വരവുചെലവടങ്കൽ
- Published on August 03, 1910
- By Staff Reporter
- 832 Views
1086 - ലെ അടങ്കൽ പ്രകാരമുള്ള വരവ് മുൻ കൊല്ലത്തെതിൽ കൂടുതലാണെന്നും, വരവിൽ കുറഞ്ഞേ ചെലവു ചെയ്യുന്നുള്ളു എന്നും തുകകളിൽ കണ്ടിട്ട്, മിസ്റ്റർ രാജഗോപാലാചാരിയുടെ ഗവർന്മേണ്ടിനെ ചില സഹജീവികൾ ശ്ലാഘിച്ചിരിക്കുന്നു. ഈ സഹജീവികളുടെ യുക്തിഭ്രമം എന്തെന്ന് അവർ തന്നെ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. മൊത്തത്തിലുള്ള ചെലവു് മൊത്തത്തിലുള്ള വരവിൽ കുറഞ്ഞിരിക്കുന്നു എന്നും ഈ ഓരോ ഇനവും മുൻ കൊല്ലത്തെതിൽ കൂടീട്ടുണ്ടെങ്കിലും, കെട്ടിയിരിപ്പാണ് വരുന്നതെന്നും കണ്ടതുകൊണ്ടു മാത്രം, വരവുചെലവടങ്കൽ ശ്ലാഘനീയമായിരിക്കുന്നു എന്ന് പറയുന്നത് ശരിയല്ലായെന്ന് മുൻ ലേഖനത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലൊ. മുൻ കൊല്ലത്തെതിൽ നിന്ന് തന്നാണ്ടത്തെക്കുള്ള ഓരോ ഇനത്തിലെയും വരവുചെലവുകളുടെ കയറ്റത്തിൻെറ പരിണാമത്തെ തുലനം ചെയ്തിട്ടുവേണം അവയുടെ നന്മതിന്മകളെ ഗണിക്കുവാൻ; അപ്പോൾ മാത്രമേ, അതാതു കൊല്ലത്തിലെ വരവിലും ചെലവിലും കാണുന്ന കൂടുതൽ ഓരോ വകുപ്പിലും എത്രമേൽ ശ്ലാഘ്യമായിരിക്കുന്നു എന്നു നിർണ്ണയിച്ചുകൂടൂ. ഓരോ വകുപ്പിൽ ചെലവു വർദ്ധിക്കുമ്പോൾ ആ ചെലവുകൂടുതൽ അതാതു വകുപ്പിലെ മുതലെടുപ്പിൻ്റെ കൂടുതലിന്നു യോജിച്ചിരിക്കേണ്ടതാണല്ലൊ. മുതലെടുപ്പിനായി മാത്രം വെച്ചുകൊണ്ടിരിക്കുന്ന ചില വകുപ്പുകളുണ്ട്. അവയിൽ ജീവനക്കാരെ പുലർത്തേണ്ടുന്നതിന് അവയിലെ മുതലെടുപ്പിൽ നിന്നു തന്നെ ചെലവു കാണേണ്ടിയിരിക്കും. ചില വകുപ്പുകൾ മുതലെടുപ്പിനു വേണ്ടി മാത്രം നടത്തുന്നവയല്ലാ, ജനങ്ങളുടെ ക്ഷേമൈശ്വര്യവർദ്ധനയെ കരുതി ഗവർന്മേണ്ട് ചെയ്യുന്ന പ്രവൃത്തികളാണ് ആ വകുപ്പുകളാൽ സാധിക്കപ്പെടുന്നത്: അവയ്ക്കു വേണ്ടി ഗവർന്മേണ്ട് ചെലവുചെയ്യുന്നതിനുപകരം, ഒരു ചെറിയ തുക ആ പ്രവൃത്തികളാൽ ഗുണപ്പെടുന്ന ജനങ്ങളുടെ പക്കൽ നിന്ന് പ്രതിഫലമായി വസൂൽ ചെയ്യുന്നു എന്നല്ലാതെ, അവരുടെ പക്കൽനിന്ന് ലഭിക്കുന്ന മുതലെടുപ്പിന്നായിട്ടല്ലാ ആ വകുപ്പുകളെ നടത്തിക്കൊണ്ടു പോകുന്നത്. അതിനാൽ, മുതലെടുപ്പ് ഉണ്ടാക്കുവാനായി വെച്ചു നടത്തുന്ന വകുപ്പുകളിൽ സിൽബന്തികൾക്കും മറ്റും ശമ്പളം കൂട്ടുകയും സിൽബന്തികളുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, അതിനു തക്കവണ്ണം മുതലെടുപ്പാനുള്ള ജോലി വർദ്ധിച്ചിരിക്കേണമെന്നും, ഇങ്ങനെയുള്ള വർദ്ധനയുടെ ഒരു അടയാളം മുതലെടുപ്പ് വർദ്ധനയാണെന്നും നാം ഗ്രഹിച്ചിരിക്കേണ്ടതാണല്ലൊ. ഈ വർദ്ധന മുൻകൊല്ലങ്ങളിൽ നിന്ന് ശരാശരി എത്ര വീതമാണെന്നു കണക്കെടുത്ത് ഒരു സാധാരണ ഭാജക സംഖ്യയിൽ ആക്കി താരതമ്യപ്പെടുത്തുമ്പൊഴേ ഭരണനിർവാഹകൻ്റെ തന്ത്രകൗശലത്തെ നിർണ്ണയിപ്പാൻ സാധ്യമാവൂ എന്നാണ് ഞങ്ങൾ വായനക്കാരായ ബഹുജനങ്ങളെ അറിയിക്കുന്നത്. ഞങ്ങൾ വരവുചെലവടങ്കൽ പത്രികയുടെ പരിശോധനയെ തുടരുന്നതിനു മുമ്പ് ഇത്രയും വ്യതിയാനമായി പറഞ്ഞത് ചില സഹജീവികൾ, അടങ്കൽ പത്രികയുടെ രൂപത്തെ കണ്ണുമടച്ചുങ്കൊണ്ടു മാത്രം നോക്കി, "അഹോരൂപം!" എന്നു പ്രശംസിക്കുന്നതിനാൽ ജനങ്ങൾക്ക് തെറ്റായ ധാരണയും അനർഹമായ കൃതാർത്ഥതയും ഉണ്ടാകാനിടയുണ്ടെന്നു ശങ്കിച്ചിട്ടാകുന്നു.
2. ഉപ്പ്.
ഈ ഇനത്തിൽ, 1084 - ാം കൊല്ലത്തിൽ വരവ് 1008, 854 - രൂപയായിരുന്നത് 85 - ാമാണ്ട് പുതുക്കിയ അടങ്കൽ പ്രകാരം 10,33000 രൂപയായും, 86 - ൽ 10,22,000 രൂപയായും കണക്കാക്കപ്പെട്ടിട്ടുണ്ട്. അതാവിത്, 84 - ലെ വരവിൽനിന്ന് 85 - ലെക്ക് നൂറ്റിന് രണ്ടരയോളം വീതം കൂടുകയും; 85 ലെതിൽ നിന്ന് 86 - ലെക്ക് നൂറ്റിന് ഒന്നുവീതം കുറയുകയും ചെയ്തുകാണുന്നു. ഈ കൊല്ലങ്ങളിൽ ഉപ്പു വകുപ്പിലെ ചെലവ് എത്രയെത്ര വർദ്ധിച്ചിട്ടുണ്ടെന്ന് നോക്കാം. 1084 - ൽ ചെലവ് 17,875 രൂപ ആയിരുന്നു: ഇത് 85 ൽ ആദ്യ അടങ്കലിൽ 24,800 രൂപയായി കയറി എങ്കിലും, പുതുക്കിയ അടങ്കൽ പ്രകാരം 21,100 രൂപയായും, 86 - ംമാണ്ടെക്ക് 26,300 രൂപയായും കയറുന്നുണ്ട്. ചെലവ് കൂടുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്, ഉപ്പളം ശിപായിമാരുടെ ശമ്പളം