മരുമക്കത്തായം കമ്മീഷൻ വിചാരണ
- Published on May 23, 1908
- By Staff Reporter
- 590 Views
(സ്വദേശാഭിമാനി പ്രതിനിധി)
തിരുവല്ലാ മേടം : 4
520 ാം സാക്ഷി.
കേരുളന്‍കുമാരന്‍ 51 വയസ്സ് പല്ലാട്ടുവീട് കരം 540 രൂപാ തിരുവല്ല.
ധാരാളം മുതലുള്ള തറവാട്ടിലെ ഇളമുറക്കാരന്‍റെ സ്വാര്‍ജിതം മുഴുവന്‍ മക്കള്‍ക്കു കൊടുക്കണം. അല്ലെങ്കില്‍ പാതി
8 സി പാതി. കുറെ വസ്തു പൊതുവില്‍ വച്ചും വച്ച് ശേഷം ചെലവിനു ശാഖകള്‍ക്കായി ആളെണ്ണിക്കൊടുക്കണം. പൊതുവില്‍ വയ്ക്കേണ്ടത്, അഞ്ചില്‍ ഒന്നാണ്. ശാഖ വസ്തുവാദായം കാരണവനെ ബോദ്ധ്യപ്പെടുത്തണം. ശാഖ സമ്പാദ്യം ശാഖയ്ക്കു തന്നെ. ശേഷം 502ാം സാക്ഷിയോടു യോജിക്കുന്നു. എന്‍റെ തറവാട്ടില്‍ അമ്മൂമ്മ വഴി അഞ്ചു താവഴികളുണ്ട്. അവര്‍ വെവ്വേറെ വസ്തു അനുഭവിച്ചു പാര്‍ത്തുവരുന്നു. 11 വര്‍ഷമായി ഇപ്രകാരം നിശ്ചയ പത്രംചെയ്തിട്ടു. ഛിദ്രവും കേസും നിമിത്തമായിരുന്നു നിശ്ചയപത്രം വേണ്ടിവന്നത്.
521ാം സാക്ഷി
രാമന്‍നാരായണന്‍ 52 വയസ്സ് വക്കീല്‍ ആനന്ദേശ്വരത്തു കോയിക്കല്‍ മൂന്നാമ്മുറ കാവും ഭാഗം തിരുവല്ല.
3 എ അനുലോമ പ്രതിലോമങ്ങളും സാധു തന്നെ (നായര്‍ജാതിയില്‍) 6 ബി സന്മാര്‍ഗ്ഗക്രമത്തിനു അനുവദിച്ചുകൂടാ.
8 ബി പാതിയില്‍ കുറയാതെ കൊടുക്കണം. സി മേല്പടി. 14 ബി അറ്റഭാഗം പാടില്ല. ഒററി പണയമായി ഒരാണ്ടത്തെ ആദായത്തില്‍ പാതിയിലധികം ഒരു സമയം കടമുണ്ടായിരിക്കാന്‍ പാടില്ല. പൊതുവാവശ്യ ശാഖയായി ഒരു ശാഖനിര്‍മ്മിക്കണം. അഴിച്ചുവീതിക്കല്‍പാടില്ലാ. ശാഖാസമ്പാദ്യം ശാഖയ്ക്കു തന്നെ. താവഴി വസ്തുവിനെ ഉപ താവഴികള്‍ക്കായി വീതിക്കാം. 18 എ ഇളമുറക്കാരന്‍ കണക്കെഴുതുകയും കാരണവന്‍ഒപ്പിടുകയും ചെയ്യണം. ശേഷം 502ാം സാക്ഷിയോടു ചേരുന്നു.
522 ാം സാക്ഷി.
കടുത്താന്‍ഇട്ടി കാരണവര്‍ കരം200 രൂപാ 502 ാം സാക്ഷിയുടെ അമ്മാവന്‍ 73 വയസ്സ്. അനന്തരവനോടു ചേരുന്നു. എല്ലാ താവഴിക്കാരും സമ്മതിച്ചെങ്കിലേ ഭാഗം ചെയ്യാവൂ.
523ാം സാക്ഷി
ഗോവിന്ദന്‍കേശവന്‍ വയസ്സു 48 ഇളമുറ മാലേത്ത് ആറന്‍മുള കരം 200 രൂപാ 8 ബി പാതി; സി നാലിലൊന്നു. അധികം ശാഖക്കാര്‍ ചോദിച്ചാല്‍ അററ ഭാഗം കൊടുക്കാം. ഞങ്ങള്‍ രണ്ടമ്മുമ്മ വഴിയില്‍ നാലു ശാഖക്കാരുണ്ട്. 69- ല്‍ നിശ്ചയപത്ര പ്രകാരം ഭാഗിച്ചു. അന്യാധീനാധികാരം ഇല്ല.
