ശ്രുതിപ്പെട്ട ദന്തചൂർണ്ണം
- Published on August 10, 1910
- By Staff Reporter
- 429 Views
കണ്ണന്നൂരിൽവെച്ചുണ്ടായ പ്രദർശനത്തിൽ ഒരു വെള്ളിമുദ്രയും, പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പലേ ഭാഗങ്ങളിൽ നിന്നും അനേകം യോഗ്യതാസാക്ഷ്യപത്രങ്ങൾ ലഭിച്ചിരിക്കുന്നു.
ലോകത്തിൽ ഇതുവരെ പുറത്തിറങ്ങീട്ടുള്ള ദന്തചൂർണ്ണങ്ങളിൽ വെച്ചു ഇതു ഏററവും ഉത്തമമായതാകുന്നു. ലോഹസംബന്ധമായോ മറ്റു ദോഷകരമായോ ഉള്ള യാതൊന്നും ചേർക്കാതെ അതു നിർമ്മലം ആയതും, മേത്തരം സസ്യസാധനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതുമായ ഔഷധങ്ങൾ ചേർന്നതാകുന്നു. ഇതിൽ ചേർക്കപ്പെട്ട ഓരോ ഔഷധവും പല്ലുകൾക്കും ഊനുകൾക്കും ഗുണകരമായതാണെന്നതിന്ന് കേൾവിപ്പെട്ടതാണ്. ഊനുകളുടെ മൃദുഭാഗങ്ങളെക്കൊണ്ടു ഉപജീവിച്ചു അവയെ നശിപ്പിക്കുന്ന ഏറ്റവും സൂക്ഷ്മമായ പുഴുക്കളെ ഈ ചൂർണ്ണം ഹനിക്കുന്നതാകുന്നു. പുഴുക്കൾക്കു നാശം തട്ടുമ്പോൾ ഊനു ക്ഷയിച്ചുപോകുന്നതിനുള്ള കാരണം നീങ്ങിപ്പോകുന്നതുമാണ്. ഊനുകൾ സുഖസ്ഥിതിയെ പ്രാപിക്കുമ്പോൾ പല്ലുകൾ അവയുടെ കുഴികളിൽ ഉറച്ചു നിൽക്കുന്നതും വളരെ വാർദ്ധക്യം പ്രാപിക്കുന്നതുവരെ പല്ലുകൾ അവയുടെ പ്രവൃത്തികളെ ശരിയായി ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. ഈ ചൂർണ്ണത്തിൻ്റെ രസം ഏറ്റവും ഹൃദ്യവും ചൂർണ്ണം ഉപയോഗിക്കുന്നതുകൊണ്ടു പല്ലുകൾ മുത്തുപോലെ ധാവള്യമുള്ളതായി ഏറ്റവും ശോഭിക്കുന്നതിന്നു പുറമെ ശ്വാസോഛ്വാസങ്ങൾക്കു അത്യന്തം രുചിപ്രദമായ സുഗന്ധത്തെ നൽകുന്നതുമാകുന്നു. ക ണ. പ.
ഒരു പെട്ടിക്ക് വില 0 - 4 - 0.
കെട്ടി അയയ്ക്കുന്നതിനും തപ്പാൽ
കൂലിയ്ക്കും 0 -- 3 --- 0.
ഒരു ഡജൻ ( 12 ) പെട്ടിക്ക് 2 ----- 12---- 0.
തപ്പാൽ കൂലി 0 - 13 ----- 0.
രണ്ടു ഡജൻ 5 --- 0 ------- 0.
തപ്പാൽ കൂലി പുറമെ.
ടി.എസ്. സുബ്രഹ്മണ്യൻ ആൻ്റ് കമ്പനി
32 , ആർമീനിയൻതെരുവ് - മദിരാശി.