കേരളവാർത്ത - തിരുവിതാംകൂർ
- Published on May 16, 1908
- By Staff Reporter
- 718 Views
അസിസ്റ്റന്‍റ് റസിഡന്‍റ് മിസ്തര്‍ ബര്‍ണ്‍സ് അഞ്ചുതെങ്ങില്‍നിന്ന് മടങ്ങി എത്തിയിരിക്കുന്നു.
കൊല്ലത്തെ മഴക്കണക്കു യന്ത്രം പരിശോധിപ്പാനായി ഡാക്‍ടര്‍ മിച്ചല്‍ അവിടത്തേക്കു പോയിരിക്കുന്നു.
**************************ഒരു സബ് രജിസ്ട്രാര്‍ വേലയ്ക്കു*********50 രൂപായില്‍ *******************************************ശുപാര്‍ശചെയ്തിരിക്കുന്നു.
ചിറയിങ്കീഴ് ഇംഗ്ലീഷ് മിഡില്‍സ്കൂളിനെ, മധ്യവേനല്‍ ഒഴിവു കഴിയുന്ന നാള്‍ മുതല്‍ നിറുത്തലാക്കിയിരിക്കുന്നു.
താലൂക്കുഭരണം സംബന്ധിച്ച ജീവനക്കാരുടെ ഇടയില്‍ ചിലപരിഷ്കാരങ്ങള്‍ ചെയ്യാന്‍ ദിവാന്‍ജി ആലോചിച്ചുവരുന്നുപോല്‍:
ജെനറല്‍ മെഡിക്കല്‍ സ്റ്റോര്‍ മേലാവായ മിസ്തര്‍ മാതേവന്‍പിള്ള രണ്ടുമാസത്തെ ഒഴിവിന്മേല്‍ പോകുന്നു എന്നറിയുന്നു.
ഊളമ്പാറ കുഷ്ഠാശുപത്രിഅസിസ്റ്റന്‍റ് സര്‍ജ്ജന്‍ മിസ്തര്‍ ഫെര്‍നാന്‍ഡെസ്സിനെ അടുത്തൂണ്‍ കൊടുത്തു ഉദ്യാോഗം വിടുര്‍ത്താന്‍ തീര്‍ച്ചയാക്കിയിരിക്കുന്നു.
പീരുമേടു എക്‍സൈസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ഏ. എന്‍, പോത്തനെ, എന്തോ കാരണത്താല്‍ തരംതാഴ്ത്തി, പെറ്റിആഫീസരായി നിയമിച്ചിരിക്കുന്നു.
ഡാക്‍ടര്‍ എന്‍. കുഞ്ഞന്‍പിള്ള അവര്‍കളെ സല്‍കരിക്കുന്നതിനായി, നാളെപകല്‍, പേരൂര്‍ക്കടെവച്ച് തദ്ദേശീയരുടേ വക ഒരു ബഹുജനയോഗം നടത്തുന്നതാണ്.
ദേവസ്വംകമിഷണര്‍ മിസ്തര്‍ രാമചന്ദ്രരായരെ പഴയപോലെ ഈ മാസം 5നു-മുതല്‍ ഹൈക്കോര്‍ട്ടില്‍ പ്യൂണിജഡ്ജിയായി ഹാജരാകുവാന്‍ ശട്ടംകെട്ടിയിരിക്കുന്നു.
ഹജൂര്‍ അണ്ടര്‍സിക്രട്ടരി മിസ്തര്‍ എന്‍. രാമന്‍ പിള്ള ബി. ഏ. യെ, എക്സൈസ് കമിഷണരായി ഒരാണ്ടത്തെക്കു പ്രൊബേഷണായി നിയമിച്ചിരിക്കുന്നു എന്നറിയുന്നു.
പൂജപ്പുരജേല്‍ ഹെഡ് ജേലര്‍ മിസ്തര്‍ എ കൃഷ്ണറാവുവിനു 15-ദിവസത്തെ ഒഴിവു അനുവദിക്കയും, പകരം, അസിസ്റ്റന്‍റ് മിസ്തര്‍ മസ്താന്‍ഖാനെ നിയമിക്കയും ചെയ്തിരിക്കുന്നു.
മെഡിക്കല്‍ ആഫീസര്‍മാര്‍ക്കു കയറ്റം കിട്ടുന്നതിനെ സംബന്ധിച്ച് കൊല്ലം തോറും നടത്തുന്നപരീക്ഷ, മേലാല്‍ തിരുവനന്തപുരത്തു വച്ചുനടത്തുന്നതിനു ഗവര്‍ന്മേണ്ട് കല്പിച്ചിരിക്കുന്നു.
