ഉദ്യോഗസ്ഥന്മാരുടെ കൃത്രിമപ്രയോഗം
- Published on January 19, 1910
- By Staff Reporter
- 769 Views
ഒരു മൺവെട്ടിയെ മൺവെട്ടിയെന്നു വിളിക്കുക, എന്ന് ഇംഗ്ലീഷിൽ ഒരു പഴമൊഴിയുണ്ട്. സത്യവാനായിരിക്കുക, ആർജ്ജവമുണ്ടായിരിക്കുക, മനസ്സിനെ തുറന്നു പറയുക എന്നീ സ്വഭാവങ്ങൾ ഇല്ലാത്തവർ മൺവെട്ടിയെ മൺവെട്ടിയെന്നു വിളിക്കയില്ലാ. ഈ ഒരു സ്വഭാവന്യൂനത നാട്ടുകാരിൽ പ്രകടമായി കാണുമാറുണ്ടെന്നു ഇംഗ്ലീഷുകാർ ആക്ഷേപിക്കുമ്പോൾ കോപിക്കുന്നവരുണ്ട്. വാക്കിനു വിപരീതമായി പ്രവർത്തിക്കുകയാണ് നാട്ടുകാരിൽ കാണുന്ന വലിയ ഒരു ദോഷം എന്നു ഇന്ത്യാ വൈസ്രോയിയായിരുന്ന കഴ്സൻ പ്രഭു ചൂണ്ടിക്കാണിച്ചതു രസിച്ചിട്ടില്ലാത്തവർക്കു ഇതിനിടെ മദ്രാസിൽ ഡാക്ടർ ടി. എം. നായരോടു ചില പ്രമാണികൾ കാണിച്ച സമയലംഘനം ഒരു ദൃഷ്ടാന്തപാഠമായിരിക്കുന്നതാണ്. ഡാക്ടർ നായർ, കഴിഞ്ഞ ആറേഴു കൊല്ലക്കാലമായിട്ടു മദ്രാസിലെ ജനങ്ങൾക്കു പൊതുവായുള്ള ഗുണങ്ങൾക്കായി നിത്യം രണ്ടു മണിക്കൂറിൽ ചുരുങ്ങാതെയുള്ള നേരമത്രയും വ്യയം ചെയ്ത് മുൻസിപ്പൽ കാർപ്പൊറേഷനിൽ കൗൺസിലർ വേലയെ നിർവഹിച്ചു പോന്നിട്ടുള്ള ഒരു ഉത്തമപൗരനാണ്. അദ്ദേഹം പൊതുജനങ്ങളുടെ ആരോഗ്യപരിപാലനാർത്ഥം പ്രസംഗങ്ങൾ ചെയ്തും, കാർപ്പൊറേഷൻ സഭയിൽ ഏതു സംഗതിയെപ്പറ്റിയും നല്ലവണ്ണം പഠിച്ച് വാദപ്രതിവാദം ചെയ്തും ആ നഗരത്തിലെ ആരോഗ്യപരിഷ്കരണ കാര്യത്തിൽ ധർമ്മബുദ്ധിയൊടു കൂടി മാത്രം ശ്രമിച്ചുകൊണ്ടിരുന്നിട്ടും അദ്ദേഹത്തിൻ്റെ പ്രയത്നങ്ങളിൽ എക്സിക്യൂട്ടീവ് ഗവർന്മെണ്ട് അനുകമ്പയില്ലായ്മയെയും, ജനപ്രമാണികൾ വിപ്രതിപത്തിയെയുമാണ് പകരം വീട്ടിയത്. തന്റെ പ്രയത്നങ്ങളെ ഇന്ത്യയിൽ അധികം സ്ഥലത്തെക്കായി വിനിയോഗിക്കയും, അധികം ആദരയോഗ്യമാക്കിത്തീർക്കയും ചെയ്യണമെന്നു കരുതി അദ്ദേഹം വൈസ്രോയിയുടെ സഭയിൽ സാമാജിക സ്ഥാനത്തിനായി ഇതിനിടെ ശ്രമിച്ചപ്പോൾ, മദ്രാസിലെ നാട്ടുകാരായ ജനപ്രമാണികൾ അദ്ദേഹത്തെ ഉത്സാഹിപ്പിക്കുകയും, തങ്ങൾ അദ്ദേഹത്തിനു വേണ്ടിയേ വോട്ടു ചെയ്യൂ എന്നു വാഗ്ദാനം ചെയ്കയും, അദ്ദേഹത്തിൻ്റെ പബ്ലിക് കാര്യതാൽപര്യസ്വാഭാവത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.
