സ്വദേശിമുക്ക്
- Published on March 28, 1910
- By Staff Reporter
- 509 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒരു കാലത്തും ചായം പോകാത്തതും മറ്റു വ്യാപാരസ്ഥലങ്ങളിൽ കിട്ടാത്തതും ആയ കറുപ്പ്, ചുമപ്പ്, പച്ച, മഞ്ഞ, ചായനൂൽ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും, വില്പാൻ എപ്പൊഴും തയ്യാർ. തുണികൾ ചായം മുക്കിക്കൊടുപ്പാനും തയ്യാർ. കൂടുതൽ വിവരമോ, മാതൃകയൊ, വേണ്ടിവരുന്നതായാൽ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേൽവിലാസത്തിൽ എഴുതി അയയ്ക്കുക.
എന്ന്,
എസ്സ്.എസ്സ്. ശേണായി.
തേരകം, ചേർത്തല.