524 ാം സാക്ഷി
കടുത്താനന്‍രാമന്‍, 47 വയസ്സ് 502ാം സാക്ഷിയുടെ ജ്യേഷ്ഠന്‍. അനുജനോടു ചേരുന്നു. താവഴി എണ്ണം മാത്രം നോക്കി ഭാഗിക്കണം. 8 ബി പാതി
525 ാം സാക്ഷി
ഗോവിന്ദന്‍ കൊച്ചുപിള്ള ശാഖാ കാരണവന്‍ കടപ്ര നിരണം വടക്കുംഭാഗം കരം 140 രൂപാ അറ്റഭാഗം കൊടുക്കാം. 8 ബി പാതി; സി പാതി 9 എ 2 അമ്മ മരിച്ചാല്‍ വീതിക്കാം. 502ാം സാക്ഷിയൊടു ചേരുന്നു. എന്‍റെ തറവാട്ടില്‍ ഒരമ്മൂമ്മ വഴിയില്‍ ആറു ശാഖകളുണ്ട്. 1051 മുതല്‍ നാലുസ്ഥലത്തായി വസ്തുവനുഭവത്തോടു കൂടി പാര്‍ക്കുന്നു. ഒററിയും പണയവും മററും മാത്രമാകാവുന്ന അനുഭവ ഭാഗ പ്രകാരമായിരുന്നു വീതിച്ചത്. ഭാഗാനന്തരം വസ്തു വര്‍ദ്ധനയുണ്ട്.
526ാം സാക്ഷി
ഗോവിന്ദന്‍ കൃഷ്ണന്‍ 40 വയസ്സ് മണിപ്പുഴ കിഴക്കേവീട് മാന്നാര്‍ കരം200 രൂപാ. അററഭാഗംവേണം എന്തെന്നാല്‍ സ്വാതന്ത്യമായി വസ്തു കയ്യില്‍ കിട്ടിയാല്‍ വര്‍ദ്ധിക്കാനെളുപ്പമുണ്ട്. 1058-ല്‍ എന്‍റെ തറവാട്ടില്‍ രണ്ടായിട്ടു ഭാഗമുണ്ടായി. ഒരു ശാഖ വര്‍ദ്ധിച്ചു. ആള്‍ എണ്ണി താവഴികള്‍ക്കു ഭാഗിക്കണം. സന്താനമില്ലാത്ത ശാഖയ്ക്കും അററഭാഗം കൊടുക്കണം. 8 ബി പകുതി. 9 എ 2 ഭാഗിക്കാം. (അമ്മ മരിച്ചാല്‍) 8 സി അരയ്ക്കാല്‍ഭാഗം. 18 എ സാദ്ധ്യം. 16 ഭൂരിപക്ഷം. 18 ബി അടുത്ത ഇളമുറക്കാരന്‍റെ സമ്മതം വേണം. ഡി മരുമക്കത്തായത്തിന്‍റെ ദുര്‍ഘടാവസ്ഥ. ശേഷം 502 ാം സാക്ഷിയോടു ചേരുന്നു. ഭാഗം പിരിഞ്ഞ രണ്ടു ശാഖകളില്‍ ഒന്നാണ് എന്‍റെ ശാഖ, അതായത്, എന്‍റെ അമ്മൂമ്മ വഴിക്കാര്‍
527 ാം സാക്ഷി
നാരായണന്‍രാമന്‍ ആലപ്രത്ത് 58 വയസ്സ് കാരണവന്‍ കരം 17 രൂപാ വൈദ്യന്‍. കൈനീട്ടം കൊടുത്തു വിവാഹ ബന്ധം വരുത്തിക്കൊള്ളുന്നുണ്ട്. ഇത് പണ്ടേയുള്ളതും അപൂര്‍വവുമാണ് വസ്ത്രദാനം തന്നെയാണ് വിഹിതം. 6 ബി ആദ്യ ഭാര്യ വന്ധ്യയോ ദീര്‍ഘരോഗിണിയോ ആയാല്‍ വീണ്ടും ആവാം. 8 ബി സ്വജാതി അച്ഛനില്ലെങ്കില്‍ പാതി; അല്ലെങ്കില്‍ കാല്‍ഭാഗം. സി കാല്‍ ഭാഗം, മുമ്പു കൊടുത്തിട്ടുണ്ടെങ്കില്‍ അതുള്‍പ്പടെ കണക്കാക്കണം. 9 എ 3 സ്ത്രീയാണെങ്കില്‍ പാതി കൂററുകാര്‍ക്കും പാതിസഹോദര മക്കള്‍ക്കും. ഭര്‍ത്താവിനു കിട്ടുമെന്നു വച്ചാല്‍ ഭാര്യയെ കൊല്ലുവാന്‍ ഇട വന്നേക്കാം. ഭാര്യ അതുപോലെ ചെയ്യുമെന്നു വിചാരിച്ചുകൂടാ. 