ഒടുവിൽ വോട്ടു ചെയ്യേണ്ടി വന്നപ്പോൾ, മുമ്പ് വാക്കു കൊടുത്തിരുന്നവരിൽ ഒരാളൊഴികെ ശേഷം പേരൊക്കെ, മറ്റുള്ളവർക്ക് വോട്ടു ചെയ്കയാണുണ്ടായത്. ഡാക്ടർ നായർക്ക് യൂറപ്പ്യന്മാർ നൽകാമെന്നു വാക്കു കൊടുത്ത വോട്ടുകൾ അത്രയും കിട്ടി എങ്കിലും, സ്വദേശികളുടെ വഞ്ചന നിമിത്തം അദ്ദേഹത്തിനു ആവശ്യപ്പെട്ട വോട്ടുകൾ തികയാതെ വരുകയാണുണ്ടായത്. പാശ്ചാത്യന്മാരുടെയും ഇന്ത്യക്കാരുടെയും സ്വഭാവ വ്യത്യാസം നോക്കുക! തന്നൊടു സ്വദേശികൾ ഇങ്ങനെ വഞ്ചന പ്രവർത്തിച്ച സ്ഥിതിക്ക് അത്തരം പ്രമാണികളോടൊന്നിച്ച് മദ്രാസ് പൊതുകാര്യങ്ങൾക്കായി താൻ എന്തെങ്കിലും പ്രവർത്തിക്കുന്നത് തനിക്ക് മാനഭംഗമാണെന്ന് വച്ച് ഡാക്ടർ നായർ കാർപ്പൊറേഷൻ സാമാജിക സ്ഥാനം രാജിവെച്ച് ഒഴികയും ചെയ്തിരിക്കുന്നു. ഡാക്ടർ നായർക്ക് നൽകാമെന്നു പറഞ്ഞിരുന്ന വോട്ടുകളെ സ്വദേശി പ്രമാണികൾ മറ്റുള്ളവർക്കു കൊടുക്കാനുണ്ടായ ഹേതു അവർ ചില ഗവർന്മെണ്ടുദ്യോഗസ്ഥന്മാരുടെ ചരടു പിടിത്തത്തിൽ പെട്ട് പാവകളെപ്പോലെ തിരിഞ്ഞതാണെന്നാണ് അറിയുന്നത്. ഈ വിധം സൂത്രപ്രയോഗമാണ് നാട്ടുകാരുടെ ശ്രേയസ്സിനെയും ക്ഷേമത്തെയും ഹനിക്കുന്നതെന്നു ഈ തിരുവിതാംകൂറിൽ എത്രയോ ഉദാഹരണങ്ങൾ ദിവസന്തോറും കാണുന്നുണ്ട്. വളരെ അടുത്ത കാലത്തു കഴിഞ്ഞ ഒരു സംഗതി വായനക്കാരുടെ ഓർമ്മയിൽ ഇന്നും പുതുതായി തന്നെയിരിപ്പാൻ ഇടയുണ്ട്. ശ്രീമൂലം പ്രജാസഭയുടെ ഷഷ്ഠയോഗത്തിലേക്ക് തെരഞ്ഞെടുപ്പു കഴിഞ്ഞതും, അതിൽ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥന്മാരുടെ ഭീതി നിമിത്തം പ്രയോഗിച്ച അപനയങ്ങളെ ശരിവെച്ച് ദിവാൻ മിസ്റ്റർ രാജഗോപാലാചാരി ചില പ്രതിനിധികളെ നിരാകരിച്ചതും, ഈ നടവടിയെ ആക്ഷേപിച്ച് നെയ്യാറ്റുങ്കരെ താലൂക്ക് സമാജക്കാർ യോഗം കൂടി ഗവർന്മെണ്ടിലെക്കു ചില നിശ്ചയങ്ങൾ അയച്ചതും, ഗവർന്മെണ്ടിനാൽ നിശ്ചയിക്കപ്പെട്ട പ്രതിനിധി ആ സ്ഥാനം ഏൽക്കാൻ മനസ്സില്ലെന്നു പറഞ്ഞൊഴിഞ്ഞതും, നെയ്യാറ്റിങ്കരക്കാരുടെ ഈ നിലയെ പൊതുവിൽ ജനങ്ങൾ അഭിനന്ദിച്ചതും വായനക്കാർ അറിഞ്ഞിട്ടുള്ളതാണ്. സ്വാധികാരപ്രമത്തനായ ദിവാൻ മിസ്റ്റർ ആചാരി, ഈ പ്രതിഷേധയോഗത്താൽ വ്യാകുലീഭവിച്ചിരിക്കാൻ സംഗതിയുണ്ടായിരുന്നതിനാൽ, നെയ്യാറ്റിങ്കരെയുള്ള ചിലരെ ഉദ്യോഗസ്ഥന്മാർ നിർബന്ധിച്ചും അവർക്കു ബഹുമതികൾ കൊടുക്കാമെന്നു പറഞ്ഞു