ഏലവും മറ്റുവിളകളും
- Published on January 09, 1907
- By Staff Reporter
- 560 Views
ഏലത്തോട്ടത്തിലെ കുടിയാനവന്മാര്‍ക്ക്, കഴിഞ്ഞ കൊല്ലത്തില്‍ അനുവദിക്കപ്പെട്ട പുതിയ ചട്ടങ്ങള്‍ വഴിയായി ലഭിച്ച സൌകര്യങ്ങളെപ്പറ്റിയും, മലകളില്‍ സ്ഥിരമായി കുടിപാര്‍ക്കുന്നതിനു നല്‍കിയ വിശേഷനിബന്ധനകളെപ്പറ്റിയും അവര്‍ സന്തുഷ്ടരായി, വേണ്ടതു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂപ്രേണ്ട് റിപ്പോര്‍ട്ടു ചെയ്യുന്നു. കന്നുകാലി മേച്ചില്‍ ചട്ടങ്ങള്‍, തന്നാണ്ടില്‍, പുതുക്കപ്പെട്ടു; ഓരോ കുടിയാനവന് കൂടിയത് 500-കാലികള്‍ വരേ, ഉരു ഒന്നിന് മുമ്പ് 3 - അണ കൂലിയായിരുന്നത് ചുരുക്കി 2- ണയാക്കി, കരം കുറയ്ക്കുന്നതിനേയും, സ്ഥിരമായ ഉടമസ്ഥാവകാശം നൽകുന്നതിനേയും സംബന്ധിച്ചു ഏലത്തോട്ടങ്ങള്‍ വീണ്ടും സര്‍വേ ചെയ്യാന്‍ ആജ്ഞാപിച്ചതിന്മണ്ണം, പൂപ്പാറ ഡിവിഷന്‍ സര്‍വേവേല തന്നാണ്ടില്‍ പൂര്‍ത്തിവരുത്തി. ആകെ വരവ് 1,43,014, രൂപ ആയിരുന്നു. ഇത്, 1080-ലെതിലും 20,000 രൂപയില്‍പരം കൂടുതലാകുന്നു.
(ശേഷം അടുത്ത ലക്കം പത്രത്തില്‍)