14 എ ചെയ്യുന്നതാണ്. ബി അററഭാഗമാവാം. എന്തെന്നാല്‍ സ്വാതന്ത്യവും സുഖവുമുണ്ട്. എന്നാല്‍ അതു നിമിത്തം ക്ഷയവുമുണ്ട്. ഭാഗത്തില്‍ നിന്നു ഗുണവും ദോഷവും ഒരുപോലെ കാണുന്നു. ആകപ്പാടെ നോക്കുമ്പോള്‍ അനുഭവ ഭാഗമാണ് നല്ലെതെന്നു തോന്നുന്നു. 16 ഭൂരിപക്ഷം. 18 കണക്കു വയ്ക്കണം. ശേഷകാരെ കാണിക്കേണ്ടാ. 300പറയിലധികം നെല്ലോ 1000 ത്തിലധികം പണമോ വരവുള്ള കുഡുംബത്തില്‍ മാത്രം കണക്കു വച്ചാല്‍ മതി. ബി ശാഖമൂപ്പനാര്‍ ചേര്‍ന്നാല്‍ മതി. സി സാധ്യം. എ തറവാട്ടിലേയ്ക്കു കടം കൊടുക്കുന്നയാള്‍ തന്നെ തറവാട്ടാവശ്യവും തെളിയിക്കണം. കാരണവന്‍ തനിച്ചു ചെയ്യുന്ന ഏര്‍പ്പാടിനെപ്പററിയാണ് ഇങ്ങനെ പറയുന്നത്. ഒറ്റി ഒഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കണം. 1062ല്‍ അമ്മയും കൊച്ചമ്മയും തമ്മില്‍ അറ്റ ഭാഗമുണ്ടായി. പൊതുവില്‍ പറയുമ്പോള്‍ നല്ലതുതന്നെയെന്നു സമ്മതിക്കുന്നു. ശേഷം 502ാം സാക്ഷിയോടു ചേരുന്നു,
528 ാം സാക്ഷി
നാരായണന്‍രാമന്‍, വയസ്സ് 34 വട്ടപ്പറമ്പ് തിരുവല്ല, കരം 1000 രൂപാ, 1 സ്ത്രീ പുരുഷന്മാരുടെ സമ്മതം, ബഹുജനസാന്നിദ്ധ്യം, വസ്ത്രദാനം മുതലായവയാണ് സംബന്ധത്തിന്‍റെ പ്രധാനാംഗങ്ങള്‍. 2 എ ഉണ്ട്. ബി ആണ്. 3 എ അനുലോമവും പ്രതിലോമവും നടന്നാല്‍ സാധു. 4 എ ഉണ്ട്. ബി 1 2 ആവാം. 3 കോടതി പ്രതിഫലം നിശ്ചയിക്കുക നിമിത്തം തകരാറും അസത്യവാദവുംമറ്റും ഉണ്ടാകും. പ്രതിഫലം കൂടാതെ നോട്ടീസയയ്ക്കുന്നതില്‍ വിരോധമില്ല. ജീവനാംശം മതിയെന്നും അത് 50 രൂപയില്‍ അധികമാകരുതെന്നും വച്ചാല്‍നന്നു. സി പ്രതിഫലത്തുകമാത്രം. ഡി മതി. 5 എ ബി സി ഉണ്ട്. 6 എ ബി പാടില്ല. ഭാര്യയ്ക്കു മാറാത്തവ്യാധിവന്നാല്‍ വീണ്ടും ഭാര്യയുണ്ടാക്കാം. 7 ഉണ്ട്. 8 എ ഉണ്ട്. ബി സി പാതി. 9 എ 1 സ്വന്തതാവഴിക്ക്. 2 സഹോദരങ്ങള്‍ക്ക്. മക്കത്തായം സ്വത്തിനെ അമ്മമരിച്ചശേഷം വീതിക്കാം. 3 പുരുഷനെങ്കില്‍ ഭാര്യയ്ക്കും സഹോദരമക്കള്‍ക്കും. സ്ത്രീയെങ്കില്‍ മകന്‍റെ മക്കള്‍ക്കു, കൂററുകാര്‍ക്ക്. 