വാർത്ത
- Published on July 28, 1909
- By Staff Reporter
- 706 Views
ചാല ലഹളക്കേസ്സിൽ നിന്നു ഉത്ഭവിച്ച പൊലീസ് പ്രാസിക്യൂഷൻ കേസിൻ്റെ നടത്തിപ്പിൽ, സർക്കാർ വക്കീൽ മിസ്റ്റർ അനന്തറാവു, ചില വികല്പങ്ങൾ ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവന്നിരുന്നതായി നാം കണ്ടുവല്ലൊ. മിസ്റ്റർ അനന്തറാവു പൊലീസുകാരുടെമേൽ കേസു നടത്തണമെങ്കിൽ, അവർ ഇന്നയിന്ന മൊഴികളിലാണ് കള്ളസാക്ഷ്യം ബോധിപ്പിച്ചതെന്നു ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിക്കുവാൻ ഹരജി ബോധിപ്പിച്ചതു, എൿസിക്യൂട്ടീവ് മേലാവിൻ്റെ നിയോഗമനുസരിച്ചാണെന്നു വിചാരിക്കേണ്ടിവന്നിരിക്കുന്നു. ഹൈക്കോടതിയും എൿസിക്യൂട്ടീവും തമ്മിലുള്ള ഉരസലിൻ്റെ പ്രാരംഭചിഹ്നമാണിതെന്നു പറയാതെ കഴികയില്ലാ. അല്ലെങ്കിൽ പിന്നെ, രണ്ടു മാസത്തിനുമേലായിട്ടും, ഹൈക്കോടതിയുടെ കല്പന അനുസരിച്ച്, പ്രാസിക്യൂഷൻ നടത്തുന്നതിൽ സർക്കാരിനു ഇത്ര അമാന്തം കാണിക്കേണ്ട ആവശ്യമെന്തെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ. പ്രതികളെ വീണ്ടും ബന്ധനത്തിൽ വയ്ക്കുവാൻ ഹൈക്കോടതിയുടെ കല്പന അനുസരിച്ച്, അസിസ്റ്റൻ്റ് സർക്കാർവക്കീൽ, മജിസ്ട്രേട്ടിനോട് അപേക്ഷിച്ചുഎങ്കിലും, ആ അപേക്ഷയെ താൻ പിൻവലിക്കാൻ തയ്യാറാണെന്നും സർക്കാർ വക്കീൽ ഹൈക്കോടതിയെ ബോധിപ്പിച്ചപ്പോൾ, ഈ പ്രാസിക്യൂഷൻ വിഷയത്തിൽ , എൿസിക്യൂട്ടിവിൻ്റെ തനിനിറം എന്താണെന്നു കാണിച്ചിരിക്കുന്നു എന്നുവേണം വിചാരിക്കുവാൻ. ഈ വിചാരത്തെ ബലപ്പെടുത്തുന്നതിനു ഗവർന്മെണ്ടിൻ്റെ ചില പ്രവൃത്തികൾ സഹായിക്കുന്നുണ്ട്. ഹൈക്കോടതിയുടെ കഠിനമായ ആക്ഷേപങ്ങളെ സമ്പാദിച്ച മിസ്റ്റർ ബെൻസ്ലിക്ക് ഒരു വർഷകാലത്തേക്കുകൂടി ഉദ്യോഗം നീട്ടിക്കൊടുത്തത് ഇവയിലൊന്നാണ്. ഇതേവരെ സാക്ഷാൽ പൊലീസ് ജോലിചെയ്യാതെ, ഹെഡ്ക്വാർട്ടർസ് ആഫീസിൽ തൂവലുന്തുന്ന വേലചെയ്തുശീലിച്ചും, പലേ നടവടിപ്പിശകുകളും ധാർഷ്ട്യങ്ങളും കാട്ടിയും ഇരുന്നിട്ടുള്ള മിസ്റ്റർ ഗാല്യോവിനെ വീണ്ടും അനർഹമായി പൊലീസ് അസിസ്റ്റൻറുസൂപ്രണ്ടുവേലയ്ക്കു തൽക്കാലം നിയമിച്ചതും, ഹൈക്കോടതിയുടെ റിമാർക്കുകളെ അഗണ്യമായിത്തള്ളുന്ന മറ്റൊരു പ്രവൃത്തിയാണ്. ഹൈക്കോടതിയും എൿസിക്യൂട്ടീവും തമ്മിൽ ഉരഞ്ഞു രാജ്യത്തിൽ നീതിനടപ്പിനെ ക്ലേശപ്പെടുത്താതിരിക്കേണമെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹം.
" നിങ്ങളെ മരണശിക്ഷയ്ക്കു വിധിക്കയാണെങ്കിൽ, നിങ്ങളുടെ ശിരസ്സിനെ ആരാച്ചാരുടെ കത്തി ഛേദിക്കുന്ന പൂർവ്വക്ഷണത്തിൽ നിങ്ങൾ മാതൃഭൂമിക്കുവേണ്ടി, ബ്രിട്ടീഷ് ജനതതിയോട് അവസാനപ്രസംഗമായിട്ടു എന്താണ് പറവാൻ ഇച്ഛിക്കുന്നത്? - ഇതായിരുന്നു ബാബുസുരേന്ദ്രനാഥ ബാനർജിയോട് " റിവ്യൂ ആഫ് റിവ്യൂസ്,, പത്രഗ്രന്ഥത്തിൻ്റെ പ്രസാധകൻ ഈയിട തൻ്റെ ഗൃഹത്തിൽവച്ച് നടത്തിയ ഒരു സൽക്കാരസന്ദർഭത്തിൽ ചോദിച്ചത്. മിസ്റ്റർ ബാനർജി, ഒരു നിമേഷംപോലും വിതർക്കിക്കാതെ പറഞ്ഞ മറുവടി ഇപ്രകാരമായിരുന്നു : - " ഞാൻ ഇങ്ങനെ പറയും : ( 1 ) ബെംഗാൾ വിഭജനവാദത്തെ ഭേദപ്പെടുത്തുക ; (2) ജയിലിലടക്കപ്പെട്ട സ്വരാജ്യാഭിമാനികളായ ആളുകളെ വിടുതൽ ചെയ്ക ; ( 3 ) രാജ്യസ്നേഹകരണീയമായ കുറ്റം ചെയ്ത തടവു പുള്ളികൾക്കെല്ലാം മാപ്പ് കൊടുക്കുക ; (4) ***(Text missing) ജനങ്ങൾക്ക് തങ്ങളുടെ നിക്ക***(Text missing) ബന്ധിച്ചുള്ള നിയന്ത്രണശ***(Text missing) (5 ) ക്യാനഡാ ഗവർന്മെണ്ടിൻ്റെ ഭരണമാതൃക അനുസരിച്ച് ഇന്ത്യ ***(Text missing) വ്യവസ്ഥ അനുവദിക്കുക. ഇതാണു എനിക്ക് പറവാനുള്ളത്. ഇത്രയും പറഞ്ഞിട്ട്, എൻ്റെമേൽ പതിക്കുന്ന ശിക്ഷ അനുഭവിച്ചുകൊള്ളുന്നതാണ്.,,
ദിവാൻ മിസ്റ്റർ രാജഗോപാലാചാരി നാളെ തെക്കൻ തിരുവിതാംകൂറിലേക്ക് സർക്കീട്ടു പോകുന്നുണ്ടെന്നറിയുന്നു.
THE LONDON***********************
******************************************