തലശ്ശേരി
- Published on May 15, 1907
- By Staff Reporter
- 1100 Views
(മൂന്നാം പേജിൻ്റെ തുടർച്ച)
ഒരു പിഴ
വാറണ്ടിൽ നിന്നു ചാടിപ്പോയ കാരണത്താൽ, താഴക്കാട്ടമനയിലെ തീരുമുമ്പീന്നു 500 ക യും, മറ്റ് ചിലർക്ക് ഇരുന്നൂറ് റുപ്പികയും സ്ഥലത്തെ സബ് മജിസ്ട്രേറ്റ് പിഴ കല്പിച്ചിരിക്കുന്നു.
ചില ഏർപ്പാടുകൾ
എസ്സ്. എൻ. ഡി. പി യോഗം വകയായി ചില ഏർപ്പാടുകൾ ചെയ്യുവാൻ അതിൻ്റെ ഭാരവാഹികൾ തീർച്ചപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ പ്രദർശനത്തിൻ്റെ സ്മാരകത്തിനായി കണ്ണൂരിൽ ഇതിനിടെ “പ്രദർശന സ്മാരക നെയ്ത്തുശാല“ എന്ന് നാമത്തോടുകൂടി ഒരു നെയ്ത്തുശാല തുറന്നിരിക്കുന്നു. വേറെയും ഒരു കൈവേലശാല അവിടെ തുറക്കുന്നതാണ്.
കൂടാതെ ഇവിടെയോ. കോഴിക്കോട്ടൊ, വെച്ചു ഒന്നുരണ്ടു പത്രങ്ങൾ പുറപ്പെടുവിക്കാനും ഇവർ ആലോചിച്ചു വരുന്നതായി അറിയുന്നു. ഇങ്ങനെയുളള ചില ഏർപ്പാടുകൾ തലശ്ശേരിയിലും ചെയ്യാതിരിക്കുന്നത് യുക്തമല്ല. മുമ്പ് ഇവിടത്തുകാരായ ചില തീയ യുവാക്കൾ ഡോക്ടർ പൽപ്പുവിൻ്റെ പ്രസംഗം കേട്ടു ഒരു കൈത്തൊഴിൽ സ്കൂൾ തുറന്നു തരേണമെന്നു മിസ്റ്റർ പൽപ്പുവോട് അപേക്ഷിച്ചിരുന്നു.അങ്ങനെ ഇരിക്കെ. ഇങ്ങനെയുള്ള യാതൊരുസ്കൂളും ഇവിടെ ഇല്ലെന്ന് വരുന്നത് കഷ്ടമാണ്.
തീയ്യരുടെ അമ്പലം
ടി അമ്പലം വക ഫണ്ടിൻ്റെ കാര്യത്തിലേക്കായി ആയിരം ഉറുപ്പിക ക്ഷേത്രഫണ്ടിൽനിന്നു അനുവദിച്ചതായി അറിയുന്നു.