ഹജൂരാഫീസില്‍ എക്സൈസ് ഹെഡ് ക്ലാര്‍ക്കു മിസ്റ്റര്‍ കാളിപ്പിള്ളയെ, എന്തോ റിക്കാര്‍ഡു കാണാത്ത വീഴ്ചയ്ക്കു, ഇനിയൊരുത്തരവുണ്ടാകുന്നതുവരെ സസ്പെണ്ടു ചെയ്തിരിക്കുന്നതായി അറിയുന്നു.
അവധിയിലിരിക്കുന്ന ഹെഡ് ജേലര്‍ മിസ്തര്‍ കൃഷ്ണറാവു മടങ്ങി എത്തിയ ശേഷം, പകരം ജോലി നോക്കുന്ന മിസ്തര്‍ മസ്താന്‍ഖാന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ വേലയില്‍, പ്രവേശിക്കുന്നതാണ്.
കണ്ടെഴുത്തുവകുപ്പില്‍ ജോലി നോക്കി വന്ന മെസ്സേഴ്സ് അലെക്സാണ്ടര്‍, പരമേശ്വരന്‍പിള്ള മുതലായ സബ് രജിസ്ട്രാര്‍മാര്‍, ഇടവം 1നു- തിരിയെ രജിസ്ട്രേഷന്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു.
തിരുവിതാങ്കൂറുകാരനായ ഒരു ജോസഫിനെ ബോര്‍ഡ് ആഫ്‍ട് റേഡ് മോചനം ചെയ്യുന്നതിനു തിരുവിതാങ്കൂര്‍ ഗവര്‍ന്മേണ്ട് പണംചെലവാക്കാന്‍ തയ്യാറാണോ എന്ന് ബ്രിട്ടീഷ് ഗവര്‍ന്മേന്‍റ് ചോദിച്ചിരിക്കുന്നു.
പത്മനാഭപുരം ദിവാന്‍പേഷ്കാര്‍ മിസ്തര്‍ ശങ്കരമേനവനെ, ഹൈക്കോടതിയില്‍ ഒരു ജഡ്ജിയായി തല്‍കാലത്തേക്ക് നിശ്ചയിച്ചിരിക്കുന്നു, പകരം, പേഷ്കാരായി മിസ്തര്‍ രാമകൃഷ്ണയ്യരെ നിയമിച്ചതായറിയുന്നു. മിസ്തര്‍ രാമകൃഷ്ണയ്യരെ തിരുവനന്തപുരത്തേക്കും ഇവിടെനിന്നു മിസ്തര്‍ ശങ്കരപിള്ളയെ പത്മനാഭപുരത്തേക്കും നിയമിച്ചിരിക്കയാണു.
പരവൂര്‍ മൂന്നാംക്ലാസും കൊല്ലംരണ്ടാംക്ലാസും മജിസ്ട്രേട്ടുകോടതികളെ നിറുത്തല്‍ചെയ്ത്, ഒരു പുതിയ അഡിഷനല്‍ 1-ാംക്ലാസുമജിസ്ട്രേട്ടുകോടതി കൊല്ലത്തു സ്ഥാപിക്കേണ്ടതാണെന്ന് കൊല്ലം പേഷ്കാര്‍ ശുപാര്‍ശിചെയ്തിരിക്കുന്നു.
ആലപ്പുഴെ സര്‍ക്കാര്‍ ഇംഗ്ലീഷ് സ്കൂള്‍ നിറുത്തലാക്കുകയാല്‍, വാധ്യാന്മാരെ പറവൂര്‍, കൊല്ലം മുതലായ സ്ഥലങ്ങളിലെക്കു മാറ്റുകയും, അസിസ്റ്റന്‍റ് മിസ്തര്‍ മാത്യുവിനെ സ്കൂള്‍ അസിസ്റ്റന്‍റിന്‍സ്പെക്ടരായി നിയോഗിക്കയും ചെയ്തിരിക്കുന്നു.
ഇംഗ്ലീഷ് കാളേജ് ചരിത്ര പണ്ഡിതന്‍ മിസ്തര്‍ രംഗസ്വാമി അയ്യങ്കാര്‍ ജോലിക്കുവരുന്നതാകയാല്‍, പകരം ജോലി നോക്കുന്ന മിസ്തര്‍ സി. എന്‍ . കൃഷ്ണസ്വാമി അയ്യര്‍ ഇവിടത്തെ സര്‍വീസ് വിട്ടു പോകുന്നതിനു തീര്‍ച്ചയായിരിക്കുന്നു.
ഗവര്‍ന്മേണ്ട് അണ്ടര്‍സിക്രട്ടെരി മിസ്തര്‍ എന്‍. രാമന്‍പിള്ള, ബി. ഏ- യ്ക്ക് ഒരാഴ്ചവട്ടത്തെ അവധി അനുവദിക്കയും, പകരം മിസ്തര്‍ കേ. നാരായണന്‍പണ്ടാല, ബി ഏ. ബി എല്‍. ജോലിനോക്കുന്നതിനു നിയമിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ആക് ടിങ് എക്സൈസ് കമിഷണര്‍ മിസ്തര്‍ പത്മനാഭറാവു, തെക്കന്‍ദിക്കുകളില്‍ സര്‍ക്കീട്ടുപോകുന്നതിനായി, തന്‍റെ മോട്ടാര്‍വണ്ടിയെ കൊല്ലത്തുനിന്ന് കൊണ്ടുവരുവിച്ചതില്‍, വഴിമധ്യേവച്ചു വണ്ടിയുടെ ആവിക്കിടാരം പൊട്ടി ചില നാശങ്ങളുണ്ടായതായറിയുന്നു.