10 എ ഇല്ല. ബി ഉള്‍പ്പെടുത്തണം. 11 എ ഉണ്ട്. ബി ഉണ്ട്.12 എ ബി ഇല്ല. 13 എ ഉണ്ട് ബി പൊതുക്കാരണവനില്ലാതാകുമ്പോള്‍. സി വസ്തുകൊടുത്താണ്. 12 എ ചെയ്യുന്നതാണ്. ബി അററഭാഗംവേണം. ആളെണ്ണംനോക്കണം. സന്താനമില്ലാത്തശാഖയ്ക്കും അററഭാഗം കൊടുക്കണം. 15 സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പോള്‍ പൊതുക്കാരണവനും കാരണവത്തിയും ഇല്ലെങ്കില്‍ ഭാഗിക്കണം. 16 മൂത്തപുരുഷനൊ ഭൂരിപക്ഷമൊ ചോദിക്കാം. 17 ഇല്ല 18 എ മിച്ചമുണ്ടെങ്കില്‍ വയ്ക്കണം. അടുത്തശേഷകാരനെ കാണിക്കണം. ബി അധികംപേരും ചേരണം. സി തറവാട്ടിന് ഗൌരവമായി തട്ടുന്നകേസുകളില്‍ എല്ലാവരുംചേരണം. ഡി പോരാ. 19 എ കാരണവസ്ഥാനമുപേക്ഷിക്കാന്‍ കാരണവര്‍ക്കധികാരംവേണം. ജംഗമങ്ങളെപ്പറ്റി കാരണവനുള്ള അധികാരം കുറയ്ക്കണം. മൂപ്പേല്‍ക്കുന്ന കാരണവര്‍ ലിസ്റ്റെഴുതി വയ്ക്കണം. ബി പണത്തോളം സാധു. സി ക്ഷയം. ഡി കാരണവരുടെ വഷളത്തം, മരുമക്കത്തായ ഏര്‍പ്പാടു മുതലായവ. ഒഴിപ്പിക്കാന്‍ ശേഷകാരെ അനുവദിക്കണം. ഞങ്ങള്‍ മൂന്നു താവഴിക്കാര്‍ വെവ്വേറെ പാര്‍ക്കുന്നു
529 ാം സാക്ഷി
കൃഷ്ണന്‍ ഗോവിന്ദന്‍, 34 വയസ്സ്, കുന്നത്തേട്ട് കിഴക്കെമുറി കവിയൂര്‍ കരം 200 രൂപാ. വക്കീല്‍. 4 ബി 3 ആവാം. 9 എ 3 ഭര്‍ത്താവിനും. 10 എ ആയിരിക്കും. 18 എ 50 പണത്തിനുമേല്‍ കരം തീരുവയുള്ള കുഡുംബത്തില്‍ കണക്കുവയ്ക്കണം. സി അസാധ്യം. ശേഷം 528 ാം സാക്ഷിയോട് യോജിക്കുന്നു. എന്‍റെ തറവാട്ടില്‍ 55 -ല്‍ അമ്മുമ്മമാര്‍ തമ്മില്‍ അററഭാഗമായ തായ് വഴിയെണ്ണം നോക്കി വീതിച്ചു. ഭിന്നിക്കാന്‍ ഭാവം കണ്ടതുകൊണ്ടായിരുന്നു ഭാഗിച്ചത്. ഭാഗാനന്തരം ആകപ്പാടെ വര്‍ദ്ധനയാണ്.
530 ാം സാക്ഷി
രാമന്‍ കൃഷ്ണന്‍, 51 വയസ്സ്, ഊന്നുപാറയ്ക്കല്‍, ആറമ്മുള, കരം 150 രൂപാ,
529 ാം സാക്ഷിമൊഴി ശരിവയ്ക്കുന്നു. കുറെ വസ്തു പൊതുവില്‍ കാരണവന്‍ വശം വെച്ച് ശേഷം ചെലവിനായി വീതിക്കണം. 1000 ാമാണ്ടേയ്ക്കുമുമ്പ് ഞങ്ങളുടെ തറവാട്ടില്‍ അങ്ങനെ ചെയ്തു. അതില്‍ പിന്നീട് പല പ്രാവശ്യവും ഭാഗംചെയ്ത്. ഇപ്പോള്‍ എകദേശം അററഭാഗം ഭവിച്ചിരിയ്ക്കുന്നു; തായ് വഴികള്‍ അനേകം ഉണ്ട്.