മാസത്തിൽ ഏഴു രൂപ വീതം ആക്കിയതാണെന്ന് ഗവർന്മേണ്ട് പറഞ്ഞിരിക്കുന്നു. മുൻ കൊല്ലത്തെതിൽ നിന്ന് 86 - ലെ ഈ ശമ്പളച്ചെലവ് അഞ്ഞൂറു രൂപയോളം കയറ്റീട്ടുണ്ട്; പിന്നെ ഏഴുമാസത്തെക്ക് തൽക്കാല ലാവണത്തിൽ 12 ശിപായിമാരെ നിയമിക്കുന്നതിലും ചെലവു കൂടീട്ടുണ്ട്. തഞ്ചെലവുകൾക്കും മറ്റുമായി 85 - ൽ ആദ്യം 8000 - രൂപ അടങ്കൽ കണ്ടിരുന്നത് 2500 രൂപയാക്കി പുതുക്കിയെങ്കിലും, 86 - ൽ 7000 രൂപ കണ്ടിട്ടുണ്ട്. ഈ കൊല്ലങ്ങളിലെ ചെലവുകളുടെ വർദ്ധനയെ കണക്കാക്കിയാൽ, 84 - നിന്ന് 85 - ലെക്ക് നൂറ്റിന് 18 വീതം ചെലവു വർദ്ധിച്ചിരിക്കുന്നു എന്നും; 85 - ൽ നിന്ന് 86 - ലെക്ക് നൂറ്റിന് 25 - വീതമാണ് വർദ്ധനയെന്നും കാണാവുന്നതാണ്. 85 - ലെ വരവിൽ നിന്ന് 86 - ൽ വരവ് നൂറ്റിനു ഒന്നുവീതം ചുരുങ്ങുമ്പോൾ, ചെലവ് 25 - വീതം കൂടുകയാണ് ചെയ്യുന്നത്. വരവ് ചുരുങ്ങുന്നതിനുള്ള കാരണം, മറുനാട്ടുപ്പിന്മേൽ കിട്ടുന്ന തീരുവയിൽ 86 - ാമാണ്ട് മുന്നാണ്ടത്തേതിലും 11,000 - രൂപയും; തൻനാട്ടുപ്പിന്മേലുള്ള തീരുവയിൽ 1,000 രൂപയും കുറയുന്നതാണെന്നു കാണുന്നു. എന്നാൽ, പിഴ മുതലായ പലവക ഇനങ്ങളിൽ ആയിരം രൂപ കൂടുതൽ വരവ് കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, തൻനാട്ടുപ്പ് പരീക്ഷാർത്ഥം ഉണ്ടാക്കുന്നതിലേക്കായി 85 - ൽ 250 രൂപ ചെലവു ചെയ്തിരുന്നതു 86 - ൽ നിറുത്തിക്കളഞ്ഞതായി കാണുന്നതിൻെറ കാരണം എന്തെന്നറിയുന്നില്ലാ. ഉപ്പളങ്ങളുടെ വകയ്ക്കായി 85 - ലെ ചെലവ് 16,600 രൂപയാണ്; 86 - ൽ ഇത് 21,800 രൂപയാകുന്നു; അതാവിത് നൂറ്റിന് 31 വീതം കൂടുതലാകുന്നു. ഉപ്പ് ജനങ്ങൾക്ക് ജീവധാരണത്തിന് അവശ്യം വേണ്ടതായ സാധനങ്ങളിൽ മുഖ്യമായ ഒരെണ്ണമാകക്കൊണ്ട് അതിൻ്റെ തീരുവ ചുരുക്കിയതു നിമിത്തം ജനങ്ങൾക്കു വളരെ ജീവിതസഹായവും, ഗവർന്മേണ്ടിന്‍റെ മുതലെടുപ്പിൽ കുറവും ഉണ്ടായിട്ടുണ്ടെങ്കിലും, സിൽബന്തിച്ചെലവു കയറ്റുന്നതിന് തക്ക ആദായം ഉണ്ടാക്കുവാൻ ഗവർന്മേണ്ട് കുറെക്കൂടെ ശ്രദ്ധ പതിക്കാമായിരുന്നു എന്നു ഞങ്ങൾ വിചാരിക്കുന്നു.