ബ്രിട്ടീഷ് റസിഡണ്ടു മിസ്തര്‍ ആര്‍ സി *******കാര്‍, കഴിഞ്ഞ വ്യാഴാഴ് ച ഇവിടെ എത്തിയിരിക്കുന്നു. ഇനി 8നു- ഇവിടെ നിന്ന് തിരിച്ച് ചെങ്കോട്ടയില്‍ എത്തി ചാര്‍ജ്, പുതിയ റസിഡന്‍സിയായി നിയമിച്ചിട്ടുള്ള മിസ്തര്‍ എല്‍. ഡേവിഡ് സൺ സി. ഐ.ഇ-യെ, ഏല്പിക്കുന്നതാണ്.
ഡാക്‍ടര്‍ എന്‍. കുഞ്ഞന്‍പിള്ള അവര്‍കള്‍ ഇന്നലെ മഹാരാജാവുതിരുമനസ്സിലെ തിരുമുമ്പാകെ കാണുകയും, ദിവാന്‍ ആവശ്യപ്പെട്ടതിന്മണ്ണം ഹജൂര്‍ക്കച്ചേരിയിലെത്തി ദിവാന്‍ജിയുമായി, കൃഷിസം*****ങ്ങളെപ്പറ്റിയും സംഭാഷണം നടത്തുകയും ചെയ്തതായി അറിയുന്നു.
ഈയിട വിഴിഞ്ഞത്ത് സമുദ്രത്തില്‍, വളരെ വണ്ണത്തില്‍ ഒരു ദീപം കത്തിയെരിഞ്ഞതായി ചിലര്‍ കണ്ടുവെന്നും; ഈ സംഭവം കഴിഞ്ഞ ശേഷം അവിടത്തെ മഹമ്മദീയരുടെ ഇടയില്‍ രോഗംബാധിച്ച് പലരും മരിച്ചുവെന്നും; അതു നിമിത്തം മറ്റുള്ളവര്‍ അന്യദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നു എന്നും ഒരു ലേഖകന്‍ അറിയിക്കുന്നു.
നാഗര്‍കോവില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ഡി മിസ്റ്റര്‍ അനന്തറാവുവിനെ സ്ഥിരം ****************സര്‍ക്കാര്‍വക്കീലായും; മിസ്റ്റർ മുത്തുനായകം******* ഹൈക്കോടതി ജഡ്ജി മിസ്റ്റര്‍ ഗോവിന്ദപ്പിള്ള ****** യെ വന്നതിനുമേല്‍ ആലപ്പുഴെ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജിയായും; സീനിയര്‍ ഡിസ്ട്രിക്ട് മുന്‍സിഫ് മിസ്റ്റര്‍ രാമസ്വാമിഅയ്യരെ കൊല്ലം ജില്ലാ രണ്ടാജഡ്ജിയായും നിശ്ചയിച്ചിരിക്കുന്നു എന്നറിയുന്നു.
ഡാക്‍ടര്‍ എന്‍. കുഞ്ഞന്‍പിള്ള അവര്‍കള്‍ക്ക് പി എച്ച്. ഡി. എന്ന ഡാക്ടര്‍സ്ഥാനം ലഭിക്കുന്നതിന് 45 പവന്‍ അയച്ചുകൊടുക്കണമെന്ന് അദ്ദേഹം ശീമയില്‍നിന്ന് അപേക്ഷിച്ചിരുന്നപ്പോള്‍, ഗവര്‍ന്മേണ്ടിന് നിവൃത്തിയില്ലാ എന്ന് മറുവടി കൊടുത്തിരുന്നു എന്നും; ഇത് മിസ്തര്‍ രാജഗോപാലാചാരി ദിവാന്‍ജിയായി വരുന്നതിനു അല്പനാള്‍ മുമ്പായിരുന്നു എന്നും; അനന്തരം, കടമായിട്ടെങ്കിലും പണം അയച്ചുതരണമെന്ന് അപേക്ഷിച്ചത് മിസ്തര്‍ രാജഗോപാലാചാര്യര്‍ കണ്ടിട്ടാണ് ഉടന്‍, കമ്പിമണിയാഡറായി 45 പവന്‍ അയച്ചതെന്നും ഒരു വര്‍ത്തമാനം പുറപ്പെട്ടിരിക്കുന്നു.