This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവനന്തപുരം സസ്യഭുക്‍ സമാജത്തിന്‍റെ ഒരു യോഗം, മിനിഞ്ഞാന്നു വൈകീട്ട് 6-മണിക്ക്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് സദാശിവഅയ്യര്‍ അവര്‍കളുടെ അധ്യക്ഷതയില്‍, ഇംഗ്ലീഷ് കാളേജ് ഹാളില്‍ കൂടിയിരുന്ന അവസരത്തില്‍ ടി. ലക്ഷ്മണന്‍പിള്ള ബി. ഏ. അവര്‍കള്‍, മാംസഭോജനത്തെ നിരാകരിക്കേണ്ട ആവശ്യത്തെയും, സസ്യഭോജനംകൊണ്ടു ജീവിതയാപനം ചെയ്യാന്‍ കഴിയുമെന്നുള്ളതിനേയും കുറിച്ച് ഇംഗ്ലീഷില്‍ ഒരു ദീര്‍ഘമായ ഉപന്യാസം വായിച്ചിരുന്നു:- - പരമാത്മാവായ ഈശ്വരന്‍റെ പ്രതിബിംബങ്ങളാണ് മനുഷ്യര്‍ മൃഗങ്ങള്‍ മുതലായ ജീവികളുടെ ആത്മാവുകള്‍. ജീവിതധാരണം ചെയ്തുകൊണ്ടുപോകാന്‍ എല്ലാ പ്രാണികള്‍ക്കും അവകാശമുണ്ട്. ആ അവകാശം, മനുഷ്യര്‍ക്ക് അനുവദിക്കേണമെന്നും, താണതരം ജീവികള്‍ക്കു അനുവദിച്ചുകൂടാഎന്നും പറയുന്നതു അനീതിയാണ്. ധര്‍മ്മശാസ്ത്രപ്രകാരവും വേദാന്തപ്രകാരവും നോക്കുന്നതായാല്‍, ഈശ്വരസൃഷ്ടിയിലുള്ള ഏതൊരു ജീവിക്കും, ദു:ഖം ഉണ്ടാക്കാതിരിക്കയാണ് നമ്മുടെ കര്‍ത്തവ്യധര്‍മ്മം. മാംസഭോജനം കഴിക്കുന്നവര്‍, കശാപ്പുസ്ഥലങ്ങളിലുള്ള ജന്തുക്കളുടെ ഹിംസയെപ്പററി അത്രതന്നെ ചിന്തിക്കാറില്ലാ. മാംസം ഭുജിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതു അവര്‍ തന്നെ ആ ജന്തുക്കളെ വധിച്ച് മാംസം എടുക്കുകയാണ്: എന്ന ് മിസസ് ആനിബെസന്‍റ് മദാമ്മ പറഞ്ഞിട്ടുള്ളത് ഓര്‍ത്തിരിക്കേണ്ട സംഗതിയാണ് അങ്ങനെ ചെയ്യുന്നപക്ഷം, സമസൃഷ്ടങ്ങളായ ജന്തുക്കളുടെ കരച്ചിലും പ്രാണവേദനയും നമ്മെ അതില്‍ നിന്നു പിന്മാററുവാന്‍ ഇടവരുന്നതാണ്. കശാപ്പുകാരനെ അതിപാപിയാക്കുന്നതിനുവേണ്ടി, മാംസഭോജികള്‍ പ്രകടിക്കുന്ന ആഗ്രഹത്തെ തടയേണ്ടതു ആവശ്യമാണ്. അഹിംസാപരമോധര്‍മ്മം: എന്നാണല്ലൊ ഹിന്തുക്കളുടെ ധര്‍മ്മപ്രമാണംതന്നെയും. ഇനി വൈദ്യസംബന്ധമായി നോക്കുന്നതായാലും, മാംസഭക്ഷണത്തെക്കാള്‍ നല്ലത് സസ്യഭക്ഷണമാണ്. മാംസഭക്ഷണംനിമിത്തം, അതാതുജന്തുക്കളുടെ ഉള്ളിലുള്ള രോഗങ്ങള്‍ ആ മാംസം ഭുജിക്കുന്നവര്‍ക്ക് പകരാന്‍ സംഗതിയാവുന്നു. സസ്യഭക്ഷണത്താല്‍ ഇതുണ്ടാവുന്നില്ലാ. പോഷകഗുണങ്ങള്‍ രണ്ടിലും ഒന്നുപോലെ ലഭിക്കാമെന്നു സസ്യഭുക്കുകള്‍ അനുഭവത്താല്‍ പറയുന്നു. അര്‍ത്ഥവ്യയസംബന്ധമായി ആലോചിച്ചാല്‍, മാംസഭക്ഷണം വിലകൂടിയതും, സസ്യഭക്ഷണം ചുരുങ്ങിയചെലവില്‍ നിര്‍വഹിക്കാവുന്നതുമാണ്. എങ്ങനെനോക്കിയാലും, മാംസവര്‍ജ്ജനം അത്യാവശ്യമായി ചെയ്യണ്ടതാണെന്നു ബോധപ്പെടുന്നതാകുന്നു. ഹിന്തുക്കളുടെ ജാതിഭേദവ്യവസ്ഥയെപ്പററി മററുള്ളവര്‍ എന്തുതന്നെപറഞ്ഞാലും, ഒരു സംഗതി വളരെ സ്പഷ്ടമായികാണുന്നുണ്ട്. അതാവിത്, ആ വ്യവസ്ഥ, സസ്യഭോജനത്തേയും, മാംസഭോജനത്തേയും, അടിസ്ഥാനപ്പെടുത്തി സ്ഥാപിച്ചിട്ടുള്ളതാണെന്നാണ്. പശുവിനെ അറുത്തു തിന്നുന്ന പറയനെയാണ് ജാതികളില്‍ ഏറെ താണപടിയില്‍ നിറുത്തിയിരിക്കുന്നത്. ഏതേതുജാതിക്കാര്‍ പരമ്പരാശീലത്താല്‍ സസ്യഭക്ഷണത്തെ അധികമിഷ്ടപ്പെടുകയും, മാംസത്തെ അധികം വെറുക്കുകയും ചെയ്യുന്നുവോ അവര്‍, ജാതിപ്പടവില്‍ ഉന്നതസ്ഥാനത്ത് നില്‍ക്കുന്നു. ഈ വസ്തുതയെ ആര്‍ക്കും വിസംവദിക്കുവാന്‍ കഴിയുന്നതല്ലാ. ഒരു ബ്രാഹ്മണനു പറയനെ തീണ്ടുവാന്‍ പാടില്ലാ എന്നു വച്ചിരിക്കുന്നത്, ബ്രാഹ്മണന്‍റെ ജാതിശ്രേഷ്ഠതകൊണ്ടും പറയന്‍റെ നീചത്വംകൊണ്ടുമല്ലാ; സമസൃഷ്ടങ്ങളുടെ ജീവനെ നിഗ്രഹിക്കുന്നവനെ സമീപിക്കുമ്പോള്‍, ജീവകാരുണ്യമുള്ള സസ്യഭുക്കായ ഒരുവനു ആത്മക്ഷോഭമുണ്ടാകുന്നു: ആ പീഡയെ അനുഭവിക്കാതിരിക്കാനാണ് കേവലം സസ്യഭുക്കായുള്ളവന്‍ അകന്നുനില്‍ക്കുന്നത്. ഈ തത്വംതന്നെയാണ് ഇന്നയിന്ന ജാതികള്‍ തമ്മില്‍ സ്വൈരസമ്മേളനം ചെയ്യാമെന്നും, ഇന്നയിന്ന ജാതികള്‍ തമ്മില്‍ പാടില്ലാ എന്നുമുള്ള വ്യവസ്ഥയ്ക്കു ആധാരമായിരിക്കുന്നത്. മാംസഭോജിയായ ഒരുവന്‍ ഏതൊരു സമയം മുതല്‍, മാംസത്തില്‍ വിരക്തിപൂണ്ട് സസ്യഭോജിയായിരിപ്പാന്‍ നിശ്ചയിച്ച് അതിന്മണ്ണം പ്രവര്‍ത്തിക്കുന്നുവോ, അപ്പൊള്‍ മുതല്‍ അവനോടുകൂടി സ്വൈരസമ്മേളനത്തിനു ബ്രാഹ്മണന്‍ സന്നദ്ധനായിരിക്കേണ്ടതാണ്. അല്ലെങ്കില്‍ പിന്നെ, അന്യന്മാരുടെ ഉല്‍കര്‍ഷം എങ്ങനെയുണ്ടാകും? ഒരുവന്‍ ഒരുകാലത്തു ദുഷ്ടനായിരിക്കാം. പിന്നീടു അവന്‍റെ ദൌരാത്മ്യം മാറുകയും അവന്‍ ആത്മശുദ്ധിയുള്ളവായി തീരുകയും ചെയ്യുവാന്‍ പാടില്ലെന്നില്ലാ. എന്നാല്‍, ഏതൊരു കാലം വരെ, ജന്തുഹിംസയില്‍ രമിക്കയും അതിനെ ഉത്സാഹിപ്പിക്കയും ചെയ്ത് വളരെക്കാലംവരെ ജീവിതയാപനം ചെയ്യുന്നുവോ ********************രെ, ജാതിവ്യത്യാസം തട്ടിനിരത്തണമെന്നു പറയുന്നതൊന്നും ഫലിക്കയില്ലാ. ജാതികള്‍ തമ്മില്‍ ഐക്യമണയുന്നതിനു ഏകാധിഷ്ഠാനമുള്ളത്, അഹിംസാ പരമോധര്‍മ്മ: എന്ന തത്വത്തെ അനുസരിച്ചുള്ള ജീവിതമാകുന്നു - മിസ്തര്‍ ലക്ഷ്മണന്‍പിള്ളയുടെ ഈ പ്രസംഗം സരസലളിതമായിരുന്നു എന്നുമാത്രമല്ലാ, സദസ്യരുടെ ഉള്ളില്‍ നല്ലവണ്ണം പതിയുകയും ചെയ്തു. അധ്യക്ഷന്‍റെ ഉപസംഹാരപ്രസംഗത്തില്‍, ഇതേസിദ്ധാന്തത്തെ ഉറപ്പിച്ചുപറകയും; മനുഷ്യര്‍ക്കു ഭക്ഷണകാര്യത്തില്‍ പെട്ടെന്ന് മാററം ചെയ്യുന്നതുകൊണ്ടു രോഗങ്ങള്‍ ഉണ്ടായേക്കാവുന്ന