കളിപ്പിച്ചും മുൻ പ്രതിഷേധയോഗത്തിന് എതിരായി ഒരു യോഗം കൂട്ടിച്ച് ചില നിശ്ചയങ്ങൾ ഗവർന്മെണ്ടിലേക്കയച്ചത് എത്രയേറെ അപഹാസ്യമായിത്തീർന്നിരിക്കുന്നു എന്നു വായനക്കാർ നിശ്ചയിച്ചിരിക്കുമല്ലൊ. പ്രതിഷേധയോഗം കൂടിയത് അസംബന്ധമായിരുന്നെങ്കിൽ അത് അപ്രകാരമായിരുന്നു എന്നു പറവാൻ ഒരു എതിർയോഗം കൂടുന്നതിനു ഒരു മാസത്തോളം കാലം താമസിക്കേണ്ടിയിരുന്നില്ലല്ലൊ? വാസ്തവം അങ്ങിനെയല്ലാ, പ്രതിഷേധയോഗം ദിവാൻജിക്കു കളങ്കകാരണമാണെന്നും, അതിനെതിരായി ഒരു യോഗം കൂടിയാൽ തങ്ങളിൽ ചില ഉദ്യോഗസ്ഥൻമാർക്കു കയറ്റവും ദിവാൻജിയുടെ പ്രത്യേക പ്രീതിയും ലഭിക്കുമെന്നും, മറ്റും കപടങ്ങൾ പറഞ്ഞും നടിച്ചും, ചില നായരുദ്യോഗസ്ഥന്മാർ, നെയ്യാറ്റിങ്കരെയുള്ള തങ്ങളുടെ ചില ചാർച്ചക്കാരെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആയിരുന്നു വളരെ പണിപ്പെട്ടു ഒരു യോഗം കൂടിയത്. ഇതിലെക്ക് ക്ഷണനക്കത്തുകൾ കൊണ്ട് നടന്നത് താലൂക്കു തഹശീൽദാരുടെ കീഴ്ജീവനക്കാരായ പാർവത്യാരന്മാർ മുല്ലക്കാരന്മാർ മുതലായവരായിരുന്നുവെന്നും; യോഗത്തിനു ചെന്നവരെ ശുശ്രൂഷിച്ചതും അവരായിരുന്നു എന്നും; യോഗത്തിന്നു ചില നിശ്ചയങ്ങൾ എഴുതിത്തയ്യാറാക്കിച്ചെന്നിരുന്നത് ഹജൂരാഫീസിലെ രണ്ടു ഗ്രാഡ്വേറ്റ് ക്ലാർക്കുകളായിരുന്നു എന്നും; യോഗം കൂടണമെന്നു പ്രേരിപ്പിച്ചതുതന്നെ ദിവാൻജിയുടെ അടുക്കൽ പാർക്കുന്ന ഉദ്യോഗസ്ഥനായ ഒരു നായർ ഗ്രാഡ്വേറ്റ് ആയിരുന്നു എന്നും; യോഗത്തിലെ നിശ്ചയപത്രത്തിൽ ഒപ്പിടുവിക്കാനായി താലൂക്ക് സിൽബന്തികളെയായിരുന്നു പലരുടെയും വീട്ടിലേക്കയച്ചിരുന്നതെന്നും പ്രസിദ്ധമായിട്ടുള്ളതാണ്. സാധുക്കൾ! ഇങ്ങനെ ഒരു യോഗത്തിൽ ചേരുന്നതിനാൽ, തങ്ങൾ സ്വഭാവസ്ഥിരതയില്ലാത്തവരെന്നു അപഹസിക്കപ്പെടുമെന്നുള്ള വസ്തുതയെ ആ ജനങ്ങൾ ഈ വഞ്ചകന്മാരായ സർക്കാർ ജീവനക്കാരുടെ ഭീഷണികൾ നിമിത്തം അറിഞ്ഞതേയില്ല. ഇതിൻ്റെയൊക്കെ ഫലമെന്തായിരുന്നു? എതിർയോഗത്തിനു മുമ്പന്മാരായെത്തിയിരുന്ന ചിലർക്കു വീണ്ടും തെരഞ്ഞെടുപ്പ് നടത്തിച്ചു പ്രതിനിധിസ്ഥാനം കൊടുപ്പിക്കാൻ സാധിക്കായ്കയാൽ കാഴ്ച്ചക്കാരുടെ നിലയിൽ കസേരകളിലിരിപ്പാൻ ടിക്കറ്റ് കൊടുത്തു സമാധാനപ്പെടുത്തി. ഉദ്യോഗസ്ഥന്മാരുടെ നിർബന്ധം നിമിത്തം, തൻ്റെ പ്രതിജ്ഞയ്ക്കു വിപരീതമായി ഒരു പ്രതിനിധിയെ വേഷം കെട്ടി സഭയിൽ ഹാജരാക്കുകയും ചെയ്തു. ഈ കൃത്രിമങ്ങളൊക്കെ ഉദ്യോഗസ്ഥന്മാരാൽ നടത്തപ്പെട്ടതും, ഒരു ജനസമൂഹത്തെ നയസ്ഥിരതയിൽ നിന്നു ഭ്രംശിപ്പിച്ച് അവമാനപാത്രമാക്കുന്നതും ആയിരുന്നില്ലയോ? ഇതൊക്കെയും ദിവാൻജിയുടെ പ്രേരണയാലോ, അങ്ങനെ പേരു പറഞ്ഞുങ്കൊണ്ടോ നടത്തപ്പെട്ടതല്ലേ? മലയാളികളെപ്പറ്റി പരദേശത്തുകാർ പറയുന്ന ഒരു ആക്ഷേപം - ഇന്നതെന്നു ഞങ്ങൾ വ്യക്തമാക്കേണമെന്നില്ല - ഏകദേശം വാസ്തവമാണെന്നു പരദേശിയായ ഒരു ദിവാൻജിക്ക് പ്രത്യക്ഷ ലക്ഷ്യം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു ഈ ഗ്രാഡ്വേറ്റ് ഉദ്യോഗസ്ഥന്മാരും മറ്റുള്ളവരും ചെയ്തതു എന്നു അവർ അറിയുന്നില്ലേ? സ്വഭാവസ്ഥിരതയാണ് മനുഷ്യനെ മഹിമപ്പെടുത്തുന്നതെന്ന് മനസ്സിലാകാത്തത് നാട്ടുകാരുടെ തലയിൽ പതിച്ചിരിക്കുന്ന ഒരു ശാപം തന്നെയാകുന്നു. ഈ ശാപത്തെ പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചു വിരുതു നേടിയ ചില നായന്മാർ സ്വാർത്ഥ ലാഭത്തിനു വേണ്ടി പാവപ്പെട്ട ജനങ്ങളുടെ തലയിൽ ബലമായി അമുഴ്ത്തുവാൻ ഉദ്യമിച്ചിരിക്കുന്നത് ഒരു മഹാപാതകവുമാകുന്നു. എന്നാൽ, തൻ്റെ വാക്കിനും നിശ്ചയത്തിനും വിപരീതമായി എതിർയോഗത്തിൽ ഹാജരാകയോ, എതിർയോഗ നിശ്ചയപത്രത്തിൽ ഒപ്പുവെച്ച് കൊടുക്കയോ; പ്രജാസഭയിലേക്ക് വാദവിഷയ സൂചകങ്ങൾ സമർപ്പിക്കയോ, സഭയിൽ പ്രതിനിധിയായിട്ടൊ, കാഴ്ച്ചക്കാരനായിട്ടോ, ഹാജരാകയോ ചെയ്യാതിരുന്ന് തൻ്റെ കുലമഹിമയുടെ ലക്ഷ്യമായി ഇതരന്മാർക്ക് പുരുഷലക്ഷണ പാഠമായി നിൽക്കുന്ന ഒരാളുണ്ട്. പെരുമരാങ്കാലാ കേശവപിള്ള അവർകളായ ഇദ്ദേഹവും, ഇദ്ദേഹത്തെപ്പോലെ നിലയ്ക്കു നിന്നിട്ടുള്ള മറ്റു മാന്യജനങ്ങളും, വഞ്ചകന്മാരായ ഉദ്യോഗസ്ഥന്മാരുടെ കൈക്കൽ പാവകളായിത്തീർന്നവർ നിമിത്തം ഉണ്ടായിട്ടുള്ള കളങ്കത്തെ മായ്ക്കുവാൻ തക്കവണ്ണം സജ്ജന ബഹുമാനത്തെ അർഹിച്ചിരിക്കുന്നു. ഇത്തരം നീചന്മാരായ സർക്കാർ ജീവനക്കാരിൽ നിന്നു തിരുവിതാംകൂർ വിമുക്തമാകട്ടെ.
കൊച്ചി സംസ്ഥാനത്തു തത്തമംഗലം എന്ന ദിക്കിൽ കുറെക്കാലമായി നടത്തി വരുന്ന 'ദേവീ സോപ്പ് ഫാക്ടറി ' യെപ്പറ്റി ഒരു പരസ്യം "ബോമ്പ് കെസ്" എന്ന തലവാചകത്തിൻ കീഴിൽ ഈ പത്രത്തിൽ പ്രസിദ്ധപ്പെടുത്തി വന്നതു വായനക്കാർ കണ്ടിരിക്കുമല്ലോ. ഈ ഫാക്ടറി ഒരു സ്വദേശിയുടെ പ്രയത്നത്താൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്നും, ഇതിൽ ഉണ്ടാക്കപ്പെടുന്ന പലേ മാതിരി സോപ്പുകൾ കേരളത്തിൽ ഇപ്പോൾ പ്രചാരപ്പെട്ടു വരുന്നുണ്ടെന്നുമുള്ള വിവരങ്ങൾ അധികം പേർ അറിഞ്ഞിരിക്കയില്ലാ. സ്വദേശരാജാക്കന്മാരുടെ ഗവർന്മെണ്ടുകൾ സ്വദേശികളെ കൈത്തൊഴിൽ മുതലായവയിൽ പ്രോത്സാഹിപ്പിക്കുന്നതിനു വിശേഷിച്ചും കടമപ്പെട്ടവരാണെന്നുള്ള ധർമ്മബോധത്താൽ കൊച്ചി ഗവർന്മെണ്ട് ഈ ഫാക്ടറി പ്രവർത്തകന്മാർക്ക്, കൊച്ചിയിലെ മെഡിക്കൽ ഡിപ്പാർട്ടുമെണ്ടിലെയ്ക്ക് ആവശ്യമുള്ള സോപ്പുകൾ ഏൽപ്പിച്ചുകൊള്ളുവാൻ കല്പന കൊടുത്തിട്ടുള്ളതു ഈ തൊഴിലിൻ്റെ അഭിവൃദ്ധിക്കു ഒരു വലിയ കാര്യമാണ്. ഈ ഫാക്ടറിയുടെ മാനേജർ വളരെ പണം ചെലവിട്ടും ആയാസങ്ങൾ സഹിച്ചും വടക്കേ ഇന്ത്യയിൽ ചെന്ന് നേട്ടം ലഭിക്കുന്ന തൊഴിൽ അഭ്യസിച്ചു വന്നിട്ടുള്ള ആളാണ്...( Text missing)...ഈ തൊഴിൽ അഭ്യസിപ്പിക്കുന്നതിന്നു നിശ്ചയിച്ചിരിക്കുന്നതായി മറുവശത്തു ചേർത്തിട്ടുള്ള പരസ്യത്താൽ അറിയാവുന്നതാണ്. ഇവർ തിരുവിതാംകൂറിൽ നിന്നു അമ്പതു അപേക്ഷക്കാരുണ്ടാകുന്ന പക്ഷം, വളരെ ചുരുങ്ങിയ പ്രതിഫലത്തിന്മേൽ ഈ തൊഴിൽ അഭ്യസിപ്പിക്കാമെന്നു ഞങ്ങൾക്കു എഴുതിയിരിക്കുന്നു. ഇതിലെക്കു വിദ്യാർത്ഥികൾ തത്തമംഗലത്തു ചെന്നു പാർക്കേണമെന്നു ആവശ്യപ്പെടുന്നില്ലാ. എല്ലാ പാഠവിവരങ്ങളും കത്തുകൾ മുഖേന അറിയിച്ചു കൊടുക്കുന്നതാണ്. വിദ്യാർത്ഥികൾ ഇംഗ്ലീഷ് പഠിച്ചിരിക്കേണമെന്നു നിർബന്ധവുമില്ലാ, മലയാളമോ, തമിഴോ, അറിഞ്ഞിരിക്കണം.
Manipulations by the officials
- Published on January 19, 1910
- 769 Views
“Call a spade a spade” is an English idiom.
Those who do not have the qualities of being truthful, energetic, and open-minded cannot call a spade a spade. There are people who get angry when Westerners complain that the natives often do not stick to their words. This particular characteristic defect is clearly visible in the natives. Lord Curzon, who was the Viceroy of India, once pointed out that doing the opposite of one’s word is a great evil that is seen among the natives. In the mean-time, for those who were not amused by such a statement, the jeopardising attitude shown by some of the Nair chiefs to Dr. T. M. Nair is an illustrative lesson.
Dr. Nair is an ideal citizen, who has been working as a councillor in the Municipal Corporation for the past six to seven years, devoting two hours of his time every day for the common good of the people of Madras. Though he was trying to improve the health of the city with positive speeches for the awareness of the public and debated on all the subjects that were discussed in the Corporation House after detailed study; his efforts were met with indifference and resentment by the executives in the government and by the public leaders. And when he sought to contest for a position in the Viceroy's Council, thinking that his efforts might be given more ground in India and be considered more respectable, the natives of Madras encouraged him to contest, promising to vote for him and praising his public interest. When it was finally time to vote, all but one, who had promised before, voted for the others. Though Dr. Nair got as many votes as promised by the Europeans, the votes required for him to win were not enough, due to the betrayal of the natives.
Look at the difference in character between Westerners and Indians! As the natives have acted fraudulently with him, Dr. Nair resigned from the representative position of the Corporation pointing out that it is defamatory for him to do anything for the public affairs of Madras working along with such officials. It is known that the reason why the native leaders had to give the votes to others, which they had promised to give to Dr. Nair, is that they have been manipulated by some government officials and had to act as puppets. We see many examples of this kind of manipulation, which harms the dignity and wellbeing of the natives, everyday in Travancore.
