ലക്ഷ്മീ വിലാസം

  • Published on March 14, 1906
  • By Staff Reporter
  • 163 Views

ധനത്തെ സംബന്ധിച്ച വിഷയങ്ങള്‍ എല്ലാം പ്രതിപാദിക്കുന്ന മലയാളമാസിക

 പത്രാധിപര്‍ - കെ.സി. മാനവിക്രമന്‍ രാജാ.          ഡി. സി.

  1. ധനശാസ്ത്രത്തിന്‍റെ മൂലതത്വങ്ങള്‍. 2. കൃഷി, കച്ചവടം, കൈത്തൊഴില്‍ ഇവയുടെ സാധരണതത്വങ്ങള്‍, ഇവയെ ഇന്‍ഡ്യയിലെ-പ്രത്യേകിച്ചു കൊച്ചി, തിരുവിതാംകൂര്‍, ബ്രിട്ടീഷ് മലബാര്‍, എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ സ്വാഭാവികതത്വങ്ങള്‍ക്കും, സ്വാഭാവിക സംഭവങ്ങള്‍ക്കും അനുസരിച്ചു നടത്തേണ്ടുന്ന രീതികള്‍ മുതലായവ.(3) ഇന്‍ഡ്യാ രാജ്യവുമായി- അതില്‍പ്രത്യേകിച്ചു മലയാളരാജ്യവുമായി വ്യാപാരംചെയ്യുന്ന  മറ്റുരാജ്യങ്ങളിലെ കൃഷി, മുതലായതിന്‍റെ സമ്പ്രദായം, ആവക രാജ്യങ്ങളിലെ സ്വാഭാവികതത്വങ്ങള്‍ മുതലായവ (4) പഞ്ചസാര, സോപ്പു, ഗ്ലാസ്സ്, മരുന്നുകള്‍, ചായദ്രവ്യങ്ങൾ എന്നിങ്ങനെ നമ്മുടെ ഉപയോഗത്തിനുവേണ്ടുന്ന ഓരോ സാധനങ്ങളെ ഉണ്ടാക്കുന്നതിനെ സംബന്ധിച്ചിടത്തോളമുള്ള രസതന്ത്രത്തിന്‍റെ ഭാഗം. (5) പണം അതിന്‍റെ തത്വങ്ങള്‍, ഇന്‍ഡ്യയിലെ നാണ്യശാസ്ത്രം മറ്റും, നാണയം, ബാങ്കിന്‍റെ ഏര്‍പ്പാടു, ഉണ്ടിക, പ്രോനോട്ടു, ചെക്കു മുതലായവ. (6)ഇന്‍ഡ്യാരാജ്യത്തിന്‍റെയും അതിനോടു പ്രത്യേകം സംബന്ധമുള്ള മറ്റുരാജ്യങ്ങളിലേയും ധനസംബന്ധമായ ചരിത്രം. (7)കണക്കുവെക്കുക, ഓരോ ലക്ഷ്യങ്ങള്‍ തയാറാക്കുക, കാര്യസംബന്ധമായി കത്തുകളെഴുതുക, ഇങ്ങനെ പലമാതിരി പ്രവൃത്തികളും നടത്തേണ്ട രീതികള്‍ (8) ഈ രാജ്യത്തും ഇതിനോടു സംബന്ധമുള്ള മറ്റു രാജ്യങ്ങളിലും ധനപുഷ്ടി ഉണ്ടാകേണ്ടതിനു പ്രത്യേകം സഹായിച്ച മഹാന്മാരുടെ പടത്തോടുകൂടിയ ജീവചരിത്രം

ഇതിന്‍റെ ഓരോ ലക്കത്തില്‍ പുറംകടലാസുകൂടാതെ 32 (മുപ്പത്തിരണ്ടു) ഭാഗമുണ്ടായിരിക്കും. ജന്മികള്‍ക്കും, കുടിയാന്മാര്‍ക്കും, കൃഷിക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും, കാര്യസ്ഥന്മാര്‍ക്കും, കണ്ടെഴുത്തുകാര്‍ക്കും, അത്യാവശ്യമായ ഈ മാസികക്കു കൊല്ലത്തില്‍-

                                        വരിസംഖ്യ മൂന്നൂറുപ്പികമാത്രം.

 ആവശ്യക്കാര്‍ മുന്‍കൂറടയ്ക്കുകയൊ, ഒന്നാം ലക്കം തന്നെ വി.പി. പോസ്റ്റായി അയയ്ക്കുവാന്‍ അനുവദിക്കുകയൊ വേണ്ടതാണ്.

അപേക്ഷിക്കേണ്ടും മേൽവിലാസം

                                                                                          പി. വി. കൃഷ്ണവാരിയര്‍.

                                                                                ലക്ഷ്മീവിലാസം ആപ്പീസ്സ്- 

                                                                                                                     കോട്ടയ്ക്കല്‍

 

You May Also Like