടത്തെയും ആഫീസിനെയും പരിഷ്‌ക്കരിക്കേണ്ട ആവശ്യമാണ്. ഇത് വരിക്കാരെ നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും ചില വരിക്കാരുടെ പക്കൽ നിന്ന് കുടിശ്ശിഖയായി കിട്ടുവാനുള്ള പണങ്ങൾ കിട്ടിക്കഴിഞ്ഞു ഞങ്ങളുടെ കണക്കുകൾ ഒതുക്കിക്കഴിയുമ്പൊൾ ഈ പ്രതിബന്ധം നീങ്ങിപ്പോകുന്നതാണ്. ഈവക സംഗതികളെപ്പറ്റി വഴിയേ സവിസ്തരം പ്രസ്താവിച്ചുകൊള്ളാവുന്നതാണ്. അതിനിടയ്ക്ക്, വരിക്കാരിൽ എത്രപേർ ഈ പുതിയ ആലോചനയെ അനുകൂലിക്കുന്നു എന്നറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
Malayalam daily newspaper
- Published on January 12, 1910
- 865 Views
With the daily publication of "Svadesabhimani" beginning on the occasion of Popular Assembly, many people have been informing us that it would be better if this paper were published daily. It is clear that the aspiration of these gentlemen indicates the need for a daily newspaper in Malayalam. Although we are very happy to fulfill their ambition, we regret that it will not be possible for the time being as many things need to be ensured to make "Svadesabhimani" a daily newspaper. First of all, it is necessary to know in advance how many prepaid subscribers are willing to buy the daily newspaper. As the subscription rate has to be fixed at no less than Rupees One per month, those who are able to pay this amount as a lump sum monthly or in any other way should inform us in advance. Secondly, there is a need to restructure the headquarters and the press so that the administration of "Svadesabhimani" goes smoothly. Although this does not affect subscribers directly, this hurdle will be lifted once we receive the dues from some subscribers and reconcile our accounts. These things can only be explained in detail later. In the meantime, we would like to know how many of our subscribers are in favor of this new idea.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.