ഏറ്റുമാനൂർ
- Published on May 15, 2022
- By Staff Reporter
- 941 Views
..................ഴയ്ക്ക് മാറ്റി ഉത്തരവുവന്നിരിക്കുന്നതായി അറിയുന്നു. സ്റ്റേഷ്യനാപ്സര്‍ ഉണ്ണിത്താനെ തൊടുപുഴക്ക് മാറ്റിയിട്ടു കുറേ ദിവസമെ ആയിട്ടുള്ളു. മിസ്തര്‍ നാരായണന്‍ തമ്പി ജനരഞ്ജനയും ഒരു വിധം കാര്യശേഷിയും ഉള്ള ഒരു പോലീസ്സ് ഉദ്യോഗസ്ഥനാണ്.
ഇടിയാലപകടം.
ഈ കഴിഞ്ഞ 25-ാനു സന്ധ്യ കഴിഞ്ഞു ഉണ്ടായ ഇടിയാല്‍ ഒരു മാപ്പിളയുടെ വക ആറേഴു തെങ്ങുകളും ഒരു പുലയന്‍റെ മാടവും തീകത്തിപ്പോയിരിക്കുന്നു. മാടത്തില്‍ ആളില്ലാതിരുന്നതിനാല്‍ ആള്‍നാശം ഉണ്ടായിട്ടില്ല.
വിഷംതീണ്ടിമരണം.
തുറവൂര്‍ ഞെട്ടയില്‍ നാരായണമാരാരെന്ന് പ്രസിദ്ധനായ ചെണ്ടകൊട്ടുകാരന്‍ ഇവിടെ അടുത്തുള്ള ഓണത്തുരുത്തി ക്ഷേത്രത്തില്‍ ഉത്സവത്തിനുകൂടീട്ട്, തിരികെ പോകുന്ന വഴി, രാത്രി ആയാങ്കുടിക്ക് സമീപംവച്ചു പാമ്പുകടിച്ചു മരിച്ചുപോയിരിക്കുന്നതായും, എങ്കിലും സംശയനിവാരണത്തിനായി വിഷവൈദ്യത്തില്‍ ശ്രേഷ്ഠനായ കൊച്ചിയില്‍ ഇളയതമ്പുരാന്‍ തിരുമനസ്സിലെ അടുക്കലേക്കു കൊണ്ടുപോയിരിക്കുന്നതായും അറിയുന്നു.