വിദേശവാർത്ത

  • Published on May 15, 1907
  • By Staff Reporter
  • 1207 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കപര്‍ദ്ദല എന്ന സംസ്ഥാനത്ത് പ്ലേഗ് കലശലായി വര്‍ദ്ധിച്ചുവരുന്നു.

 എലികള്‍ മുഖേന പ്ലേഗ് മാത്രമല്ല കുഷ്ഠവും പകരുമെന്ന് ഡോക്ടര്‍ **** എന്ന ആള്‍ പറയുന്നു.

  എറ്റ്നാ എന്ന അഗ്നിപര്‍വതത്തില്‍ നിന്ന് തീജ്വാലയും ധാരാളം പുകയും പുറപ്പെട്ടിരിക്കുന്നു.

 മിസ്റ്റര്‍ ബിപിന്‍ ചന്ദ്രപാലിനെ മദ്രാസ് ഗവര്‍ന്മേണ്ട് ബന്ധിച്ചിരിക്കുന്നതായി കല്‍ക്കത്തയില്‍ ഒരു ജനശ്രുതി പരന്നിരിക്കുന്നു.

 മിസ്റ്റര്‍ ജസ്റ്റീസ് വാളിസ്സിനെ മദിരാശി ഹൈക്കോടതിയില്‍ ഒരു പ്യൂണിജഡ്ജിയായി സ്ഥിരപ്പെടുത്തി ഉത്തരവു പുറപ്പെട്ടിരിക്കുന്നു.

  കല്‍ക്കത്തയിലെ ബെംഗാളിഷാപ്പുകളെ മുഹമ്മദീയര്‍ ആക്രമിക്കുമെന്നും കൊള്ളയടിക്കുമെന്നും ഒരു ഭീതി ജനങ്ങളുടെയിടയില്‍ പരന്നിരിക്കുന്നു.

 ബാരിസാളിലെ കാളിക്ഷേത്രത്തിലുള്ള കാളീബിംബത്തെ മുഹമ്മദീയര്‍ തച്ചുടച്ചിരിക്കുന്നു. ലഹളക്കാരെ ബന്ധിക്കുവാന്‍ ഗവര്‍ന്മേണ്ട് ശ്രമം ചെയ്തുവരുന്നു.

 നാടുകടത്തുവാന്‍ ബന്ധിക്കപ്പെട്ട മിസ്റ്റര്‍ ലാലാലാജപത്ത് റേയ് എന്ന ജനപ്രമാണിയെ ബര്‍മായിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയുന്നു.

 നാടുകടത്തലിനായി ബന്ധിക്കുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ലാഹൂരിലെ മിസ്റ്റര്‍ അജിത് സിങ് ഒരു സ്ത്രീയുടെ വേഷത്തില്‍ കാബുളിലേക്ക് പോയിരിക്കുന്നുപോല്‍.

 അതിക്രമി കക്ഷികളുടെ പ്രതിനിധിയായ കല്‍ക്കത്തയിലെ "സന്ധ്യ" എന്ന നാട്ടുഭാഷാ പത്രത്തെ കോമില്ല എന്ന ദിക്കില്‍ പ്രചരിപ്പിച്ചുകൂടാ എന്ന് ഗവര്‍ന്മേണ്ട് തടുത്തിരിക്കുന്നു.

 വിദ്യാര്‍ത്ഥികളും വാധ്യാന്മാരും രാജ്യകാര്യസഭകളില്‍ ചേര്‍ന്നു നടന്നുകൂടെന്നുള്ള പുതിയ സര്‍ക്യുലരിനെപ്പറ്റി ആക്ഷേപിപ്പാന്‍ കല്‍ക്കത്തയില്‍ മേ 12 നു- ഒരു മഹാസഭ കൂടിയിരിക്കുന്നു.

 മിസ്റ്റര്‍ ലാജപുത് റേയിയെ നാടുകടത്തിയത് റഷ്യന്‍ സമ്പ്രദായമാണെന്നും, ഗവന്മേണ്ട് ജനക്ഷോഭത്തെ നിറുത്തുവാന്‍ചെയ്യുന്ന ഈ സമ്പ്രദായം നിഷ്ഫലമായ് പരിണമിക്കയേ ഉള്ളു എന്നും ബെംഗാളിപത്രം പറയുന്നു.

 ലാഹൂരിലെ ലഹളകള്‍ സംബന്ധിച്ച് ലാലാലാജ് പത് റേയി എന്ന വക്കീലിനെ ബന്ധിച്ചു ഇന്ത്യാനാടുകടത്തുവാന്‍ കൊണ്ടുപോയിരിക്കുന്നു. അജിത് സിംഗ് എന്ന ആളെയും ഇതിന്മണ്ണം നാടുകടത്തുവാന്‍ വാറണ്ടയച്ചിരിക്കുന്നതായറിയുന്നു,

 കിഴക്കെ ബംഗാളത്ത് മൈമന്‍സിംഗിനു സമീപം ഡിവാണ്‍ഗഞ്ജ് എന്ന സ്ഥലത്തു പത്തുരണ്ടായിരംപേര്‍ ചേര്‍ന്നു  ലഹളകളും കൊള്ളകളും കൊലപാതകങ്ങളും തീവയ്പും മറ്റും നടത്തിയിരിക്കുന്നു. ഹിന്തുക്കളും മഹമ്മദീയരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവിടം കേവലം അരാജകമായികിടക്കുന്നു.

