രാജധാനിവാർത്ത

  • Published on December 22, 1909
  • By Staff Reporter
  • 701 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                              തിരുവനന്തപുരം.

             വർക്കലെക്കു പോയിരുന്ന ചീഫ് ഇഞ്ചിനീയർ മിസ്തർ റിഞ്ചിൻ തിരിച്ചെത്തിയിരിക്കുന്നു.

                                          ----------------------------------------

               സാനിട്ടെറി കമിഷണർ മിസ്തർ കൃഷ്ണമൂർത്തിഅയ്യർ ശുചീന്ദ്രത്തേയ്ക്കു സർക്കീട്ടു പോയിരിക്കുന്നു.

                                           -------------------------------------

                  സീനിയർ ദിവാൻപേഷ്കാർ മിസ്തർ പത്മനാഭയ്യർ മിനിഞ്ഞാന്ന് കോട്ടയത്തേയ്ക്കു തിരിച്ചിരിക്കുന്നു.

                                       ------------------------------------------------

                 പോലീസ് സൂപ്രെണ്ട് മിസ്തർ ********** തെക്കൻ തിരുവിതാംകൂറിലെയ്ക്കു സർക്കീട്ടു പോയിരിക്കുന്നു.

                                          ----------------------------------------

                    സ്കൂൾഅസിസ്റ്റൻ്റു ഇൻസ്പെക്ടർ മിസ്തർ മാധവപ്പണിക്കർ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു.

                                                -------------------------------------------

                    അസിസ്റ്റൻ്റ് റെസിഡണ്ട് മിസ്തർ ഫെന്നിംഗ് അഞ്ചുതെങ്ങ്, തങ്കച്ചേരി മുതലായ സ്ഥലങ്ങളിൽ നിന്നു മടങ്ങിഎത്തിയിരിക്കുന്നു.

               പൂജപ്പുര ജേൽ മെഡിക്കലാഫീസരായി ആക്ട് ചെയ്തിരുന്ന മിസ്തർ ഇസ്മായിൽ മുനവരി അവിടത്തെ ചാർജ് വിടുകയും, ജെനറൽ ആശുപത്രിയിൽ ഇന്ന് ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.

                                                   -------------------------------------------

   സ്കൂൾ ഇൻസ്പെൿട് റസ്സ് മിസ്സ് ക്യാരപ്പീറ്റ് ഈയിട കൊല്ലം തിരുനെൽവേലി റെയിലിൽ സഞ്ചരിക്കുമ്പൊൾ അവരുടെ വക വാച്ച്, മോതിരം മുതലായ സാമാനങ്ങൾ ആരോ മോഷ്ടിച്ചുകൊണ്ടുപോയിരിക്കുന്നു. 

                                          ------------------------                                                                        ( ഒ. ലേ)


                    കുറ്റിപ്പുറത്ത് കേശവൻനായർ അവർകളുടെ പ്രസാധകത്വത്തിൽ പുറപ്പെടുവിച്ചിരിക്കുന്ന "  മൂന്നുഭാഷാകാവ്യങ്ങൾ "  എന്ന പുസ്കത്തിൻ്റെ ഒരു പ്രതി അഭിപ്രായത്തിനായി അയച്ചുതരപ്പെട്ടത് സസന്തോഷം കൈപ്പറ്റിയിരിക്കുന്നു.

                                         --------------------------------------

           കഴക്കൂട്ടം അഞ്ചൽആഫീസിലെ ഒരു ശിപായി ശരിയായ, സമയത്ത് പത്രങ്ങൾ, കത്തുകൾ മുതലായവ ഉടമസ്ഥന്മാർക്ക് കൊടുക്കുന്നില്ലെന്നും മറ്റും അവിടെ നിന്ന് ഒരു വിശ്വസ്തൻ ഞങ്ങൾക്കെഴുതുന്നു. ഈ വിഷയത്തിൽ അഞ്ചൽസൂപ്രണ്ടിൻ്റെ ശ്രദ്ധയെ ക്ഷണിച്ചുകൊള്ളുന്നു.

                                          ----------------------------------------------

     പുതിയ എഡ്യൂക്കേഷൻ കോഡിനെപ്പറ്റി എന്തോ പര്യാലോചിക്കുവാൻ, റെഞ്ജ് ഇൻസ്പെക് ടർമാർ, അസിസ്റ്റൻ്റു ഇൻസ്പെക് ടർമാർ, ഇൻസ്പെക് ടറസ്സുകൾ എന്നിവരുടെ ഒരുയോഗം രാജകീയ ഇംഗ്ലീഷ് കാളേജിൽ വച്ച് ഇന്നുകാലത്ത് വിദ്യാഭ്യാസഡയറക് ടരുടെ അധ്യക്ഷതയിൽ കൂടിയിരുന്നതായറിയുന്നു. 

