പത്രാധിപരുടെ അറിയിപ്പ്
- Published on November 13, 1907
- By Staff Reporter
- 358 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
“ദുർവാശിയും കലഹവും ഒരു സ്വദേശാഭിമാനി“ - ഈ ലേഖനം കൊണ്ട് ഒരു പ്രയോജനവുമില്ല. സംഭാഷണം, പ്രസംഗം, ഉപദേശം മുതലായവയെക്കൊണ്ട് ഗ്രാമക്കാരെ നന്നാക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
“മിസ്റ്റർ എം.രാജരാജവർമ്മയും വടക്കൻറെയിഞ്ചും“ - ഈ ലേഖനം വളരെ നീണ്ടു പോയി എന്നു മാത്രമല്ല, ഗൗരവമേറിയ സംഗതികൾ അടങ്ങിയതുമാകുന്നു. തൽക്കാലം ആലോചനയിൽ കിടക്കുന്നു.
“ഒരു ഹൈസ്ക്കൂൾ“ - “തിരുവിതാംകൂർ ഗവൺമെന്റും മുഹമ്മദീയരും“, “വിദ്യാഭ്യാസ വകുപ്പ്” ഇവ അടുത്തതിൽ.