 തീപ്പെട്ട ചതയംതിരുനാള്‍ ഇളയതമ്പുരാന്‍ തിരുമനസ്സിലെ പ്രൈവറ്റ് സിക്രട്ടരിയായ മിസ്റ്റര്‍ റംഗറാവു ബി. ഏ. തിരുവിതാംകൂര്‍ സര്‍ക്കാരിനെ പ്രതിചേര്‍ത്ത് ഫയിലാക്കിട്ടുള്ള സിവില്‍ക്കേസ്സില്‍, സാക്ഷിയായി പഴയ ദിവാന്‍ മിസ്റ്റര്‍ കൃഷ്ണസ്വാമിരായരെ മദിരാശിയില്‍വച്ച് വിചാരണ കഴിച്ചിരിക്കുന്നു.

 ലാഹൂരില്‍ ഉള്ള ജനപ്രമാണിയായ മിസ്റ്റര്‍ ലാജ്‍പത്റേയിയെ നാടുകടത്തുന്നതിന് നിശ്ചയിച്ചതു സംബന്ധിച്ച് ജനങ്ങള്‍ ക്ഷോഭിച്ചു സംഘം കൂടാതിരിക്കുന്നതിനുവേണ്ടി, നാലുദിവസം ലാഹൂരില്‍ യാതൊരു മഹാജനസഭയും പാടില്ലെന്നും, ജനങ്ങള്‍ സഭക്കു ഹാജരായിക്കൂടെന്നും ഗവര്‍ന്മേണ്ട് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നു.

 മിസ്റ്റര്‍ ലാജ്‍പത് റേയിയെ ബന്ധിച്ചു നാടുകടത്തിയതു സംബന്ധിച്ച് കല്‍ക്കത്താ, പുനാ മുതലായ നഗരങ്ങളിലെ കച്ചവടക്കാര്‍ പീടികകളടച്ച് ദു:ഖം ആചരിച്ചിരുന്നു. കല്‍ക്കത്തയില്‍ സംഘങ്ങള്‍ കൂടുന്നുണ്ട്. നാട്ടുപത്രങ്ങള്‍ വളരെ രോഷത്തോടും സങ്കടത്തോടും കൂടി പ്രസംഗിച്ചുവരുന്നു. മദിരാശിയില്‍ മിസ്റ്റര്‍ ബിപിന്‍ ചന്ദ്രപാള്‍ നിശ്ചയിച്ചിരുന്ന പ്രസംഗം, സദസ്യര്‍ ചെന്നുകൂടിയതിന്‍റെശേഷം, വേണ്ടെന്നുവച്ചിരിക്കുന്നു. മിസ്റ്റര്‍ പാള്‍ ഉടന്‍ കല്‍ക്കത്തയിലേക്കു മടങ്ങുന്നതാണ്.

News Round UP: International

  • Published on May 15, 1907
  • 1207 Views

Plague is rampant in the state of Kapoorthala.

***

Dr. **** says that not only plague but also leprosy can be spread by rats.

***

Mount Etna is emitting flames and lots of smoke now.

***

A rumour has spread in Calcutta that Mr. Bipin Chandra Pal has been arrested by the Madras Government.

***

Justice Wallis has been confirmed as a Puisne Judge in the Madras High Court.

***

Fear has spread among the people that the shops run by Bengalis in Calcutta would be attacked and plundered by the Mohammedans.

***

 The idol of Goddess Kali in the Kali temple at Barisol has been defaced by the Mohammedans. The government is trying to arrest the miscreants.

***

 It is learned that Mr. Lala Lajpat Rai, a prominent freedom fighter and politician, who was bound for deportation, has been taken to Burma.

***

 Mr. Ajit Singh of Lahore, who is scheduled to be deported, has gone to Kabul in the guise of a woman.

***

 "Sandhya", a vernacular newspaper of Calcutta, representing the opposition parties, has been prevented by the government from circulating in the city of Comilla.

***

On the 12th of May, a grand assembly was convened in Calcutta to protest against the new circular restraining students and teachers from joining administrative assemblies.

***

A Bengali newspaper says that the deportation of Mr. Lajpat Rai is a Russian practice and that this practice by the government to quell popular unrest will not yield any positive results.

***

In connection with the riots in Lahore, a lawyer named Lala Lajpat Rai was arrested and is to be deported. Mr. Ajit Singh is also known to have been issued a warrant for deportation.

***

In East Bengal near Mymensingh, about 2,000 people have gathered at Dewanganj and are involved in riots, looting, murders, arson, etc. Hindus and Mohammedans are involved in these activities. The situation there is chaotic.

***

In the civil case filed against the Government of Travancore by Mr. Ranga Rao B.A., Private Secretary of Late Chatayam Thirunal Ilayathampuran, the former Dewan Mr. Krishnaswami Rayar has been tried in Madras as a witness.

***

In order to prevent people from gathering in protest over the decision to deport Mr. Lajpat Rai, who is a prominent representative of the people in Lahore, the government has issued an order that there should be no mass meetings in Lahore for four days and that the people should not attend any such meeting.

***

The traders in Calcutta, Poona, etc., observed mourning by closing their shops on the arrest and deportation of Mr. Lajpat Rai. The local newspapers are expressing much anger and sadness. People are gathering in Calcutta in protest against the arrest. Mr. Bipin Chandra Pal's scheduled speech at Madras has been cancelled after the audience had gathered at the venue. Mr. Pal will soon return to Calcutta.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like