                                         --------------------------------------------

                             പബ്ലിൿലൿച്ചർകമ്മിറ്റിവകയായി പ്രജാസഭ സമ്മേളനദിവസങ്ങളിൽ, ദിവാൻ  മിസ്തർ രാജഗോപാലാചാരി, ചീഫ് ഇഞ്ചിനീയർമിസ്തർ  മിഞ്ചിൻ എന്നിവരുടെ അധ്യക്ഷതയിൽ ഇഞ്ചിനീയർ മിസ്തർ ജാൺ കുര്യൻ  ' ഇറിഗേഷനും ഇഞ്ചിനീയറിങ്ങും' എന്ന വിഷയത്തെക്കുറിച്ച് രണ്ടു പ്രസംഗവും, ഡാൿടർ എൻ. കുഞ്ഞൻപിള്ള  ' തെങ്ങുരോഗ' ത്തെപ്പറ്റി ഒരു പ്രസംഗവും ചെയ്യുന്നതാണ്.

                                                   -------------------------------------

              കഴിഞ്ഞ ഞായറാഴ്ച രാവിലെ കാഴ്ചബങ്കളാവിലുള്ള രണ്ടു കരടികൾ എങ്ങനെയോ കൂട്ടിനു പുറത്തു ചാടി മിസ്റ്റർ വിയറാ താമസിക്കുന്ന കെട്ടിടത്തിൻ്റെ ചുറ്റുമുള്ള വരാന്തയിൽ സ്വൈരസഞ്ചാരം ചെയ്യുന്നതായി കാണപ്പെട്ടു. ബങ്കളാ സൂക്ഷിപ്പുകാരനായ ശിപായികളാണ് ഇതിനെ ആദ്യമായി കണ്ടത്.  അവർ നിലവിളി കൂട്ടുകയാൽ സമീപവാസികൾ എല്ലാം ഓടി എത്തി, ഒടുവിൽ   മിസ്തർ ബക്കിൾ ഒന്നിനെ വെടി വച്ചു കൊല്ലുകയും, മറ്റൊന്നിനെ കൂടു വച്ച് പിടിക്കുകയും ചെയ്തു.

                                           ---------------------------------------------

News from the Capital

  • Published on December 22, 1909
  • 701 Views

Thiruvananthapuram: Chief Engineer Mr. Rinjin, who had gone to Varkala, has returned.

• 

Sanitary Commissioner Mr. Krishnamurthy Aiyar has gone on an official tour to Sucheedram.

• 

Senior Diwan Peshkar (Revenue Division Officer) Mr. Padmanabha Aiyar went to Kottayam the day before yesterday.

• 

Police Superintendent Mr. [name missing] has gone on an official tour to southern Travancore.

• 

School Assistant Inspector Mr. Madhava Panikker arrived here* today.

• 

Assistant Resident Mr. Finning has returned after touring places such as Anjego, Thankassery etc.

• 

Mr. Ismail Munawwari, who had been acting as the Medical Officer at the Poojappura Jail, was relieved of his duty there to take charge at the General Hospital from today onwards.

• 

While travelling on the Kollam-Tirunelveli train, school inspector Ms. Carapeet was robbed of her watch, ring etc. recently.

(From a correspondent)

• 

A copy of the book of poems authored by Kuttippurath Kesavan Nair under the title ‘Moonnu Bhasha Kavyangal,’ which was sent for review has been received with pleasure.

• 

A trusted acquaintance of ours has written to us that a postman at Kazhakkoottam post office delays delivery of postal articles such as letters and papers to their addressees. We would like to draw the attention of the postal superintendent to this matter.

• 

It is learnt that a meeting of range inspectors, assistant inspectors, and woman school inspectors will be held today morning under the chairmanship of the Director of Education at His Highness the Maharaja’s English College to deliberate on the new educational code.

• 

When the People’s Assembly (Praja Sabha) is convened, two lectures, one on ‘Irrigation and Engineering’ by engineer Mr. John Kurian and another one on ‘Diseases Affecting Coconut Trees’ by Dr. N. Kunjan Pillai will be delivered under the auspices of the Public Lecture Committee with Diwan Mr. Rajagopalachari and Chief Engineer Mr. Minchin in the chairs.

• 

Two bears in captivity at the zoo somehow escaped their cage last Sunday and were seen loitering around the veranda of the bungalow of Mr. Vieira. The watchmen at the bungalow who had seen them first. When they raised an alarm, all the neighbours ran to the spot. Finally one of the bears was shot dead by Mr. Buckle, while the other one was trapped in a cage.

Notes from the translator:

*"here” refers to Thiruvananthapuram

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like