531ാം സാക്ഷി
നാരായണന്‍ നാരായണന്‍, 530 ാം സാക്ഷിയുടെ അനന്തരവന്‍, (വേറെതാവഴിയില്‍) വയസ്സ് 24, വൈദ്യന്‍
സ്വാര്‍ജിതത്തില്‍ പകുതി കുട്ടികളില്ലെങ്കിലും, ഭാര്യയ്ക്കു കൊടുക്കണം.
3 എ സംബന്ധംനടന്നാല്‍ അത് സാധുതന്നെ എന്നുവയ്ക്കണം. കരക്കാരുടെ സദസ്സും സമ്മതവും ആവശ്യമെന്നില്ലാ. അനുലോമമായാലും പ്രതിലോമമായാലും സാധുവായി വിചാരിക്കണം. പരസ്യമായി സംബന്ധം നടന്നാല്‍ മതി.
14 ബി പൊതുക്കാരണവരും പൊതുസ്ത്രീയുമുണ്ടെങ്കിലും രണ്ടിലധികം ശാഖകളുണ്ടെങ്കില്‍ വസ്തുക്കളെ ചെലവിനായി അന്യാധീനാധികാരം കൂടാതെ വീതിക്കണം. 4 സി പ്രതിഫലത്തുക കാണിച്ച് നോട്ടീസ്സയക്കാം, 10 എ വിഹിതമായിരിക്കും. 18 എ സാധ്യം. ശേഷം എല്ലാത്തിലും 528 ാം സാക്ഷിയോട് യോജിക്കുന്നു.
കാരണവന്‍റെ ഭരണത്തില്‍ 9വര്‍ഷം കൊണ്ട് 15000രൂപാ കടംവന്നു. പല സങ്കടങ്ങളുമുണ്ടായി. വസ്തുക്കളില്‍ പല കളവുകളും പ്രയോഗിച്ചു. കൃഷി തടുത്തു. 18വരെ കൃഷി ശരിയായി നടന്നില്ല. ഒടുവില്‍ പ്രയാസപ്പെട്ടു നിശ്ചയപത്രം ചെയ്തു. ഇപ്പോള്‍ വര്‍ദ്ധനയും ക്ഷേമവുമുണ്ട്. പാതിയിലധികം വസ്തുക്കളെ ഒഴിപ്പിച്ചു. ഭാഗം ചെയ്ത കുഡുംബങ്ങള്‍ വര്‍ദ്ധിച്ചും ചെയ്യാത്ത കുഡുംബങ്ങള്‍ നശിച്ചും ആണ് കാണുന്നത്.
532 ാം സാക്ഷി
നാരായണന്‍ ശങ്കരന്‍ എറികാട്ടുവീട് 65വയസ്സ് ശാഖകാരണവന്‍ കരം 100രൂപായ്ക്കുമേല്‍. തീറെഴുതാനുള്ള അധികാരമൊഴികെയുള്ള സ്വാതന്ത്ര്യത്തോടുകൂടി ശാഖകളുടെ എണ്ണം മാത്രം നോക്കി ഭാഗം കൊടുക്കണം. സന്താനമില്ലാത്ത ശാഖയ്ക്കു അനുഭവമെടുക്കാനേ പാടുള്ളു. ഒരിക്കല്‍ ഭാഗിച്ച വസ്തുവിനെ വീണ്ടും ഭാഗിച്ചുകൂടാ. ശാഖാസമ്പാദ്യം ശാഖയ്ക്കുതന്നെ. 10 എ ഇല്ല. 8 ബി പാതി. സ്ത്രീയെങ്കില്‍ ഭര്‍ത്താവിനുവേണ്ടാ മകന്‍റെ മക്കള്‍ക്കും കൂററുകാര്‍ക്കും. പുരുഷനെങ്കില്‍ ഭാര്യയ്ക്കും കൂററുകാര്‍ക്കും. എന്‍റെ തറവാട്ടില്‍ 6 താവഴികളുണ്ട്. അവര്‍ വെവ്വേറെ പാര്‍ത്തു വസ്തുവനുഭവിച്ചു വരുന്നു. വളരെക്കാലമായതുകൊണ്ട് വ്യവഹാരാദിമൂലം ഭാഗമായിപ്പോയി. എങ്കിലും ഭാഗമെന്നു പൂര്‍ണ്ണമായി തീര്‍ച്ചപ്പെടാതെ ഇപ്പോഴും വ്യവഹാരം നടക്കുന്നു. ശേഷം 528 ാം സാക്ഷിയോടു യോജിക്കുന്നു.
(തുടരും)