കുഷ്ഠവും മത്സ്യവും

  • Published on May 09, 1906
  • By Staff Reporter
  • 1007 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കുഷ്ഠരോഗത്തിന്‍റെ പ്രചാരം മത്സ്യഭോജനം കൊണ്ടാണെന്നുള്ള അഭിപ്രായക്കാരനായ ഡാക്ടര്‍. ജോണതന്‍ വിച്ചിന്‍സണ്‍, "കുഷ്ഠരോഗവും മത്സ്യഭക്ഷണവും" എന്നു പേരായ ഒരു പുസ്തകം എഴുതി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.  എല്ലാത്തരം മത്സ്യഭക്ഷണവും കുഷ്ഠരോഗത്തെ ഉത്ഭവിപ്പിക്കുമെന്നല്ലാ അദ്ദേഹം പറയുന്നത്. നല്ലവണ്ണം ഉണക്കിപ്പാകപ്പെടുത്താത്ത മത്സ്യം ഭക്ഷിക്കുന്നതുകൊണ്ടാണ് ഇതുണ്ടാവുന്നതെന്നും; ആ വിധത്തിലുള്ള മത്സ്യത്തില്‍ രോഗബീജമായ ഏതോ ഒരു ക്രിമി ഉണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കുഷ്ഠരോഗം, സ്പര്‍ശം കൊണ്ടല്ലാ പകരുന്നതെന്നാണ് അദ്ദേഹം വാദിക്കുന്നത്. കുഷ്ഠരോഗികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കുന്നതുകൊണ്ട് രോഗനിവാരണം അല്പമാത്രമേ സാധിക്കയുള്ളു എന്നും, മത്സ്യം ഭക്ഷിക്കുന്നവര്‍ ധാരാളം ഉപ്പുകൂടെഉപയോഗിച്ചാല്‍ രോഗബാധ അല്പം ചുരുങ്ങുമെന്നും പറയപ്പെട്ടുകാണുന്നു.

 1855-ാമാണ്ടാണ് അദ്ദേഹം ഈ രോഗത്തെപ്പറ്റി അന്വേഷണങ്ങള്‍ നടത്തിത്തുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ഇതില്‍ നിന്ന് വിരമിച്ചിട്ടില്ലാ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, രോഗസംക്രമം സ്പര്‍ശത്താലുണ്ടാവുന്നതല്ലാ. അത് പരമ്പരാ സിദ്ധവുമല്ലാ. കാലദേശാവസ്ഥകള്‍ കൊണ്ടുണ്ടാവുന്നതുമല്ലാ. ദാരിദ്യഫലവുമല്ലാ. ഭക്ഷണം വഴി വരുന്നതാകുന്നു. മത്സ്യഭക്ഷണമാണ് രോഗത്തെ ഉണ്ടാക്കുന്നത്. മത്സ്യം എന്നു പറഞ്ഞാല്‍, തിന്നാന്‍ കൊള്ളാവുന്ന ജളുകകള്‍ മുതലായ ജലജന്തുക്കള്‍  എല്ലാം ഉള്‍പ്പെടുന്നു. കുഷ്ഠരോഗബീജമായ ക്രിമി, ചീഞ്ഞ മത്സ്യത്തില്‍ നിന്നു കിട്ടുന്ന എന്തോ കൂട്ടോടു കൂടി വര്‍ദ്ധിക്കുന്നു. കുഷ്ഠരോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുകൊണ്ടല്ലാ, ഭക്ഷണവിഷയത്തില്‍ പരിഷ്കാരം ചെയ്യുന്നതുകൊണ്ടാണ് പല സമുദായങ്ങളുടെ ഇടയില്‍ രോഗം കുറഞ്ഞുകാണുന്നത്. സ്പര്‍ശംകൊണ്ട് ഈ രോഗം പകരുന്നില്ലെന്ന് ഡാക്ടര്‍ പ്രബലമായ വാദങ്ങളെക്കൊണ്ട് സ്ഥാപിച്ചിരിക്കുന്നു. ഈ രോഗം ഉണ്ടാവാതിരിപ്പാനായി അദ്ദേഹം ഇങ്ങനെ ഉപദേശിക്കുന്നു:-

  (1) ചീഞ്ഞ മത്സ്യം ഭക്ഷിക്കുന്നതുകൊണ്ടുണ്ടാകാവുന്ന ആപത്തിന്നതെന്നുള്ള അറിവ്, ഈ രോഗം ഉള്ള ജനസമുദായങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കണം.

  (2) കുഷ്ഠരോഗികളുടെ കൈയില്‍ നിന്ന് ഭക്ഷണം വാങ്ങിത്തിന്നുന്നതിലും, കുഷ്ഠരോഗിണികളായ മാതാക്കന്മാര്‍ കുട്ടികള്‍ക്ക് മുലകൊടുക്കുന്നതിലും ഉള്ള ആപത്തിനെ മുന്‍കൂട്ടി അറിയിക്കണം.

  (3) ധാരാളം ഉപ്പു ഉപയോഗിക്കുന്നതിന് യാതൊരു തടസ്ഥവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധവയ്ക്കണം.

 (4) മത്സ്യം ഉപ്പിട്ടുണക്കുന്ന തൊഴില്‍ എല്ലായിടങ്ങളിലും ഗവര്‍ന്മേണ്ടിന്‍റെ മേല്‍നോട്ടത്തിന്‍കീഴ്, നടത്തപ്പെടണം.

Leprosy and the fish Diet

  • Published on May 09, 1906
  • 1007 Views

Jonathan Whitchinson*, a doctor who is of the opinion that the spread of leprosy is due to the consumption of fish has written and published a book entitled "Leprosy and the Fish Diet." He does not say that all kinds of fish food can cause leprosy. He is of the opinion that this is caused by eating fish that is decayed and has not been properly dried. He further states that there is some kind of disease-causing bacteria in such mildly dried fish. He argues that leprosy is not transmitted by touch. It is said that housing lepers separately will help bring cure only to a small extent, and that the incidences of the disease will be reduced a little if those who eat fish use a lot of salt along with it.

It was in 1855 that he started researching this disease. He has continuously pursued it since then. According to him, the disease is not transmitted by touch and is not hereditary. It is neither due to weather conditions nor the result of poverty. It is contracted through the consumption of food, particularly fish. Here fish means all aquatic animals including water leeches and mussels that are fit for consumption. The leprosy bacillus multiplies with something unknown present in rotten fish.

The disease is seen to have decreased among many communities, not because of the relocation of lepers, but because of the changes made in their diets. The doctor has established with strong arguments that the disease will not spread through contact.

To prevent this disease, he advises that:

(1) The information on the dangers of eating rotten fish, which is the cause of this disease, should be spread among the disease-prone communities.

(2) They should be forewarned about the dangers of consuming food from the hands of lepers, and of breastfeeding by infected mothers.

(3) Care should be taken to avoid any situation that prevents the use of large amounts of salt.

(4) The process of salting the fish should be carried out under the supervision of the government.

--------------------------

Notes by the translator:

*The scientist mentioned here is Jonathan Hutchinson, who was an English surgeon, ophthalmologist, dermatologist, venereologist, and pathologist.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like