ഇന്ത്യൻ സിംല
- Published on April 30, 1909
- By Staff Reporter
- 713 Views
ഇന്ത്യന്‍.
സിമ്ലാ.
സിമ്ലായ്ക്കും കല്‍ക്കാവിനും മദ്ധ്യേ മോട്ടാര്‍ വണ്ടി ഏര്‍പ്പെടുത്താന്‍ ഒരു കമ്പനിക്കാര്‍ പഞ്ചാബ് ഗവര്‍ന്മേണ്ടിലേ അനുവാദംചോദിച്ചിരിക്കുന്നു.
ഇന്ത്യയിലെ അടുത്ത സര്‍വസൈന്യാധിപന്‍ സര്‍. ഒ. മൂര്‍ക്രീഗ്, അടുത്ത സപ്തംബറില്‍ ഇന്ത്യയിലെത്തി ജോലിഏല്‍ക്കുന്നതാണ്.
വാര്‍ഡ് കഴ് സന്‍റെ വൈസ്രായിഉദ്യോഗകാലത്ത് ഏര്‍പ്പെടുത്തിയ സഹകരണധനസഹായക്കമ്പനി ആക് ടില്‍ ചില ഭേദഗതികള്‍ ചെയ്യാന്‍ ആലോചനയുണ്ട്.
കല്‍ക്കത്താ.
അഗ്ന്യസ്ത്രഉപജാപകസംഘത്തില്‍ ഉള്‍പ്പെട്ടു എന്ന കുററത്തിന് ചാര്‍ജ് ചെയ്യപ്പെട്ട ബാഹുഭൂഷണമിത്രനെ ആലിപ്പൂര്‍ മജിസ്ട്രേട്ട്, സെഷന്‍സ് കോര്‍ട്ടിലേക്ക് കമ്മിറ്റ് ചെയ്തിരിക്കുന്നു
കഴിഞ്ഞ രണ്ടുവാരകാലത്തിനുള്ളില്‍ ബെംഗാളില്‍ 24 കൂട്ടായ്മക്കവര്‍ച്ചകള്‍ നടന്നിരിക്കുന്നു.
ഒരു ഹിന്തുവിധവയെ മോഷ്ടിച്ചുകൊണ്ടുപോയി കൊലചെയ്തു എന്ന കുററങ്ങള്‍ ആരോപിക്കപ്പെട്ട മൌലവിയിയാക്കുബ് ആലി എന്ന മഹമ്മദീയന് കൃഷ്ണാഗാരിലെ സെഷന്‍സ് ജഡ്‍ജി ആള്‍മോഷണക്കുററത്തിനായി അഞ്ചുകൊല്ലം കഠിനതടവു വിധിച്ചിരിക്കുന്നു.
മൈമന്‍സിങ്ങിലെ ' ചാരുമിഹിരന്‍, പത്രം ആഫീസിനെ പൊലീസുകാര്‍ ശോധനചെയ്തതുനിമിത്തം ഉണ്ടായിട്ടുള്ള നഷ്ടത്തിനു പരിഹാരമായി 3,000 - രൂപ കിട്ടുവാന്‍ മേല്പടി പത്രത്തിന്‍റെ അധിപര്‍ പൊലീസുകാരെ പ്രതിയാക്കി ഫൈല്‍ചെയ്തിരിക്കുന്ന കേസിനെ, വാദി പിന്‍വലിച്ചിരിക്കുന്നു. ഈ അവസരത്തില്‍ ഗവര്‍ന്മേണ്ടിനെ ക്ലേശിപ്പിക്കേണ്ടാ, എന്ന് വിചാരിച്ചാണ് കേസ് പിന്‍വലിച്ചത്.