തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിട്യൂട്ട്

  • Published on December 10, 1908
  • Svadesabhimani
  • By Staff Reporter
  • 372 Views

The "Typewriting Institute" which was setup in 1904 will now be known as "Commercial Institute".

ഞങ്ങളുടെ മാനേജ്‍മെന്റിനു കീഴ് , 1904 -മാണ്ടു  സ്ഥാപിച്ച "ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂഷൻ " 1904 -ജൂലൈ തുടങ്ങി "കമ്മേർഷ്യൽ ഇൻസ്റ്റിട്യൂട്ട് " ആക്കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്  -

1.  ടൈപ്പ് റൈറ്റിംഗ്,

2. ഷോർട്ട് ഹാൻഡ്,

3. ബുക്ക് കീപ്പിങ്, 

4. ഹാൻഡ് റൈറ്റിംഗ്, 

5 . കമ്മേർഷ്യൽ കറസ്പോണ്ടൻസ്,

6 . ബാങ്കിങ്,

7 . കമ്മേർഷ്യൽ ജ്യോഗ്രഫി.

വിദ്യാർത്ഥികളെ, താഴെ പറയുന്ന പരീക്ഷകൾക്ക് പഠിപ്പിക്കുന്നതും, അവർക്ക്, കമ്മേർഷ്യൽ ഡിപ്ലോമ (ബിരുദം) കിട്ടാനിടയാകുന്നതുമാണ്.  

മദ്രാസ് ഗവൺമെൻറ് ടെക്നിക്കൽ പരീക്ഷകൾ 

ലണ്ടൻ സൊസൈറ്റി ഓഫ് ആർട്സ് പരീക്ഷകൾ 

ലണ്ടൻ ഇൻകോർപറേറ്റഡ് ഫൊണാഗ്രഫിക് സൊസൈറ്റി പരീക്ഷകൾ 

ബർമിങ്ങാം ഇൻസ്റ്റിട്യൂട്ട് ഓഫ് കോമേഴ്‌സ്  പരീക്ഷകൾ 

ജീവധാരണ ക്ലേശങ്ങൾ മുന്നിട്ടു നിൽക്കുന്ന ഇക്കാലത്തു, സർവകലാശാല വിരുതുകൾ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരും, കഴിയുന്നില്ലാത്തവരുമായ വിദ്യാർത്ഥികൾ, കമ്മേർഷ്യൽ (കച്ചവട) വിദ്യാഭ്യാസം ലഭിക്കുന്നത് ഉചിതമാകുന്നു.  ഇതുമുഖേന അവർ കച്ചവടകാര്യങ്ങളിലോ മറ്റ് സ്വാതന്ത്ര്യ തൊഴിലുകളിലോ പ്രവേശിക്കാൻ യോഗ്യത സിദ്ധിക്കുന്നതാണ് .  

ഇത് സംബന്ധിച്ച വിജ്ഞപ്തിപത്രവും മറ്റു വിവരങ്ങളും, താഴെ പറയുന്ന ആളുകളോട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.


മിസ്റ്റർ എ. ആർ . പിള്ള , എഫ്. എസ്. എസ്. സി.,

എം. ആർ, എ. എസ് 

മാനേജർ, കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

You May Also Like