Budget estimate
- Published on August 03, 1910
- 832 Views
Some fellow journals have praised the government led by Mr. Rajagopalachari based on the receipts of income in 1086*, which is more than the previous year, and the expenditure, which is less than the income. They themselves do not seem to know what the logic of this assumption is. We have pointed out in a previous article that it is not correct to say that the ratio of revenue to expenditure is appreciable just because we see that the total expenditure has fallen short of the total revenue, though each of these items have increased over the previous year. The increase of income and expenses in each item, from the previous year to the current year, should be compared and calculated to know their merits or demerits. Only then, it can be determined how the situation has improved in each department as seen in the income and expenditure for the respective year. When the expenditure increases in each department, the increase in cost should be in line with the increase in the profit in the respective department.
There are some departments which are kept only for profit. The cost of staffing them will have to be met from the income generated from the same department. On the other hand, some departments are not run for the sake of profit alone; instead, they carry out the schemes for the welfare of the people on behalf of the government. The government does not intend to make profit from such welfare schemes. Instead, the government accepts a small amount as a token fee from the people who are benefited by those welfare schemes. Therefore, when the number of such servants and helpers and their salaries are increased in the departments that are set up to make profit, we should understand that the workload of such departments must have increased accordingly, and that one sign of such an increase in workload is that of the increase in profit. We would like to inform the public that is reading that it is possible to determine the strategy of the administrator only when this increase is compared to the average profits over the previous years.
Before we proceed with the examination of the Income and Expenditure Statement, we have mentioned this variation to point out how some of the fellow journals only looked at the form of estimate with closed eyes and exclaimed how exceptional it is! It is feared that the people may have a wrong understanding and undeserved gratitude because of such unwarranted praise.
2 - Salt
In the case of salt, the receipts in the year 1084*, which was Rs.10,08,854, is calculated to be Rs.10,33,000 in ‘85, and Rs.10,22,000 in ‘86 as per the revised income estimate. From the receipts, it is seen that there is an increase of two and a half percent from ‘84 to ’85 and a decrease of one percent between ‘85 and ‘86. Let us see how much the expenditure has increased in the salt department during these years. In 1084 the cost was Rs.17,875: though it rose to Rs.24,800 in the first estimate in '85, it was decreased to Rs.21,100 in the revised edition, but rose again to Rs.26,300 in '86.
One of the reasons given by the government for the increase in expenditure is that the salary of the peons at the salt pan has been increased to Rs.7 per month. This salary increase has effectively made an increase of Rupees Five Hundred in ‘86 from the previous year; and the cost of hiring 12 peons on a temporary basis for seven months has also increased the expenses. Rs.8,000 was initially included for maintenance and other expenses in ’85, which was revised to Rs.2,500, but rose again to Rs.7,000 in '86. Calculating the increase in expenditure in these years, the expenditure has increased by 18 percent from ‘84 to ’85. It can also be seen that there is an increase of expenditure by 25 percent between ‘85 and ‘86. When the income in ‘86 decreases by 1 percent from the income in ‘85, the expenditure increases by 25 percent for the same period. The reason for the decline in revenue in ‘86 is that the duty on salt has been reduced by Rs.11,000 for salt produced at places outside the country and by Rs.1,000 on locally produced salt compared to the previous year. However, an additional amount of Rs.1,000 has been collected under various heads such as fines. However, we do not know why Rs. 250 spent in ’85 for the preparation of locally produced salt on an experimental basis was stopped in ’86.
The amount spent on salt pans was Rs.16,600 in ’85, which rose to Rs.21,800 in ‘86; i.e., an increase of 31 percent. Salt is one of the basic commodities for people's lives. Due to the reduction of its duty, there has been some loss in the income of the government, while it has provided a lot of support for the people. We also think that the government could have paid more attention to generate enough income to compensate for the increase in the expenses of employees.
Notes by the translator:
*refers to Malayalam calendar year
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.