A very recent event may still be fresh in the readers’ memory: the Dewan, Mr. Rajagopalachar,i rejected some representatives elected to the 6th session of the Sri Moolam Popular Assembly because of the manipulations and fear expressed by some of the corrupt officials. Consequently, the Neyyattinkara taluk representatives met in protest and sent some submissions against the move to the government. At the same time, the representative appointed by the government said that he was not willing to take up that position. That it was generally appreciated by the people is a fact known to the readers. Readers must have determined how ridiculous it has become for Mr. Achari, the power-hungry Dewan, to have been disturbed by this protest meeting and that his officers forced some of the people, promising falsely that they would be given honours, and called a meeting against the previous protest meeting and sent certain decisions to the government.
If the protest meeting was absurd in the first instance, should it have been delayed for a month before a counter-meeting was convened to say so? The fact is that the counter meeting was convened by some of the Nair officials as they felt that it was a disgrace to the Dewan, and if a meeting is held against it, some of their officials will get promotion and special favours from the Dewan. So, they intimidated and tempted some of their subordinates in Neyyattinkara to attend such a counter meeting. It is said that the invitations were sent by village officers, clerks, etc., who were the subordinates of Taluk Tehsildars; and that they were the ones who ministered to those who went to the meeting; and it was said that two graduate clerks in the Huzur court office had prepared some of the decisions for the meeting. It was a Nair graduate who was an officer staying with the Dewan, who urged to conduct the counter-meeting; and it is also known that Taluk subordinates were sent to many houses to get signatures on the resolution of the meeting.
Miserable souls!
The people have not realised the fact that by attending such a meeting, they would be ridiculed as fickle, because they were under the threats of these crooked government employees. What was the result of all these? Some who had come for the opposition meeting were not able to be given positions as representatives by holding a re-election; rather they were appeased by giving tickets as spectators in the assembly. Contrary to his oath, a representative was presented in the House in disguise at the insistence of officials. Was it not the result of all these manipulations carried out by the officials that the people were misled from policy stability and humiliated? Was not all these done at the instigation of the Dewan or in his name?
We do not need to clarify that this is an accusation made by foreigners about the Malayalis. Did these graduate officials and others not realise that, what they did in fact, had made the non-native Dewan perceive that the accusation is almost true. It is a curse befallen on the natives that they do not understand that stability of character is what makes a man a better person. It is a great tragedy that some of the Nairs, who have received western education and have earned degrees, are trying to forcefully put this curse on innocent people for selfish gain.
However, there is a person who stands out as an icon of nobility. He does not do anything contrary to his word and determination, does not attend the counter-meeting, or sign the counter-meeting decisions; does not attend the assembly or submit arguments to the Popular Assembly, and act as a representative or a spectator. He is none other than Perumarankala Kesava Pillai. He and other honourable people, who have stood like him, deserve to be honoured and respected enough to erase the stigma caused by those who have become puppets in the hands of deceitful officials.
Let Travancore be free from such vile government employees!
Readers may have seen an advertisement that was published in this newspaper under the heading "Bomb Case" about the 'Devi Soap Factory,' which has been running for some time at Thathamangalam in Kochi State. Not many people know the fact that this factory was established by the efforts of a native and the different varieties of soaps made there are now popular in Kerala. Out of a sense of duty that the governments of the native rulers are particularly obliged to encourage the natives in handicrafts and similar activities, the Government of Cochin has ordered the workers of this factory to hand over the necessary quantity of soaps to the Medical Department of Cochin; which is a great support for the progress of this profession.
The manager of this factory is a man who has travelled to North India to learn a profitable profession at great expense and hardship. ...(Text missing)...the conditions for joining this training course are given in the advertisement published. They have written to us that if there are fifty applicants from Travancore, they can provide training in this profession for a very small fee. Students are not required to go and stay at Thathamangalam for this purpose. All lessons will be communicated through letters. Students are not required to have studied English, but must know Malayalam or Tamil.
(Text missing)
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.